Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Saturday, March 30, 2019

SPARK-DIGITAL SIGNATURE-AEO/DEO OFFICE-A GUIDE

സ്പാര്‍ക്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്താന്‍ ബുദ്ധിമുട്ടായിരുന്നുവല്ലോ.
ഇപ്പോള്‍ ചില സ്പാര്‍ക്കില്‍ ചില വത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഇപ്പോള്‍ ലോഗിന്‍ ചെയ്യുന്നതിന് ഡിജിറ്റള്‍ സിഗ്നേച്ചര്‍ ഡിവൈസ് ആവശ്യമില്ല.
പുതിയ രീതിയില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഓതന്റിക്കേഷന്‍ നടത്തുന്നതിന് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം.
1.നിലവിലെ വിന്‍ഡോസ് സിസ്റ്റത്തിലെ താഴെ പറയുന്ന പ്രോഗ്രാമുകള്‍ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുക
1.ജാവ റണ്‍ടൈം എന്‍വയറോണ്‍മെന്റ്(ജാവ)
2.കീ (ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഡിവൈസ് ഡ്രൈവര്‍)
3.ഗൂഗിള്‍ ക്രോം
4.ആന്റി വൈറസ്, മാല്‍വെയര്‍ റിമൂവര്‍ പോലുള്ള എല്ലാം.
പ്രോഗ്രാമുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് താഴെ കാണിക്കുന്നു.

------------------------------------------------------------------------------------------------------------------
2.സ്പാര്‍ക്ക് ഇന്‍ഫോ സൈറ്റ് നോക്കി  മാനുവല്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്യുക.
3.പി.ഡി.എഫ് ഫയല്‍ നന്നായി വായിച്ച് മനസ്സിലാക്കുക.
4.ആദ്യം ജാവ 8 ഇന്‍സ്റ്റാള്‍ ചെയ്യണം.ഇതിനായി ഗൂഗിളില്‍ Oracle Java 8 Java Runtime എന്ന് തിരയുക


ആദ്യം കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ 2 ഭാഗങ്ങളുണ്ട്.
 Java SE Runtime Environment 8u201
 Java SE Runtime Environment 8u202
  
2 വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താലും കുഴപ്പമില്ല. ഏതെങ്കിലും സിസ്റ്റത്തില്‍  8u201 ഇന്‍സ്റ്റാള്‍ ചെയ്ത് കിട്ടുന്നില്ലെങ്കില്‍ 8u202 ഇന്‍സ്റ്റാള്‍ ചെയ്യാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.ഇവിടെ പറയുന്ന ക്രമത്തിലേ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവൂ.

ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കണം.
Windows x86 Online    1.87 MB      jre-8u201-windows-i586-iftw.exe
Windows x86 Offline    63.53 MB      jre-8u201-windows-i586.exe
Windows x86    66.51 MB      jre-8u201-windows-i586.tar.gz
Windows x64    71.44 MB      jre-8u201-windows-x64.exe
Windows x64    71.29 MB      jre-8u201-windows-x64.tar.gz

ചുവപ്പ് കാണുന്നവ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
സിസ്റ്റം ഓപ്പറേറ്റിങ്ങ് സിസ്റ്റം 32 ബിറ്റ് ആണോ 64 ബിറ്റ് ആണോ എന്ന് ഉറപ്പുവരുത്തണം.
ഇതിനായി സ്റ്റാര്‌ട്ട് ബട്ടണ്‌ ക്ലിക്ക് ചെയ്യുക
കംപ്യൂട്ടര്‍ എന്ന ടാബില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
പ്രോപ്പര്‍ട്ടീസ് നോക്കുക.
അവിടെ വിവരങ്ങള്‍ കാണാം.
32 ബിറ്റ് ആണെങ്കില്‍    Windows x86 Offline    63.53 MB      jre-8u201-windows-i586.exe ഉം 64 ബിറ്റ് ആണെങ്കില്‍ Windows x64    71.44 MB      jre-8u201-windows-x64.exe ഉം ഇന്‍സ്റ്റാള്‍ ചെയ്യുക.
ജാവ ഇന്‍സ്റ്റാള്‍ ചെയത് വരും.
അത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അടുത്തതായി ടോക്കണ്‍ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.ഇതിനായി ടോക്കണ്‍ യു.എസ്.ബി.പോര്‍ട്ടില്‍ ഇന്‍സെര്‍ട്ട് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇതിനുശേഷം സ്പാര്‍ക്ക് ഇന്‍ഫോ സൈറ്റിലെ ഡി.എസ്.സി.സൈനര്‍ സോഫ്റ്റ‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.ഇതിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യണം.അപ്പോള്‍ ഒരു സിപ്പ് ഫയല്‍ ഡൗണ്‍ലോഡ് ആകും. ആ സിപ്പ് ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്ത് അതിലെ .exe ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.അപ്പോള്‍ ഒരു മെസ്സേജ് വരും .ഒ.കെ കൊടുത്താല്‍ മതി.ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാള്‍ സിസ്റ്റത്തില്‍ ഏറ്റവും താഴെ വലതുഭാഗത്ത് ഒരു ക്യൂബിന്റെ ഐക്കണ്‍ വരും.

 
ഇങ്ങനെ ഐക്കണ്‍ വന്നില്ലാ എങ്കില്‍ ഇതിന്റെ വലിയ ഒരു ഐക്കണ്‍ ഡെസ്ക്ടോപ്പില്‍ ഉണ്ടാവും. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
അതില്‍ ഷോ ഫയല്‍ ലൊക്കേഷന്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ പ്രോഗ്രാം ഫയല്‍സിനുള്ളില്‍ സോഫ്റ്റ്‌വെയര്‍ ഉള്ള ലൊക്കേഷന്‍ കാണാം.അവിടെ 3 ഫയല്‍ കൂടി കാണാം.
അവിടെ DSCSigner,DSCSignerReporter എന്നിങ്ങനെ കാണുന്നതിലൊക്കെ ഒന്നു ഡബിള്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ താഴെ ഐക്കണ്‍ വന്നിട്ടുണ്ടാകും.ആ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സെറ്റിങ്സ് എടുക്കുക.അപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ടോക്കണ്‍ ഡ്രൈവര്‍ കാണാം. ഒ.കെ.കൊടുക്കുക.ഒരു തവണ ഡിവൈസ് എടുത്ത് വീണ്ടും ഇന്‍സെര്‍ട്ട് ചെയ്യുക.
ഇനി ചെയ്യാനുള്ളത് ക്രോം ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്.ഇതിനായി ഗൂഗിളില്‍ ക്രോം എന്ന് സെര്‍ച്ച് ചെയ്യുക.ക്രോം ഇന്‍സ്റ്റാള്‍ ആയതിനുശേഷം ക്രോമില്‍ 
chrome://flags/#allow-insecure-localhost എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.ആദ്യത്തെ ഓപ്ഷന്‍ എനാബിള്‍ ചെയ്യുക.ക്രോം റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും.റീ സ്റ്റാര്‍ട്ട് ചെയ്യുക.സ്പാര്‍ക്ക് എടുത്ത് ചെയ്യുക.

ക്രോമില്‍ മാത്രം.

 


1 comment:

  1. ubuntu വില്‍ എങ്ങനെചെയ്യാം

    ReplyDelete