സമന്വയ അപ്ഡേറ്റ്സ്
1.മാനേജരുടെ കാലാവധി (Tenure) അപ്ഡേറ്റ് ചെയ്യുന്നത്(വിശദമായ ഹെല്‍പ് ഫയല്‍ ഇവിടെ)
2. മാനേജര്‍മാരുടെ പാസ്‍വേഡ് ഇവിടെയാണ് മാറ്റേണ്ടത്. തല്‍ക്കാലം പാസ്‍വേഡ് മാറ്റുന്നതിന് ഡി.എന്‍.ഒ, എസ്.എന്‍.ഒ മാര്‍ക്ക് കഴിയില്ല. അതാത് ഓഫീസില്‍ നിന്നും മാറ്റാം.
3.അപ്പീല്‍ അനുവദിച്ചതിന്റെ രജിസ്റ്റര്‍ വന്നിട്ടുണ്ട്.
4.ഓഡിറ്റില്‍ നിയമന ഫയല്‍ പരിശോധിക്കുമ്പോള്‍ ആര് എഴുതിയ നോട്ട് എന്ന് കാണുന്നിടത്തൊക്കെ എഴുതിയ ഉദ്യോഗസ്ഥന്റെ പെന്‍ നമ്പര്‍ കൂടി കാണാം.
5.Staff fixation Review വിവരങ്ങള്‍ തസ്തിക നിര്‍ണയ ടൈലില്‍ കാണാവുന്നതാണ്.
6.അപ്പീല്‍ ഫയല്‍ ഇന്‍വാലിഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും അതില്‍ റിവിഷന്‍ അപ്പീല്‍ നല്‍കാന്‍ കഴിയും.
15/02 നകം ലഭിക്കാത്ത അപ്പീലുകളില്‍ ചിലതില്‍ ചില അപ്പലേറ്റ് ഓഫീസര്‍മാര്‍ ഇന്‍വാലിഡേറ്റ് ചെയ്തിരുന്നു. ഈ കേസുകളില്‍ മാനേജര്‍ക്ക് റിവിഷന്‍ അപ്പീല്‍ നല്‍കാം.
7.ഓഡിറ്റ് റിമാര്‍ക്സില്‍ സെന്‍ഡ് ബാക്ക് ബട്ടണ്‍ വന്നിട്ടുണ്ട്.മാത്രമല്ല, റിമാര്‍ക്സ് എഴുതാതാതെ തന്നെ (എ.ഇ.ഒ, ഡി.ഇ.ഒ. കളില്‍ നോട്ട് മാത്രമായി സെക്ഷന്‍ ക്ലാര്‍ക്ക് മാര്‍ക്കും സൂപ്രണ്ട്മാര്‍ക്കും ഫോര്‍വേഡ് ചെയ്യാനും എഴുതിയ നോട്ട് ഫോര്‍വേഡ് ചെയ്യുന്നതിനുമുമ്പേ എഡിറ്റ്,ഡിലീറ്റ് ചെയ്യുന്നതിനും കഴിയും.
8.ഓഡിറ്റിന്റെ സെക്ഷന്‍ വൈസ് റിപ്പോര്‍ട്ട് ലഭ്യമാണ്. ഡി.ഡി.ഇ.യില്‍
ഓഡിറ്റ് റിപ്പോര്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇത് ലഭ്യമാണ്.
സമന്വയ വഴി അംഗീകരിച്ച സമന്വയ വഴി തന്നെ നിയമനം റദ്ദു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ എന്താണ്
ReplyDelete