Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.
Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Sunday, September 13, 2026

പ്രൈമറി അദ്ധ്യാപക നിയമനം-മലയാളം വ്യവസ്ഥ ഉത്തരവുകൾ

 LPST/UPST (Malayalam Medium) തസ്തികകളിലേക്കുള്ള നിയമനത്തിൽ മലയാളം യോഗ്യത സംബന്ധിച്ച് കാലാകാലങ്ങളിൽ സർക്കാർ ഉത്തരവുകളിലൂടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

2002 – അടിസ്ഥാന വ്യവസ്ഥ
G.O.(Rt) No.534/2002/GEDN, 19-03-2002 പ്രകാരം Malayalam Medium LPSA/UPSA നിയമനത്തിന് മലയാളം അറിവ് നിർബന്ധമാക്കി. SSLC-യിൽ Part I/Part II ആയി മലയാളം പഠിക്കുകയോ മലയാളം മാധ്യമമായി പഠിക്കുകയോ ചെയ്തിട്ടില്ലാത്തവർക്ക് യോഗ്യതയില്ലെന്നായിരുന്നു വ്യവസ്ഥ.

ഈ ഉത്തരവിൽ, SSLC-യിൽ Part I അല്ലെങ്കിൽ Part II ആയി മലയാളം പഠിച്ചിട്ടില്ലാത്തവർക്കോ മലയാളം പഠനമാധ്യമമായിരുന്നില്ലാത്തവർക്കോ മലയാളം മീഡിയം LP/UP അധ്യാപക തസ്തികയിലേക്ക് നിയമനത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കുന്നു.

അതിനാൽ അടിസ്ഥാന തത്വം വളരെ വ്യക്തമായിരുന്നു:

മലയാളം മീഡിയം LP/UP അധ്യാപകനാകുന്ന വ്യക്തിക്ക് മലയാള ഭാഷയിൽ അടിസ്ഥാനപരമായ പഠനയോഗ്യത ഉണ്ടായിരിക്കണം.

2002-ലെ ഉത്തരവാണ് പിന്നീട് വന്ന 2018, 2023, 2025 ഉത്തരവുകളിലും പ്രധാന reference ആയി തുടർന്നത്.

2018 – ഇളവ്
G.O.(Ms) No.67/2018/GEDN dated 22-05-2018

പ്രകാരം SSLC/Higher Secondary തലത്തിൽ മലയാളം പഠിച്ചിട്ടില്ലെങ്കിലും Degree/PG/Teacher Training തലത്തിൽ കേരളത്തിലെ regular course വഴി മലയാളം ഒരു ഭാഷയായി പഠിച്ചവർക്ക് യോഗ്യത അനുവദിക്കുന്ന ഇളവ് നൽകി.

ഉത്തരവിന്റെ പ്രധാന ആശയം

Secondary/Higher Secondary തലത്തിൽ മലയാളം വിഷയമായി പഠിച്ചിട്ടില്ലെങ്കിലും,

  • Degree,
  • Post Graduate,
  • Teacher Training

തലങ്ങളിൽ ഏതെങ്കിലും ഒന്നിൽ കേരളത്തിലെ regular course വഴി മലയാളം ഒരു ഭാഷയായി പഠിച്ചിട്ടുള്ളവർക്ക് LPST/UPST (മലയാളം മീഡിയം) നിയമനത്തിന് അർഹത നൽകുകയായിരുന്നു 2018-ലെ ഉത്തരവിന്റെ സാരം.

അങ്ങനെ 2018 മുതൽ രണ്ട് വിഭാഗങ്ങളെ കാണേണ്ട സാഹചര്യം ഉണ്ടായി:

ഒന്നാമത്തെ വിഭാഗം:
SSLC-യിൽ Part I/Part II ആയി മലയാളം പഠിച്ചവർ അല്ലെങ്കിൽ മലയാളം പഠനമാധ്യമമായിരുന്നവർ.

രണ്ടാമത്തെ വിഭാഗം:
Secondary/Higher Secondary-ൽ മലയാളം പഠിച്ചിട്ടില്ലെങ്കിലും Degree/PG/Teacher Training തലത്തിൽ കേരളത്തിലെ regular course വഴി മലയാളം പഠിച്ചവർ.

രണ്ടാമത്തെ വിഭാഗത്തിനുള്ള പ്രധാന ആനുകൂല്യമാണ് 2018 ഉത്തരവ് നൽകിയത്.

24-02-2023 – 2018-ലെ ഇളവ് റദ്ദാക്കി
G.O.(Ms) No.19/2023/GEDN, 24-02-2023 പ്രകാരം 2018-ലെ ഉത്തരവ് റദ്ദാക്കി. പ്രാഥമികതലത്തിൽ മലയാളത്തിലുള്ള അധ്യാപനത്തിനും ആശയവിനിമയത്തിനും SSLC-യിൽ Part I/II ആയി മലയാളം പഠിച്ചവർക്കോ മലയാളം മാധ്യമമായി പഠിച്ചവർക്കോ പ്രാധാന്യം നൽകണമെന്ന നിലപാടാണ് ഉത്തരവിൽ സ്വീകരിച്ചത്.

  • SSLC-യിൽ Part I ആയി മലയാളം പഠിച്ചിരിക്കണം, അല്ലെങ്കിൽ
  • SSLC-യിൽ Part II ആയി മലയാളം പഠിച്ചിരിക്കണം, അല്ലെങ്കിൽ
  • SSLC-യുടെ പഠനമാധ്യമം മലയാളമായിരിക്കണം.
  • 28-06-2023 – മുൻപ് പ്രവേശിച്ചവർക്ക് സംരക്ഷണം


    തുടർന്ന് G.O.(Ms) No.87/2023/GEDN, 28-06-2023 പ്രകാരം 2018-ലെ ഉത്തരവിനെ ആശ്രയിച്ച് 24-02-2023-ന് മുമ്പ് ട്രെയിനിംഗ് യോഗ്യത നേടിയവർക്കും ബന്ധപ്പെട്ട കോഴ്സിൽ പ്രവേശിച്ചവർക്കും പ്രത്യേക ആനുകൂല്യം അനുവദിച്ചു. 24-02-2023-ന് ശേഷം കോഴ്സിൽ പ്രവേശിച്ചവർക്ക് ഈ ആനുകൂല്യം അനുവദിച്ചിട്ടില്ല.

    ഈ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയത്:

    24-02-2023-ന് മുമ്പ്

    2018-ലെ G.O.(Ms) No.67/2018-ന്റെ അടിസ്ഥാനത്തിൽ

    1. Teacher Training qualification നേടിയവർ, കൂടാതെ
    2. ബന്ധപ്പെട്ട Teacher Training course-ൽ പ്രവേശനം നേടിയവർ

    എന്നിവർക്ക് 24-02-2023-ലെ G.O.(Ms) No.19/2023-ലെ പുതിയ വ്യവസ്ഥയിൽ നിന്ന് ഇളവ് അനുവദിക്കാം.

    എന്നാൽ അതിനൊപ്പം ഒരു പ്രധാന നിബന്ധനയും ഉണ്ടായിരുന്നു.

    അത്തരത്തിൽ നിയമിതരാകുന്നവർക്ക് മലയാള ഭാഷാ പ്രാവീണ്യം ഉറപ്പാക്കുന്നതിനുള്ള യോഗ്യതാ പരീക്ഷ എഴുതാൻ അനുമതി നൽകുകയായിരുന്നു.

    ഇവിടെ Cut-off date എന്താണ്?

    24-02-2023.

    അഥവാ, 24-02-2023 എന്ന തീയതി ഈ വിഷയത്തിൽ നിർണായകമാണ്.

    24-02-2023-ന് മുമ്പ് 2018 ഉത്തരവിന്റെ അടിസ്ഥാനത്തിൽ training qualification നേടിയവരും ബന്ധപ്പെട്ട course-ൽ പ്രവേശനം നേടിയവരും — പ്രത്യേക ഇളവിന്റെ പരിധിയിൽ വരും.

    അതേസമയം,

    24-02-2023-ന് ശേഷം ബന്ധപ്പെട്ട training course-ൽ പ്രവേശിച്ചവർക്ക് ഈ പ്രത്യേക ആനുകൂല്യം ലഭിക്കില്ല.

    2018 → ആനുകൂല്യം

    24-02-2023 → ആനുകൂല്യം പിൻവലിക്കൽ

    28-06-2023 → 24-02-2023-ന് മുമ്പ് ആ ആനുകൂല്യത്തെ ആശ്രയിച്ച് qualification നേടിയ/പരിശീലനത്തിന് പ്രവേശിച്ച വിഭാഗത്തിന് സംരക്ഷണം

    എന്നതാണ് ലളിതമായ ക്രമം. 

    20-08-2025 – ഭാഷാപ്രാവീണ്യ പരീക്ഷ
    അവസാനം G.O.(Ms) No.144/2025/GEDN, 20-08-2025 പ്രകാരം, മുകളിൽ പറഞ്ഞ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മലയാളം പഠിക്കാതെ LPST/UPST Malayalam Medium ആയി നിയമിതരായവർ PSC നടത്തുന്ന Language Test in Malayalam-ൽ കുറഞ്ഞത് 40% മാർക്ക് നേടി വിജയിക്കണം എന്ന് വ്യവസ്ഥ ചെയ്തു.

    ഈ ഉത്തരവിലാണ് Language Test in Malayalam സംബന്ധിച്ച വ്യവസ്ഥ വ്യക്തമായി നിശ്ചയിച്ചത്.

    2025-ലെ ഉത്തരവ് മുമ്പത്തെ എല്ലാ പ്രധാന ഉത്തരവുകളെയും reference ആയി തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്:

    1. 19-03-2002 — G.O.(Rt) No.534/2002
    2. 22-05-2018 — G.O.(Ms) No.67/2018
    3. 24-02-2023 — G.O.(Ms) No.19/2023
    4. 28-06-2023 — G.O.(Ms) No.87/2023

    ഇത് തന്നെ വിഷയത്തിന്റെ തുടർച്ച വ്യക്തമാക്കുന്ന പ്രധാന സൂചനയാണ്.

    2025-ലെ Language Test ആരാണ് പാസാകേണ്ടത്?

    G.O.(Ms) No.144/2025-ലെ പ്രധാന വ്യവസ്ഥ:

    Secondary level-ൽ മലയാളം ഒരു വിഷയമായി പഠിക്കാതിരുന്നിട്ടും, G.O.(Ms) No.67/2018-ന്റെയും G.O.(Ms) No.87/2023-ന്റെയും അടിസ്ഥാനത്തിൽ LPST/UPST ആയി നിയമിതരായവർക്ക് കേരള PSC നടത്തുന്ന Language Test in Malayalam പരീക്ഷയിൽ കുറഞ്ഞത് 40% മാർക്ക് നേടി വിജയിക്കണം.

    കാലഘട്ടംസർക്കാർ ഉത്തരവ്പ്രധാന വ്യവസ്ഥ
    19-03-2002G.O.(Rt) No.534/2002SSLC Part I/II മലയാളം അല്ലെങ്കിൽ മലയാളം medium എന്ന അടിസ്ഥാന യോഗ്യത
    22-05-2018G.O.(Ms) No.67/2018Degree/PG/Teacher Training തലത്തിൽ മലയാളം പഠിച്ചവർക്കും പ്രത്യേക അർഹത
    24-02-2023G.O.(Ms) No.19/20232018-ലെ ഇളവ് റദ്ദാക്കി; SSLC തലത്തിലെ മലയാളം യോഗ്യത വീണ്ടും അടിസ്ഥാനമാക്കി
    28-06-2023G.O.(Ms) No.87/202324-02-2023-ന് മുമ്പ് 2018 ഉത്തരവിന്റെ അടിസ്ഥാനത്തിൽ training qualification നേടിയ/കോഴ്സിൽ പ്രവേശിച്ചവർക്ക് സംരക്ഷണം
    20-08-2025G.O.(Ms) No.144/2025അത്തരം പ്രത്യേക വിഭാഗത്തിന് PSC Language Test in Malayalam — കുറഞ്ഞത് 40%

     

    28-02-2025-ലെ പ്രധാനപ്പെട്ട സർക്കാർ clarification

    GE-JR1/123/2023-G.EDN-Part(1), dated 28-02-2025 എന്ന സർക്കാർ കത്തിൽ മറ്റൊരു പ്രധാന വ്യക്തത കൂടി നൽകിയിട്ടുണ്ട്. 24-02-2023-ലെ സർക്കാർ ഉത്തരവിലെ ഭേദഗതി നടപടികൾ പൂർത്തിയാകുന്നതുവരെ, നിലവിലുള്ള ചട്ടപ്രകാരമുള്ള യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനാംഗീകാരം നൽകാവുന്നതാണ് എന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ അങ്ങനെ അംഗീകാരം ലഭിക്കുന്നവർ സർക്കാർ നിശ്ചയിക്കുന്ന മലയാള ഭാഷാ പ്രാവീണ്യ പരീക്ഷ പാസാകണമെന്ന വ്യവസ്ഥയോടെ അംഗീകാരവും മറ്റ് സേവനാനുകൂല്യങ്ങളും നൽകാവുന്നതാണെന്നും കത്തിൽ പറയുന്നു.

    ചുരുക്കത്തിൽ

    2002 → മലയാളം നിർബന്ധം
    2018 → ചില വിഭാഗങ്ങൾക്ക് ഇളവ്
    2023 ഫെബ്രുവരി → 2018-ലെ ഇളവ് റദ്ദാക്കി
    2023 ജൂൺ → 24-02-2023-ന് മുമ്പുള്ളവർക്ക് സംരക്ഷണം
    2025 ഓഗസ്റ്റ് → ബന്ധപ്പെട്ടവർക്ക് PSC Malayalam Language Test, 40%

    ഇതാണ് നിലവിലെ സർക്കാർ ഉത്തരവുകളിലൂടെ രൂപപ്പെട്ട ക്രമം. ഇവിടെ പറയുന്ന കാര്യങ്ങൾ സർക്കാർ ഉത്തരവുകളിലെ വ്യവസ്ഥകൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.

    Sunday, June 21, 2026

    HST Malayalam Calculation

    HST Malayalam Post Calculator

    HST Malayalam Post Calculator

    Class 8Class 9Class 10
    Total Strength
    Sanskrit
    Arabic
    Urdu
    General Divisions

    Sunday, January 2, 2022

    ക്രോം മലയാളം ഫോണ്ട് പ്രശ്നം എങ്ങനെ ശരിയാക്കാം

     സമന്വയയിലും മറ്റും ക്രോം ബ്രൗസറിൽ (പ്രത്യേകിച്ചും വിൻഡോസിൽ) ടൈപ്പ് ചെയ്യുമ്പോൾ മലയാളം ഫോണ്ട് ശരിയായി പല‍ർക്കും ലഭിക്കുന്നില്ല.

    പ്രത്യേകിച്ചും ന്റ ന്റെ തുടങ്ങിയവക്കാണ് കൂടുതൽ പ്രശ്നം

    ഇത് എങ്ങനെ ശരിയാക്കാം എന്ന് നോക്കാം

    ആദ്യം ക്രോം അപ്ഡേറ്റഡ് വേർഷൻ ആണെന്ന് ഉറപ്പ്വരുത്തുക

    സിസ്റ്റത്തിൽ മീര ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക.

    ഇവിടെനിന്നും മീര ഫോണ്ട് ഡൗൺലോഡ് ചെയ്യാം

    തുടർന്ന് ക്രോമിലെ വലതുഭാഗത്തുള്ള 3 കുത്തിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് എടുക്കുക


    ഇതിൽ ക്ലിക്ക് ചെയ്താൽ ഇടത് ഭാഗത്ത് കാണുന്ന അപ്പിയറൻസ് എന്ന മെനു എടുക്കുക

    അവിടെ കസ്റ്റമൈസ് ഫോണ്ട്സ് എന്നത് സെലക്റ്റ് ചെയ്യുക.


    ആദ്യ മൂന്നു ഫോണ്ടും മീരയാക്കി ക്രോം റീ സ്റ്റാർട്ട് ചെയ്യുക





    Thursday, November 28, 2019

    Malayalam Posts Reading in Firefox

    മലയാളത്തില്‍ എഴുതിയ പല പോസ്റ്റുകളും അതുപോലെത്തന്നെ മലയാളത്തിലുള്ള പല കണ്ടെന്റുകളും ഫയര്‍ ഫോക്സില്‍ ഓപന്‍ ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങളും മറ്റും കൃത്യമായി വായിക്കാന്‍ പറ്റില്ല. ഇതിനൊരു പരിഹാരമാണ് നിര്‍ദ്ദേശിക്കുന്നത്.
    ഇതുപോലെയായിരിക്കും വരുന്നുണ്ടാകുക.
    നേരത്തെ പറഞ്ഞതുപോലെ ഫയര്‍ ഫോക്സില്‍ ആഡ് ഓണ്‍ എടുക്കുക.
    ടൂള്‍സ് എന്ന മെനുവിലാണ് ആഡ് ഓണ്‍സ്

    ഇതില്‍ കാണുന്ന സെര്‍ച്ച് ബോക്സില്‍ Malayalam എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുക
    വരുന്ന റിസള്‍ട്ടിലെ ഫ എടുക്കുക

    ആഡ്  ടു ഫയര്‍ ഫോക്സ് കൊടുക്കുക
     വീണ്ടും ആഡ് കൊടുക്കുക
    ഈ കണ്‍ഫര്‍മേഷനും നല്‍കുക
    മുകളില്‍ 
    ഫ വന്നിട്ടുണ്ടാകും. ഇപ്പോള്‍ മലയാളം നന്നായി വായിക്കാന്‍ കഴിയും.വേണമെങ്കില്‍ ഫോണ്ട് സെലക്റ്റ് ചെയ്യാം
    പേജ് ഒന്ന് റിഫ്രഷ് ചെയ്താല്‍ മതി. ഇതുപോലെയാകും



    Monday, November 4, 2019

    Malayalam in Firefox

    ഫയര്‍ ഫോക്സില്‍ നേരിട്ട് മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിന് ക്രോമില്‍ ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കാവുന്ന ഒരു ആഡ് ഓണ്‍ ആണ് സ്വനലേഖ.
    എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് നോക്കാം
    1.ഫയര്‍ ഫോക്സ് അപ്‍ഡേറ്റ് ചെയ്യുക
    2.Tools-Addons
    സ്വനലേഖ എന്ന് തിരയുക
    3.ആഡ് ചെയ്യുക
    വീണ്ടും വരുന്ന ബോക്സിലെല്ലാം ആഡ് കൊടുക്കുക

    പുതിയ ഒരു മ എന്ന് ‍ടൂള്‍ബാറില്‍ വന്നിട്ടുണ്ടാകും

    സമന്വയ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ മ ഓണ്‍ ചെയ്ത് ടൈപ്പ് ചെയ്യുക
    ഉദാഹരണങ്ങള്‍
    മലയാളം എന്റെ മാതൃഭാഷ malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha
    സരിഗമപധനി sarigamapadhani
    പൊൻപീലി pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli
    ധ്വനി dhvani അല്ലെങ്കില്‍ dhwani
    വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ veNNayuNtenkil~ naRuney vERitt karuthENamO
    വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം vidyaadhanam~ sar~vvadhanaal~ pradhaanam~
    അരവിന്ദിന്റെ അച്ഛന്‍ aravindinte achChan~
    ഇന്ത്യ എന്റെ രാജ്യം inthya ente raajyam~
    അവന്‍ മുറ്റത്ത് ഉലാത്തി avan~ muTTathth ulaaththi
    മകം പിറന്ന മങ്ക makam~ piRanna manka
    പ്രകൃതി കുസൃതി കാണിച്ചു prakRthi kusRthi kaaNichchu
    പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി paalakkaatan​~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi
    നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി niLayil~ kunjnjOLangaL~ chaanchaati
    പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി panchasaara maNal~ththarikaL~ vettiththiLangi
    ദൈവത്തിന്റെ വികൃതികള്‍ daivaththinte vikRthikaL~
    അക്ഷരം axaraM
    പ്രത്യേ​കം ശ്രദ്ധിക്കുക prathy​​Ekam~ Sraddhikkuka
    സമ്പ്രദായം sampradaayam~
    അഞ്ജനമിട്ട സന്ധ്യ anjjanamitta sandhya
    ജ്ഞാനപ്പാന jnjaanappaana
    ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് @ee ennath ee enna swarathinte chihnamaaN
    ക്യൂ പാലിക്കുക Q paalikkuka
    വൈകുന്നേരത്ത് YkunnErathth അല്ലെങ്കില്‍ vaikunnErathth


    Friday, August 30, 2019

    ഫയര്‍ ഫോക്സും മലയാളവും

    കൂടുതല്‍ പേരും ഉപയോഗിക്കുന്ന ഒരു വെബ് ബ്രൗസറാണല്ലോ മോസില്ല ഫയര്‍ ഫോക്സ്. ഈ ബ്രൗസറില്‍ മലയാളം എങ്ങനെ ടൈപ്പ് ചെയ്യാം എന്ന് നോക്കാം.
    ആദ്യം ഫയര്‍ ഫോക്സ് അപ്ഡേറ്റ് ചെയ്യുക.
    ഇതിനായി മെനുബാറില്‍ ഹെല്‍പ് മെനു എടുക്കുക

    മെനുബാര്‍ കാണുന്നില്ലെങ്കില്‍ മുകളിലെ ബാറില്‍ + ചിഹ്നതിത്തിന് തൊട്ട് അടുത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക.അപ്പോള്‍ മെനു ബാര്‍ ടിക്ക് ചെയ്ത് കൊടുക്കുക.
    ഇനി ഹെല്‍പ് മെനു എടുത്ത് എബൗട്ട് ഫയര്‍ ഫോക്സ് എടുത്താല്‍ അപ്ഡേറ്റ് ആയിക്കോളും.
    ഇനി ‍ടൂള്‍സ് മെനു എടുക്കുക.
    ടൂള്‍സില്‍ ആഡ്-ഓണ്‍സ് എടുക്കുക.
    ഇതില്‍ മുകളിലെ സെര്‍ച്ച് ബോക്സില്‍ മലയാളം ടൈപ്പിങ്ങ് എന്ന് സെര്‍ച്ച് ചെയ്യുക.
    കുറെ ആഡ്- ഓണുകള്‍ കാണാം.ഇതെല്ലാം നമുക്ക് ഫ്രീ ആയി ഉപയോഗിക്കാം.

    നമുക്ക് തല്‍ക്കാലം താഴെയുള്ള കുട്ടിപ്പെന്‍സില്‍ എടുക്കാം.
    കുട്ടിപ്പെന്‍സിലില്‍ ക്ലിക്ക് ചെയ്താല്‍ ആഡ് ടു ഫയര്‍ ഫോക്സ് എന്ന ബട്ടണ്‍ കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.
    ഉടനെ മറ്റൊരു ബോക്സ് വരും.‌
    അതിലും ആഡ് കൊടുക്കുക.
    അപ്പോള്‍ വീണ്ടും ഒരു ബോക്സ് വരും.അതില്‍ ഓകെ,ക്ലിക്ക് ചെയ്യുക.
    ഇപ്പോള്‍ മുകളിലെ ബാറില്‍ വലത്തേ അറ്റത്ത് ഒരു പെന്‍സില്‍ വന്നിട്ടുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ബോക്സ് വരും .അതില്‍ പല രീതിയില്‍ മലയാളം ടൈപ്പ് ചെയ്യാം. എന്നിട്ട് കോപ്പി+ പേസ്റ്റ് ചെയ്താല്‍ മതി.

    Sunday, July 7, 2019

    Enable Malayalam In Computer

    നമ്മുടെ ഓഫീസുകളിലൊക്കെ ഇന്ന് കമ്പ്യൂട്ടര്‍ ആയിക്കഴിഞ്ഞു.ഇ ഓഫീസും സമന്വയയും വന്നു കഴിഞ്ഞു.ഇതിലെല്ലാം മലയാളത്തില്‍ വേണം എഴുതാന്‍ .എങ്ങിനെയാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെന്ന് പലരും പേടിക്കുന്നു.
    മലയാളം ഉപയോഗിക്കുന്നതിന് ഒരു പാട് വഴികളുണ്ട്.ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് എന്ന് ഗൂഗുളില്‍ സെര്‍ച്ച് ചെയ്തെടുത്ത് മലയാളം ടൈപ്പ് ചെയ്യാനാകും.എന്നാല്‍ ഇവിടെ കോപ്പി,പേസ്റ്റ് വേണ്ടിവരും.ഇതെങ്ങനെ മറികടക്കാം  എന്ന് നോക്കാം.
    ആദ്യം സിസ്റ്റത്തില്‍ വേണ്ടത് ഗൂഗിള്‍ ക്രോം അപ്ഡേറ്റഡ് വേര്‍ഷനാണ്.
    ഇനി വേണ്ടത് ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സ് സിസ്റ്റത്തില്‍ ചേര്‍ക്കുക എന്നതാണ്.
    അതിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക
    ഇനി മുകളിലെ ആദ്യ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
    ഇതില്‍ Chrome എന്ന ലിങ്കില്‍ (നീലനിറത്തില്‍ കാണുന്ന മൂന്നാമത്തെ ടാബ്)ക്ലിക്ക് ചെയ്യുക
    വലതുഭാഗത്ത് കാണുന്ന ഡൗണ്‍ലോഡ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക
    തുടര്‍ന്ന് ആഡ് ടു ക്രോം എന്നതില്‍ ക്ലിക്ക് ചെയ്യുക
    ക്രോമില്‍ ഈ ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ആയാല്‍ മുകളില്‍ ചെറിയ ഒരു ബട്ടണ്‍ വന്നിട്ടുണ്ടാകും
    ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഏത് ഭാഷയിലെ ഇന്‍പുട്ട് ആണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് എന്ന് ചോദിക്കും
    ഇങ്ങനെ സെലക്റ്റ് ചെയ്ത് ആരോയില്‍ ക്ലിക്ക് ചെയ്യുക.ഇനി അടുത്ത ഒരു വിന്‍ഡോയില്‍ സമന്വയ എടുക്കുന്നു.
    നോട്ട് എടുക്കുന്ന സമയത്ത് മുകളിലെ ബട്ടണില്‍ ക്ലിക്ക് ചെയ്ത് മലയാളം എന്നത് സെലക്റ്റ് ചെയ്യുക.ഇനി മംഗ്ലീഷ് അടിച്ചാല്‍ മലയാളം വരും.
    ഇത് സമന്വയയില്‍ മാത്രമല്ല,എവിടേയും ഉപയോഗിക്കാം.വിന്‍ഡോസിലും ഉബുണ്ടുവിലും പ്രവര്‍ത്തിക്കും