Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.
Showing posts with label സമന്വയ. Show all posts
Showing posts with label സമന്വയ. Show all posts

Saturday, June 6, 2026

സമന്വയ- Samanwaya-Site -Google search issue

സമന്വയ സൈറ്റ്  ഗൂഗിളിൽ അഥവാ ക്രോമിൽ ലഭിക്കുന്നില്ല എന്ന പ്രശഅനമുണ്ടോ. ഇതിന്റെ കാരണം ഗൂഗിളിൽ സമന്വയ എടുത്തിട്ടാണ്. അഥവാ ക്രോം എടുത്ത് സമന്വയ എന്ന് മാത്രം ടൈപ്പ് ചെയ്താലും അത് ഗൂഗിളിൽ സെർച്ച് ചെയ്ത് ഡെമോ സൈറ്റിലേക്കാണ് പോകുന്നത്. സമന്വയ സൈറ്റ് വിലാസം ഇതാണ് https://samanwaya.kite.kerala.gov.in/index.php/

ഇത് അഡ്രസ് ബാറിൽ ടൈപ്പ് ചെയ്താൽ സമന്വയ ലഭ്യമാകും.

കെ.എസ്.വാൻ, കെ.ഫോൺ ഉപയോഗിക്കുന്ന ചില ഓഫീസുകളിൽ സമന്വയ ക്രോമിൽ ലഭിക്കുന്നില്ല എന്നാൽ ഫയർഫോക്സിൽ ഉണ്ട്. ഫയർ ഫോക്സിലും ക്രോമിലും ലഭിക്കുന്നില്ല എങ്കിൽ കെ.എസ്.വാൻ, കെ.ഫോൺ നെറ്റ് പ്രൊവൈഡറുമായി ബന്ധപ്പെടണം. ക്രോമിൽ മാത്രമാണ് ലഭിക്കാത്തതെങ്കിൽ താഴെ പറയുന്നതുപോലെ ചെയ്യുക.

1.ക്രോം എല്ലാ ടാബും ക്ലോസ് ചെയ്ത് ആദ്യം ഓപൻ ചെയ്യുക

2.വലത്തേ അറ്റത്തുള്ള 3 കുത്തിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് കാണുന്നതിൽ ക്ലിക്ക് ചെയ്യുക

3.അപ്പോൾ വരുന്ന വിൻഡോയിലെ ഇടത് ഭാഗത്ത് താഴെയായി റീസെറ്റ് സെറ്റിങ്സ് ക്ലിക്ക് ചെയ്യുക.

4.സിസ്റ്റത്തിൽ വലത് താഴെയായി സമയവും തീയ്യതിയും ശരിയല്ലേ എന്ന് കൂടി നോക്കണം

5.റീസെറ്റ് കൊടുത്താൽ വരുന്ന ബോക്സിൽ റീസെറ്റ് ക്ലിക്ക് ചെയ്യുക.

6.കുറച്ച് നേരം കറങ്ങി അവിടെ നിക്കും.

7.ബ്രൌസർ ക്ലോസ് ചെയ്ത് വീണ്ടും എടുത്ത് സമന്വയ എടുക്കുക.

8.അപ്പോൾ നിങ്ങളുടെ കണക്ഷൻ സെക്യൂർ അല്ല എന്ന മെസേജ് വരും. താഴെയായി അഡ്വാൻസ്ഡ് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക

9.അവിടെ പ്രൊസീഡ് ടു സമന്വയ (അൺസേഫ്) എന്ന് കാണും. അതിൽ ക്ലിക്ക് ചെയ്താൽ സമന്വയയിൽ എത്തും.

സമന്വയക്ക് നിലവിൽ പ്രശ്‌നമില്ല.

നെറ്റ് കണക്ഷൻ വിഷയമാണോ എന്നറിയാൻ ഓഫീസിലെ wifi അല്ലാതെ Mobile Net ഉപയോഗിക്കുന്ന സമയത്ത് ഈ ലിങ്ക് മൊബൈലിൽ ക്ലിക് ചെയ്യുക. ലഭിക്കുന്നെങ്കിൽ ഓഫീസിലെ Net issue ആണ്. 

https://samanwaya.kite.kerala.gov.in/index.php/

Sunday, June 20, 2021

സമന്വയ -ചില അറിയിപ്പുകൾ

 1.നിയമന ഫയൽ അംഗീകരിക്കുന്നതിന് മുമ്പായി എഡിറ്റ് എനാബിൾ ചെയ്ത ഫയലുകൾ( അതായത് നിയമനാംഗീകാര അപേക്ഷ സമർപ്പിച്ചതിനു ശേഷം ഏതെങ്കിലും രേഖ ആവശ്യപ്പെട്ടാലോ, തിരുത്തലുകൾ വരുത്താനായോ മാനേജർക്ക് നിയമന അപേക്ഷ എഡിറ്റ് ചെയ്യാൻ അവസരം കൊടുത്ത ഫയൽ) ഈ സൗകര്യം ഡിസേബിൾ ചെയ്താലേ അംഗീകരിക്കാൻ കഴിയൂ.


ഇല്ലെങ്കിൽ ഇങ്ങനെ മെസേജ് വരും.അപ്പോൾ അതേ ലോഗിനിൽ നിന്നു തന്നെ ഇത് ഡിസേബിൾ ചെയ്യാവുന്നതേയുള്ളൂ.AA ഡാഷ് ബോർഡിൽ നിയമനഫയലിന്റെ വലതു ഭാഗത്തുള്ള സെറ്റിങ്സിൽ ക്ലിക്ക് ചെയ്ത് ഓൺ ആക്കിയതെല്ലാം ഓഫ് ആക്കി നിയമന ഫയലിൽ ആക്ഷൻ എടുക്കാവുന്നതാണ്.

2.മാനേജർമാർ നിയമനാംഗീകാര അപേക്ഷ സബ്മിറ്റ് ചെയ്യുമ്പോൾ പ്രത്യേകിച്ച് പ്രമോഷൻ സബ്മിറ്റ് ആകുന്നില്ല എന്ന് പറയുന്നതിന്റെ പ്രധാന കാരണം യോഗ്യത പേജിൽ മിനിമം എസ്.എസ്.എൽ.സി വിവരങ്ങൾ എങ്കിലും ചേർക്കാത്തതിനാലാണ്. അത് ചേർത്താൽ സബ്മിഷൻ ആകും.അതുപോലെ മാൻഡേറ്ററി ആയ രേഖകളും അപ്ലോഡ് ചെയ്യണം.

3.Auditമായി ബന്ധപ്പെട്ട് ഡി.ഡി.ക്കും എ.ഇ.ഒ ഡിഇ.ഒ മാർക്കും എത്ര തവണ വേണമെങ്കിലും റിമാർക്സ് അയക്കാവുന്നതാണ്. ഇങ്ങനെ റിമാർക്സ് അയച്ച് നിയമനം റദ്ദുചെയ്യേണ്ടതാണ് എന്ന് ഉറപ്പായാൽ മാത്രം ഓബ്ജക്ഷൻ റീട്ടെയ്ൻഡ് എന്ന് ആക്ഷൻ എടുക്കേണ്ടതും ഒരു നടപടിക്രമം നൽകേണ്ടതുമാണ്. ഈ നടപടിക്രമം അംഗീകരിച്ചാൽ മാത്രമേ എ.ഇ.ഒ.യിൽ നിയമന ഫയൽ റീ ഓപൻ ആകുകയും ഡി.ജി.ഇ.ക്ക് ക്യാൻസലേഷന് അപേക്ഷ സമർപ്പിക്കുന്നതിനും കഴിയൂ.

4.ഒരു തടസ്സവാദം ഡി.ഡി.ഇ ഉന്നയിച്ചാൽ ആയതിൽ റിമാർക്സ് എ.ഇ.ഒക്ക് നൽകുകകയും ആയതിന് എ.ഇ.ഒ മറുപടി നൽകിയാൽ ഡി.ഡി.ഇ അത് പരിശോധിച്ച് തടസ്സവാദം ഒഴിവാക്കാൻ കഴിയില്ലെന്ന് കണ്ടെത്തി വീണ്ടും റിമാർക്സ് ആവശ്യപ്പെടാവുന്നതുമാണ്. ഇതിനായി റീട്ടെയിൻ ചെയ്യേണ്ടതില്ല. റീട്ടെയ്ൻ ചെയ്താൽ പിന്നീട് റിമാർക്സ് ചോദിക്കാനാകില്ല.

 

Thursday, March 11, 2021

സമന്വയ-പുതിയ ഉത്തരവ് 4/2021 പ്രകാരം നിയമന ഫയൽ എങ്ങനെ റീ-സബ്മിറ്റ് ചെയ്യാം


സർക്കാർ ഉത്തരവ് 4/2021 , അതിന്റെ ക്ലാരിഫിക്കേഷൻ, ഡി.ജി.ഇ ഉത്തരവ് പ്രകാരം നിയമന ഫയലുകൾ (സമന്വയയിൽ തീർപ്പാക്കിയത്-ഇപ്പോൾ അപ്പീലിൽ കിടക്കുന്നതുമുണ്ടാകാം-എന്നാൽ അപ്പലേറ്റ് ഉത്തരവിന് കാക്കേണ്ടതില്ല) അതാത് ഓഫീസിൽ നിന്നുതന്നെയാണ് റീ -ഓപൻ ചെയ്യേണ്ടത്. ഇപ്രകാരം റീ- സബ്മിറ്റ് ചെയ്യുമ്പോൾ റീ-ഓപൻ ആകുകയല്ല ചെയ്യുന്നത്.മുൻ നിയമന ഫയലിന്റെ ഒരു പകർപ്പ് പുതിയ ഒരു ഫയലായി ജനറേറ്റ് ചെയ്യപ്പെടുന്നു. പുതിയ ഒരു ഫയലായാണ് ഇത് വരുന്നത്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. 

എ.ഇ.ഒ/ഡി.ഇ.ഒയുടെ ലോഗിനിൽ പ്രവേശിക്കുക

ഇതിൽ അപ്പോയിന്റ്മെന്റ് അപ്രൂവൽ ഡാഷ് ബോർഡിലാണ് ചെയ്യേണ്ടത്. ഇതിൽ ആർക്കൈവ്സ് എടുക്കണം. ആ ഓഫീസിൽ നിന്നും തീർപ്പാക്കിയ എല്ലാ ഫയലുകളും കാണാം. 

ഈ പേജിന്റെ വലതുഭാഗത്തായി resubmit എന്ന് കാണാം.


 ഇതിൽ ക്ലിക്ക് ചെയ്യുക.

ഇതിൽ തീർപ്പാക്കിയ എല്ലാ നിയമനഫയലുകളും കാണാം.


 ഏത് ഫയലാണ് റീ സബ്മിറ്റ് ചെയ്യേണ്ടത് എങ്കിൽ അത് സെലക്റ്റ് ചെയ്ത് ഗോ ക്ലിക്ക് ചെയ്യുക.


 അവിടെ നിയമന അപേക്ഷ വന്നതായി കാണാം. ഈ അപേക്ഷയുടെ അവസാനത്തെ ടിക് മാർക്ക് ചെയ്ത് സബ്മിറ്റ് നൽകുക.

ഇപ്പോൾ ഈ അപേക്ഷ പുതിയ ഫയലായി ഓഫീസറുടെ ലോഗിനിൽ വന്നിട്ടുണ്ടാകും.


 അത് റീ സബ്മിറ്റഡാണ് എന്ന് കാണിക്കുന്നതാണ്. ഇനി സെക്ഷനിലേക്ക് അയക്കുക(ഫോർവേഡ് കാണാം)

ഇനി ഇത് കൈകാര്യം ചെയ്യുമ്പോൾ നമുക്ക് മുൻ ഫയൽ ഈ ഫയലിനോട് ടാഗ് ചെയ്യാവുന്നതാണ്. ഇതിനായി ഫയലിൽ അറ്റാച്ച്മെന്റ് എടുക്കുക


 അവിടെ റെഫറൻസ് ഫയൽ എന്നത് കാണാം. ടാഗ് ഫയൽ എന്നതിൽ ക്ലിക്ക് ചെയ്യുക.

മുൻ ഫയൽ അവിടെ കാണാം.


 ആ ഫയലിന്റെ നേരെ ടാഗ് ഫയലിൽ ക്ലിക്ക് ചെയ്യുക.

ഒ.കെ. കൊടുക്കുക


 ഇപ്പോൾ ഈ ഫയൽ ടാഗ് ചെയ്തതായി കാണാം