Showing posts with label TET. Show all posts
Showing posts with label TET. Show all posts

Wednesday, September 17, 2025

കെ ടെറ്റ്-ബഹു സുപ്രീം കോടതി വിധി- ഒരു പഠനം

 

ബഹു സുപ്രീം കോടതിയുടെ ടെറ്റ് വിധി-ഒരു പഠനം


വിദ്യാഭ്യാസം ഒരു മൗലിക അവകാശം

ഭാരതത്തിന്റെ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചിലപ്രത്യേക സാഹചര്യങ്ങളിലൊഴിച്ച്, ഈ മൗലികാവകാശങ്ങൾ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലായെന്ന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരും സമന്മാരായി കണക്കാക്കണമെന്നത് ഇത് പ്രകാരം മൗലികാവകാശമാകുന്നു. മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്. നിയമനിയന്ത്രണങ്ങൾക്ക് വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവയാണ് പ്രധാന മൗലികാവകാശങ്ങൾ. വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കുവാൻ പാടില്ലെന്ന് ഭരണഘടനയിലെ 21-ആം വകുപ്പായ ജീവസ്വാതന്ത്ര്യസംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട് . ഭരണഘടനയിലെ വിവിധ വകുപ്പുകൾക്ക് വിധേയമായി പൗരന്മാരുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതിന് അവകാശമുണ്ട് . അടിമത്തം, ബാലവേല എന്നിവയും നിരോധിച്ചിട്ടുണ്ട് . നിബന്ധനകൾക്ക് വിധേയമായി മതസ്വാതന്ത്ര്യത്തിനുള്ള അവകാശം രാജ്യത്തിലെ ജനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരസമൂഹത്തിൽപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള പ്രത്യേകമായ അവകാശം ഭരണഘടന പരിരക്ഷിക്കുന്നു. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്ഥമായ അവകാശമാണ് വിദ്യാഭ്യാസത്തിനുള്ള കുട്ടിയുടെ അവകാശം . ആയതിനെകുറിച്ച് വിശദമായി പ്രതിപാദിക്കാം.

Tuesday, October 12, 2021

Samanwaya-New Updates 12-10-2021

 1.സർക്കാർ ഉത്തരവ് നം 179/2021/ പൊ.വി.വ.തീ.18/08/2021  പ്രകാരം ടെറ്റ് യോഗ്യത മാൻഡേറ്ററി ആയതിനാൽ മാനേജർ നിയമന അംഗീകാര പ്രപോസൽ സമർപ്പിക്കുമ്പോൾ ഇത് സംബന്ധിച്ച് താഴെ പറയും പ്രകാരം അപ്ഡേഷൻ വന്നിട്ടുണ്ട്.

നിയമന അപേക്ഷ സമർപ്പിക്കുന്ന പേജിൽ ആദ്യ ഭാഗത്ത് 


Whether the appointee eligible for T.E.T exemption ? എന്ന് കാണാം.

യെസ് എന്ന് സെലക്റ്റ് ചെയ്താൽ എങ്ങനെയാണ് എക്സംപ്റ്റ് ചെയ്തത് എന്ന് ടൈപ്പ് ചെയ്യേണ്ടതുണ്ട്.

(ഉദാ- 2012 ന് മുമ്പ് നിയമിതനായവരുടെ സ്ഥാനക്കയറ്റം, പി.എച്ച്.ഡി. പോലുള്ള യോഗ്യത )

നോ എന്ന് നൽകിയാൽ നി‍ർബന്ധമായും ടെറ്റ് യോഗ്യതാ വിവരങ്ങൾ ചേർക്കണം.(യോഗ്യതാ പേജിൽ)

ടെറ്റ് യോഗ്യത സർട്ടിഫിക്കറ്റോ തത്തുല്യമായ മറ്റു യോഗ്യത സർട്ടിഫിക്കറ്റിന്റെയോ പകർപ്പിന്റെ PDF ഫോർമാറ്റ് Eligibility Test ഭാഗത്ത് അപ്‌ലോഡ് ചെയ്യണം.

നോട്ട് അപ്ലിക്കബിൾ എന്ന ഓപ്ഷനുമുണ്ട്.(പ്രധാനാദ്ധ്യാപക നിയമനം, അനദ്ധ്യാപക നിയമനം)

ടെറ്റ് / തത്തുല്യമായ യോഗ്യത ആവശ്യമില്ലാത്ത തസ്തികകൾക്ക് മാത്രമാണ് ഈ ഓപ്‌ഷൻ ബാധകമാകുക.(ഉദാ : പ്രധാനാധ്യാപക / അനധ്യാപക തസ്തികകൾ )

------------------------------------------------------------------------------------------------------------------------

2.മാനേജർക്ക് അപ്പീൽ/റിവിഷൻ അപ്പീൽ ഫയൽ ചെയ്യുമ്പോൾ 

ജില്ല/ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി. ആവശ്യം നിരാകരിച്ചതിന്റെ കാരണം *

അപ്പീൽ ആവശ്യം *

എന്നിവിടങ്ങളിൽ വേഡിലെ പോലെ ടെക്സ്റ്റ് എഡിറ്റർ ഓപ്ഷൻ വന്നിട്ടുണ്ട്


-------------------------------------------------------------------------------------------------------------------------

3.ഓഫീസ് ലോഗിനിൽ തെറ്റായി ചേർത്ത ബോണ്ടുകൾ അതാത് ഓഫീസിൽ നിന്നു തന്നെ ഡിലീറ്റ് ചെയ്യാം.ഏത് ബോണ്ടാണോ ഡിലീറ്റ് ചെയ്യേണ്ടത്, ആ ബോണ്ട് എടുത്ത് 


ഏറ്റവും അറ്റത്തുള്ള എഡിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.


അപ്പോൾ ഏറ്റവും താഴെയായി ഡിലീറ്റ് ഓപ്ഷൻ കാണാം. 

---------------------------------------------------------------------------------------------------------------------------

4.ബോണ്ട് പ്രകാരം തെറ്റായി ചേർത്ത നിയമന ഫയലും ഡിലീറ്റ് ചെയ്യാം


5.ബോണ്ടിൽ ആ മാനേജ് മെന്റ് വിട്ടുകൊടുത്ത പോസ്റ്റിൽ ഡിപ്ലോയ് ചെയ്യപ്പെട്ട അദ്ധ്യാപകനെ ചേർക്കുമ്പോൾ 

ഏത് സ്കൂളിലേതാണെങ്കിലും (ഉപജില്ലക്കോ ജില്ലക്കോ പുറത്തുള്ള ആളാണെങ്കിൽ പോലും) സ്കൂൾ കോഡോ, പേരോ ടൈപ്പ് ചെയ്ത് തിരയാവുന്നതാണ്.