കഴിഞ്ഞ ഏതാനും ദിവസങ്ങളായി Digital Signature ഉപയോഗിച്ച് സമന്വയ (Samanwaya), സ്പാർക്ക് (SPARK), ബിംസ് (BIMS) തുടങ്ങിയ Software-കളിൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നല്ലോ. NICD Sign Software-ന്റെ പുതിയ Version പുറത്തിറങ്ങിയതോടെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്.
പുതിയ NICD Sign Software എങ്ങനെ Install ചെയ്യാം? സമന്വയയിൽ Digital Signature എങ്ങനെ വീണ്ടും Configure ചെയ്യാം? ഈ കാര്യങ്ങൾ ഘട്ടംഘട്ടമായി പരിശോധിക്കാം.
1. Digital Signature എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സമന്വയ, SPARK, BIMS, e-Office തുടങ്ങിയ സർക്കാർ Software-കളിൽ Digital Authentication അഥവാ Digital Signature ഉപയോഗിക്കുന്നുണ്ട്. ഇതിനായി ഒരു USB DSC Token ആവശ്യമാണ്.
സാധാരണയായി ഉപയോഗിക്കുന്ന ചില Tokens:
Prox Key
ePass
HYP2003 / HYP Token
Digital Signature ഉപയോഗിച്ച് Documents Sign ചെയ്യുന്നതിനു പുറമേ, വിവിധ Software-കളിൽ Authentication ആവശ്യമായ പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്:
SPARK: Increment Approval ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ.
BIMS: Claims Approval.
Samanwaya: Files-ൽ Action എടുക്കൽ, Approval തുടങ്ങിയവ.
e-Office: Documents Digital Sign ചെയ്യൽ.
ഇവയിൽ e-Office-ൽ ഉപയോഗിക്കുന്നത് e-Office Signer ആണ്. എന്നാൽ Samanwaya, SPARK, BIMS തുടങ്ങിയവയിൽ Digital Signing-നും Authentication-നും NICD Sign ആണ് ഉപയോഗിക്കുന്നത്.
2. NICD Sign-നും Java-യും തമ്മിലുള്ള ബന്ധം
Digital Signature ചെയ്യുമ്പോൾ നമ്മുടെ Computer-ൽ USB Token Connected ആണോ എന്നും അതിലെ Digital Certificate ലഭ്യമാണോ എന്നും പരിശോധിക്കുന്നു. തുടർന്ന് NIC Server-ുമായി ആവശ്യമായ Authentication നടത്തിയാണ് Signing Process പൂർത്തിയാക്കുന്നത്.
ഇതിനായി Java Runtime Environment (JRE) പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പഴയ NICD Sign Software പ്രവർത്തിച്ചിരുന്നത്. ഈ സോഫ്റ്റ് വെയറുകളെല്ലാം https://bims.treasury.kerala.gov.in/# ബിംസ് സൈറ്റിൽ ലഭ്യമായിരുന്നു.
എന്നാൽ അടുത്തിടെ NIC Digital Signature സംവിധാനത്തിൽ Update വരുത്തിയതോടെ പഴയ NICD Sign Version-ൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി.
ഇപ്പോൾ ലഭ്യമായ പുതിയ NICD Sign Version Java പ്രത്യേകം Install ചെയ്യാതെ തന്നെ പ്രവർത്തിക്കുന്ന രീതിയിലാണ്.
3. പുതിയ NICD Sign Install ചെയ്യുന്നതെങ്ങനെ?
Windows Computer-ൽ താഴെ പറയുന്ന നടപടികൾ സ്വീകരിക്കുക.
Step 1: പഴയ Software Uninstall ചെയ്യുക
Windows-ലെ Settings തുറക്കുക.
Apps → Installed Apps തിരഞ്ഞെടുക്കുക.
നിലവിൽ Install ചെയ്തിട്ടുള്ള പഴയ NICD Sign കണ്ടെത്തി Uninstall ചെയ്യുക.
നിങ്ങൾ ഉപയോഗിക്കുന്ന USB Token-ന്റെ പഴയ Driver Software കൂടി Uninstall ചെയ്യുക.
ഉദാഹരണത്തിന് Prox Key, ePass, HYP Token എന്നിവയുടെ Driver Software.
Step 2: പുതിയ NICD Sign Download ചെയ്യുക
പുതിയ NICD Sign Software Info Spark Website-ൽ ലഭ്യമാണ്.
അവിടെനിന്ന് പുതിയ Version Download ചെയ്യുക.
Download ചെയ്ത ZIP File Extract ചെയ്ത് Setup File Run ചെയ്ത് Software Install ചെയ്യുക.
ശ്രദ്ധിക്കുക: ചില Windows Systems-ൽ Installation സമയത്ത് Windows Security കാരണം "Windows protected your PC" അല്ലെങ്കിൽ "Don't Run" എന്ന Message പ്രത്യക്ഷപ്പെടാം. More Info → Run Anyway തിരഞ്ഞെടുക്കുക.
Installation സമയത്ത് Certificate Install ചെയ്യുന്നതിനുള്ള Permission ചോദിച്ചാൽ, Certificate-ന്റെ Source ആവശ്യമായ അനുമതി നൽകുക.
Step 3: USB Token Driver Install ചെയ്യുക
NICD Sign Install ചെയ്തതിനുശേഷം നിങ്ങൾ ഉപയോഗിക്കുന്ന USB Token-ന്റെ Driver Install ചെയ്യണം.
ഇതിനായി:
USB Token Computer-ൽ Connect ചെയ്യുക.
Driver Installation Notification വരുകയാണെങ്കിൽ അതിൽ Click ചെയ്യുക.
Driver Installation പൂർത്തിയാക്കുക.
ആവശ്യമെങ്കിൽ Token Manufacturer നൽകുന്ന Official Driver ഉപയോഗിക്കാവുന്നതാണ്.
Step 4: Browser Cache Clear ചെയ്യുക
Chrome അല്ലെങ്കിൽ Firefox ഉപയോഗിക്കുന്നവർ Browser Cache Clear ചെയ്യുന്നത് നല്ലതാണ്.
Chrome-ൽ:
Settings തുറക്കുക.
Privacy and Security തിരഞ്ഞെടുക്കുക.
Delete Browsing Data ക്ലിക്ക് ചെയ്യുക.
Cached Images and Files തിരഞ്ഞെടുക്കുക.
Clear Data നൽകുക.
Step 5: Computer Restart ചെയ്യുക
മുകളിൽ പറഞ്ഞ നടപടികൾ പൂർത്തിയാക്കിയ ശേഷം Computer Restart ചെയ്യുക.
Restart ചെയ്തതിനുശേഷം പഴയ NICD Sign Icon-ന് പകരമായി പുതിയ Blue Colour NICD Sign Icon കാണാൻ കഴിയും.
NICD Sign Open ചെയ്താൽ USB Token തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാം.
4. സമന്വയയിൽ Digital Signature Configure ചെയ്യാം
പുതിയ NICD Sign Install ചെയ്തതിനുശേഷം സമന്വയയിൽ Digital Signature Configure ചെയ്യണം.
താഴെ പറയുന്ന നടപടികൾ സ്വീകരിക്കുക.
Samanwaya Portal Open ചെയ്ത് Login ചെയ്യുക.
Profile എന്നതിൽ Click ചെയ്യുക.
അവിടെ കാണുന്ന Digital Signature Tab തിരഞ്ഞെടുക്കുക.
USB Token Password നൽകുന്നതിനുള്ള Box പ്രത്യക്ഷപ്പെടും.
നിങ്ങളുടെ USB Token Password നൽകുക.
തുടർന്ന് കാണുന്ന Change Certificate Button Click ചെയ്യുക.
ഇതോടെ സമന്വയയിലെ Digital Signature Configuration പൂർത്തിയാകും.
5. Digital Signature ഉപയോഗിച്ച് File Sign ചെയ്യാം
Configuration പൂർത്തിയായാൽ സമന്വയയിൽ സാധാരണപോലെ പ്രവർത്തനങ്ങൾ തുടരാവുന്നതാണ്.
Samanwaya-യിൽ ആവശ്യമായ File Draft എടുക്കുക.
Sign ചെയ്യുന്നതിനുള്ള Option തിരഞ്ഞെടുക്കുക.
USB Token Connected ആണെന്ന് ഉറപ്പാക്കുക.
ആവശ്യപ്പെടുന്നിടത്ത് Token Password നൽകുക.
Digital Signature പൂർത്തിയാക്കുക.
ഇതോടെ മുമ്പ് നേരിട്ടിരുന്ന Digital Signature സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് സമന്വയയിൽ തുടർപ്രവർത്തനങ്ങൾ നടത്താവുന്നതാണ്.
ഇനി സ്പാർക്കിൽ കൂടി എങ്ങനെ ചെയ്യാമെന്ന് നോക്കാം
SPARK-ൽ DSC Registration / Renewal
പുതിയ NICD Sign Install ചെയ്തതിനുശേഷം SPARK-ൽ DSC Registration അല്ലെങ്കിൽ Renewal ആവശ്യമായി വരുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നടപടികൾ സ്വീകരിക്കുക.
Step 1: SPARK Login
SPARK Portal തുറന്ന് User Credentials ഉപയോഗിച്ച് Login ചെയ്യുക.
Step 2: DSC Menu തിരഞ്ഞെടുക്കുക
Administration Menu തുറക്കുക.
New Registration / Renewal of DSC തിരഞ്ഞെടുക്കുക.
Step 3: Token Password നൽകുക
DSC Token Computer-ൽ Connect ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. തുടർന്ന് ആവശ്യപ്പെടുന്ന Token Password നൽകി OK ക്ലിക്ക് ചെയ്യുക.
Step 4: Certificate Details പരിശോധിക്കുക
Token-ൽ ലഭ്യമായ Certificate-ന്റെ Name, Validity Period തുടങ്ങിയ വിവരങ്ങൾ കാണിക്കുന്ന Window പ്രത്യക്ഷപ്പെടും.
വിവരങ്ങൾ പരിശോധിച്ച് Checkbox Select ചെയ്ത് OK ക്ലിക്ക് ചെയ്യുക.
ഇതോടെ SPARK-ലെ DSC Registration / Renewal നടപടികൾ പൂർത്തിയാകും.
BIMS-ൽ Digital Signature
BIMS-ൽ Claims Approval ഉൾപ്പെടെയുള്ള Digital Authentication പ്രവർത്തനങ്ങൾക്കായി പുതിയ NICD Sign Software ഉപയോഗിക്കാവുന്നതാണ്.
പുതിയ Software Install ചെയ്തതിനുശേഷം USB Token ശരിയായി തിരിച്ചറിയുന്നുണ്ടെന്ന് ഉറപ്പാക്കുക. തുടർന്ന് ആവശ്യമായ പ്രവർത്തനങ്ങൾ സാധാരണപോലെ തുടരാവുന്നതാണ്.
പ്രധാന അറിയിപ്പ്
e-Submission സംബന്ധിച്ച് Digital Signature പ്രശ്നം നേരിടുന്നവർ മാത്രം ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ മതിയാകും.
e-Submission-ൽ യാതൊരു പ്രശ്നവുമില്ലാത്തവർ നിലവിൽ പ്രവർത്തിക്കുന്ന NICD Sign / Token Driver എന്നിവ Uninstall ചെയ്യുകയോ വീണ്ടും Install ചെയ്യുകയോ ചെയ്യേണ്ടതില്ല. പ്രത്യേകിച്ച് യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ല.