There shall be paid to a person promoted under sub- rule (a) or (b) either the minimum of the higher time scale of pay, or the pay admissible to him in the higher
time scale based on the pay in the lower time scale applicable to him under the rules regulating the fixation of pay from time to time, whichever is higher. He shall be paid increments in the time scale at the time intervals, as fixed by Government from time to time.
ചട്ടം 31 എന്നത് താൽക്കാലിക സ്ഥാനക്കയറ്റത്തെ കുറിച്ച ചട്ടമാണ്.
സബ് റൂൾ (എ) അല്ലെങ്കിൽ (ബി) പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച ഒരു വ്യക്തിക്ക് ഒന്നുകിൽ ഉയർന്ന സമയ ബന്ധി സ്കെയിലിന്റെ ഏറ്റവും കുറഞ്ഞ വേതനമോ അല്ലെങ്കിൽ, കാലാകാലങ്ങളിൽ വേതനം നിർണ്ണയിക്കുന്ന നിയമങ്ങൾ പ്രകാരം അയാൾക്ക് ബാധകമായ കുറഞ്ഞ സമയ സ്കെയിലിലെ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള സമയ ബന്ധിത സ്കെയിൽ, ഏതാണ് ഉയർന്നത് ,ആ ഉയർന്ന നിരക്കിൽ അയാൾക്ക് അനുവദനീയമായ വേതനമോ നൽകും. ഗവൺമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ഇടവേളകളിൽ സമയ ബന്ധിത സ്കെയിലിൽ അയാൾക്ക് ഇൻക്രിമെന്റുകൾ നൽകും.
അതായത് ഇവിടെ കെ.എസ്.ആർ ചട്ടം 28 എ പ്രകാരം ശമ്പള നിർണ്ണയം അനുവദിക്കാം എന്നർത്ഥം
ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
ശമ്പള പരിഷ്കരണ ഉത്തരവ് 27/2021 തീ. 10/02/2021 പ്രകാരം ആണ് നമുക്ക് ശമ്പളം നിജപ്പെടുത്തേണ്ടത്.
28 എ ചട്ടപ്രകാരം സ്ഥാനക്കയറ്റം ലഭിക്കുന്ന ദിവസം ഒരു ഫിക്സേഷൻ(ഇനീഷ്യൽ) ലഭിക്കും.തുടർന്ന് എൽ.പി.എസ്.ടി/യു.പി.എസ്.ടി സ്കെയിലിൽ ഇൻക്രിമെന്റ് വാങ്ങിയിരുന്ന തീയ്യതിയിൽ ഒരു നോഷണൽ ഫിക്സേഷനുമാണ് ലഭിക്കുക.എന്നാൽ എച്ച്.എം.ഹയർഗ്രേഡ് ലഭിക്കുമ്പോൾ ഇതിൽ വ്യത്യാസം വരാം.
ഓരോന്നായി നോക്കാം.
1.ഇനീഷ്യൽ ഫിക്സേഷൻ
ഇത് എല്ലാവർക്കും ലഭിക്കും.എൽ.പി.എസ്.ടി/യു.പി.എസ്.ടി.യുടെ ശമ്പള സ്കെയിലുകൾ ഇങ്ങനെയാണ്.
എൽ.പി.എസ്.ടി/യു.പി.എസ്.ടി.-35600-75400
ഹയർ ഗ്രേഡ്-39300-83000
സീനിയർ ഗ്രേഡ്-43400-91200
സെലക്ഷൻ ഗ്രേഡ്-45600-95600
എച്ച്.എം.സ്കെയിൽ-50200-105300
എച്ച്.എം. ഹയർഗ്രേഡ്-51400-110300
എച്ച്.എം.സെലക്ഷൻ ഗ്രേഡ്-55200-115300
മാസ്റ്റർ സ്കെയിൽ- 23000-700-27900-800-31100-900-38300-1000-42300-1100- 47800-1200-52600-1300-56500-1400-60700-1500-65200-1600-70000-1800-79000-
Initial fixation Form
ഇതാണ് ഇനീഷ്യൽ ഫിക്സേഷൻ ഫോം.ഇത് എങ്ങിനെ ഫിൽ ചെയ്യുമെന്ന് നോക്കാം.
1.Name of incumbent and designation :പേര്, തസ്തിക(എച്ച്.എം)
2.Name of Office :ഇപ്പോഴത്തെ സ്കൂൾ
3.Name of promoted post and : HEADMASTER
scale of pay : 50200-1200-52600-1300-56500-1400- 60700-1500-65200-1600-70000-1800- 79000-2000-89000- 2200-97800-2500- 105300.
4.Date of promotion :എച്ച്.എം.ആയി ചാർജെടുത്ത തീയ്യതി
5.Date on which the new scale of pay
is admissible :എച്ച്.എം.ആയി ചാർജെടുത്ത തീയ്യതി
6.Existing scale of pay LPST/UPST :എച്ച്.എം.ആകുമ്പോൾ വാങ്ങിയിരുന്ന ശമ്പള സ്കെയിൽ
മിക്കവാറും സീനിയർ/സെലക്ഷൻ ഗ്രേഡ് ആയിരിക്കും
( സ്കെയിൽ മുകളിലുണ്ട്)
7.Existing pay as on : Rs. /-( )എച്ച്.എം.ആകുമ്പോൾ വാങ്ങിയിരുന്ന അടിസ്ഥാന ശമ്പളം
8.Next stage in the time scale of the
Lower post : Rs. /-( ) അടുത്ത സ്റ്റേജ്-മുകളിൽ മാസ്റ്റർ സ്കെയിൽ നൽകിയിട്ടുണ്ട്. അത് നോക്കിയാൽ ഇൻക്രിമെന്റ് റേറ്റ് മനസ്സിലാക്കാം
9.Next stage in the promoted
scale : Rs. /-( )അടുത്ത സ്റ്റേജ്-മുകളിൽ മാസ്റ്റർ സ്കെയിൽ നൽകിയിട്ടുണ്ട്. അത് നോക്കിയാൽ ഇൻക്രിമെന്റ് റേറ്റ് മനസ്സിലാക്കാം
10.Pay initially fixed at : Rs. /-( ) മുകളിലെ ക്രമ നമ്പർ 9 തന്നെ.
11.Date of effect എച്ച്.എം.ആയി ചാർജെടുത്ത തീയ്യതി
12.Date of Re-Fixation(Notional) :എൽ.പി.എസ്.ടി/യു.പി.എസ്.ടിആയിരിക്കുമ്പോൾ
ഇൻക്രിമെന്റ് തീയ്യതി.
1 | 3 | 1 | 3 | 1 | 3 |
1 | 23000 | 29 | 47800 | 57 | 93400 |
2 | 23700 | 30 | 49000 | 58 | 95600 |
3 | 24400 | 31 | 50200 | 59 | 97800 |
4 | 25100 | 32 | 51400 | 60 | 100300 |
5 | 25800 | 33 | 52600 | 61 | 102800 |
6 | 26500 | 34 | 53900 | 62 | 105300 |
7 | 27200 | 35 | 55200 | 63 | 107800 |
8 | 27900 | 36 | 56500 | 64 | 110300 |
9 | 28700 | 37 | 57900 | 65 | 112800 |
10 | 29500 | 38 | 59300 | 66 | 115300 |
11 | 30300 | 39 | 60700 | 67 | 118100 |
12 | 31100 | 40 | 62200 | 68 | 120900 |
13 | 32000 | 41 | 63700 | 69 | 123700 |
14 | 32900 | 42 | 65200 | 70 | 126500 |
15 | 33800 | 43 | 66800 | 71 | 129300 |
16 | 34700 | 44 | 68400 | 72 | 132100 |
17 | 35600 | 45 | 70000 | 73 | 134900 |
18 | 36500 | 46 | 71800 | 74 | 137700 |
19 | 37400 | 47 | 73600 | 75 | 140500 |
20 | 38300 | 48 | 75400 | 76 | 143600 |
21 | 39300 | 49 | 77200 | 77 | 146700 |
22 | 40300 | 50 | 79000 | 78 | 149800 |
23 | 41300 | 51 | 81000 | 79 | 153200 |
24 | 42300 | 52 | 83000 | 80 | 156600 |
25 | 43400 | 53 | 85000 | 81 | 160000 |
26 | 44500 | 54 | 87000 | 82 | 163400 |
27 | 45600 | 55 | 89000 | 83 | 166800 |
28 | 46700 | 56 | 91200 |
ഇതാണ് തൊട്ടടുത്തുള്ള സ്റ്റേജുകൾ.ഉദാഹരണമായി 35 ാമത്തെ സ്റ്റേജിൽ നിന്നിരുന്ന ആൾ ഇനീഷ്യൽ ഫിക്സേഷൻ നടത്തിയാൽ 37 ലെത്തും
ഇനി അടുത്തത് ഫൈനൽ ഫിക്സേഷൻ
The existing method of fixation of pay for promotions contemplated under Rule 28 A Part I KSR will be continued for fixation in revised scales also. Accordingly, where an officer holding a post in a substantive, temporary or officiating capacity is promoted or appointed in a substantive, temporary or officiating capacity to another post carrying a higher time-scale of pay, his initial pay in the higher time scale of pay, shall be fixed at the stage next above the pay notionally arrived at in the lower time-scale of pay by increasing the actual pay drawn by him in the lower time-scale by one increment. A re-fixation of pay will be allowed whenever there is a change of pay in the lower time-scale. Fixation of pay will be done as above in respect of promotions/appointments taking effect from that date onwards.
Statement for Final Fixaton ഇതാണ്. ഇത് എങ്ങിനെ പൂരിപ്പിക്കാമെന്ന് നോക്കാം.
സ്ഥാനക്കയറ്റം കിട്ടിയ മാസത്തിനുശേഷം 1 വർഷമാകുന്നതിന് മുമ്പ് ഇൻക്രിമെന്റ് വരുന്നവർക്കാണ്
ഫൈനൽ ഫിക്സേഷൻ ഉള്ളത്.
അത് മാത്രമല്ല, ആദ്യ ഫിക്സേഷൻ മൂലം പുതിയ സ്കെയിലിൽ രണ്ടിലധികം സ്റ്റേജ് ലഭിച്ചവർക്കും
നോഷണൽ ഫിക്സേഷൻ വഴി കാര്യമമുണ്ടാകില്ല.
ഇത് ഇവിടെ നോക്കാം
ഈ ഫോമിൽ ആദ്യ ഭാഗം ഇനീഷ്യൽ ഫിക്സേഷൻ തന്നെയാണ്. രണ്ടാം ഭാഗം മാത്രമേ വ്യത്യാസമുള്ളൂ.
12.Date of accrual of next increment
in the lower post : മുൻ സ്കെയിലിൽ ഇൻക്രിമെന്റ് വരുന്ന തീയ്യതി
13.Pay as on (Notional) : Rs. /-( ) പ്രമോഷനു ശേഷം മുൻ സ്കെയിലിൽ ഇൻക്രിമെന്റ് വരുന്ന തീയ്യതിയിൽ ഇൻക്രിമെന്റ് നോഷണലായി (പ്രമോഷൻ കണക്കാക്കാതെ) നൽകിയാൽ എത്തുന്ന സ്റ്റേജ്
14.Next stage in the Lower Time
scale : Rs. /-( ) അടുത്ത സ്റ്റേജ്
15.Pay fixed at the next stage in HTS : Rs. /-( ) എച്ച്.എം.സ്കെയിലിൽ അടുത്ത സ്റ്റേജ്
16.Pay fixed in Higher Time Scale : Rs. /-( ) 15 തന്നെ ഫലത്തിൽ ഇനീഷ്യൽ ഫിക്സേഷന് ശേഷം 1 ഇൻക്രിമെന്റ്
17.Date of effect : മുൻ സ്കെയിലിൽ ഇൻക്രിമെന്റ് വരുന്ന തീയ്യതി
18.Normal date of next increment : മുൻ സ്കെയിലിൽ ഇൻക്രിമെന്റ് വരുന്ന തീയ്യതി
ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.
എച്ച്.എം.ആകുന്നതിന് മുമ്പേ 28 വർഷം പൂർത്തിയാക്കിയവരാകും ഭൂരിഭാഗം.ഇവർക്ക് എച്ച്.എം.ആയതിന്റെ അടുത്ത ദിവസം മുതൽ എച്ച്.എം.ഹയർ ഗ്രേഡ് നൽകാം.
ശമ്പള പരിഷ്കരണ ഉത്തരവ് അനുബന്ധം 6
ഗ്രേഡ ഫിക്സ് ചെയ്യാൻ ഉള്ള ഫോം ഇവിടെ ലഭിക്കും.
NO PHONE SUPPORT
Good Effort
ReplyDelete