Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, October 13, 2023

How to check a PPA Passed by Canara Bank

 കാനറാ ബാങ്കിൽ പി.പി.എ നൽകിക്കഴിഞ്ഞാൽ ഈ തുക പാസായോ എന്നറിയുന്നതിന് ബോങ്കിൽ പോകേണ്ടതില്ല.സി.എസ്.എസ്. പോർട്ടലിൽ തന്നെ റിപ്പോർട്ട്സ് എന്ന ഭാഗത്ത് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.ഇത് ചെക്കറുടെയും മേക്കറുടെയും ലോഗിനുകളിൽ ലഭ്യമാണ്.

1.ലോഗിൻ ചെയ്യുക

2.Reports എന്ന മെനു എടുക്കുക

Account Statement-Statementഎന്ന രീതിയിൽ എടുക്കുക

3.Select Account എന്നിൽ ക്ലിക്ക് ചെയ്യുക



4.അപ്പോൾ വരുന്ന ബോക്സിൽ ഒരു എക്കൗണ്ട് നമ്പർ കാണാം. അതിൽ ക്ലിക്ക് ചെയ്യുക

5.Proceed ക്ലിക്ക് ചെയ്യുക


6.തീയ്യതി സാധാരണയായി ഇന്നത്തെ തീയ്യതിയും 1 മാസം മുമ്പത്തെ തീയ്യതിയാമാണ് കാണുക.നിലവിൽ നൽകിയ പി.പി.എ പാസായത് കാണുവാൻ തീയ്യതി മാറ്റേണ്ടതില്ല.

7.Search നൽകുക

8.പി.പി.എ പാസായിട്ടുണ്ടെങ്കിൽ ഡെബിറ്റും ക്രെഡിറ്റുമായി ഈ തുക വന്നിട്ടുണ്ടാകും


സാധാരണയായി പി.പി.എ ബാങ്കിൽ നൽകി 48 മണിക്കൂറിനുള്ളിലേ പാസാകൂ.3 ദിവസം കഴിഞ്ഞിട്ടും പാസായി കാണുന്നില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക

Previous Help Files

1.Help for Schools

2.Updating firefox in Ubuntu 18.04 

3.PPA Generation 

 



No comments:

Post a Comment