Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, August 5, 2022

How to Take PPA from Canara CSS Account

 2022ജൂൺ , ജൂലൈ മാസങ്ങളിലെ പാചകചെലവ് തുക സ്കൂളുകളുടെ കാനറാ ബാങ്കിലേക്ക് അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ലിമിറ്റ് സെറ്റ് ചെയ്തിരിക്കയാണ്.മുൻ മാസങ്ങളിൽ സ്കൂളുകളിലേക്കുള്ള തുക എ.ഇ.ഒ.ഓഫീസിൽ നിന്നുമാണ് പ്രധാനാദ്ധ്യാപകരുടെ എസ്.ബി.ഐ.എക്കൗണ്ടിലേക്ക് പി.പി.എ നൽകി മാറ്റിയിരുന്നത്. ഇപ്പോഴുള്ള വ്യത്യാസം അതാത് സ്കൂളുകളിൽ നിന്നു തന്നെയാണ് ഇത് ചെയ്യേണ്ടത്.  2022 ജൂൺ , ജൂലൈ മാസങ്ങളിലെ പാചകചെലവ് തുക മിക്കവാറും അഡ്വാൻസായി നൽകുകയാണ് ചെയ്തത് എന്നതിനാൽ ഈ തുക പ്രധാനാദ്ധ്യാപകരുടെ  എസ്.ബി.ഐ .എക്കൗണ്ടിലേക്ക് അതാത് സ്കൂളിൽ നിന്ന് തന്നെയാണ് പി.പി.എ.വഴി മാറ്റേണ്ടത്. അഡ്വാൻസ് അല്ലാത്തത് നേരിട്ട് വെൻഡർക്ക് പി.പി.എ വഴി തന്നെ നൽകണം. കാനറാബാങ്കിൽ ചെക്ക് നൽകി പിൻവലിക്കുകയല്ല വേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

   1. ഇതിനായി ആദ്യം സ്കൂളിലെ മേക്കറുടെ ലോഗിനിൽ പ്രവേശിക്കുക.https://gbiz.canarabank.in/CSSWebPortal/AdminModule/AdminLogin.aspx എന്നതാണ് സൈറ്റ് വിലാസം.സ്കൂളിന്റെ എക്കൗണ്ടിലേക്ക് തുക വന്നിട്ടുണ്ടോ എന്ന് ഇവിടെ കാണാവുന്നതാണ്.


 2.Payment-Payment File-Initiate Payment എന്ന മെനു എടുക്കണം.

അപ്പോൾ വരുന്ന വിൻഡോയിലെ ആദ്യ ഭാഗത്ത് ഒന്നും ചെയ്യാനില്ല

3.NARRATION:Cooking Cost June 2023 എന്നും താഴെ

SANCTION NO.:ഉത്തരവ് നമ്പറും

SANCTION DT: ഉത്തരവ് തീയ്യതിയും നൽകണം.

SANCTION COPY:എന്നിടത്ത് എ.ഇ.ഒ.ഉത്തരവ് സ്കാൻ ചെയ്ത് അപ്‍ലോഡ് ചെയ്യാം.


‍ഇങ്ങനെ അപ്‍ലോഡ് ചെയ്ത് ശരിയാക്കാം

4.REMARKS:Cooking Cost June 2023 എന്നത് കൂടി നൽകുക

5.ഇനി താഴെ സേവ് ഫയൽ ക്ലിക്ക് ചെയ്യുക

ഇങ്ങനെ ചെയ്താൽ താഴെയുള്ള Proceed to add vendor/Beneficiary എന്നോ അല്ലെങ്കിൽ പേയ്മെന്റ് മെനുവിലെ  Add Beneficiary Details in Payment File എന്ന മെനുവോ എടുക്കണം.

അവിടെ സെലക്റ്റ് കൊടുത്താൽ ഓരു നമ്പറും കാണാം.അത് സെലക്റ്റ് ചെയ്യുക


 Fetch ക്ലിക്ക് ചെയ്യുക.ചിലപ്പോൾ ഒന്നിലധികം തവണ ക്ലിക്ക് ചെയ്യേണ്ടിവരും.

താഴെയുള്ള സെലക്റ്റ് വെൻഡറിൽ Vendor Code നൽകുക. ഇത് മുമ്പ് എ.ഇ.ഒ.യിൽ നിന്നും ചേർ‍ത്തതിനാൽ 6.ഇപ്പോൾ ആഡ് ചെയ്യേണ്ടതില്ല. AEOയിൽ ബന്ധപ്പെട്ടാൽ വെൻഡർ കോഡ് ലഭിക്കും. വെൻഡർ കോഡ് നൽകി  Fetch ക്ലിക്ക് ചെയ്യുക.


 

അവിടെനൽകിയാൽ മറ്റ് വിവരങ്ങൾ ലഭിക്കും.

7.അതിനു താഴെയുള്ള  Comp Code:എന്നിടത്ത് GET COMP എന്നതിൽ ക്ലിക്ക് ചെയ്യുക

8.അപ്പോൾ വരുന്ന ബോക്സിൽ 02 Cooking Cost സെലക്റ്റ് ചെയ്യുക

9.തുടർന്നുള്ള Proceed നൽകുക
 
 10.ഇനി താഴെയുള്ള ബോക്സിൽ ജൂൺ മാസത്തെ പാസാക്കിയ തുക നൽകുക

അപ്പോൾ അവിടെ ലിമിറ്റ് സെറ്റ് ചെയ്തതും കാണാം.



11.തുടർന്ന് Add Beneficiary ക്ലിക്ക് ചെയ്യുക



ഇതിലെന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ ഇവിടെ ഡിലീറ്റ് ചെയ്യുകയും ചെയ്യാം

ഇനി അഥവാ വെൻഡർ ആഡ് ചെയ്യാൻ പറ്റുന്നില്ല (എറർ മെസേജ് വരുന്നു എങ്കിൽ)

ആദ്യം Others-Download Bulk file Format എന്ന മെനു എടുക്കുക

File Format for adding Bulk Vendor details in Payment Fileഎന്നതാണ് എടുക്കേണ്ടത്



അപ്പോൾ ഒരു എക്സൽ ഫയൽ വരും.


ഇത് 3 ഷീറ്റുള്ള ഒരു ഫയലാണ്. ഇതിൽ ഷീറ്റ് 1 എടുക്കുക(മുകളിൽ കാണിച്ച രീതീയിൽ)

VendorCode എന്ന കോളത്തിൽ വെൻഡർ കോഡ് ചേർക്കുക

VendorAcctNo എന്ന കോളത്തിൽ എക്കൗണ്ട് നമ്പർ(എസ്.ബി.ഐ) നൽകുക

Amount എന്ന കോളത്തിൽ ജൂണിലെ തുക/ജൂലൈയിലെ തുക/രണ്ടും പാസായി കിട്ടിയവർക്ക് ആകെ തുക(ജൂൺ+ജൂലൈ) നൽകാം

DeductionRequired  എന്ന കോളത്തിൽ N ചേർക്കുക

അടുത്ത കോളങ്ങളിൽ ഒന്നും ചേർക്കേണ്ടതില്ല

ഈ ഫയലിനെ BulkVendorfPaymentFormat.csv എന്ന പേരിൽ ടൈപ്പ് സി.എസ്.വി ആക്കി സേവ് ചെയ്യുക

(സി.എസ്.വി എന്നാൽ കോമ സെപറേറ്റഡ് വാല്യൂ)

വീണ്ടും Payment -Add Bulk Vendor Details in Payment File എന്ന മെനു എടുക്കുക


 അവിടെ ബ്രൗസ് ചെയ്ത് നേരത്തെ സേവ് ചെയ്ത സി.എസ്.വി ഫയൽ അപ്‍ലോഡ് ചെയ്യുക

അപ്‍ലോഡ് ചെയ്തത് വാലിഡ് ആണോ എന്ന് താഴെ വരും. വാലിഡ് ആണെങ്കിൽ കൺഫേം ചെയ്യുക

ഇനി താഴെ Branch Advice/Digital Signature എന്നത് സെലക്റ്റ് ചെയ്ത് Initiate Payment File ക്ലിക്ക് ചെയ്യുക


 

അവിടെ എന്തെങ്കിലും ചെയ്തതിൽ തെറ്റുണ്ടെങ്കിൽ റിജക്റ്റും ചെയ്യാം

വീണ്ടും എല്ലാം ചെയ്യേണ്ടിവരുമെന്ന് മാത്രം.ലോഗൗട്ട് ചെയ്യുക

ഇനി ചെക്കർ ആയി ലോഗിൻ ചെയ്യുക

------------------------------------------------------------------------------------------


Approve-Approve Payment എന്ന മെനു ആണ് എടുക്കേണ്ടത്


അവിടെ ഓർഡർ സെലക്റ്റ് ചെയ്ത് Fetch ക്ലിക്ക് ചെയ്യുക


അവിടെ വന്ന വിവരങ്ങളെല്ലാം പരിശോധിച്ച് Approve and Generate OTC എന്നതിൽ ക്ലിക്ക് ചെയ്യുക

വീണ്ടും Approve-Approve Payment എന്ന മെനുവിലെ Generate PPA/DSC എന്നതിൽ ക്ലിക്ക് ചെയ്യുക



അവിടെ Advice എന്നതിൽ ക്ലിക്ക് ചെയ്യുക 

ഇവിടെയും റിജക്റ്റ് ചെയ്യാം

Print നൽകുക.അഡ്വൈസ് എടുത്ത് (ഇതാണ് പി.പി.എ(Print Payment Advice) പ്രിന്റെടുത്ത് എച്ച് എം ഒപ്പിട്ട് 10 ദിവസത്തിനകം കാനറാബാങ്കിൽ നൽകണം.10 ദിവസമാണ് പി.പി.എയുടെ വാലിഡിറ്റി

ഈ പി.പി.എയിൽ 2 ഭാഗത്ത് എച്ച്.എം.ഒപ്പിട്ട് സീൽ വെക്കണം.

ദയവായി വിളിക്കരുത്........................................
 






No comments:

Post a Comment