Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, August 5, 2022

How to set Limit in AEO offices in Canara Bank CSS Portal

 കാനറാ ബാങ്ക് സി.എസ്. എസ്. പോർട്ടലിൽ എങ്ങനെയാണ് എ.ഇ.ഒ.യിൽ ലിമിറ്റ് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം

1.ആദ്യം മേക്കറുടെ ലോഗിനിൽ പ്രവേശിക്കുക

2.Others ൽ Download Bulk File Format എന്ന സബ്മെനു എടുക്കുക


3.File Format for adding bulk Budget for Implementing Agency (IA)എന്ന ഫയലാണ് ആദ്യം ഡൗൺലോഡ് ചെയ്യേണ്ടത്.



ഇങ്ങനെയാണ് ഈ ഷീറ്റ്

ഇതിൽ ആദ്യ കോളത്തിൽ സ്കൂൾ എക്കൗണ്ട് നമ്പറും(കാനറാ സി.എസ്.എസ്), അടുത്ത കോളത്തിൽ ടോട്ടൽ ബഡ്ജറ്റ്, തുടർന്ന് എക്സ്പെൻഡിച്ചർ ബഡ്ജറ്റ് .ഇപ്പോൾ ഇത് രണ്ടും ഒന്നു തന്നെയാണ്.

4.കാനറാബാങ്കിൽ
സ്കൂളുകൾ എക്കൗണ്ട് തുറന്ന സമയത്ത് ഈ എക്കൗണ്ട് വിവരങ്ങൾ മെയിലായി നൽകിയിരുന്നു.

ഈ ഷീറ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്.

ഈ ഷീറ്റിനെ സ്കൂൾകോഡ് ക്രമത്തിൽ സോർട്ട് ചെയ്ത് വെക്കുക

5.അടുത്തതായി ഡി.ജി.ഇ,യിൽ നിന്നും സ്കൂൾ തലത്തിൽ സെറ്റ് ചെയ്ത ലിമിറ്റ് ഇവിടെ ചേർക്കണം. ഇതിനായി സ്കൂൾ തല സെറ്റിങ് തുകയുടെ എക്സൽ ഫയൽ എടുക്കുക.ഈ ഫയലിലെ വിവരങ്ങൾ വന്ന മെയിലുമായി ഒത്തുനോക്കണം.


6.നമ്മുടെ ഉപജില്ലയുടെ ലിസ്റ്റ് മാത്രം കോപ്പി ചെയ്ത് മറ്റൊരു ഷീറ്റിലേക്ക് മാറ്റുക


7.ഈ ലിസ്റ്റും സ്കൂൾ കോഡ് ക്രമത്തിൽ സോർട്ട് ചെയ്ത് വെക്കുക

8.തുടർന്ന് ആദ്യ ലിസ്റ്റിന്റെ അവസാന ഭാഗത്തേക്ക് പുതിയ ലിസ്റ്റ് കോപ്പി ചെയ്യുക


9.ഇതിൽ സ്കൂൾ കോഡ് വത്യാസമുണ്ടോ (സോർട്ട് ചെയ്തതിൽ പ്രശ്നമുണ്ടോ എന്നറിയാൻ) അവസാന കോളത്തിൽ ഒരു ഫോർമുല നൽകാം

=സ്കൂൾ കോഡ്((ഇവിടെ അഞ്ചാമത്തെ കോളം)-സ്കൂൾ കോഡ് (ആദ്യ കോളം) ഇത് 0 ആയാൽ ഒ.കെ.യാണ് എന്ന് ഉറപ്പുവരുത്താം 



10.ഇനി ഇതിലെ എക്കൗണ്ട് നമ്പറും അലോട്ട്മെന്റും മാത്രം മറ്റൊരു ഷീറ്റിലേക്ക് മാറ്റാം

11.എക്സൽ ഉപയോഗിക്കുന്നവർ എക്കൗണ്ട് നമ്പറിന് മുമ്പായി ' ഉപയോഗിക്കുക

12.ഇത് നമ്മുടെ ബൾക്ക് ബഡ്ജറ്റ് ഫോർമാറ്റിലേക്ക് കോപ്പിചെയ്യാം


13.ഈ ഷീറ്റിൽ അവസാന തുക എടുത്തു നോക്കി ഉപജില്ലാതല അലോട്ട്മെന്റ് ശരിയല്ലേ എന്ന് പരിശോധിക്കാം


15.ഇനി ഈ വരി ഡിലീറ്റ് ചെയ്ത് ഈ ഫയലിനെ പേര് മാറ്റാതെ സി.എസ്.വി ആക്കി സേവ് ചെയ്യുക


 

16.ഇനി ഈ ഫയൽ (സി.എസ്.വി) നമുക്ക് അപ്‍ലോഡ് ചെയ്യാം

17.Scheme Activityയിൽ

Bulk Budget Allocation for IA എന്നതിലാണ് അപ്‍ലോഡ് ചെയ്യേണ്ടത്.




18.Scheme Activity സെലക്റ്റ് ചെയ്യുക New Budget Click ചെയ്ത് സി.എസ്.വി ഫയൽ അപ്‍ലോഡ് ചെയ്യുക

19.bulkbudget.csv എന്ന പേരിൽ മാത്രമേ അപ്‍ലോഡ് ചെയ്യാവു.ഇങ്ങനെ ചെയ്ത് ശരിയായാൽ ഇങ്ങനെ കാണാം



20.ഇനി ഇത് കൺഫേം നൽകണം

21.ഇനി ചെക്കർ ലോഗിനിൽ കയറണം

Approve-Scheme Activity-Budget Allocation for IA എന്ന ക്രമത്തിൽ എടുക്കണം

വന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തി അപ്രൂവ് ചെയ്യുക

സെലക്റ്റ് ആൾ കൊടുത്താൽ ശരിയാകുന്നില്ല. 3/5വീതം അപ്രൂവ് ചെയ്യുക


 ഇനി വീണ്ടും മേക്കറുടെ ലോഗിനിൽ

Others ൽ

File Format for adding Bulk Limit Component Wise  എന്ന ഫോർമാറ്റ് ഡൗൺലോഡ് ചെയ്യണം


ഇതിൽ നേരത്തെ തയ്യാറാക്കിയ അതേഷീറ്റിലെ എക്കൗണ്ട് നമ്പറും കോംപോണന്റ് കോഡായി 02 ഉം ടോട്ടൽ ലിമിറ്റായി ബഢ്ജറ്റ് തുകയും ചേർക്കാം


 ഇനി ഈ ഫയലിനെ സി.എസ്.വി ആക്കി സേവ് ചെയ്യുക

BulkComponentWiseLimit.csv എന്ന പേരിൽ മാത്രം

ഇനി സ്കീം ആക്റ്റിവിറ്റിയിൽ ബൾക്ക് ലിമിറ്റ് കോംപോണന്റ് വൈസ് ൽ അപ്‍ലോഡ് ചെയ്യുക


ശരിയായാൽ ഇങ്ങനെ കാണാം

ഇനി കൺഫേം ചെയ്യാം

ഇനി വീണ്ടും ചെക്കറുടെ ലോഗിനിൽ

Approve-Scheme Activity-Component Wise Limit എന്നതെടുക്കുക



സെലക്റ്റ് ചെയ്ത് അപ്രൂവ് ചെയ്യുക



അപ്രൂവ് ആയാൽ സക്സസ് കാണാം

സംശയങ്ങൾക്ക് വിളിക്കരുത്.......................വാട്സാപ്പ് മാത്രം
 

No comments:

Post a Comment