Showing posts with label PFMS-MDM. Show all posts
Showing posts with label PFMS-MDM. Show all posts

Saturday, January 8, 2022

PFMS-MDM-A HELP FILE FOR SCHOOLS

 PFMS

(തീർത്തും അനൗദ്യോഗികം.റഫറൻസിന് മാത്രം-അധികാരികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രം ഉപയോഗിക്കുക)

Public Financial Management System എന്നതിന്റെ ചുരുക്കമാണ് PFMS.കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം മോണിറ്റർ ചെയ്യുന്നതിന് ഉള്ള ഒരു ഓൺലൈൻ സംവിധാനമാണ് PFMS.കേന്ദ്രവും സംസ്ഥാന ഗവൺമെന്റും നിശ്ചിത ശതമാനം വീതം ഫണ്ട് വകയിരുത്തി നടപ്പാക്കുന്ന പദ്ധതികളാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ.(Centrally Sponsored Scheme -CSS) എന്നാണ് ഈ പദ്ധതികൾ അറിയപ്പെടുന്നത്.കേരളത്തിൽ തന്നെ വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ഉച്ച ഭക്ഷണ പദ്ധതി, സർവ്വശിക്ഷാ കേരളം (SSK) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം പദ്ധതികളുടെ ഫണ്ട് വിനിയോഗം സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ്  PFMS.ഇത് NIC നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷനാണ്. എന്നാൽ ഏതൊരു പദ്ധതിയുടെയും സാമ്പത്തിക കാര്യങ്ങൾ (ഫണ്ട് കൈകാര്യം) ചെയ്യുന്നത് ബാങ്ക് എക്കൗണ്ട് മുഖേനയാണ് എന്നതിനാൽ PFMS ൽ വരുന്ന ഓരോ സംസ്ഥാനത്തെയും ഓരോ പദ്ധതിയും അതത് സംസ്ഥാന സർക്കാരിന്റെ നിർവ്വഹണ ഏജൻസികൾ യോഗ്യമാണെന്ന് കണ്ടെത്തുന്ന ബാങ്കിനെ ഏൽപിക്കുന്നു. ഇവിടെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാനറാ ബാങ്കിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പദ്ധതിയുടെ നടത്തിപ്പുകാരായ എ.ഇ.ഒ, സ്കൂൾ അധികൃതർ എന്നിവർക്ക് നേരിട്ട് PFMS സൈറ്റിനെ ആശ്രയിക്കേണ്ടിവരുന്നില്ല. പകരം PFMS കൈകാര്യം ചെയ്യാനായി കാനറാ ബാങ്ക് ഡെവലപ്പ് ചെയ്ത ആപ്ലിക്കേഷൻ (ഓൺലൈൻ സോഫ്റ്റ് വെയർ) ആണ് ഉപയോഗിക്കുന്നത്.ഇത് ഉപയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതായിരിക്കും.

സ്കൂളുകൾ നിലവിൽ ബിംസ് വഴിയാണ് ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾക്കുള്ള തുക കാഷ് ചെയ്യുന്നത്. ഈ സംവിധാനത്തിലേക്ക് മാറുന്നതോടെ ബിംസ് സംവിധാനത്തിലൂടെയുള്ള അലോട്ട്മെന്റ് സംവിധാനം ഇല്ലാതാകും. 

ഈ സംവിധാനത്തിലേക്ക് മാറുന്നതിനായി ഓരോ തലത്തിലും യൂസർ ക്രിയേഷൻ നടത്തേണ്ടതുണ്ട്. ഇതിന്റെ ക്രമം താഴെ പറയുന്ന തരത്തിലാണ്.

DGE→DDE→AEO→SCHOOLS

സ്കൂളുകളെ സംബന്ധിച്ച യൂസർ ഐ.ഡി, പാസ് വേഡ് എന്നിവ അതാത് എ.ഇ.ഒ.യിൽ നിന്നും ലഭിക്കുന്നതാണ്.

ഈ സംവിധാനത്തിൽ ഒരു മേക്കർ ഒരു ചെക്കർ ഒരു അഡ്മിൻ എന്നിങ്ങനെ 3 തരം യൂസർമാർ വരുന്നുണ്ട്. സ്കൂളുകളെ സംബന്ധിച്ചിടത്തോളം മേക്കർ എന്നത് ഒരു അദ്ധ്യാപകൻ, ചെക്കർ  പ്രധാനാദ്ധ്യാപകൻ ആണ്.Admin ഇല്ല.