I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Wednesday, October 29, 2025
RPWD -Samanwaya -FAQ
Wednesday, September 17, 2025
കെ ടെറ്റ്-ബഹു സുപ്രീം കോടതി വിധി- ഒരു പഠനം
ബഹു സുപ്രീം കോടതിയുടെ ടെറ്റ് വിധി-ഒരു പഠനം
വിദ്യാഭ്യാസം ഒരു മൗലിക അവകാശം
ഭാരതത്തിന്റെ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചിലപ്രത്യേക സാഹചര്യങ്ങളിലൊഴിച്ച്, ഈ മൗലികാവകാശങ്ങൾ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലായെന്ന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരും സമന്മാരായി കണക്കാക്കണമെന്നത് ഇത് പ്രകാരം മൗലികാവകാശമാകുന്നു. മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്. നിയമനിയന്ത്രണങ്ങൾക്ക് വിധേയമായി വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, രാജ്യത്തിനകത്ത് എവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവയാണ് പ്രധാന മൗലികാവകാശങ്ങൾ. വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കുവാൻ പാടില്ലെന്ന് ഭരണഘടനയിലെ 21-ആം വകുപ്പായ ജീവസ്വാതന്ത്ര്യസംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട് . ഭരണഘടനയിലെ വിവിധ വകുപ്പുകൾക്ക് വിധേയമായി പൗരന്മാരുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതിന് അവകാശമുണ്ട് . അടിമത്തം, ബാലവേല എന്നിവയും നിരോധിച്ചിട്ടുണ്ട് . നിബന്ധനകൾക്ക് വിധേയമായി മതസ്വാതന്ത്ര്യത്തിനുള്ള അവകാശം രാജ്യത്തിലെ ജനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരസമൂഹത്തിൽപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള പ്രത്യേകമായ അവകാശം ഭരണഘടന പരിരക്ഷിക്കുന്നു. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്ഥമായ അവകാശമാണ് വിദ്യാഭ്യാസത്തിനുള്ള കുട്ടിയുടെ അവകാശം . ആയതിനെകുറിച്ച് വിശദമായി പ്രതിപാദിക്കാം.
Saturday, September 13, 2025
സമന്വയ-ഫയലുകളുടെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം
സമന്വയയിൽ നിയമനാംഗീകാര ഫയൽ, ആയതിന്റെ അപ്പീൽ, റിവിഷൻ അപ്പീൽ ഫയലുകൾ എന്നിവയുടെ സ്റ്റാറ്റസ് എന്താണെന്ന് ലോഗിൻ ചെയ്യാതെ തന്നെ പരിശോധിക്കാവുന്നതാണ്. ഇതിനായി താഴെ പറയുന്നവയിൽ ഏതെങ്കിലും 1 കാര്യം അറിയേണ്ടതുണ്ട്.
1.അപ്ലിക്കേഷൻ ഐ.ഡി.
2.ഫയൽ നമ്പർ
അപ്ലിക്കേഷൻ ഐ.ഡി- മാനേജർമാർ നിയമന പ്രൊപ്പോസൽ സമന്വയ മുഖേന സമർപ്പിക്കുമ്പോൾ തന്നെ ലഭ്യമാകുന്ന ഓരോ നിയമന അപേക്ഷക്കും പ്രത്യേകം എന്ന രീതിയിൽ വരുന്ന ഒരു യുണീക്ക് കോഡാണ് അപ്ലിക്കേഷൻ ഐ.ഡി. ഇത് നിയമന പ്രൊപ്പോസൽ തയ്യാറാക്കുമ്പോൾ തന്നെ മാനേജരുടെ ലോഗിനിൽ കാണാവുന്നതാണ്.
അപ്ലിക്കേഷൻ ഓഫീസിലെത്തുമ്പോൾ അവിടെ സെക്ഷനിലേക്ക് അയക്കുമ്പോഴാണ് ഫയൽ നമ്പർ വരിക. ഈ ഫയൽ നമ്പറായാലും മാനേജർ ലോഗിനിൽ കാണാം. ഈ നമ്പറായാലും മതി.
ഈ നമ്പറുകളിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് നമുക്ക് ഫയലിന്റെ സ്റ്റാറ്റസ് ലഭ്യമാകുന്നതാണ്.
ഇതിനായി സമന്വയ സൈറ്റ് തുറക്കുക
വരുന്ന പേജിൽ മുകളിലായി കാണുന്ന Search file ൽ ക്ലിക്ക് ചെയ്യുക
File Category എന്നിടത്ത് ഫയൽ ടൈപ്പ് ( Appointment Approval, Appeal, Staff Fixation etc) നൽകുക
File Number/Application ID എന്നിടത്ത് ഫയൽ നമ്പറോ അപ്ലിക്കേഷൻ ഐഡിയോ നൽകി സബ്മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക
അപ്പോൾ ഫയലിന്റെ സ്റ്റാറ്റസ് താഴെ ലഭ്യമാകുന്നതാണ്.
Sunday, August 31, 2025
A New Question & Answer System
വകുപ്പിലെ സുഹൃത്തുക്കളായ നമ്മൾ പലരും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ നമ്മുടെ അഭിപ്രായം , ചോദ്യം, ഉത്തരം എന്നിവ പങ്കുവെക്കാറുണ്ടല്ലോ. എന്നാൽ പലപ്പോഴും ഇതൊന്നും പിന്നീട് തെരഞ്ഞാൽ കിട്ടാറില്ല എന്നതുപോലെ ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് കാണാൻ കഴിയുന്നതും.
ഈ സാഹചര്യത്തിൽ മകന്റെ പരിശ്രമഫലമായി പുതിയ ഒരു സംവിധാനം ( സ്റ്റാക്ക് സൈറ്റ് പോലെ https://stackoverflow.com ) ഉണ്ടാക്കിയിരിക്കുന്നു. ചോദ്യവും ഉത്തരവും ആർക്കും നൽകാം. ഓരോ ചോദ്യത്തിലെയും പ്രധാന പോയിന്റ് ഉദാ ലീവ്, സമന്വയ ഇങ്ങനെയുള്ളത് ടാഗ് ചെയ്യാൻ മറക്കരുത്. അപ്പോഴേ എല്ലാവർക്കും ഉപകാരമാകൂ. എല്ലാവരും കോൺട്രിബ്യൂട്ട് ചെയ്യുമല്ലോ.
സൈറ്റ് വിലാസം ഇതാണ്
https://infinitywebworks.co.in/ehk/public/
Friday, August 29, 2025
Saturday, August 16, 2025
Any Desk നു പകരം ഗൂഗിൾ ക്രോം റിമോട്ട് ഡെസ്ക്ടോപ്പ് ഉപയോഗിക്കാം
പലപ്പോഴും സമന്വയയോ മറ്റ് സൈറ്റോ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ആ പ്രശ്നം എന്താണെന്ന് കണ്ടെത്തുന്നതിന് Any Desk ഇൻസ്റ്റാൾ ചെയ്യാൻ പറയാറുണ്ട്. എന്നാൽ ഇപ്പോൾ തുടർച്ചയായി ഈ പ്രോഗ്രാം ഉപയോഗിക്കുമ്പോൾ പെയ്ഡ് വേർഷൻ എടുക്കാൻ പറയുന്നുണ്ട്. മാത്രമല്ല, ഫ്രീ ആയി ഉപയോഗിക്കുമ്പോൾ 5 മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്.
ഈ പരിമിതി മറികടക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് ഗൂഗിളിന്റെ ക്രോം റിമോട്ട് ഡെസ്ക്ടോപ്പ് സംവിധാനം.
ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ഇതിനായി സിസ്റ്റത്തിൽ Google Browser ഗൂഗിൾ ബ്രൌസർ ഉപയോഗിക്കാം.
ഇനി ക്രോം തുറന്ന്
remote desktop chrome എന്ന് സെർച്ച് ചെയ്യുക.
അവിടെ ആദ്യം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://remotedesktop.google.com/access/ എന്ന് ടൈപ്പ് ചെയ്താലും മതിയാകും.
ഷെയർ മൈ സ്ക്രീൻ,എന്ന് വലതു ഭാഗത്ത് കാണാം. അതിൽ ക്ലിക്ക് ചെയ്യുക.
താഴെ വലതു ഭാഗത്ത് ഒരു പോപ് അപ് വന്നിട്ടുണ്ടാകും. അതിലെ ഇൻസ്റ്റാൾ ക്ലിക്ക് ചെയ്യുക
അപ്പോൾ വീണ്ടും വരുന്ന പോപ് അപിൽ ഇൻസ്റ്റാൾ ക്ലിക്ക് ചെയ്യുക
അപ്പോൾ ഒരു ഫയൽ ഡൌൺലോഡ് ആകുകയും ആയതിന്റെ സ്റ്റാറ്റസ് കാണുകയും ചെയ്യാം.
അപ്പോൾ തന്നെ ആക്സെപ്റ്റ് ആൻഡ് ഇൻസ്റ്റാൾ എന്നത് ക്ലിക്ക് ചെയ്യുക. അപ്പോൾ ഡൌൺലോഡിൽ ഒരു ഫയൽ ഡൌൺലോഡ് ആയി വന്നിരിക്കും.
chromeremotedesktophost.msi എന്ന ഫയലാണ് ഡൌൺലോഡ് ചെയ്തു വന്നിട്ടുള്ളത്. ഈ ഫയൽ ഡബിൾ ക്ലിക്ക് ചെയ്യുക.
അപ്പോൾ ഒരു പ്രോഗ്രാം ഇൻസ്റ്റാൾ ആകുകയും ഡെസ്ക്ടോപ്പിൽ ഒരു ഐക്കൺ ലഭ്യമാകുകയും ചെയ്യുന്നതാണ്.
അത് തുറന്നാൽ കാണുകയും അതിൽ ഒരു പേര് നൽകി 6 അക്കമുള്ള പിൻ നൽകുകയും ചെയ്താൽ റിമോട്ട് ഡെസ്ക്ടോപ്പ് റെഡിയാണ്.
ഇതേ കാര്യം തന്നെ ക്രോം എക്സറ്റൻഷൻ ആയും ചെയ്യാൻ കഴിയും. അപ്പോഴും ഇതുപോലെ പേജ് ലഭ്യമാകും.
അപ്പോൾ ഇത്തരത്തിൽ ഒരു വിൻഡോ ലഭ്യമാകുന്നതാണ്. ആയതിലെ ഡൌൺലോഡ് ക്ലിക്ക് ചെയ്യുക.
അപ്പോൾ ഇത്തരത്തിൽ ഒരു വിൻഡോ ലഭ്യമാകുന്നതാണ്. അതിലെ Add to Chrome എന്നതിൽ ക്ലിക്ക് ചെയ്യുക
അതിലെ Add Extension എന്നതിൽ ക്ലിക്ക് ചെയ്യുക
അപ്പോൾ അവിടെ ഒരു പേര് നൽകാൻ ആവശ്യപ്പെടുന്നതാണ്.ആയത് ടൈപ്പ് ചെയ്യുക
തുടർന്ന് നെക്സ്റ്റ് (Next) നൽകി പാസ് വേഡ് നൽകാൻ വരുന്ന വിൻഡോയിൽ പാസ് വേഡ് 2 തവണ സെറ്റ് ചെയ്യുക,
Thursday, July 10, 2025
ഭിന്നശേഷി സംവരണം-ജില്ലാതല സമിതി.വിദ്യാഭ്യാസ ഓഫീസുകൾക്കുള്ള ഹെൽപ്
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ജില്ലാതല സമിതി മുഖേന നിയമന ശിപാർശ നൽകി നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്ററും മാർഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
GO 45/2025 /G.EDN- COMMITTEE FORMATION
GO 123/2025-District committe RPWD Appointment
DGE Directions on RPWD Reservation-District Level Committee reg
ഇതു പ്രകാരം സമന്വയ മുഖേനയാണ് മാനേജർമാർ ഒഴിവ് വിവരം അപ്ഡേറ്റ് ചെയ്യുന്നത്.
ഭിന്നശേഷി നിയമനത്തിനായി സമന്വയ വഴി മാനേജർമാർ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ വ്യവസ്ഥാപിതവും ചട്ടപ്രകാരവും ഉള്ളതാണെന്ന്, ഒഴിവുകൾ സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച് 15 ദിവസത്തിനുള്ളിൽ, ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തി ജില്ലാതല സമിതിയ്ക്ക് സമന്വയ മുഖേന പ്രപ്പോസൽ സമർപ്പിക്കേണ്ടതാണ്. ഭിന്നശേഷി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് വ്യവസ്ഥാപിതമല്ലാത്ത ഒഴിവ് നീക്കിവച്ച് മാനേജർ അപേക്ഷ സമർപ്പിക്കുന്ന സാഹചര്യത്തിൽ, അത്തരം അപേക്ഷ തിരികെ നൽകേണ്ടതും, മേൽ അപേക്ഷ ഒഴിവു വ്യവസ്ഥാപിതമാകുന്ന അല്ലെങ്കിൽ മറ്റ് ഒഴിവ് ലഭ്യമാകുന്ന മാനേജർക്ക് പുനഃസമർപ്പിക്കുന്നതിന് നിർദ്ദേശം നൽകേണ്ടതുമാണ്.
മാനേജർ മുമ്പ് വിട്ടുനൽകിയതായി കാണിച്ചതും , ഇനി പുതുതായി വിട്ടു നൽകുന്നതും ആയ ഒഴിവുകൾ ഭിന്നശേഷി നിയമനത്തിന് യോഗ്യമാണെന്നും , ഈ ഒഴിവ് നിലവിൽ വ്യവസ്ഥാപിതമാണെന്നും അതാത് വിദ്യാഭ്യാസ ഓഫീസർ തലത്തിൽ പരിശോധിച്ച് ആയത് രേഖപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ ഓഫീസുകളിൽ ക്ലർക്ക് മുതൽ ഓരോ തലത്തിലും ഇത്തരം ഒഴിവുകൾ പരിശോധിക്കാൻ കഴിയുന്നതും അവരവരുടെ റിമാർക്സ് രേഖപ്പെടുത്താൻ കഴിയുന്നതുമാണ്. ഓഫീസർ തലത്തിൽ മാത്രമാണ് ഒഴിവ് വിവരം റിട്ടേൺ ചെയ്യുന്നതിനും കൺഫേം ചെയ്യുന്നതിനും കഴിയുന്നത്. ഭിന്നശേഷി സംവരണത്തിനായി ഒഴിവുകൾ മാറ്റിവെച്ച് മാനേജർമാർ റിപ്പോർട്ട് ചെയ്യുമ്പോൾ, റോസ്റ്റർ തയ്യാറാക്കുന്നതിൽ അപാകതയുണ്ടെന്നതിനാലോ റോസ്റ്റർ തയ്യാറാക്കാത്തതോ ആയ കാരണങ്ങളാൽ ഈ ഒഴിവ് വിവരം ജില്ലാതലസമിതിയിലേക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവ് വ്യവസ്ഥാപിതമല്ലെങ്കിൽ ആയത് സംബന്ധിച്ച വിവരം മാനേജരെ അറിയിച്ച് വ്യവസ്ഥാപിത ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേക്കൻസി റിപ്പോർട്ട് പുതുക്കി വാങ്ങേണ്ടതുണ്ട്. ഇതിനായി റിട്ടേൺ ഓപ്ഷൻ ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിൽ എല്ലാ ഒഴിവുകളും കൺഫേം ചെയ്താൽ ജില്ലയിലെ മുഴുവൻ ഒഴിവുവിവരങ്ങളും അതാത് ജില്ലാതലകമ്മറ്റിക്ക് സമന്വയ മുഖേന ലഭ്യമാകുന്നതാണ്. മാനേജർമാർ സമർപ്പിക്കുന്ന ഒഴിവ് വിവരത്തിൽ അപാകതയുള്ള പക്ഷം അതാത് സമയത്ത് തന്നെ തിരികെ നൽകി അപാകത പരിഹരിച്ച് പുനഃസമർപ്പിക്കുന്നതിന് നിർദ്ദേശിക്കേണ്ടതാണ്.ഇക്കാര്യത്തിനായി നിർദ്ദേശിക്കപ്പെടുന്ന അവസാന തീയ്യതി വരെ കാക്കേണ്ടതില്ല. മാനേജർമാർ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പരമാവധി 15 ദിവസത്തിനകം കൺഫേം ചെയ്യേണ്ടതാണ്. മാനേജർമാർ ഭിന്നശേഷി നിയമനത്തിന് യോഗ്യമായ , എസ്റ്റാബ്ലിഷ്ഡ് പോസ്റ്റുകൾ ആണ് സംവരണത്തിനായി മാറ്റിവെക്കേണ്ടത്. റിട്ട് അപ്പീൽ നം 1445 /2022 മുതൽ കേസുകളിൽ 13/03/2023 നുണ്ടായ ബഹു ഡിവിഷൻ ബഞ്ച് വിധി ന്യായം നിർദ്ദേശം 4 പ്രകാരം 08/11/2021ന് ശേഷം ഉണ്ടാകുന്ന ഒഴിവുകളിൽ ഭിന്നശേഷി സംവരണം പാലിക്കപ്പെടാത്ത മാനേജ്മെന്റുകളിൽ സ്ഥിരനിയമനത്തിന് അനുമതിയില്ല. ഭിന്നശേഷി സംവരണത്തിനായി അധിക തസ്തികകൾ വിട്ടുനൽകുമ്പോൾ ഇത്തരം മാനേജ്മെന്റിൽ അതേ കാറ്റഗറിയിൽ 08/11/2021ന് ശേഷം മറ്റ് ഒഴിവുകൾ ലഭ്യമല്ലെങ്കിൽ മാത്രമാണ് അധിക തസ്തികകൾ വിട്ടുനൽകാൻ കഴിയൂ. ഈ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആയത് ഒഴിവായി തന്നെ പരിഗണിക്കുന്നതാണ്. വിദ്യാഭ്യാസ ഓഫീസ് തലത്തിൽ കൺഫേം ചെയ്യുമ്പോൾ മാനേജർ വിട്ടുനൽകിയ ഒഴിവിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയാൽ, യോഗ്യതയും മറ്റും ക്രമപ്രകാരമെങ്കിൽ നിയമനാംഗീകാരം നൽകാൻ കഴിയുന്നവയാണെന്ന് ഉറപ്പാക്കിയിരിക്കേണ്ടതുണ്ട്.
മാനേജർമാർ സമന്വയ മുഖേന കൺഫേം ചെയ്യുന്ന വിവരങ്ങൾ ഓരോ ഓഫിസിലും ക്ലർക്ക് മുതൽ ഓഫീസർ വരെയുള്ള ലോഗിനുകളിൽ ലഭ്യമാണ്.

RPWD Vacancy Report എന്ന മെനുവിലാണ് മാനേജർമാർ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കാണുന്നത്.
ഓരോ സ്കൂളിലെയും വിവരങ്ങളാണ് ഇവിടെ കാണുന്നത്. ഇതിലെ വ്യൂ ക്ലിക്ക് ചെയ്യുക.ക്ലർക്ക് തലം മുതൽ ഇവിടെ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്.അതിനുള്ള ബട്ടൺ അവിടെ കാണാവുന്നതാണ്.
തുടർന്ന് ഓഫീസറുടെ ലോഗിനിൽ ഈ ഒഴിവ് കൺഫേം ചെയ്യാനും റിട്ടേൺ ചെയ്യാനും കഴിയുന്നതാണ്. എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത ഒഴിവാണെങ്കിലാണ് റിട്ടേൺ ചെയ്യുന്നത്.RPWD vacancy Reporting എന്ന ഭാഗത്ത് ഈ ഒഴിവ് മുമ്പ് ( 2022 ന് ശേഷം Employment ലേക്ക്) Report ചെയ്തിട്ടുണ്ടോ എന്ന ചോദ്യമുണ്ട് . ഇവിടെ No എന്ന് നൽകിയാൽ പിന്നെ താഴെ Save മാത്രമാണ്. അതായത് ഇത് ഒരു പുതിയ Reporting ആയി കണക്കാക്കുന്നു. എന്നാൽ ഇവിടെ Yes എന്ന് നൽകിയാൽ ഈ ഒഴിവ് ആദ്യം റിപ്പോർട്ട് ചെയ്ത തീയ്യതി, 2ാമതും റിപ്പോർട്ട് ചെയ്ത തീയ്യതി എന്നിവ ചേർക്കാം. തുടർന്ന് ഈ ഒഴിവിൽ ഭിന്ന ശേഷി ഉദ്യോഗാർത്ഥിയെ നിയമിച്ചിട്ടുണ്ടോ ( എംപ്ലോയ്മെൻ്റ് മുഖേന) എന്ന ചോദ്യം വളരെ പ്രധാനമാണ്. ഇവിടെ Yes എന്ന് നൽകിയാൽ ഇത് ഒരു Filled vacancy ആയി കണക്കാക്കും .Existing vacancy അല്ലാതാകും. ഇവിടെ No എന്ന് നൽകിയാലേ Existing vacancy ആയി പരിഗണിക്കൂ.
വിദ്യാഭ്യാസ ഓഫീസ് തലത്തിൽ കൺഫേം ചെയ്യുമ്പോൾ മാനേജർ വിട്ടുനൽകിയ ഒഴിവിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കിയാൽ, യോഗ്യതയും മറ്റും ക്രമപ്രകാരമെങ്കിൽ നിയമനാംഗീകാരം നൽകാൻ കഴിയുന്നവയാണെന്ന് ഉറപ്പാക്കിയിരിക്കേണ്ടതുണ്ട്.
ഭിന്നശേഷി നിയമനം-ജില്ലാതല സമിതി-മാനേജർമാർ ചെയ്യേണ്ടത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പൊതു വിദ്യാഭ്യാസ ഡയറക്റ്ററും വിവിധങ്ങളായ ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് ബഹു സുപ്രീം കോടതി മുമ്പാകെ ഫയൽ ചെയ്യപ്പെട്ട എസ്.എൽ.പി (സി) 9566/2023 തുടങ്ങിയ ഹർജികളിൽ ബഹു സുപ്രീം കോടതി, നിലവിലുള്ള ചട്ടങ്ങളിൽ എന്ത് തന്നെ വ്യവസ്ഥചെയ്തിരുന്നാലും എയ്ഡഡ് സ്കൂളുകളിൽ നിയമിക്കുവാൻ ഭിന്നശേഷി വിഭാഗത്തിൽ ഉള്ളവരെ തിരഞ്ഞെടുക്കുന്നതിനായി ഒരു സംസ്ഥാനതല സമിതി രൂപീകരിക്കുന്നതിനും, സമിതി ശുപാർശ ചെയ്യുന്ന ഉദ്യോഗാർത്ഥികളെ നിയമിക്കുവാൻ മാനേജർമാർ ബാധ്യസ്ഥരാണെന്നും ഇത് സംബന്ധിച്ച പ്രൊപ്പോസൽ സമർപ്പിക്കുന്നതിനും സർക്കാരിന് നിർദേശം നൽകുകയുണ്ടായി. സർക്കാർ പ്രൊപ്പോസൽ സമർപ്പിക്കുകയും, ബഹു സുപ്രീംകോടതി എസ്.എൽ.പി (സി) നം. 9566/2023 നമ്പർ ഹർജിയിലെയും ബന്ധപ്പെട്ട മറ്റ് ഹർജികളിലും 27.01.2025 തീയതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സർക്കാർ സമർപ്പിച്ച പ്രൊപ്പോസൽ അനുസരിച്ചു തുടർ നടപടികൾ സ്വീകരിക്കുവാൻ അനുമതി നൽകുകയും എന്നാൽ സർക്കാർ ശുപാർശകൾ അന്തിമമാക്കുന്നത് ബഹു.കോടതി അനുമതിയോടെ മാത്രമായിരിക്കും എന്നും ഉത്തരവിട്ടു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി സംസ്ഥാന തല, ജില്ലാതല സമിതികൾ രൂപീകരിച്ച് സർക്കാർ G.O.(കൈ) No.45/2025/GEDN തീയ്യതി. 24-03-2025 പ്രകാരം ഉത്തരവായിട്ടുണ്ട്. തുടർന്ന് ഭിന്നശേഷി നിയമനം സംബന്ധിച്ച് കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾ സ.ഉ.(കൈ) നം.123/2025/GEDN തീയതി. 28-06-2025 പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ പ്രകാരം മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം ഈ നടപടിക്രമങ്ങളെല്ലാം തന്നെ സമന്വയ മുഖേനയാണ് ചെയ്യേണ്ടത്.
GO 45/2025 /G.EDN- COMMITTEE FORMATION
GO 123/2025-District committe RPWD Appointment
DGE Directions on RPWD Reservation-District Level Committee reg
മാനേജർമാർ സമന്വയ മുഖേനയാണ് ഭിന്നശേഷി സംവരണത്തിനായി വിട്ടുനൽകേണ്ട ഒഴിവുകളുടെയും നിലവിൽ വിട്ടുനൽകപ്പെട്ട ഒഴിവുകളുടെയും വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടത്.
മാനേജർ സമന്വയ ലോഗിൻ ചെയ്താൽ RPWD Vacancy Reporting എന്ന പുതിയ ലിങ്ക് വന്നതായി കാണാവുന്നതാണ്.
ഈ ലിങ്ക് ഉപയോഗിച്ചാണ് ഒഴിവ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്നതുപോലെ ഒരു വിൻഡോ ലഭ്യമാകുന്നതാണ്.![]()
മാനേജ്മെന്റിനു കീഴിലെ ഓരോ സ്കൂളും ഇവിടെ ലിസ്റ്റ് ചെയ്തിരിക്കും.
ഓരോ വിവരത്തിന്റെയും അവസാനം വലതുഭാഗത്തായി എഡിറ്റ് ചെയ്യാനും കൺഫേം ചെയ്യാനുമുള്ള ബട്ടനുകൾ കാണാവുന്നതാണ്. ഇക്കാര്യത്തിൽ പുതുതായി ഒരു സെറ്റിങ്സ് ബട്ടൺ കാണാം. ഈ ബട്ടണിൽ ക്ലിക്ക് ചെയ്താൽ എഡിറ്റ്, ഡിലീറ്റ്, കൺഫേം അവിടെ കാണാവുന്നതാണ്.
ഇത് കൺഫേം ചെയ്യുന്നതോടെ ഈ വിവരം അതാത് വിദ്യാഭ്യാസ ഓഫീസൽ ലഭിക്കുകയും അവിടെ നിന്നും പരിശോധിച്ച് ക്രമപ്രകാരമെങ്കിൽ ജില്ലാതല സമിതിക്ക് നൽകുകയും അപാകത കണ്ടെത്തിയാൽ തിരികെ അയച്ച് അപാകത തിരുത്തി പുനഃസമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ്.
തുടർന്ന് ജില്ലാതല സമിതി ഇന്റർവ്യൂ നടത്തി നിയമന ശിപാർശ സമന്വയ മുഖേന നൽകുന്നതാണ്.ആയത് സംബന്ധിച്ച് തുടർ വിവരങ്ങൾ അടുത്ത ഹെൽപ് ഫയലിൽ നൽകുന്നതാണ്.
Saturday, May 31, 2025
Saturday, May 17, 2025
Leave vacancy Appointment and Promotion
അവധി ഒഴിവിലെ നിയമനം
GO(P)No.63/1992/FIn dated 10/01/1992 പ്രകാരം 3 മാസത്തിൽ താഴെയുള്ള ഒഴിവുകൾ നികത്താൻ പാടില്ല എന്ന് മുമ്പ് ഉത്തരവുണ്ടായിരുന്നു.
Para (vii) “Leave vacaneics upto 3 months shall not be filled up."
പിന്നീട് കോവിഡ് 2019 ന്റെ സാഹചര്യത്തിൽ സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി GO (P) No 152/2020/Fin Dated.05/11/2020. പാര 3 പ്രകാരം
“3. പരാമർശം 4 ( GO(P)No.63/1992/Fin dated. 10/01/1992 ) ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിന് മേൽ അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കുന്നു. അധിക ചുമതല നൽകി കൃത്യനിർവ്വഹണം നടത്തേണ്ടതാണ്.
ഇതു പ്രകാരം 3 മാസത്തിൽ കൂടുതലുള്ള ഒഴിവുകളിലെ സ്ഥാനക്കയറ്റത്തിനും നിയന്ത്രണം ഏർപ്പെടുത്തുകയുണ്ടായി. ഇവിടെ ശ്രദ്ധിക്കേണ്ടത് ആദ്യം 3 മാസത്തിൽ താഴെയായിരുന്നു നിയന്ത്രണം എങ്കിൽ ഇവിടെ 3 മാസത്തിന് മീതെയും നിയന്ത്രണം വന്നു.
പിന്നീട് സർക്കാർ ഉത്തരവ് നം G.O (P) No. 105/2022/Fin Dtd. 02.09.2022 പ്രകാരം
“2. Leave Preparatory to Retirement മൂലമുണ്ടാകുന്ന ഒഴിവുകളെ പരാമർശം-2-ലെ സ്ഥാനക്കയറ്റം അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. പ്രസ്തുത ഇളവിന് ഉത്തരവ് തീയതി മുതൽ മാത്രം പ്രാബല്യമുണ്ടായിരിക്കുന്നതാണ്.” എന്ന് ഉത്തരവാകുകയുണ്ടായി. അതായത് വിരമിക്കലിന് മുന്നോടിയായി ഉള്ള ലീവ് ഒരു ഉദ്യോഗസ്ഥൻ എടുത്താൽ പകരം സ്ഥാനക്കയറ്റം നൽകാം. എന്നാൽ ഈ സ്ഥാനക്കയറ്റം നൽകുന്നതിന് ഉത്തരവ് തീയ്യതി 02/09/2022 മുതലേ ഇളവുള്ളൂ. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഇതു സംബന്ധിച്ച് വ്യക്തത തേടിയപ്പോൾ സർക്കാർ വ്യക്തത നൽകി GO(P) No. 57/2023 /Fin Dated.13/06/2023 പ്രകാരം ഉത്തരവായി.
"കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശിപാർശകൾ പരിഗണിച്ച് ധനദൃഡീകരണം സാദ്ധ്യമാക്കുന്നതിന് ഉതകുന്ന വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ പരാമർശം-2 (GO (P) No 152/2020/Fin Dated.05/11/2020.)ലെ ഉത്തരവ് പ്രകാരം സർക്കാർ പുറപ്പെടുവിച്ചിരുന്നു. ടി ഉത്തരവ് പ്രകാരം പരാമർശം1 ( GO(P)No.63/1992/Fin dated. 10/01/1992 ) ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു ഉദ്യോഗസ്ഥൻ മൂന്നു മാസത്തിനുമേൽ അവധിയെടുത്താൽ സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കുകയും അധിക ചുമതല നൽകി കൃത്യനിർവ്വഹണം നടത്തുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, Leave Preparatory to Retirement (L.P.R) മൂലമുണ്ടാകുന്ന ഒഴിവുകൾക്ക് മാത്രം സ്ഥാനക്കയറ്റം അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന മേൽ നിയന്ത്രണത്തിൽ നിന്നും, പരാമർശം 3 (G.0 (P) No. 105/2022/Fin Dtd. 02.09.2022 ) ലെ ഉത്തരവ് പ്രകാരം ടി ഉത്തരവ് തീയതി മുതൽ, ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.
മൂന്ന് മാസത്തിന് താഴെയുള്ള Leave Preparatory to Retirement (L.P.R) , പരാമർശം 1 GO(P)No.63/1992/Fin dated. 10/01/1992 ) ലെ ഉത്തരവ് ബാധകമാക്കാതെ സ്ഥാനക്കയറ്റം നൽകാമോ എന്നത് സംബന്ധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പരാമർശം 5 പ്രകാരം സ്പഷ്ടീകരണം തേടുകയുണ്ടായി. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ L.P.R മൂലം സംജാതമാകുന്ന ഒഴിവുകൾക്ക് പരാമർശം 3 (G.0 (P) No. 105/2022/Fin Dtd. 02.09.2022 ) ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരാമർശം-1 GO(P)No.63/1992/Fin dated. 10/01/1992 ) ലെ ഉത്തരവ് പ്രകാരമുള്ള മൂന്ന് മാസത്തിനു മുകളിലുള്ള കാലാവധി ബാധകമാണെന്ന് വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. കൂടാതെ, ഇതിന് ഇതിന് വിപരീതമായി സ്ഥാനക്കയറ്റങ്ങൾ അനുവദിച്ചാൽ പരാമർശം-4 G.O(P)136/2022 Dated.04.11.2022 ലെ ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
പിന്നീട് ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് G.O(P) No.49/2024/Fin Dt.25.06.2024 പുറപ്പെടുവിക്കുകയുണ്ടായി.
ഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിനു മുകളിൽ ശൂന്യവേതനാവധിയിൽ (Leave Without Allowance) പ്രവേശിക്കുന്ന സാഹചര്യത്തിൽ സംജാതമാകുന്ന ഒഴിവുകളിലേയ്ക്ക്, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൂന്ന് മാസ അവധി കാലയളവ് പൂർത്തീകരിക്കുന്ന മുറയ്ക്ക് സ്ഥാനക്കയറ്റം അനുവദിക്കാവുന്നതാണ്. പ്രസ്തുത ഇളവിന് ഉത്തരവ് തീയതി മുതൽ മാത്രം പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
ഇക്കാര്യത്തിൽ പിന്നീയ് സർക്കാർ ഉത്തരവ് നം G.O(P) No. 67/2025/Fin Dt.16/05/2025 പുറപ്പെടുവിച്ചിട്ടുണ്ട്.
"മൂന്ന് മാസത്തിൽ കൂടുതൽ കാലാവധിയുള്ള അവധി ഒഴിവുകൾ നികത്തുവാൻ
പരാമർശം-1 ( GO(P)No.63/1992/Fin dated. 10/01/1992 )ലെ ഉത്തരവ് പ്രകാരം സാധ്യമായിരുന്നു. എന്നാൽ കോവിഡ്-19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ചിരുന്ന സമിതികളുടെ ശിപാർശകൾ പരിഗണിച്ച് ധനദൃഡീകരണം ലക്ഷ്യമാക്കി വിവിധ വ്യയ നിയന്ത്രണ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് സർക്കാർ പുറപ്പെടുവിച്ച പരാമർശം-2 ( GO (P) No 152/2020/Fin Dated.05/11/2020. ) ലെ ഉത്തരവ് പ്രകാരം ഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിൽ കൂടുതൽ അവധിയെടുത്താൽ അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കിയിരുന്നു. മേൽ നിയന്ത്രണങ്ങളിൽ നിന്നും Leave Preparatory to Retirement മൂലമുണ്ടാകുന്ന ഒഴിവുകൾക്ക് പരാമർശം-3 ( G.O (P) No. 105/2022/Fin Dtd. 02.09.2022) ലെ ഉത്തരവ് പ്രകാരവും, ഒരു ഉദ്യോഗസ്ഥൻ മൂന്ന് മാസത്തിൽ കൂടുതൽ ശൂന്യവേതനാവധിയിൽ (Leave Without Allowance) പ്രവേശിക്കുന്ന സാഹചര്യത്തിൽ സംജാതമാകുന്ന ഒഴിവുകൾക്ക്, ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൂന്ന് മാസ അവധി കാലയളവ് പൂർത്തീകരിക്കുന്ന മുറയ്ക്ക് അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം അനുവദിക്കാം എന്ന നിബന്ധനയോടെ, പരാമർശം-4 ( G.O(P) No.49/2024/Fin Dt.25.06.2024)ലെ ഉത്തരവ് പ്രകാരവും ഇളവുകൾ അനുവദിച്ചിരുന്നു.
മേൽ പ്രതിപാദിത നിയന്ത്രണങ്ങൾ വിവിധ സർക്കാർ വകുപ്പ്/ഓഫീസുകളുടെ
സുഗമമായ ദൈനംദിന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുവെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഈയൊരു പശ്ചാത്തലം പരിഗണിച്ച് പരാമർശം-1 (GO(P)No.63/1992/Fin dated. 10/01/1992 )ലെ ഉത്തരവ് പ്രകാരം മൂന്ന് മാസത്തിൽ കൂടുതൽ കാലാവധിയുള്ള, ശൂന്യവേതനാവധി ഉൾപ്പെടെ, എല്ലാ അവധി ഒഴിവുകളും ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിക്കുന്ന വേളയിൽ തന്നെ അർഹനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി നികത്തുവാൻ സാധിക്കുമായിരുന്ന, 05.11.2020 ലെ (GO (P) No 152/2020/Fin Dated.05/11/2020. )സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുണ്ടായിരുന്ന, സാഹചര്യം പുനഃസ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഉത്തരവ് തീയതി മുതൽ ഇതിന് പ്രാബല്യമുണ്ടായിരിക്കുന്നതാണ്.





















