Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, May 30, 2017

Updating Ubuntu Kernel

ഐ.ടി.@സ്കൂള്‍ ഉബുണ്ടു ലിനക്സ് 14 .04 വേര്‍ഷനില്‍ തന്നെ വിവിധ തീയ്യതികളില്‍ ഏറ്റവു പുതിയതായി അപ്ഡേറ്റുകളോടു കൂടി പുതിയ പുതിയ പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. എന്താണ് ഇവ തമ്മില്‍ വത്യാസം എന്ന് നോക്കാം. ആദ്യം ഒരു വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഈ പതിപ്പില്‍ വൈഫൈ അഡാപ്റ്റര്‍ പ്രത്യകിച്ച് ഒന്നും ചെയ്യാതെതന്നെ വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സിസ്റ്റം കേടുവരികയും മറ്റൊരു 14.04 വേര്‍ഷന്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. അപ്പോള്‍ വൈഫൈ അഡാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നില്ല.അപ്പോഴാണ് മാസ്റ്റര്‍ ട്രെയിനറായ മുരളി മാസ്റ്റര്‍ പരിഹാരം പറഞ്ഞു തന്നത്.
ഉബുണ്ടുവിന്റെ കെര്‍ണ്ണല്‍ മാത്രം അപ്ഡേറ്റ് ചെയ്താല്‍ മതി.അതിനായി ഈ സൈറ്റില്‍ പ്രവേശിക്കുക.
ഇങ്ങനെ കാണാം. ഈ പേജിന്റെ അവസാനം നോക്കുക.ലേറ്റസ്റ്റ് ആയ വേര്‍ഷന്‍ കാണാം.ഏറ്റവും പുതിയത് എടുക്കാതിരിക്കയാണ് നല്ലത്. കാരണം അത് ടെസ്റ്റിങ്ങ് സ്റ്റേജിലാകാം. കുറച്ചു മുകളിലെ വേര്‍ഷന്‍ എടുക്കുക.
അതില്‍ Build for amd64 succeededഎന്നുകാണാം. ഇവിടെ 64 ബിറ്റ് ഒ.എസ്.ആണ്.
Build for i386 succeeded  32 ബിറ്റ് ആണ്.

നമ്മുടെ ഒ.എസിനനുസരിച്ച് പാക്കേജ് തെരഞ്ഞെടുക്കാം.ഇവയിലെ ലോ ലാറ്റന്‍സി
ഉദാ( linux-headers-4.11.1-041101-lowlatency_4.11.1-041101.201705140931_amd64.deb, linux-image-4.11.1-041101 lowlatency_4.11.1-041101.201705140931_amd64.deb) എന്ന തരത്തിലുള്ള ഫയല്‍ ഒഴികെയുള്ളവ ഡൗണ്‍ലോഡ് ചെയ്ത് ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യുക.എല്ലാ ഫയലും ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ആ ഫോള്‍ഡറ്‍ തുറന്ന് ടെര്‍മിനല്‍ തുറക്കുക.ടെര്‍മിനലില്‍
sudo dpkg -i *.deb എന്ന കമാന്‍ഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുക.കെര്‍ണ്ണല്‍ അപ്ഡേറ്റ് ആകുന്നതാണ്. നന്ദി..മുരളിമാസ്റ്റര്‍

 



എ.ഇ.ഒ.തൃത്താല പുതിയ പാതയില്‍

തൃത്താല ഉപജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനുമായി എ.ഇ.ഒ തൃത്താലക്ക് പുതിയ വെബ് സൈറ്റ് ഇന്നലെ നിവലില്‍ വന്നു.www.aeothrithala.org എന്നതാണ് സൈറ്റ് വിലാസം. സ്കൂളുകളിലെ വിവരശേഖരണത്തിനും മറ്റുമായി ഒരു ഒാണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി സൈറ്റ് കൂടി ആരംഭിച്ചിട്ടുണ്ട്. നിലവിലെ എ.ഇ.ഒ.ആയ ശ്രീ.കെ.വി.വേണുഗോപാലന്‍ മാസ്റ്ററുടെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്.ഈ സൈറ്റിന്റെ ഡിസൈന്‍, ഒാണ്‍ലൈന്‍ ഡാറ്റാ ആപ്ലിക്കേഷന്‍ വികസിപ്പിക്കല്‍ എന്നിവക്ക് എനിക്ക് നേതൃത്വം നല്‍കാന്‍ അവസരമുണ്ടായി. 29-05-2017 ന് കൂറ്റനാട് ബി.ആര്‍.സി.യില്‍ വെച്ച് നടന്ന പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പ്രദീപ് അവര്‍കളാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.എ.ഇ.ഒ.ആയ ശ്രീ.കെ.വി.വേണുഗോപാലന്‍ മാസ്റ്ററാണ് എന്നെ ഐ.ടി.എന്നാല്‍ എന്ത് എന്ന് പരിചയപ്പെടുത്തിയത്. ആദ്ദേഹത്തിനുള്ള ഗുരുദക്ഷിണയായി എന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നു.

Monday, May 29, 2017

E -Governance app launching

തൃത്താല എ.ഇ.ഒ ക്ക് വേണ്ടി  ഞാൻ ഉണ്ടാക്കിയ ഇ ഗവേണൻസ് പോർട്ടലിന്റെയും ആപ്പിന്റെയും ലോഞ്ചിങ്ങ് ഇന്ന് കൂറ്റനാട് ബി.ആർ.സി.യിൽ രാവിലെ

Friday, May 26, 2017

Charge Allowance Bill Processing in SPARK

01/04/2015 മുതല്‍ 01/05/2015 വരെ ചാര്‍ജ് അലവന്‍സ് ഒരു ജീവനക്കാരന് അനുവദിച്ചു എന്ന് കരുതുക.സ്പാര്‍ക്കില്‍ ബില്‍ എങ്ങിനെ എടുക്കാം എന്ന് നോക്കാം.
സാലറി മാറ്റേഴ്സിലെ പ്രൊസസിങ്ങ്  എന്ന മെനുവിലെ അദര്‍ അലവന്‍സ് എന്ന മെനു എടുക്കുക.



അദര്‍ ബില്‍ പ്രൊസസിങ്ങ് എന്ന മെനുവാണ് എടുക്കേണ്ടത്.
ആദ്യം ഉത്തരവ് ‌നമ്പര്‍, തീയ്യതി, സര്‍ക്കാര്‍ ഉത്തരവ് നം എന്നിവ നല്‍കണം.
ഇവിടെ ആകെ 2 മാസമുണ്ടെങ്കില്‍ (ഒന്നില്‍ കൂടുതല്‍ വന്നാല്‍) ഫ്രം, ടു എന്നിവ തീയ്യതി കൊടുക്കണം.എന്നാല്‍ അലവന്‍സിന്റെ മന്ത്‌ലി റേറ്റ് അല്ല കൊടുക്കേണ്ടത്.ആകെ തുക കണക്കാക്കി ഇവിടെ എന്റര്‍ ചെയ്യണം.
തുടര്‍ന്ന് പ്രൊസസിങ്ങ് എടുക്കുക.
പ്രൊസസ് ചെയ്താല്‍ തൊട്ടുതാഴെയുള്ള ബില്‍ മെനു എടുക്കുക.
ഇന്നര്‍,ഔട്ടര്‍ എന്നിവ എടുക്കു‌ക. ....


Thursday, May 25, 2017

Business statement and Arrear list sheet

ബിസിനസ് സ്റ്റേറ്റ്മെന്റ്. അരിയർ ലിസ്റ്റ് വർക് ഷീറ്റ് ഡൗൺലോഡ്സ് പേജിൽ
Help File Help

Mail Merge in Open Office Spread Sheet-Video

Data Consolidation in Calc

Spread sheet ഡാറ്റ എങ്ങനെ കണ്‍സോളിഡേറ്റ് ചെയ്യാം

    പലപ്പോഴും ഒരു Spreadsheet ലെ ഡാറ്റ കണ്‍സോളിഡേറ്റ്  ചെയ്ത് എടുക്കേണ്ടി വരും.ഇതിനായി ഡാറ്റ പൈലറ്റ്(ഓപ്പന്‍ ഓഫീസ് ) ഉപയോഗിക്കുന്നത് എങ്ങനെ എന്നു നോക്കാം.
    ഒരു ഷീറ്റ് നോക്കുക.


    ഒരു ഷീറ്റില്‍ 2011-12 ലെ കഴിഞ്ഞാല്‍ 12-13,13-14,14-15 എന്നിങ്ങനെ കൊടുത്തിട്ടുണ്ട്.
മറ്റൊരു ഷീറ്റില്‍ സ്കൂള്‍ വൈസ്,ഇയര്‍ വൈസ് ആയി കണ്‍സോളിഡേറ്റ് ചെയ്യണം.
    ആദ്യം ചെയ്യേണ്ടത് ഇതേ ഫോര്‍മാറ്റില്‍ വര്‍ഷം കൂടി ഉള്‍പ്പെടുത്തുക എന്നതാണ്.


    താഴേക്ക് വരുമ്പോള്‍ 2012-13,2013-14,2014-15 എന്നിങ്ങനെ മാറ്റുക.

Wednesday, May 24, 2017

6TH Working Day 2017-18 Directions

ഈ വര്‍ഷത്തെ ആറാം പ്രവൃത്തിദിന കണക്കെടുപ്പ് സംബന്ധിച്ച് 18-05-2017 ന് തൃശ്ശൂര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക ഹാളില്‍ നടന്ന യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍

1.ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പിന് പ്രത്യേക സൈറ്റ് ഉണ്ടായിരിക്കുന്നതല്ല.
2.സമ്പൂര്‍ണ്ണയില്‍ പ്രധാനാദ്ധ്യാപകര്‍ കയറ്റുന്ന കുട്ടികളുടെ എണ്ണം തന്നെയാണ് എടുക്കുക.
3. സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ ക്ലാസ് കയറ്റം,ടി.സ‌ി,പുതിയ അഡ്മിഷന്‍ എന്നിവ അപ്പപ്പോള്‍ ചെയ്യുക.ഇത് ആറാം പ്രവൃത്തി ദിവസം ഉച്ചക്ക് 1 മണി വരെ ചെയ്യാം.1മണിക്ക് ലോക്ക് ആകും.അതുവരെ യുള്ള കുട്ടികളുടെ എണ്ണമായിരിക്കും ആറാം പ്രവൃത്തി ദിവസത്തെ എണ്ണം.
4.അവസാന ദിവസം വരെ കാത്തിരിക്കരുത്.
5.കുട്ടികളുടെ എല്ലാ വിവരങ്ങളും അതായത്, മതം, കാറ്റഗറി, മീഡിയം, ഒന്നാംഭാഷ എന്നിവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.ഒന്നാം ഭാഷ സംസ്കൃതമായി 10 കുട്ടികളുടെ നേരെ സെലക്റ്റ് ചെയ്താല്‍ മാത്രമേ ആറാം പ്രവൃത്തി ദിവസത്തെ കണക്കില്‍ സംസ്കൃതം 10 എന്ന് കാണിക്കൂ.കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ എണ്ണം മാത്രം ചേര്‍ക്കാന്‍ പ്രത്യേക സംവിധാനമില്ല.
6.സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്താല്‍ ഡാഷ് ബോര്‍ഡില്‍ 6th Working Day എന്ന മെനു ഉണ്ടായിരിക്കും.
7.സമ്പൂര്‍ണ്ണയില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍ Sampoorna Synchronization എന്ന ഭാഗം ക്ലിക്ക് ചെയ്യണം.എന്നാല്‍ നിലവിലെ എണ്ണം ആറാം പ്രവൃത്തി ദിവസത്തെ എണ്ണത്തില്‍ വരും. അവസാന ദിവസങ്ങളില്‍ അവസാന അപ്ഡേഷന്‍ പൂര്‍ത്തിയായാല്‍ Sampoorna Synchronization നടത്തി എണ്ണം എടുക്കണം.ഈ വിവരങ്ങള്‍ ആറാം പ്രവൃത്തി ദിവസം 1 മണിക്ക് ചെയ്ത് തീര്‍ക്കണം.
8..../ഡി...മാര്‍ അന്നേ ദിവസം 3 മണിയോടെ വെരിഫിക്കേഷന്‍ നടത്തണം.
9.ഡി.ഡി..മാര്‍ 4മണിക്ക് മുന്‍പ് വെരിഫിക്കേഷന്‍ നടത്തണം.
10.ഹൈസ്കൂളുകളില്‍ ഇനിയും കോട്പ മെയിലിന്‍ മറുപടി നല്‍കാത്തവര്‍ ഉടനെ നല്‍കണം.
11. ..ഒ മാര്‍ പ്രീ-പ്രൈമറി ചോദ്യാവലി ക്ക് ഉടന്‍ മറുപടി നല്‍കണം.
(രണ്ടും ഡി.പി..സ്റ്റാറ്റിറ്റ്ക്സ് മെയിലില്‍)
12..../ഡി...മാര്‍ സമ്പൂര്‍ണ്ണയില്‍ കയറി സ്കൂളുകളുടെ എന്‍ട്രി സ്റ്റാറ്റസ് ഇടക്കിടക്ക് മോണിറ്റര്‍ ചെയ്യണം.

ഉണ്ണിക്കൃഷ്ണന്‍.ആര്‍കെ.