Thursday, January 30, 2020

Re-Submission of Appointment Files

സമന്വയയില്‍ Return ചെയ്ത നിയമന ഫയലുകള്‍ എങ്ങനെയാണ് Re-Submit (പുനഃസമര്‍പ്പിക്കുന്നത് ) എന്ന് നോക്കാം.
മാനേജരുടെ Dash board പ്രവേശിക്കുക
അവിടെ നിലവിലെ Status കാണാം


ഇതില്‍ Returned എന്ന കോളത്തിലെ എണ്ണത്തില്‍ ക്ലിക്ക് ചെയ്യുക.

ഇവിടെ ആദ്യ കോളത്തില്‍ മഞ്ഞക്കളര്‍ കാണുന്നത്, ഈ ഫയലില്‍ ആദ്യം സമര്‍പ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന അപാകത പരിഹരിക്കുന്നതിനായി ഓഫീസില്‍ നിന്നും Edit Enable ചെയ്തതാണ് എന്നാണ്. അതായത് പിന്നീട് രേഖകള്‍ Upload ചെയ്യുന്നതിന് സൗകര്യം ചെയ്തവ എന്ന് സാരം.
ഇതില്‍ വലതുഭാഗത്ത് +Resubmit എന്ന് വന്നിട്ടുണ്ടാകും
ഇതില്‍ ക്ലിക്ക് ചെയ്യുക.




കണ്‍ഫര്‍മേഷന്‍ OK കൊടുക്കുക

നിയമന അപേക്ഷയിലേക്ക് തന്നെയാണ് (ആദ്യം ചെയ്ത ആ രൂപം) പോകുക. രേഖകള്‍ വല്ലതും കൂടി Upload ചെയ്യാനുണ്ടെങ്കില്‍ അപ്‌‌ലോഡ് ചെയ്യുക.രേഖപ്പെടുത്തലുകള്‍ ശരിയാക്കുക.(ഉണ്ടെങ്കില്‍)
ഓരോ പേജിന്റെയും അവസാന ഭാഗത്തുള്ള Save and Next ക്ലിക്ക് ചെയ്തു മുന്നോട്ട് പോകുക


 ഏറ്റവും അവസാനത്തെ പേജില്‍ (Preview & Submit)



അവസാന ഭാഗത്തുള്ള Tick box ചെയ്ത് Submit ചെയ്യുക

ആ ഫയല്‍ Resubmitted എന്ന് കാണിക്കും.
ഇപ്പോള്‍ Pending എന്ന എണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ Resubmitted ആയത് കാണിക്കും. അത് പച്ചക്കളറായിട്ടുണ്ടാകും.(Re-submitted ആയി എന്നറിയുന്നതിനാണ് പച്ചക്കളറാകുന്നത്)



ഇനി Re submit കൊടുത്തതിനു ശേഷം അപ്പോള്‍ത്തന്നെ പൂര്‍ത്തീകരിക്കണമെന്നില്ല. Re submit കൊടുത്താല്‍ പിന്നീട് നോക്കുമ്പോള്‍ Incomplete



എന്ന എണ്ണത്തില്‍ ഒന്ന് വരികയും ആ അപേക്ഷ Edit ചെയ്ത് Complete ആക്കി Resubmit ചെയ്യുകയുമാകാം.

No comments:

Post a Comment