Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Sunday, January 19, 2020

എക്സലിലെ കോണ്‍കാറ്റിനേറ്റ്(CONCATENATE) ഫങ്ഷന്‍

എക്സലിലെ കോണ്‍കാറ്റിനേറ്റ് ഫങ്ഷന്‍
എക്സലില്‍ രണ്ടോ മൂന്നോ കോളങ്ങളിലെ വിലകള്‍ (ടെക്സ്റ്റുകള്‍ ) ഒന്നിച്ച് ചേര്‍ത്ത് ഒരു കോളത്തില്‍ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ഫങ്ഷനാണ് കോണ്‍കാറ്റിനേറ്റ്(CONCATENATE)
എങ്ങനെയാണ് ഇത് ഉപയോഗിക്കാമെന്ന് നോക്കാം
ഒരു സ്റ്റാഫ് ലിസ്റ്റ് നമ്മുടെ സിസ്റ്റത്തിലുണ്ട്.
 ഇങ്ങനെയാണ് ലിസ്റ്റുള്ളത്.എന്നാല്‍ പുതിയ ലിസ്റ്റ് ചോദിക്കുന്നത് ഇങ്ങനെയല്ല,അവിടെ കോളം ഇങ്ങനെയാണ്.
Name, Designation and Office എന്നാണ് ചോദ്യം.ഇത് എങ്ങനെ മാറ്റാം എന്ന് നോക്കാം.ഇവിടെയാണ് നേരത്തെ പറഞ്ഞ കോണ്‍കാറ്റിനേറ്റ് concatenate ഫങ്ഷന്റെ ഉപയോഗം
എങ്ങനെയാണ് ഉപയോഗിക്കുക എന്ന് നോക്കാം
ഉപയോഗിക്കേണ്ട ഫോര്‍മുല ഇങ്ങനെയാണ്
=concatenate(B2,C2,D2)

എന്നാല്‍ ടെക്സ്റ്റുകളെല്ലാം ഒന്നിച്ച് വന്നിരിക്കുന്നു. ഇ‌ടയില്‍ കോമയില്ല, ഇതിനായി നമുക്ക് ചെറിയ ഒരു മാറ്റം വരുത്താം
=concatenate(B2,",",C2,",",D2)
രണ്ടു സെല്ലുകള്‍കിടയില്‍ "," ചേര്‍ത്തിരിക്കുന്നു

 ഇപ്പോള്‍ കോമ വന്നിട്ടുണ്ട്.എന്നാല്‍ സ്പേസില്ല. ഇതിനായി സ്പേസ് കൂടി ചേര്‍ക്കാം
=concatenate(B2,"   ,   ",C2,"   ,   ",D2)




ഇനി നമുക്ക് ചിലപ്പോള്‍ ഉള്ളതിനെ മുറിക്കേണ്ടി വരും.അത് അടുത്ത പോസ്റ്റില്‍.
ഇനി പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഫോര്‍മുല ഉപയോഗിച്ച് കിട്ടിയ കോളത്തെ മറ്റൊരു ഷീറ്റിലേക്ക് പേസ്റ്റുചെയ്യുമ്പോള്‍ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യരുത്.പേസ്റ്റ് സ്പെഷല്‍ ഉപയോഗിക്കണം.




No comments:

Post a Comment