വിദ്യാഭ്യാസ വകുപ്പിലെ കത്തിടപാടുകളെല്ലാം ഔദ്യോഗിക ഇ-മെയില്‍ മുഖാന്തിരമാക്കണമെന്നും കത്ത് തയ്യാറാക്കുന്നതിനായി മീര ഫോണ്ട് ഉപയോഗിക്കണം എന്നും ഇപ്പോള്‍ നിര്‍ദ്ദേശം വന്നല്ലോ.
മീര എന്നത് ഒരു യുണികോഡ് ഫോണ്ടാണ്. ഇത് ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിന് വിന്‍ഡോസില്‍ എന്തു ചെയ്യണം എന്ന് നോക്കാം
ആദ്യം സിസ്റ്റത്തില്‍ മീര ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയുടെ ഈ ലിങ്കില്‍ കുറേ ഫോണ്ടുകള്‍ ലഭ്യമാണ്.
ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക
മുകളിലെ മീര എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഇനി ഒരു യൂണികോഡ് ടൈപ്പിങ്ങ് ടൂള്‍ വേണം.വിൻഡോസിൽ മലയാളം കീ ബോർഡ് ഉണ്ട്. എന്നാൽ ഇത് ചില ചില്ലക്ഷരങ്ങളേയും കൂട്ടക്ഷരങ്ങളേയും സപ്പോർട്ട് ചെയ്തില്ല എന്ന് വരും.
Technology Development for Indian Languages കീഴില്‍ ഇതിനുള്ള ടൂള്‍ ഡെവലപ്പ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ അണ്‍സിപ്പ് ചെയ്താല്‍ അതില്‍ Setup.exe എന്ന ഫയല്‍ കാണാം .ഇത് റണ്‍ ചെയ്യുക.തുടര്‍ന്ന് ആദ്യം വരുന്ന ഓപ്ഷനില്‍ ഭാഷ മലയാളം മാത്രം സെലക്റ്റ് ചെയ്യുക(മറ്റുള്ളവ ആവശ്യമെങ്കില്‍ എടുക്കാം).ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്ത് ഐ.എസ്.എം ലേതുപോലെ ഷോര്‍ട്ട്കട്ട് ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഏത് കീ ആണ് (സ്ക്രോള്‍ ലോക്ക്,കാപ്സ് ലോക്ക്, ന്യൂമറല്‍ ലോക്ക്) എന്ന് സെലക്റ്റ് ചെയ്യുക. ഇന്‍സ്ക്രിപ്റ്റ് ആണോ ഫൊണറ്റിക്ക് ആണോ എന്ന് സെലക്റ്റ് ചെയ്യുക.ഈ വിന്‍ഡോ മിനിമൈസ് ചെയ്യുക.വേഡ് എടുത്ത് ഫോണ്ട് മീര സെലക്റ്റ് ചെയ്ത് ടൈപ്പ് ചെയ്യുക
ഐ.എസ്.എം ബേസിക് ഉപയോഗിച്ചും ടൈപ്പ് ചെയ്യാം
No comments:
Post a Comment