Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Sunday, January 19, 2020

Excel-സെല്ലിലെ വിലകളെ മുറിക്കുന്നത്

നേരത്തെ കോണ്‍കാറ്റിനേറ്റ് ഉപയോഗിച്ച് എങ്ങനെയാണ് ടെക്സ്റ്റുകള്‍ യോജിപ്പിക്കുക എന്ന് നോക്കിയല്ലോ. എന്നാല്‍ ഇനി ഇത് എങ്ങനെ മുറിച്ച് ഓരോ കള്ളികളിലാക്കാം എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
ഇതിനായി ആദ്യം ഇതിലെ ഇടത് ഭാഗം കോമ വരെ മുറിക്കണം. ഇതിനായി ഉപയോഗിക്കുന്ന ഫങ്ഷന്‍ ഇങ്ങനെയാണ്.
=LEFT(B3,FIND(",",B3)-1
ഇനി ഇത് മുറിച്ചെടുത്ത് ബാക്കിയുള്ള ഭാഗം അടുത്ത സെല്ലിലേക്ക് എടുക്കാം
ഇതിനായി
=RIGHT(B3,LEN(B3)-FIND(",",B3))
എന്ന ഫങ്ഷന്‍ ഉപയോഗിക്കുന്നു. അതായത് ആദ്യം ഇടത് ഭാഗത്ത് LEFT നിന്ന് കോമ വരെ  FIND കണ്ടെത്തി മുറിക്കുന്നു.
ഇവിടെ വലത് ഭാഗത്ത് RIGHT നിന്ന് ആകെയുള്ള ടെക്സ്റ്റിന്റെ നീളം നോക്കി LEN അതില്‍ കോമ കണ്ടെത്തി അതുവരെ FIND മുറിക്കുന്നു. ഇതേ ഫോര്‍മുലകള്‍ വീണ്ടും ഉപയോഗിച്ചാല്‍ ഓരോ സെല്ലും വെവ്വേറെ കിട്ടും
അടുത്ത സെല്‍
=LEFT(D3,FIND(",",D3)-1)
(കിട്ടിയ ഉത്തരത്തെ വീണ്ടും മുറിക്കുന്നു)
അടുത്ത സെല്‍
=RIGHT(D3,LEN(D3)-FIND(",",D3))
FOR SAMPLE SHEET CLICK HERE

No comments:

Post a Comment