സമന്വയ മുഖേന സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവാകുകയും ആയതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കെ.ഇ.ആർ . അദ്ധ്യായം 14 എ ചട്ടം 35 നോട്ട് 2 പ്രകാരം ഓരോ വർഷവും ജനുവരി 1 പ്രാബല്യത്തിൽ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. ഓരോ സ്കൂൾ വർഷത്തിലും നിയമിച്ച് അംഗീകാരം നേടിയ അദ്ധ്യാപകരുടെ പേരുകൾ കാണിച്ചുകൊണ്ടുള്ള സപ്ലിമെന്ററി ലിസ്റ്റ്, വിദ്യാഭ്യാസ ഏജൻസി, ലിസ്റ്റ് അംഗീകരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥന് മെയ് 31 നകം അയക്കണം. ടി ഉദ്യോഗസ്ഥൻ , സീനിയോറിറ്റി ലിസ്റ്റ് ജൂൺ 30നകം താൽക്കാലികമായും , ആഗസ്റ്റ് 31 നകം അന്തിമമായും അംഗീകാരം നൽകേണ്ടതുണ്ട്.
സമന്വയ മുഖേന സീനിയോറിറ്റി ലിസ്റ്റ് സമർപ്പിക്കേണ്ടത് മാനേജർ തന്നെയാണ്. സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സമന്വയയിൽ പ്രധാനാദ്ധ്യാപകന്റെ ലോഗിനിൽ ലഭ്യമായ സ്റ്റാഫ് ലിസ്റ്റ് എല്ലാ പ്രധാനാദ്ധ്യാപകരും പരിശോധിച്ച് , അപാകതകൾ പരിഹരിച്ച് അന്തിമമാക്കേണ്ടതുണ്ട്.
സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച കെ.ഇ.ആർ അദ്ധ്യായം 14 എ. ചട്ടം 34 ഇങ്ങനെയാണ്
Rule 34:Seniority List. Every management shall subject to the provisions contained in rule 37 , prepare and maintain in form II A a staff list otherwise called seniority list each for the teachers in High Schools and Primary schools as specified below
a) In the case of High Schools combined Seniority list of High School assistant (subjects) and high school assistants (languages) specified in clauses ii and iiA of Chapter 23 shall be prepared giving the high school assistant (languages) the credit of their entire service as high school assistants (languages) irrespective of whether they are graduates or Title holders without prejudice to the interse seniority list of high school assistant (subjects) and high school assistant (languages) The purpose of the seniority list shall only be to determine the relative position of persons who shall be eligible for promotion as high school head master by virtue of the length of service and prescribed qualification for the promotion as High school Head Master.
b)In the case of upper primary schools and lower primary schools a combined seniority list of upper Primary School assistants , lower primary school assistants and junior language teachers and specialist teachers specified in rules 3 and 4 of chapter 31 shall be prepared. The purpose of the seniority list will only be to determine the position of persons eligible for promotion as Primary School headmaster by virtue of length of service and prescribed qualifications for the promotion as primary school head master.
ചട്ടം 35 നോട്ട് 2 ഇപ്രകാരമാണ്
Note 2:- The seniority list shall be made as on the 1st day of January of every year. The list should be made up to date and renewed every year. The supplementary list during a school year, showing the names of teachers appointed and got approved by the Controlling Officers, shall be sent by the Educational Agency to the authority competent to approve the list with copies to all sub controlling officers concerned before 31st May every year. The competent authority shall approve the list provisionally by 30th June and finally by 31st August every year.
ചട്ടം 37 ആണ് സീനിയോറിറ്റി എങ്ങനെ കണക്കാക്കാം എന്ന് പറയുന്നത്.
37. (1) Seniority of a teacher in any grade in any unit shall be decided with reference to the length of continuous service in that grade in that unit provided he is duly qualified for the post. (2) In the case of teachers in the same grade in the same unit whose date of commencement of continuous service is the same, seniority shall be decided with reference to the date of first appointment. If the date of first appointment is also the same, seniority shall be decided with reference to age, the older being the senior. Provided that the period of service rendered in the parent school or in another school by a teacher who is relived under Rule 52, shall be reckoned for seniority on his reappointment to the parent school.
ഇനി സമന്വയയിലേക്ക് പോകുമ്പോൾ , നിലവിൽ ആദ്യമായാണ് സീനിയോറിറ്റി ലിസ്റ്റ് ഓണലൈൻ ആയി തയ്യാറാക്കുന്നത്. ഇതിന് ഡാറ്റ ആയി തസ്തിക നിർണ്ണയ സമയത്ത് അതാത് എച്ച്.എം. മാർ സമന്വയയിൽ അപ് ലോഡ് ചെയ്ത സ്റ്റാഫ് ലിസ്റ്റാണ് എടുക്കുന്നത്.
പ്രധാനാദ്ധ്യാപകർ ചെയ്യേണ്ടത്.
എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും സമ്പൂർണ്ണ ലോഗിൻ ഉപയോഗിച്ച് സമന്വയയിൽ ലോഗിൻ ചെയ്യുക.
തസ്തിക നിർണ്ണയ സമയത്ത് ലോഗിൻ ചെയ്ത അതുപോലെ തന്നെയാണ് പ്രവർത്തനം ആരംഭിക്കേണ്ടത്.
Login Using Sampoorna എന്നത് ചെക്ക് ചെയ്യാൻ മറക്കരുത്.
ഹോം പേജിൽ Staff List 2024 എന്ന മെനു ലഭ്യമാകുന്നതാണ് .
ഇവിടെ നിലവിൽ സമന്വയയിൽ തസ്തിക നിർണയ ഫയലിൽ ലഭ്യമായ സ്റ്റാഫ് ലിസ്റ്റ് റിപ്പോസിറ്ററിയിൽ ലഭ്യമാണ്
വലതു മൂലയിൽ കാണുന്ന Add From Repository എന്നതിലാണ് ആദ്യം ക്ലിക്ക് ചെയ്യേണ്ടത്.
നിലവിലുള്ള സ്റ്റാഫിനെ അവിടെ കാണാം.
നിലവിലുള്ള ജീവനക്കാരെ സെലക്ട് ചെയ്ത് Create List എന്ന ഓപ്ഷൻ ഉപയോഗിച്ച് സ്റ്റാഫ് ലിസ്റ്റ് ക്രിയേറ്റ് ചെയ്യേണ്ടതാണ് .
ആരെങ്കിലും ഒഴിവാക്കാനുണ്ടെങ്കിൽ അവരുടെ നേരെയുള്ള ടിക്ക് ഒഴിവാക്കി താഴെയുള്ള Create Staff list with Selected Staff എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
റിപ്പോസിറ്ററിയിൽ ഇല്ലാത്ത ജീവനക്കാരെ Add New Staff എന്ന മെനു ഉപയോഗിച്ച് ചേർക്കാവുന്നതാണ് .
Repository ൽ നിന്നും എടുത്ത ലിസ്റ്റിൽ നിന്നും വീണ്ടും ഒഴിവാക്കേണ്ടവരുണ്ടെങ്കിൽ ഒഴിവാക്കാം.
അതുപോലെ ലിസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടവരെ Remove Staff എന്ന മെനു ഉപയോഗിച്ച് ഒഴിവാക്കാവുന്നതാണ്.
ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാഫ് ലിസ്റ്റിൽ ഡെയ്ലി വേജസ് അധ്യാപകർ, താൽക്കാലികനിയമനം മാത്രമുള്ളവർ, മറ്റ് മാനേജ്മെന്റുകളിൽ നിന്നും സംരക്ഷണം ലഭിച്ച് ഈ സ്ക്കൂളിൽ സേവനത്തിലാണെങ്കിലും മാതൃസ്ക്കൂളിൽ നിന്ന് ശമ്പളം വാങ്ങുന്നവർ, ഇതേ സ്ക്കൂളിൽ നിന്നും ശമ്പളം നൽകുന്നതല്ലാത്ത ഇതേ മാനേജ്മെന്റിലെ സംരക്ഷിതരോ മറ്റു വിധത്തിലോ ഉള്ള അദ്ധ്യാപകർ എന്നിവരെ ഒഴിവാക്കേണ്ടതാണ്. അംഗീകാരം ലഭിച്ചിട്ടില്ലാത്തവരെയും ഉൾപ്പെടുത്തേണ്ടതില്ല.
ഓരോരുത്തരുടെയും പേരിന്റെ നേരെയുള്ള വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
Promotion Pending Status ആയുള്ളവരെ ജനുവരി ഒന്നിന് ഏതു തസ്തികയിൽ ആണോ അംഗീകാരം ഉള്ളത് ആ തസ്തിക കാണിച്ച് Approved in Sanctioned Post എന്ന രീതിയിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. താൽക്കാലിക ഒഴിവുകളിൽ സ്ഥാനക്കയറ്റം ലഭിച്ച് അംഗീകാരത്തോടെ തുടരുന്നവർക്ക് പ്രസ്തുത തസ്തികയിൽ ലാവണം (lien) ഇല്ലാത്തതിനാൽ സ്ഥാനക്കയറ്റത്തിനു മുമ്പുള്ള സ്ഥിരം തസ്തികയിലെ തുടർച്ചയായ നിയമനത്തീയതിയാണ് Date of Commencement of Continuous Service under the Management in the Present Category എന്ന ഫീൽഡിൽ നൽകേണ്ടത്.
Unapproved Staff ആയിട്ടുള്ള അദ്ധ്യാപകൻ പിന്നീട് Approved ആയിട്ടുണ്ടെങ്കിൽ അത് മാറ്റാവുന്നതാണ്.
അതിനായി ആദ്യം പേരിനു നേരെയുള്ള എഡിറ്റ് ക്ലിക്ക് ചെയ്യുക. ഇവിടെ
Present Status ൽ ക്ലിക്ക് ചെയ്താൽ മാറില്ല. ഇതിനായി ആദ്യം ഏറ്റവും മുകളിലുള്ള
ഫോൺ നമ്പർ,Date of Commencement of Continuous Service (DCCS),Date of first appointment under the management (DFA) എന്നിവ കൃത്യമായിരിക്കണം.
ജീവനക്കാരുടെ വിവരങ്ങൾ ചേർക്കുന്ന ഭാഗത്ത് പുതുതായി ലഭ്യമാക്കിയിരിക്കുന്ന ആദ്യ നിയമന തീയതി ( Date of First Appointment under the Management ) എന്ന ഫീൽഡ് നിർബന്ധമാണ്. ഏതു തസ്തികയിൽ ആണോ നിലവിൽ അംഗീകാരം ഉള്ളത് ആ തസ്തികയിൽ തുടർച്ചയായ സേവനം ആരംഭിച്ച തീയതിയാണ് Date of Commencement of Continuous Service under the Management in the Present Category എന്ന ഫീൽഡിൽ ചേർക്കേണ്ടത്. യോഗ്യത ചേർക്കുന്ന കോളങ്ങളിൽ ബിരുദത്തിന്റെയും, ബി.എഡിന്റെയും വിഷയങ്ങൾ കൂടി ചേർക്കേണ്ടതാണ് .
തുടർന്ന് പ്രധാനാദ്ധ്യാപകർ സ്റ്റാഫ് ലിസ്റ്റ് കൺഫേം ചെയ്യേണ്ടതാണ്.താൽക്കാലിക ഒഴിവുകളിൽ സ്ഥാനക്കയറ്റം ലഭിച്ച് അംഗീകാരത്തോടെ തുടരുന്നവർക്ക് പ്രസ്തുത തസ്തികയിൽ ലീൻ ഇല്ലാത്തതിനാൽ സ്ഥാനക്കയറ്റത്തിന് മുമ്പുള്ള സ്ഥിരം തസ്തികയിലെ തുടർച്ചയായ നിയമനതീയ്യതിയാണ് Date of Commencement of Continuous Service under the Management in the Present Category എന്ന ഫീൽഡിൽ നൽകേണ്ടത്.
ഈ പ്രവർത്തനങ്ങൾ കഴിഞ്ഞാൽ Confirm Staff List Application എന്ന ബട്ടൻ ക്ലിക്ക് ചെയ്യേണ്ടതാണ്.
എല്ലാവരുടെയും ആദ്യ നിയമന തീയ്യതി രേഖപ്പെടുത്തിയാൽ മാത്രമേ കൺഫേം ചെയ്യാൻ കഴിയൂ.
ചെയ്തു കഴിഞ്ഞാൽ ലിസ്റ്റ് കൺഫേംഡ് എന്ന് കാണാൻ കഴിയും
-------------------------
ഈ സ്റ്റാഫ് ലിസ്റ്റ് മാനേജറുടെ ലോഗിനിൽ Staff list എന്ന മെനുവിൽ കാണാൻ കഴിയുന്നതാണ്.
ഇപ്പോൾ ഈ സ്റ്റാഫ് ലിസ്റ്റ് അതാത് എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസിൽ ലഭ്യമാണ്.
സ്കൂളുകളിൽ നിന്നും ലഭിക്കുന്ന സ്റ്റാഫ് ലിസ്റ്റിൽ അപാകതകളുണ്ടെങ്കിൽ സ്കൂളിൽ നിന്നും എച്ച്.എം. കൺഫേം ചെയ്തത് എ.ഇഒ/ഡി.ഇ.ഒ തലത്തിൽ റീ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.
ഓഫീസർക്കോ സെക്ഷനോ സൂപ്രണ്ടിനോ ആയത് കാണാവുന്നതാണ്.
ഇനി ഇത് പരിശോധിച്ച് വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്.
വ്യൂ ക്ലിക്ക് ചെയ്താൽ ലിസ്റ്റ് കാണാവുന്നതാണ്.
ഈ ലിസ്റ്റ് ബന്ധപ്പെട്ട സെക്ഷനുകൾ മുമ്പ് അന്തിമമായി അംഗീകരിക്കപ്പെട്ട സീനിയോറിറ്റി ലിസ്റ്റുമായോ അവശ്യമെങ്കിൽ സേവന പുസ്തകവുമായോ ഒത്തു നോക്കി കൃത്യത ഉറപ്പുവരുത്തേണ്ടതുണ്ട് . ഇത്തരത്തിൽ പരിശോധന നടത്തുമ്പോൾ ഏതെങ്കിലും ഡാറ്റയിൽ തിരുത്തൽ ഉണ്ടെങ്കിൽ ആയത് തിരുത്തേണ്ടതാണ്. തുടർന്ന് സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്താൻ അർഹമാണോ എന്ന ഭാഗത്ത് പരിശോധിച്ച് ടിക്ക് ചെയ്യേണ്ടതാണ് .
സെക്ഷനും സൂപ്രണ്ടിനും ഉൾപ്പെടെ ഇത്തരത്തിൽ ടിക് ചെയ്യാൻ കഴിയും. ഓഫീസർക്ക് ആയത് പരിശോധിച്ച് വെരിഫൈ ചെയ്യാവുന്നതാണ്.
സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുന്നവർ
കെ.ഇ.ആർ അധ്യായം 14 എ ചട്ടം 34 a,b പ്രകാരം ഹൈസ്കൂൾ, പ്രൈമറി തലങ്ങളിൽ താഴെപ്പറയുന്ന അധ്യാപകരെയാണ് സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടത്.
യു.പി.എസ്.ടി, എൽ.പി.എസ്.ടി, ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകർ, സ്പെഷലിസ്റ്റ് ടീച്ചേഴ്സ് (പ്രൈമറി)
താഴെപ്പറയുന്ന വിഭാഗം ജീവനക്കാരെ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുന്നില്ല.
ഹൈസ്കൂൾ വിഭാഗം (എച്ച്.എസ്)
• പ്രധാനാദ്ധ്യാപകർ
• പാർട് ടൈം ഭാഷാ അധ്യാപകർ
• ഫുൾ ടൈം ബെനിഫിറ്റോട് കൂടി തുടരുന്ന പാർട് ടൈം ഭാഷാ അധ്യാപകർ
• മറ്റൊരു മാനേജ്മെന്റിൽ ജോലിചെയ്യുന്ന പ്രൊട്ടക്ടഡ് അധ്യാപകർ
• സ്പെഷ്യലിസ്റ്റ് അധ്യാപകർ എച്ച്.എസ്
പ്രൈമറി വിഭാഗം
• പ്രധാനാദ്ധ്യാപകർ
• പാർട് ടൈം ഭാഷാ അധ്യാപകർ
• ഫുൾ ടൈം ബെനിഫിറ്റോട് കൂടി തുടരുന്ന പാർട് ടൈം ഭാഷാ അധ്യാപകർ
• മറ്റൊരു മാനേജ്മെന്റിൽ ജോലിചെയ്യുന്ന പ്രൊട്ടക്ടഡ് അധ്യാപകർ
ഇത്തരത്തിൽ അതാത് വിദ്യാഭ്യാസ ഓഫീസർമാർ ഒഴിവാക്കേണ്ടവരെ ഒഴിവാക്കി ( ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയല്ല,മറിച്ച് സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടാൻ അർഹമാണോ എന്ന കോളം ടിക്ക് ചെയ്ത് )കൺഫേം ചെയ്യേണ്ടതാണ്.
ഇത്തരത്തിൽ ഓരോ സ്കൂളിന്റെയും പ്രധാനാദ്ധ്യാപക കൺഫേം ചെയ്ത് വരുന്നത് ഓഫീസിൽ നിന്നും വെരിഫൈ ചെയ്യണം
വെരിഫിക്കേഷൻ കഴിഞ്ഞതും അല്ലാത്തതും വേറെ കാണാം
ഇനിയാണ് മാനേജറുടെ ലോഗിനിൽ നിന്നും സീനിയോറിറ്റി ലിസ്റ്റ് ജനറേഷൻ
അതിനായി മാനേജർ ലോഗിൻ ചെയ്യണം
മുകളിലെ സീനിയോറിറ്റി റാങ്ക് ലിസ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക
തന്റെ മാനേജ്മെന്റിന് കീഴിലുള്ള എത്ര സ്കൂളുകളുടെ സ്റ്റാഫ് ലിസ്റ്റ് വെരിഫിക്കേഷൻ കഴിഞ്ഞിട്ടുണ്ട് എന്ന് വലതുഭാഗത്ത് കാണാം.
എല്ലാ സ്കൂളിന്റെയും സ്റ്റാഫ് ലിസ്റ്റ് വെരിഫിക്കേഷൻ പൂർത്തിയായാലേ സീനിയോറിറ്റ് ലിസ്റ്റ് ജനറേറ്റ് ചെയ്യാനാകൂ.
ഇനി ഓരോ കാറ്റഗറിയുടെയായി ലിസ്റ്റ് ജനറേറ്റ് ചെയ്യണം.അതായത് എച്ച്.എസ്, പ്രൈമറി, നോൺ ടീച്ചിങ്ങ് എന്നിങ്ങനെ
ഇവിടെ *SGR : എന്നത് System Generated Rank ആണ്
*DCCS : എന്നത് Date of Commencement of Continuous Service ആണ്
*DFA : എന്നത് Date of First Appointment Under the Management ആണ്.
മുകളിൽ കാറ്റഗറി സെലക്റ്റ് ചെയ്ത് ലിസ്റ്റ് ജനറേറ്റ് ചെയ്യുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
എല്ലാ സ്കൂളിലെയും കൂടി ഒന്നിച്ചുള്ള ലിസ്റ്റ് വരുന്നതാണ്.
ഇവിടെ സ്റ്റാഫ് വിവരം എഡിറ്റ് ചെയ്യാം.റാങ്ക് നമ്പർ മാറ്റാം.ഓരോ വിവരത്തിനും നേരെയുള്ള i യിൽ ക്ലിക്ക് ചെയ്താൽ അത് എങ്ങനെ വന്നു എന്ന് കാണാം.
മുകളിലുള്ള ഡൗൺലോഡ് ബട്ടൺ ഉപയോഗിച്ച് ലിസ്റ്റ് പ്രീന്റെടുത്ത് പരിശോധിക്കയുമാകാം
റാങ്ക് നമ്പർ മാറ്റി തൊട്ടടുത്തുള്ള സേവ് ബട്ടനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആയതിനുള്ള കാരണം കാണിക്കുന്നതിനുള്ള ഒരു ബോക്സ് വരുന്നതാണ്.ആയത് കൂടി അവിടെ രേഖപ്പെടുത്തി Update & Regenerate Rank list എന്നത് ക്ലിക്ക് ചെയ്യേണ്ടതാണ്.
ഇത്തരത്തിൽ എല്ലാ കാറ്റഗറിയിലേയും ലിസ്റ്റ് കൺഫേം ചെയ്തുകഴിഞ്ഞാൽ സീനിയോറിറ്റി ലിസ്റ്റ് അംഗീകാരത്തിനായി ചട്ടപ്രകാരം ഏത് ഓഫീസിലേക്കാണോ പോകേണ്ടത് ആ ഓഫീസിൽ എത്തുന്നതാണ്.
ഇത് അംഗീകരിക്കുന്നതിന് ഉള്ള നടപടിക്രമം പുറപ്പെടുവിച്ചാൽ തുടർന്നുള്ള ഹെൽപ് നൽകുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ അതാത് ഓഫീസുമായി ബന്ധപ്പെട്ട് തീർക്കേണ്ടതും ഓഫീസിൽ കൈകാര്യം ചെയ്യാൻ പറ്റാത്തവ ഓഫീസിൽ നിന്നും അതാത് ജില്ലാ നോഡൽ ഓഫീസർമാർക്ക് കൈമാറേണ്ടതുമാണ്.
നല്ല വിശദീകരണം.
ReplyDeletevery helpful
ReplyDeleteവളരെയേറെ സഹായകമായി
ReplyDeleteHelpful
ReplyDelete