Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Friday, February 9, 2024

NEW UPDATES IN SAMANWAYA-09-02-2024

 1.AA Outbox file view (file number as a link)

ഇതുവരെ നിയമന ഫയലുകൾ സെൻഡ് ചെയ്തുകഴിഞ്ഞാൽ പിന്നീട് ആ ഫയലുകൾ തിരിച്ചുവരുന്നതുവരെ ഈ ഫയലുകളിലെ വിവരങ്ങൾ ലഭ്യമായിരുന്നില്ല. 

ഇപ്പോൾ ഔട്ട് ബോക്സിൽ ക്ലിക്ക് ചെയ്താൽ ഈ ഫയലിന്റെ നമ്പ‍‍ർ ഒരു ലിങ്ക് ആയി കാണുകയും ഈ ഫയലിലെ വിവരങ്ങൾ ഫയാൽ സ്വന്തം ലോഗിനിലല്ലെങ്കിലും വ്യൂ ചെയ്യാനും കഴിയും



2.AA File view in IOC File

നിയമന ഫയലിൽ ഒരു ഐ.ഒ.സി ടാഗ് ചെയ്താൽ  ഇത് പരിശോധിക്കാൻ നിയമന ഫയലും ഐ.ഒ.സിയും വെവ്വേറെ ഫയലായതിനാൽ വെവ്വേറെ അയക്കേണ്ടിവരുന്നതാണ്. ഉദാഹരണമായി ഒരു നിയമന ഫയലിൽ അപാകത പരിഹരിക്കാൻ മാനേജർക്ക് IOC അയക്കാൻ Section clerk IOC തയ്യാറാക്കുമ്പോൾ സെക്ഷന് നിയമന ഫയലും IOC യും കാണും . എന്നാൽ സൂപ്രണ്ടിനോ AEO ക്കോ  IOC പരിശോധിക്കാൻ നിയമന ഫയൽ കൂടി കാണണം . ഇതിനായി Section നിയമന ഫയൽ വേറെ അയക്കണം . 

പുതിയ അപ്ഡേറ്റ് പ്രകാരം ഐ.ഒ.സി മാത്രമായി സെക്ഷൻ ഫോർവേഡ് ചെയ്താൽ മതിയാകും. ഐ.ഒ.സി.യിൽ നിയമന ഫയൽ തിരിച്ചും ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും. ഈ നമ്പറിൽ ക്ലിക്ക് ചെയ്താൽ നിയമന ഫയൽ ഏത് ലോഗിനിലാണെങ്കിലും ആയതിന്റെ വ്യൂ ലഭ്യമാകുന്നതാണ്.



3.Bond report in DDE Audit

ഡി.ഡി.ഇ. ഓഡിറ്റ് വിഭാഗത്തിന് ബോണ്ട് റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്

4.Modified files added in All Files(DDE Audit Repository)

നിലവിൽ ഓഡിറ്റ് സെക്ഷനിൽ എ.ഒ/സൂപ്രണ്ട് റെപ്പോസിറ്ററിയിൽ നിന്ന് ഫയലുകൾ എടുത്ത് സെക്ഷനുകളിലേക്ക് നൽകുമ്പോൾ മോഡിഫൈഡ് ഫയലുകൾ വെറെ എടുക്കണമായിരുന്നു.ഇപ്പോൾ Modified files  All  files ൽ വന്നിട്ടുണ്ട്


No comments:

Post a Comment