1.07/02/1996 മുതൽ സ്ഥാനക്കയറ്റം, അവകാശികളുടെ നിയമനം, ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം എന്നിങ്ങനെയുള്ളവ ഒഴികെയുള്ള റഗുലർ നിയമനങ്ങളാണ് റോസ്റ്റർ പ്രകാരം ഭിന്നശേഷി നിയമനത്തിന് മാറ്റിവെക്കേണ്ട ഒഴിവുകൾ കണക്കാക്കുന്നതിന് പരിഗണിക്കുന്നത്.
2.മാനേജ്മെന്റ് വൈസായാണ് റോസ്റ്റർ വരുന്നത്.
3.ആകെയുള്ള തസ്തികകളെ 7 കാറ്റഗറികളായി തിരിച്ചിട്ടുണ്ട്.
1.പ്രൈമറി അദ്ധ്യാപക തസ്തികകൾ
2.സെക്കൻഡറി അദ്ധ്യാപക തസ്തികകൾ
3.നോൺ ടീച്ചിങ്ങ് (എല്ലാം)
4.ഹയർ സെക്കൻഡറി സീനിയർ തസ്തികകൾ
5.ഹയർ സെക്കൻഡറി ജൂനിയർ തസ്തികകൾ
6.വൊക്കേഷണൽ ഹയർ സെക്കൻഡറി സീനിയർ തസ്തികകൾ
7.വൊക്കേഷണൽ ഹയർ സെക്കൻഡറി ജൂനിയർ തസ്തികകൾ
മാനേജർമാർ സമന്വയയിൽ ലോഗിൻ ചെയ്താൽ RPWD Roster Data Collection
എന്ന മെനു കാണാം.
ഈ പേജിന് 2 ഭാഗങ്ങളുണ്ട്.
1.നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്2.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥിയെ ആവശ്യപ്പെട്ടതിന്റെ വിശദാംശങ്ങൾ ചേർക്കുന്നതിന്.
ഈ പേജിൽ മാനേജ്മെന്റിന് കീഴിലുള്ള എല്ലാ സ്കൂളുകളും കാണാവുന്നതാണ്. ഏതെങ്കിലും സ്കൂൾ കാണുന്നില്ലെങ്കിലോ, അധികമായി മറ്റൊരു മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ കാണുന്നുവെങ്കിലോ വിവരം അതാത് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.
ആദ്യം ഒന്നാംഭാഗമാണ് പൂരിപ്പിക്കേണ്ടത്
ഇടതുഭാഗത്ത് കാണുന്ന ഓരോ സ്കൂളിന്റെയും പേരിന് നേരെയുള്ള +Create ക്ലിക്ക് ചെയ്യേണ്ടതാണ്.
അപ്പോൾ വരുന്ന പേജിൽ വലതുഭാഗത്തായി കാണുന്ന + New Entry യിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.
താഴെ പറയുന്ന വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
1.Category -7 കാറ്റഗറിയുണ്ട്. സെലക്റ്റ് ചെയ്യുകയാണ് വേണ്ടത്
2.Post -ഓരോ കാറ്റഗറിയിലുമുള്ള തസ്തികകൾ കാണാവുന്നതാണ്.ദിവസവേതനം, എച്ച.ടി.വി.,പാക്കേജ് ,പി.ഇ.ടി. തസ്തികകൾ രേഖപ്പെടുത്തേണ്ടതില്ല
3.Date of Occurrence of Vacancy -ഒഴിവ വന്ന തീയ്യതി
4.Nature of Vacancy- ഒഴിവിന്റെ തരം.-സെലക്ഷനാണ്
5.Name of Appointee -നിയമിക്കപ്പെട്ടയാളുടെ പേര്
6.Date of Appointment -നിയമന തീയ്യതി
7.Nature of Appointment-നിയമന തരം(സ്ഥാനക്കയറ്റം ,ഓപൻ മാർക്കറ്റ് തുടങ്ങി)
8.Whether the appointment approved/not ? -നിയമനം അംഗീകരിച്ചോ എന്ന്
8.Order No. & Date of Approval-നിയമനം അംഗീകരിച്ച ഉത്തരവിന്റെ നമ്പറും തീയ്യതിയും
9.Whether the appointment is to be reckoned for PWD Reservation Back log?
സ്ഥാനക്കയറ്റം,അവകാശികളുടെ നിയമനം, സർക്കാരിലേക്ക് വിട്ടുനൽകിയ എച്ച്.ടി.വി തസ്തികയിലേയും മറ്റും സംരക്ഷിതാദ്ധ്യാപകരുടെ നിയമനം, പി.ഇ.ടി. തസ്തിക എന്നിവ ബാക്ക് ലോഗിന് പരിഗണിക്കില്ല.റഗുലറായി ഓപൻ മാർക്കറ്റിൽ നിന്നും പി.ഇ.ടി.ഒഴികെയുള്ള എല്ലാ നിയമനങ്ങളും ബാക്ക് ലോഗിന് പരിഗണിക്കും.
10.Whether the appointee is differently abled?-നിയമിക്കപ്പെട്ടയാൾ ഭിന്നശേഷി വിഭാഗത്തിൽ വരുമോ
ഇത്രയും വിവരങ്ങൾ ചേർത്ത് സേവ് ചെയ്തതിനുശേഷം വീണ്ടും + New Entry യിൽ ക്ലിക്ക് ചെയ്ത് അടുത്ത നിയമനവിവരങ്ങൾ രേഖപ്പെടുത്തണം.
സേവ് ചെയ്തു കഴിഞ്ഞാൽ സേവ് ചെയ്ത വിവരങ്ങൾ എഡിറ്റു ചെയ്യുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനും അവിടെ ബട്ടൺ കാണാം
ഇത്തരത്തിൽ മാനേജ്മെന്റിലെ എല്ലാ സ്കൂളുകളിലെയും നിയമനവിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്.
തുടർന്ന് വലതുഭാഗത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് ഭിന്നശേഷി ഉദ്യോഗാർത്ഥിയെ ആവശ്യപ്പെട്ടുകൊണ്ടുള്ളതിന്റെ വിശദവിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
ഓരോ കാറ്റഗറിയുമെടുത്ത്
1.No. of vacancies reported to employment exchange for RPWD -ആ കാറ്റഗറിയിൽ എത്ര പോസ്റ്റുകൾ റിപ്പോർട്ടു ചെയ്തു
2.Post -തസ്തിക സെലക്റ്റ് ചെയ്യുക
3.Date of Vacancy -ഒഴിവ് വന്ന തീയ്യതി
4.Nature of Vacancy-ഒഴിവിന്റെ തരം
എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.
ഇത്തരത്തിൽ ഒരു മാനേജ്മെന്റിലെ എല്ലാ വിവരങ്ങളും ചേർത്തുകഴിഞ്ഞാൽ താഴെ കാണുന്ന സത്യപ്രസ്താവനയിൽ ടിക്ക് ചെയ്ത് കൺഫേം ചെയ്യേണ്ടതാണ്.
ഇങ്ങനെ കൺഫേം ചെയ്തുകഴിഞ്ഞാൽ
മുകളിലായി View Report എന്ന് കാണാം.
ഇതിൽ ഈ ഓഫീസിൽ നിന്ന് നിർദ്ദേശിച്ച അനുബന്ധം 2 പ്രഫോർമ കാണാവുന്നതാണ്.
ആയത് അതാത് വിദ്യാഭ്യാസ ഓഫീസുകളിൽ ലഭ്യമായിരിക്കും.സമർപ്പിക്കപ്പെട്ട
വിവരങ്ങളിൽ അപാകത കണ്ടെത്തിയാൽ മാനേജ്മെന്റിന് കീഴിൽ സ്കൂളുള്ള ഏത്
ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും രേഖാമൂലം അറിയിച്ച് റീസെറ്റ് ചെയ്ത്
വാങ്ങി ആവശ്യമായ തിരുത്തൽ നടത്തി വീണ്ടും കൺഫേം ചെയ്യേണ്ടതാണ്.
-----------------------------------------------------------------------------------------------------------
ഡി.ഇ.ഒ/എ.ഇ.ഒ.ലോഗിനിൽ
RPWD Roster Data Collection എന്ന മെനു കാണാം
ഇവിടെ ക്ലിക്ക് ചെയ്താൽ
മാനേജർമാർ സബ്മിറ്റ് ചെയ്ത ഡാറ്റയും റീസെറ്റ് ബട്ടനും കാണാം.ഇതുപയോഗിച്ച് റീസെറ്റ് ചെയ്യാവുന്നതാണ്.
No comments:
Post a Comment