Showing posts with label sf proposal. Show all posts
Showing posts with label sf proposal. Show all posts

Thursday, June 4, 2026

Staff fixation 2026-27 -A help guide for HMs


2019 മുതൽ സമന്വയ മുഖേനയാണ് തസ്തിക നി‍ർണ്ണയ അപേക്ഷ സമന്വയ മുഖേന സമർപ്പിക്കുന്നതും, ഓഫീസുകളിൽ സമന്വയ മുഖേന തസ്തിക നിർണ്ണയം പ്രൊസസ് ചെയ്യുന്നതും ഉത്തരവ് സമന്വയയിലൂടെ ലഭ്യമാകുന്നതും.

തസ്തിക നി‍‌‌ർണ്ണയ പ്രൊപ്പോസൽ സമന്വയയിലൂടെ നൽകുന്നതിന് പ്രധാനാദ്ധ്യാപകർ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

ഇതാണ് സമന്വയ സൈറ്റ്- https://samanwaya.kite.kerala.gov.in/index.php/auth/login

സമന്വയ സൈറ്റിൽ പ്രധാനാദ്ധ്യാപക‍ർക്ക് പ്രത്യേക യൂസർ ഐ.ഡി.യോ പാസ് വേഡോ ഇല്ല.

സമ്പൂർണ്ണ യൂസർ ഐ.ഡി.യും സമ്പൂർണ്ണ പാസ് വേഡുമാണ് ഉപയോഗിക്കേണ്ടത്. അത്തരത്തിൽ ലോഗിൻ ചെയ്യുമ്പോൾ ലോഗിൻ യൂസിങ്ങ് സമ്പൂ‌ർണ്ണ എന്നത് ഓൺ ആക്കണം.



പാസ് വേഡ് റീസെറ്റോ മറ്റോ സമന്വയയിലില്ല. അതെല്ലാം സമ്പൂർണ്ണയിൽ തന്നെയാണ്.

സ്കൂളിലെ സമ്പൂർണ്ണയിലൂടെ കൺഫേം ചെയ്ത ആറാം പ്രവൃത്തി ദിന റിപ്പോർട്ട് കയ്യിൽ വെക്കുക. അത് ഒത്തുനോക്കാനാണ്. പ്ലാൻ, ഫിറ്റ്നെസ് എന്നിവ സ്കാൻ ചെയ്ത് പി.ഡി.എഫ് ആക്കി ഡെസ്ക് ടോപ്പിൽ സേവ് ചെയ്തുവെക്കുക. 1 എം.ബി ആണ് പരമാവധി ഫയൽ സൈസ്. സ്കാൻ ചെയ്യുമ്പോൾ സൈസ് അധികമാണെങ്കിൽ താഴെ പറയുന്ന ലിങ്കുകൾ ഉപയോഗിച്ച് റീസൈസ് ചെയ്യാം.

https://www.ilovepdf.com/compress_pdf

https://bigpdf.11zon.com/en/compress-pdf


ORDERS





 
2 Work sheets- Download and open in Excel/Calc

(Left over, Minimum strength rules not implemented)

(Ensure correctness with relevent rules)

സമന്വയ മുഖേനയല്ലാതെ മുൻ അക്കാദമിക വർഷങ്ങളിൽ തസ്തിക നിർണയം നടത്തിയ സ്കൂളുകൾ (1. ഓറിയൻ്റൽ സ്കൂ‌ളുകൾ, 2. കന്നഡ/തമിഴ് മീഡിയം പാരലൽ ഡിവിഷനുകൾ ഉള്ള സ്കൂ‌ളുകൾ, 3. സ്പെഷ്യൽ സ്കൂളുകൾ, 4. റ്റി.റ്റി.ഐ കൾ (ഫീഡിംഗ് സ്ക്കൂൾ ഉൾപ്പെടെ), 5. ആംഗ്ലോ ഇന്ത്യൻ സ്കൂളുകൾ) 2006-27 വർഷവും സമന്വയ മുഖേന പ്രൊപ്പോസൽ സമർപ്പിക്കേണ്ടതില്ല. പ്രസ്തുത സ്കൂളുകൾ മുൻ വർഷങ്ങളിലേതു പോലെ മാന്വലായിത്തന്നെ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്.

സമന്വയ സർവറിൽ അനുഭവപ്പെട്ടേക്കാവുന്ന ലോഡ് ലഘൂകരിക്കുന്നതിനായി, മേൽ സർക്കുലറുകളിലെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് നിർദ്ദേശിക്കപ്പെടുന്ന തീയതികളിൽ തന്നെ അതതു ജില്ലകളിലെ പ്രഥമാധ്യാപകർ തസ്തിക നിർണയ പ്രൊപ്പോസലുകൾ confirm ചെയ്യേണ്ടതാണ്.

18.06.2026 - മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ

19.06.2026 - കോഴിക്കോട്, കണ്ണൂർ ജില്ലകൾ

20.06.2026 - പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകൾ

22.06.2026 - കാസർഗോഡ്, കോട്ടയം, തൃശൂർ ജില്ലകൾ

23.06.2026 - എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകൾ

24.06.2026 - മേൽപ്പറഞ്ഞിട്ടുള്ള ദിവസങ്ങളിൽ ഏതെങ്കിലും കാരണവശാൽ തസ്തിക നിർണയ പ്രൊപ്പോസലുകൾ confirm ചെയ്യാൻ കഴിയാതിരുന്ന സ്കൂളുകൾ.

സമ്പൂർണ്ണ സൈറ്റിൽ ആറാം പ്രവൃത്തി ദിനം വരെ രേഖപ്പെടുത്തപ്പെട്ട വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് സമന്വയ വഴി തസ്തിക നിർണ്ണയം നടത്തുന്നത്. സമന്വയയിൽ കുട്ടികളുടെ എണ്ണം/ഭാഷ പോലുളളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല.


ലോഗിൻ ചെയ്തു കഴിഞ്ഞാൽ

ഇങ്ങനെ കാണാം.
4 പേജാണ് എച്ച്.എം സബ്മിറ്റ് ചെയ്യാനുള്ളത്.

Sixth Working Day Strength
Staff Statement Details
Plan & Fitness Details
Readmission/Strength Details

ഇതു നാലും ആദ്യം ചുവപ്പ് കളറിലായിരിക്കും.
  • ലിങ്കുകൾ ഓരോന്നും ക്രമത്തിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ SAVE ചെയ്ത് CONFIRM ചെയ്യുക. ആറാം പ്രവർത്തി ദിനത്തിന്റെ വിവരങ്ങൾ CONFIRM ചെയ്താൽ മതിയാകും.
  • CONFIRM ചെയ്യുമ്പോൾ മുകളിലത്തെ ലിങ്കുകളുടെ നിറം ചുവപ്പിൽ നിന്നും പച്ചയിലേക്ക് മാറും.
  • നാലു ലിങ്കുകളും പച്ചയാവുമ്പോൾ ഏറ്റവും വലതു വശത്തു ഫൈനൽ ബട്ടൺ കാണാം . FINAL ബട്ടൺ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ നിങ്ങളുടെ AEO / DEO ൽ എത്തു

1. ആദ്യം Sixth Working Day Strength ചെയ്യാം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ

ആറാം പ്രവൃത്തി ദിന റിപ്പോർട്ട് കാണാം.പ്രധാനാദ്ധ്യാപകർ തന്നെ സമ്പൂർണ്ണ മുഖേന കൺഫേം ചെയ്ത 2026-27 വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ വിശദാംശങ്ങൾ ആറാം പ്രവൃത്തി ദിനത്തിൽ തന്നെ ലോക്ക് ചെയ്യപ്പെട്ടിട്ടുളളതാണ്.

സമന്വയയിൽ കുട്ടികളുടെ എണ്ണം/ഭാഷ പോലുളളവ തിരുത്തുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതല്ല.

ഈ പേജിൽ ഒന്നും തന്നെ രേഖപ്പെടുത്താനില്ല. പേജിന് ഏറ്റവും താഴെ കാണുന്ന  Confirm Strength Details എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക മാത്രമാണ് ചെയ്യാനുള്ളത്. സമ്പൂർണ്ണയിലെ പ്രവൃത്തി ദിന റിപ്പോർട്ടിലെ വിവരവും ഇവിടെ കാണുന്നതും തമ്മിൽ വ്യത്യാസം കാണുന്നു എങ്കിൽ  samanwayasno@gmail.com  ലേക്ക് ഉടനെ അറിയിക്കുക.

കൺഫേം ചെയ്യുന്നതോടെ ആ പേജ് പച്ച ആയി മാറും

2.അടുത്തത് സ്റ്റാഫ് ഡീറ്റെയിൽസ് ആണ്.

സ്കൂളിലെ ജീവനക്കാരുടെ വിശദാംശങ്ങളാണ് ഇതിൽ രേഖപ്പെടുത്തേണ്ടത്.




നിലവിലെ സ്റ്റാഫ് ലിസ്റ്റ് അവിടെ കാണാം. അവിടെ ആരെയെങ്കിലും മുമ്പ് ഒഴിവാക്കപ്പെട്ടവരുണ്ടെങ്കിൽ സ്റ്റാഫ് ലിസ്റ്റ് ന് തൊട്ടു കാണുന്ന റിപ്പോസിറ്ററി ക്ലിക്ക് ചെയ്ത് ആഡ് ചെയ്യാം.

സമ്പൂർണ്ണയിൽ ഉള്ള സമന്വയയിൽ ഇല്ലാത്ത ജീവനക്കാരനെ ആഡ് ഫ്രം സംപൂർണ്ണ എന്ന ബട്ടൺ ഉപയോഗിച്ച് ആഡ് ചെയ്യാം. അതുപോലെ തന്നെ സമ്പൂർണ്ണയിലും ഇല്ലാത്ത അദ്ധ്യാപകനാണെങ്കിൽ ആഡ് സ്റ്റാഫ് എന്നതിൽ ചേർത്ത് ആഡ് ചെയ്യാം. 

കോർപ്പറേറ്റ് മാനേജ്മെന്റിലും സർക്കാർ സ്കളിലും ഉള്ള അദ്ധ്യാപകരിൽ ട്രാൻസ്ഫർ ആയവരെ സ്റ്റാഫ് ലിസ്റ്റ് എന്ന ഭാഗത്തോ റെപ്പോസിറ്ററിയിലോ പോയി ട്രാൻസ്ഫർ ചെയ്യാം.


ഓരോരുത്തരുടെയും ഉദ്യോഗപ്പേര്, സേവനം ആരംഭിച്ച തീയതി, മുൻകാല സേവനം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ എല്ലാ ഫീൽഡുകളും സേവന പുസ്തകവുമായി ഒത്തുനോക്കി ശരിയാണെന്നു ഉറപ്പുവരുത്തി, മാറ്റമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യണം. ജീവനക്കാരുടെ - വിവരങ്ങൾ കാറ്റഗറി തിരിച്ച്, സീനിയോറിറ്റി ക്രമത്തിലാണ് രേഖപ്പെടുത്തേണ്ടത്. ജീവനക്കാരുടെ സേവനം സംബന്ധിച്ച വിവരങ്ങൾ ഒരിക്കൽ രേഖപ്പെടുത്തി കൺഫേം ചെയ്തു കഴിഞ്ഞാൽ പിന്നീട് എഡിറ്റു ചെയ്യാൻ സാധിക്കുന്നതല്ല 

15/06/2026 തിയതിയിലെ സ്റ്റാഫ് ലിസ്റ്റാണ് സമന്വയയിൽ അപ്ഡേഷന് ആധാരമാക്കേണ്ടത്.പ്രഥമാദ്ധ്യാപകൻ ജീവനക്കാരുടെ വിശദാംശങ്ങൾ ചേർക്കുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സ്റ്റാഫ് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് സ്പാർക്ക് മുഖേന ലഭിക്കുന്ന ഡാറ്റ ആയതിനാൽ സമന്വയയിലെ അവരുടെ ശരിയായ തസ്തിക തെരഞ്ഞെടുത്ത് ടി ജീവനക്കാരുടെ സേവനം സംബന്ധിച്ച വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകരുടെ തുടർച്ചയായ സേവനം ആരംഭിച്ച തീയതി എന്ന ഫീൽഡിൽ അവരുടെ നിലവിലുളള തസ്തികയിലെ തുടർച്ചയായ സേവനത്തീയതിയാണ് രേഖപ്പെടുത്തേണ്ടത്. മുൻകാല സർവ്വീസ് കാലയളവ് ആയതിനുളള കോളത്തിൽ ചേർക്കണം.

സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ കാറ്റഗറി അടിസ്ഥാനപ്പെടുത്തിയുളള സീനിയോറിറ്റി അനുസരിച്ചാകണം അവരുടെ സേവന വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. അവരുടെ നിയമനരീതി (പി.എസ്.സി., .ഡി.റ്റി., ബെ-ട്രാൻസ്ഫർ, പ്രൊമോഷൻ, ആശ്രീത നിയമനം, മുതലായവ) സംബന്ധിച്ച കോളം നിർബന്ധമായും സേവനപുസ്തകം നോക്കിത്തന്നെ പൂരിപ്പിക്കേണ്ടതാണ്. നിയമനരീതി അന്തർജില്ലാ സ്ഥലം മാറ്റമാണെങ്കിൽ നിലവിലുളള ജില്ലയിൽ സേവനം ആരംഭിച്ച തീയതി മാത്രമേ രേഖപ്പെടുത്തേണ്ടതുളളു. മറ്റൊരു ജില്ലയിൽ സർക്കാർ സർവ്വീസിൽ തുടർന്നുവരവെ നിലവിലെ ജില്ലയിൽ പി.എസ്.സി. മുഖേന പുതിയ നിയമനം ലഭിച്ചാലും നിലവിലെ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച തീയതിയാണ് ചേർക്കേണ്ടത്. മാതൃവിദ്യാലയത്തിൽ തസ്തിക നഷ്ടപ്പെട്ട് മറ്റ് സ്കൂളുകളിലേയ്ക്ക് പുനർവിന്യസിക്കപ്പെട്ട (ഡിപ്ലോയ്ഡ്) എയ്ഡഡ് അദ്ധ്യാപകരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനാണ്. മാതൃ വിദ്യാലയത്തിലെ സ്റ്റാഫ് ലിസ്റ്റിലെ Deployed to എന്ന ടാബിൽ ജീവനക്കാരനെ ഏത് സ്കൂളിലേയ്ക്കാണോ പുനർ

വിന്യസിച്ചിരിക്കുന്നത്, ആ സ്കൂളിലേയ്ക്ക് ഡിപ്ലോയ്മെന്റ് വിവരങ്ങൾ അപ് ഡേറ്റ് ചെയുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള അദ്ധ്യാപകർ നിലവിൽ ജോലി ചെയ്യുന്ന സ്കൂളിലെ സ്റ്റാഫ് ലിസ്റ്റിൽ, Deployed from എന്ന ടാബിൽ ഇത്തരക്കാരുടെ വിവരങ്ങൾ ലഭ്യമാണെന്ന് പ്രസ്തുത സ്കൂളിലെ പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്. പ്രസ്തുത അദ്ധ്യാപകരുടെ വിവരങ്ങൾ പുനർ വിന്യസിക്കപ്പെട്ട വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകൻ എന്റർ ചെയ്യേണ്ടതില്ല.

ഡെപ്യൂട്ടേഷൻ, വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥകളിൽ ജോലി ചെയ്യുന്നവരുടെ വിശദ

വിവരങ്ങൾ, അവർ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അല്ലെങ്കിൽ ഓഫീസിന്റെ വിശദ വിവരങ്ങൾ എന്നിവ മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകൻ തന്നെ രേഖപ്പെടുത്തേണ്ടതാണ്.

08/04/2022 ലെ എച്ച്2/06/2022 - കത്തിൽ പരാമർശിക്കപ്പെട്ട പ്രകാരം, മാതൃസ്കൂൾ നിലവിലില്ലാത്തതും,ഇത്തരം സ്കൂളുകളിൽ നിന്നും പുനർ വിന്യസിക്കപ്പെട്ടവരുമായ സംരക്ഷിത ജീവനക്കാരെ നിലവിൽ ജോലി ചെയ്യുന്ന സ്കൂളുകളിലെ സ്റ്റാഫ് ലിസ്റ്റിൽ തന്നെ ഉൾപ്പെടുത്തേണ്ടതാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 21/12/2022 ലെ എച്ച് 2/5594/ 2022/ഡി.ജി.ഇ നമ്പർ സർക്കുലർ പ്രകാരം, കെ ഇ ആർ അദ്ധ്യായം XXI, ചട്ടം 7(1) മുതൽ 7(4) വരെയുള്ള ഒഴിവുകളിൽ സ്ഥിരമായി പുനർ വിന്യസിക്കപ്പെട്ടതായ സംരക്ഷിത ജീവനക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് മാതൃ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനാണ്.പുതിയ ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ലഭിച്ചവരെയും ഉൾപ്പെടുത്തേണ്ടതാണ്.

അദ്ധ്യാപക പാക്കേജ് വഴി പൂളിംഗ് വ്യവസ്ഥയിൽ ക്ലബ് ചെയ്യപ്പെട്ട സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സേവനം സംബന്ധിച്ച വിശദ വിവരങ്ങൾ, പ്രസ്തുത ജീവനക്കാർക്ക് ശമ്പളവിതരണം നടത്തുന്ന സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരാണ് രേഖപ്പെടുത്തേണ്ടത്. അദ്ധ്യാപക പാക്കേജ് വഴി ബി.ആർ.സി.കളിലും യു.ആർ.സി.കളിലും ക്ലസ്റ്റർ കോഡിനേറ്റർമാരായി ജോലി ചെയ്യുന്നവരുടെ വിശദവിവരങ്ങളും ബന്ധപ്പെട്ട മാതൃവിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകർ തന്നെ രേഖപ്പെടുത്തേണ്ടതാണ്. നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ വിശദാംശങ്ങൾ Add the new school staff എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തേണ്ടതാണ്.

മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത സ്കൂളുകളിൽ സ്ഥിരം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനാംഗീകാരം ലഭിച്ചവരുടെ വിവരം അനുവദീയ തസ്തികയിൽ തന്നെ ഉൾക്കൊളളിക്കേണ്ടതാണ്.

പെൻ നമ്പർ ലഭിക്കാത്ത അദ്ധ്യാപകർക്ക് ആയത് ചേർക്കേണ്ടതില്ല.

സ്ഥാനക്കയറ്റം ലഭിച്ചതും എന്നാൽ, അംഗീകാരം ലഭിക്കാത്തതുമായ ജീവനക്കാരെ പെൻഡിംഗ് പ്രമോഷൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. സ്റ്റാഫ് ലിസ്റ്റിലെ സീനിയോറിറ്റി റാങ്ക് എന്നത് ഓരോ തസ്തികക്കും വെവ്വേറെയാണ് . കെ..ആറിലെ സീനിയോറിറ്റി എന്ന രീതിയിലല്ല. തസ്തിക നിർണ്ണയം നടത്തി ഓഫീസിൽ ഓരോ തസ്തികയിലും എത്ര പേർ നിൽക്കും എന്ന് കണക്കാക്കുന്നതിനാണ് ഈ റാങ്ക്.ഉദാഹരണമായി എച്ച്.എസ്.ടി ഗണിതം 10 തസ്തിക അനുവദിക്കപ്പെട്ടാൽ അതിൽ അംഗീകാരമുള്ളവരിൽ ആദ്യ 10 പേർ ആരാണെന്നറിയണം. ഇതിനായി ഓരോ തസ്തികയിലും നിൽക്കുന്നവരുടെ സീനിയോറിറ്റി തിരിച്ചാണ് റാങ്ക് നമ്പർ നൽകേണ്ടത്.

ഒരേ റാങ്ക് നമ്പർ ഒരേ തസ്തികയിൽ 2 പേർക്ക് വരാൻ പാടില്ല. വ്യത്യസ്ത തസ്തികകളിലാകാം.

അവസാനം ആ പേജും കൺഫേം ചെയ്യുക

3.അടുത്തത് പ്ലാൻ, ഫിറ്റ്നെസ് ആണ്.

സ്കൂൾ കെട്ടിടങ്ങളുടെ ഈ വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പ്ലാൻ എന്നിവ ഈ ടാബ് വഴി

അപ്ലോഡ് ചെയ്ത് കൺഫേം ചെയ്യണം. 28/05/2022 ലെ സർക്കാർ ഉത്തരവ് (കൈ) നം. 114/2022/എൽ.എസ്.ജി.ഡി. എന്നിവയിലെ നിർദ്ദേശമനുസരിച്ചുളള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആയിരിക്കണം - പ്രഥമാദ്ധ്യാപകർ അപ്ലോഡ് ചെയ്യേണ്ടത്. പ്രഥമാദ്ധ്യാപകർ അക്കോമഡേഷന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് അനുസരിച്ച് ഓരോ കെട്ടിടത്തിൻറെയും അളവുകൾ (നീളം, വീതി, ഉയരം) പ്രത്യേകം കാണിക്കേണ്ടതും, പ്രീ-പ്രൈമറി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളുണ്ടെങ്കിൽ ആ വിഭാഗത്തിന് മാറ്റിവെച്ച ക്ലാസ്സ് മുറികളുടെ കാര്യം പ്രത്യേകം കാണിക്കേണ്ടതുമാണ്.

Pre-KER, Post KER കെട്ടിടങ്ങൾ തരംതിരിച്ച് അവയുടെ കൃത്യമായ അളവുകളും അവയിൽ ഓരോന്നിലുമുളള ക്ലാസ്സ് മുറികളുടെ എണ്ണവും നിർബന്ധമായും ഫിറ്റ്നെസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അവ എഞ്ചിനീയർക്ക് തിരികെ നൽകി പ്രസ്തുത വിവരങ്ങൾ ചേർത്തു നൽകുവാൻ ആവശ്യപ്പെടേണ്ടതാണ്.

ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെടുന്ന സ്കൂളാണെങ്കിൽ തസ്തിക നിർണ്ണയ ഉത്തരവിൽ കാണിക്കുന്നതിനായി സെക്കൻററി വിഭാഗം വരെയുളള ക്ലാസ്സുകൾക്കായി മാറ്റിവച്ചിട്ടുളള കെട്ടിടങ്ങളുടെ വിവരം പ്രത്യേകം രേഖപ്പെടുത്തണം.

പ്രീ-പ്രൈമറി ഉൾപ്പെടെയുയളള എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളും സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർ നൽകുന്ന ഫിറ്റനസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു സ്കൂളും പ്രവർത്തിപ്പിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുളള കാര്യവും കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു. (30/12/2016 ലെ സർക്കുലർ നമ്പർ:792455/ഇ ഡബ്ല്യു 3/2016/.സ്വ..).

ഓരോ കെട്ടിടത്തിന്റെയും നീളം, വീതി, ഉയരം എന്നിവ രേഖപ്പെടുത്തണം.പ്രീ കെ.ഇ.ആർ, പോസ്റ്റ് കെ.ഇ.ആർ എന്നിങ്ങനെ ഓപ്ഷൻ സെലക്റ്റ് ചെയ്യണം.ഇതെല്ലാം മുൻ വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിലുണ്ടായിരിക്കും. ആയതും ഫിറ്റ്നെസ് സർട്ടിഫിക്കറ്റും നോക്കി കൃത്യമായി രേഖപ്പെടുത്തണം.

ഈ വർഷം നിർമ്മിച്ച കെട്ടിടമാണെങ്കിൽ Constructed in Current Academic Year എന്നത് സെലക്റ്റ് ചെയ്യണം

+ Accommodation,  -Accommodation സെലക്റ്റ് ചെയ്ത് കെട്ടിടങ്ങൾ രേഖപ്പെടുത്താനുള്ള വരികൾ കൂട്ടുകയും കുറക്കുകയും ചെയ്യാം.

നിലവിലുള്ള കെട്ടിടങ്ങളുടെ 2026-27 ത്തെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ തിയതി ചേ‍‍‍‍ർക്കണം.

കെട്ടിടങ്ങളുടെ നീളം, വീതി, ഉയരം എന്നിവയില്‍ ഇളവ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ചേ‍‍‍ർക്കാം.



പ്ലാനും ഫിറ്റ്നെസും ഇവിടെയാണ് അപ് ലോഡ് ചെയ്യേണ്ടത്. ഒന്നിലധികം പേജ് ഉള്ളവ പി.ഡി.എഫ് മെ‍‍ർജറുകൾ https://www.ilovepdf.com/merge_pdf ഉപയോഗിച്ച് ഒറ്റഫയലായി അപ് ലോഡ് ചെയ്യാം.

മുൻ വ‍ർഷത്തെ പ്ലാൻ തന്നെയാണെങ്കിൽ Use Last Year Plan എന്നത് ക്ലിക്ക് ചെയ്താൽ മതി.

തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മറ്റ് രേഖകൾ (മാനേജരുടെ അപേക്ഷ പോലുള്ളവ) അപ് ലോഡ് ചെയ്യാനുണ്ടെങ്കിൽ  Other Uploads (If any) ഉപയോഗിക്കാം.


പ്ലാനും ഫിറ്റ്നെസും അപ് ലോഡ് ആയാൽ ആ ഫയൽ അവിടെ കാണാം. അപ്പോഴെ കൺഫേം ബട്ടൺ കാണൂ.

4.അടുത്ത പേജിൽ ആകെ കുട്ടികളുടെ എണ്ണം കാണാം.ഇവിടെ റീ അഡ്മിഷൻ ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താൻ കഴിയും.

4 പേജും കൺഫേം ചെയ്താൽ Preview and Submit എന്ന പുതിയ ബട്ടൺ കാണാം.


ഈ പേജിൽ ആകെ വിവരങ്ങൾ കാണാം.

ഈ പേജിൽ താഴെയായി എല്ലാം റീസെറ്റ് ചെയ്യാനും കൺഫേം ചെയ്യാനും കഴിയും. ഏതെങ്കിലും പേജിൽ തെറ്റ് ഉണ്ടെങ്കിൽ എച്ച്.എം ന് തന്നെ റീസെറ്റ് ആൾ ക്ലിക്ക് ചെയ്ത് റീസെറ്റ് ചെയ്യാം.



റീസെറ്റ് ആൾ എന്നത് ക്ലിക്ക് ചെയ്താൽ 4 ടാബിലെയും കൺഫർമേഷൻ പോകും. ഡാറ്റ പോകില്ല. ഏതെങ്കിലും ടാബ് തെറ്റായി കൺഫേം ചെയ്തിട്ടുണ്ടെങ്കിൽ അത് ശരിയാക്കി ആദ്യം ക്രമപ്രകാരം കൺഫേം ചെയ്യാം.

തെറ്റൊന്നുമില്ലെങ്കിൽ ടിക്ക് ചെയ്ത് കൺഫേം ക്ലിക്ക് ചെയ്താൽ പ്രൊപ്പോസൽ ഓഫീസിലെത്തും. 

അപ്പോൾ ഈ പേജുകളെല്ലാം തന്നെ ഗ്രേ കളറാകും. 


ഓഫീസിലെത്തിയാലും സെക്ഷനിലേക്ക് ഫോർവേഡ് ചെയ്യുന്നതിന് മുമ്പേ അറിയിച്ചാൽ അതാത് ഓഫീസിൽ റീസെറ്റ് ചെയ്ത് തരാൻ കഴിയും.

മുൻ വർഷത്തെ ഹെൽപ് വീഡിയോ

(സംശയങ്ങളും പ്രശ്നങ്ങളും അതാത് എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളിൽ അറിയിക്കുക)

Tuesday, August 1, 2023

Staff fixation proposal by HMs

 2023-24 വർഷത്തെ തസ്തിക നിർണ്ണയ പ്രൊപ്പോസലുകൾ എല്ലാ പ്രധാനാദ്ധ്യാപകരും സമന്വയ മുഖേന സമർപ്പിക്കേണ്ടതുണ്ട്.ഇത് സംബന്ധിച്ച ഡി.ജി.ഇ.യുടെ സർക്കുലർ ഇവിടെ. Erratum

1.സമന്വയ സൈറ്റിൽ സമ്പൂർണ്ണ ലോഗിൻ വെച്ച് ലോഗിൻ ചെയ്യണം.മാനേജരുടെ ലോഗിനിലില്ല സ്കൂൾ ലോഗിനിലാണ് ലോഗിൻ ചെയ്യേണ്ടത്.

2.സ്കൂളുകൾക്ക് സമന്വയയിൽ പ്രത്യേക ലോഗിൻ ഇല്ല. സമ്പൂർണ്ണ ലോഗിൻ തന്നെ ഉപയോഗിച്ചാണ് സമന്വയയിൽ ലോഗിൻ ചെയ്യേണ്ടത്. ഇങ്ങനെ ലോഗിൻ ചെയ്യുമ്പോൾ  Login Using Sampoorna എന്നത് ഓൺ/ടിക്ക് ചെയ്താലേ ലോഗിൻ ആകു.ഈ പാസ് വേഡ് സെറ്റ് ചെയ്യുന്നതിനോ റീ സെറ്റ് ചെയ്യുന്നതിനോ സമന്വയയിൽ സംവിധാനമില്ല 


3.ലോഗിൻ ചെയ്താൽ 4 ടാബുള്ള ഒരു പേജിലേക്ക് എത്തുന്നതാണ്.

4.മുകളിലെ 4 ടാബുകളാണ് പൂരിപ്പിച്ച് കൺഫേം ചെയ്യേണ്ടത്.

5.1.Sixth Working Day Strength

2.Staff Statement Details

3.Plan and Fitness Details  

4.Re-admission/Strength Details

1.Sixth Working Day Strength

ഓരോ ടാബും ഇപ്പോൾ ചുവപ്പുനിറത്തിൽ കാണുന്നത് കൺഫേം ചെയ്താൽ പച്ചയായി മാറും.

ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇങ്ങനെ കാണാം. ഈ വർഷത്തെ ആറാം പ്രവൃത്തി ദിന കണക്കാണിത്. ഇത് സ്കൂളിൽ നിന്നും തന്നെ നൽകിയതാണ്.ഇതിനു താഴെയുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്യുക.


 

2.Staff Statement Details

മുൻ വർഷങ്ങളിലേതുപോലെ സ്റ്റാഫ് ലിസ്റ്റ് ഇവിടെ ലഭ്യമാണ്. ആയതിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.


 Create Staff List എന്നതിൽ ക്ലിക്ക് ചെയ്യുക.


 

സമന്വയയിലുള്ള മുൻ വർഷത്തെ സ്റ്റാഫ് ലിസ്റ്റ് ഇവിടെ കാണാം.ഇതിൽ ഒഴിവാക്കേണ്ടവരുണ്ടെങ്കിൽ പേരിനുനേരെയുള്ള ടിക്ക് ഒഴിവാക്കുക.

ആരെയെങ്കിലും പുതുതായി ചേർക്കാനുണ്ടെങ്കിൽ Add staff, Add staff from Sampoorna എന്നീ ഓപ്ഷനുകൾ ഉപയോഗിക്കാം

                    ഇങ്ങനെ സ്റ്റാഫ് ലിസ്റ്റ് ശരിയാക്കിയാൽ Create Staff list with selected staff എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ വരുന്ന വിൻഡോയിൽ കാണുന്ന സ്റ്റാഫ് ലിസ്റ്റിൽ തസ്തിക അനുസരിച്ച് റാങ്ക് നമ്പർ ചേർക്കേണ്ടതുണ്ട്. അതായത് ഉദാഹരണമായി എച്ച്.എം.1 , പിന്നെ എച്ച്.എസ്.എ കണക്കിന് ഏറ്റവും സീനിയറിന് 1, അടുത്ത ആൾക്ക് 2 എന്നിങ്ങനെ. പിന്നെ അടുത്ത തസ്തികക്ക് വീണ്ടും സീനിയോറിറ്റി ക്രമത്തിൽ 1,2 എന്നിങ്ങനെ രേഖപ്പെടുത്തി കൺഫേം ചെയ്യണം.
3. Plan and Fitness Details  
ഇവിടെ കെട്ടിടങ്ങളുടെ വിവരങ്ങൾ ചേർക്കണം.
അതിനു താഴെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റും പ്ലാനും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.
പ്ലാൻ, ഫിറ്റ്നെസ് എന്നിവയിൽ പി.ഡി.എഫ് ഫയൽ അപ് ലോഡ് ചെയ്ത് ആദ്യം സേവ് ചെയ്യണം.പിന്നീട് കൺഫേം ചെയ്യുക.


4.Plan & Fitness എന്ന മൂന്നാമത്തെ ടാബിൽ മുൻ വർഷത്തേതിൽ നിന്നും വ്യത്യാസമായി
Other Uploads (If any) എന്ന ലിങ്ക് കൂടി കാണാം. ഇവിടെ മാനേജരുടെ അപേക്ഷ ഉണ്ടെങ്കിൽ ആയത് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.



Title *,Description * എന്നിവ നൽകേണ്ടതുണ്ട്. ഇവിടെ മാനേജരുടെ അപേക്ഷയാണെങ്കിൽ Proposal by Manager എന്ന് ചേർത്താൽ മതിയാകുന്നതാണ്.തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട ഏത് അപേക്ഷയും ഇവിടെ അറ്റാച്ച് ചെയ്യാം.അതിന്റെ പേരും വിവരവും നൽകി അപ് ലോഡ് ചെയ്യുക.


 5.Re-admission/Strength Details


(1) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണം



     
(2) ആറാം സാധ്യായ ദിനത്തിലെ
വാലിഡ്‌ യു.ഐ .ഡി നമ്പർ ഉള്ള കുട്ടികളുടെ റോൾ സ്ട്രെങ്ത്




     
(3) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ .ഡി വെരിഫിക്കേഷനിൽ
ഇൻവാലിഡ് ആയിട്ടുള്ള യു.ഐ .ഡി കളുടെ എണ്ണം




      
(4) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ.ഡി വെരിഫിക്കേഷനിൽ ഇൻവാലിഡ് ആയ
യു.ഐ .ഡി കളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ള കുട്ടികളുടെ എണ്ണം.




      
(5) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ
യു.ഐ .ഡി ഇല്ലാത്ത കുട്ടികളുടെ എണ്ണം.




      
(6) റീ - അഡ്മിഷനുകൾ

 ഇതിൽ റീ അഡ്മിഷൻ ഉണ്ടെങ്കിൽ അത് ചേർക്കണം.ഈ ഫീൽഡ് മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ.തുടർന്ന് കൺഫേം ചെയ്യണം.

6.എല്ലാ പേജും കൺഫേം ചെയ്താൽ അവസാനമായി Preview & Confirm കാണാം.

 

7.ആ ബട്ടൺ ക്ലിക്ക് ചെയ്താൽ താഴെയായി കാണുന്ന ഡിക്ലറേഷൻ ടിക്ക് ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

ഏതെങ്കിലും ഒരു Tab Confirm ചെയ്താൽ ആ Tab പച്ചക്കളറിൽ വരും. ഇത്തരം ടാബുകൾ വീണ്ടും അൺലോക്ക് ചെയ്യുന്നതിന് മറ്റുള്ള ടാബുകൾ കൂടി കൺഫേം ചെയ്തശേഷം അവസാനം Preview & Submit എന്ന ടാബ് വരുമ്പോൾ അവിടെ Reset all എന്ന ബട്ടൺ കാണാം. ഇവിടെ റീ സെറ്റ് ചെയ്താൽ എല്ലാ ടാബുകളും കൺഫർമേഷൻ റീസെറ്റ് ആകുന്നതാണ്.
എന്നാൽ ഈ ഭാഗവും കൺഫേം ചെയ്താൽ   പിന്നീട് സ്കൂളധികൃതർക്ക് Confirm ചെയ്ത ഫീൽഡ് Unlock ചെയ്ത് വിവരങ്ങൾ കൃത്യമാക്കാൻ കഴിയില്ല. . സ്കൂൾ തസ്തിക നിർണ്ണയ ഡാറ്റ Unlock ചെയ്യുന്നതിന് അതാത് AEO/DEO ഓഫീസുകളിൽ മാത്രമേ കഴിയൂ. AEO/DEO തലത്തിൽ തന്നെ ഏതെങ്കിലും ഒരു ഫീൽഡ്‌ മാത്രം Unlock ചെയ്ത് കൊടുക്കാൻ കഴിയില്ല. സ്കൂളിൽ നിന്ന് എല്ലാ ഫീൽഡും കൺഫേം ചെയ്ത്, Last Submission ആവുമ്പോൾ, പച്ചയായിരുന്ന Tab കളുടെ കളർ ചാരകളറായി മാറും. അപ്പോൾ മാത്രമേ Proposal ഓഫീസിലേക്ക് എത്തുകയുള്ളു. ഇത്തരത്തിൽ പൂർണ്ണമായി Submit ചെയ്യപ്പെട്ട Proposal മാത്രമേ ഓഫീസ് തലത്തിൽ Re Set ചെയ്യാൻ കഴിയുകയുള്ളു. 





8.സബ്മിറ്റായാൽ ഈ ടാബുകളെല്ലാം ചാരനിറമായി മാറിയിരിക്കും.

ഇതു സംബന്ധിച്ച മുൻ വർഷത്തെ ഹെൽപ് വീഡിയോ നൽകിയിരിക്കുന്നു..