Showing posts with label difference between dates. Show all posts
Showing posts with label difference between dates. Show all posts

Thursday, January 23, 2020

Datedif Excel Function

ഓഫീസുകളില്‍ എപ്പോഴും ആവശ്യം വരുന്ന ഒരു കാര്യമാണ് 2 തീയ്യതികള്‍ക്കിടയിലുള്ള ദിവസങ്ങള്‍ കണ്ടെത്തുക എന്നത്. ഇതിനായി എക്സലില്‍(സ്പ്രെഡ് ഷീറ്റില്‍) ഉപയോഗിക്കുന്ന ഒരു ഫങ്ഷനാണ് Datedif എന്ന ഫങ്ഷന്‍
എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം
ഒരു കള്ളിയില്‍ തുടങ്ങുന്ന തീയ്യതിയും അടുത്തതില്‍ അവസാനിക്കുന്ന തീയ്യതിയും എന്റര്‍ ചെയ്യുക.‌
=DATEDIF(A3,B3,"d")+1
ഇതാണ് ഉത്തരത്തിന്റെ കള്ളിയിലെ ഫോര്‍മുല. A3തുടങ്ങുന്ന തീയ്യതി,  B3 അവസാനിക്കുന്ന തീയ്യതി, "d"
എന്നത് ദിവസം കിട്ടാനുള്ള രീതി
"d","m","y","md","yd"എന്നിവയും ഉപയോഗിക്കാം. +1 എന്ന് ചേര്‍ത്താലേ ദിവസം ശരിയാകൂ.