Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.
Showing posts with label revision. Show all posts
Showing posts with label revision. Show all posts

Monday, July 10, 2023

സമന്വയയിൽ അധിക തസ്തികകൾ അനുവദിക്കുന്നത് എങ്ങനെ

 2022-23 അദ്ധ്യയന വർഷം അധിക തസ്തികകളും അധിക ഡിവിഷനുകളും അനുവദിച്ച് സർക്കാർ ഉത്തരവും തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ നിർദ്ദേശവും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അധിക ഡിവിഷൻ/തസ്തിക അനുവദിച്ച സ്കൂളുകളുടെ തസ്തിക നിർണ്ണയം പുനഃക്രമീകരിക്കേണ്ടതുണ്ട്. ആയത് എങ്ങനെയാണ് സമന്വയയിൽ ചെയ്യേണ്ടത് എന്ന് പരിശോധിക്കാം.

1.എ.ഇ.ഒ/ഡി.ഇ.ഒ ലോഗിനുകളിൽ Staff Fixations എന്ന മെനുവിലെ S.F.Files എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.


 

2.ഇവിടെ അധിക തസ്തിക/ഡിവിഷൻ അനുവദിക്കപ്പെട്ട സ്കൂളുകളുടെ ഫയലുകൾ റീ ഓപൻ ആയി വന്നിട്ടുണ്ടാകും.


3.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.വലതുഭാഗത്തുള്ള  Staff Fixation Monitor നോക്കണം.

ഇവിടെ ആകെ എത്ര സ്കൂളിന്റെയാണോ പ്രൊപ്പോസൽ പോയിട്ടുള്ളത് എന്ന് കാണാം

2.View Additional Post Proposals എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 3.ആകെ എത്ര സ്കൂളിന്റെ പ്രൊപ്പോസലാണ് പോയതെന്നും എത്ര സ്കൂളിന് അധിക ഡിവിഷൻ/തസ്തിക അനുവദിച്ചുവെന്നും കാണാവുന്നതാണ്.


4.ഇതിൽ 2 തരത്തിലുള്ളവ കാണാം.അത് വളരെയധികം ശ്രദ്ധിക്കണം.

1.Dispose

2.Government Approved

 Dispose- എന്നത് അനുവദിക്കപ്പെടാത്തതാണ്.അതായത് പ്രൊപ്പോസൽ നൽകിയതിനുശേഷം നടന്ന പരിശോധനയിൽ അനുവദിക്കാൻ കഴിയില്ല എന്ന് കണ്ടെത്തിയത്

Government Approved അധിക ഡിവിഷൻ /തസ്തിക അനുവദിക്കപ്പെട്ടത്.

5.Dispose ആയിട്ടുള്ളവ റീ ഓപൻ ആയിട്ടുണ്ടാകില്ല.ഇതിൽ ഒന്നും ചെയ്യാനില്ല.ഇത് ഡിസ്പോസ് ചെയ്ത ഉത്തരവ് ഡയറക്റ്റർ അംഗീകരിക്കുന്ന മുറക്ക് അവിടെ കാണാവുന്നതാണ്.

6. Government Approved ഫയലുകളാണ് ഓഫീസിൽ നടപടിയെടുക്കാനുള്ളത്

7.Government Approved ഫയലുകളുടെ നേരെയുള്ള വ്യൂ (കണ്ണിന്റെ ഐക്കൺ) ക്ലിക്ക് ചെയ്താൽ പ്രൊപ്പോസ് ചെയ്യപ്പെട്ട അധിക തസ്തികകളുടെ വിവരം കാണാം.(ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം പ്രൊപ്പോസ് ചെയ്യപ്പെട്ട മുഴുവൻ തസ്തികയും അംഗീകരിച്ചിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം ഫയലിൽ ലഭ്യമാണ്.

8. തിരിച്ച് റീ ഓപൻ ചെയ്ത ഫയലിലേക്ക് തന്നെ പോകുക. ഈ ഫയൽ സെക്ഷനിലേക്ക് അയച്ച് സെക്ഷനിൽ മോഡിഫിക്കേഷൻ വരുത്തി ഓഫീസർ അത് അംഗീകരിക്കണം.തുടർന്ന് വരുന്ന ഡ്രാഫ്റ്റ് അംഗീകരിച്ചാൽ ഫയൽ ക്ലോസ് ആകും.

9.ഇവിടെ മുമ്പ് ചെയ്ത തസ്തിക നിർണ്ണയ ഫയൽ കാണാം.


10.ഇവിടെ Attachments ടൈലിൽ സർക്കാർ ഉത്തരവ് ലഭ്യമാണ്.


11.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം- അധിക തസ്തികക്ക് പ്രൊപ്പോസ് ചെയ്ത +Addl.Posts എന്ന ടാബിൽ വി.ഓഫീസർ നൽകിയ പ്രൊപ്പോസൽ കാണാം എന്നാൽ ഇത് അതേ പോലെ അംഗീകരിച്ചിട്ടുണ്ടാകണം എന്നില്ല. ഡി.ജി.ഇ .സർക്കാരിലേക്ക് നൽകിയ ശുപാർശ എന്താണെന്ന് അറിയുന്നതിന് ഫയലിന്റെ മുകളിൽ

Addl. Post DGE School Visit -Gov ApprovedNEW

എന്ന ബ്ലിങ്ക് ചെയ്യുന്ന ലിങ്കിൽ നൽകിയിട്ടുണ്ട്.

12.ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ ലിങ്കിന്റെ അവസാന ഭാഗത്ത് ഡയറക്റ്റർ നൽകിയ ശുപാർശയും പോസ്റ്റ് കൺസോളിഡേഷനും ലഭ്യമാണ്.

 

13.ഇതുപ്രകാരമേ മോഡിഫിക്കേഷൻ നടത്തി പ്രൊസീഡിങ്സ് നൽകാവൂ. 

14.മോഡിഫിക്കേഷൻ നടത്തുന്നതിനായി Modification എന്ന ടൈലിൽ ക്ലിക്ക് ചെയ്യുക


 

 15.New എന്നതിൽ ക്ലിക്ക് ചെയ്യുക

16.ഡിവിഷൻ/തസ്തിക/അക്കോമഡേഷൻ എന്നിവയിൽ ബാധകമായത് മാറ്റം വരുത്തി സൂപ്രണ്ട് /പി.എ മുഖേന ഓഫീസർക്ക് ഫയൽ ഫോർവേഡ് ചെയ്യുക.

17.ഓഫീസർ മോഡിഫിക്കേഷൻ അംഗീകരിക്കണം.

18.ഫയൽ സെക്ഷനിൽ എത്തുമ്പോൾ അവിടെ പുതിയ ഡ്രാഫ്റ്റ് വന്നിട്ടുണ്ടാകും.അത് അപ്രൂവ് ചെയ്യുക.

Proccedings Model 2025-26

Order and ENDORSEMENT 2025-26

USER MANUAL

Proceedings Model 2024-25

Proceedings Model 2023-24

Addl posts 2023-24 DGE and Govt Orders

Revision of 2024-25 Order Model
 

Friday, July 26, 2019

സമന്വയ 1: 40 അനുപാതത്തില്‍ ക്രമീകരിക്കുന്ന പുതിയ അപ്ഡേറ്റ്

23/7/19 ന് ഇറങ്ങിയിട്ടുള്ള ഉത്തരവ് പ്രകാരം (95/19 ) തസ്തിക നിർണയ ഉത്തരവിൽ മാറ്റം വരുത്തുക എന്നതാണ്. ഈ വർഷത്തെ  ഒരു പ്രത്യേകത   മുൻവർഷങ്ങളിൽ ചെയ്തത് പോലെയല്ല ഈ വർഷം ചെയ്യുന്നത്. സംരക്ഷണ ആനുകൂല്യം ഉള്ള  ജീവനക്കാരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തിയാണ് മാതൃ സ്കൂളിൽ അനുപാതം കുറച്ച് സംരക്ഷിക്കുന്നത്. 
ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം  മുൻപ് ഉണ്ടാക്കിയ ഉത്തരവ് ഫയലിന്റെ  അറ്റാച്ച് മെൻറ് ൽ സേവ് ചെയ്യുകയും  തുടർന്ന് പുതിയ നോട്ട് എഴുതി പുതിയ സർക്കാർ ഉത്തരവ് പ്രകാരം തസ്തിക മാനുവലായി ലഭ്യമാണോ എന്ന് പരിശോധിച്ച് നോക്കി വേണം ചെയ്യാൻ .
ഇതിനായി  അധികം വരുന്ന സംരക്ഷിത അധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകി കഴിഞ്ഞതാണ് .അപ്പോൾ അനുപാതം കുറച്ച് മാതൃ സ്കൂളിലേക്ക് തന്നെ മാറ്റേണ്ട അധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർ മാരെ അറിയേണ്ടതും വിദ്യാഭ്യാസ ഉപഡയറക്ടർ മാർ ഇവരെ ബാങ്കിൽ തന്നെ ഉൾപ്പെടുത്തി മാതൃ സ്കൂളിലേക്ക് തസ്തിക ലഭ്യമാണെന്ന  വിദ്യാഭ്യാസ ഓഫീസർമാർ അറിയിച്ച പ്രകാരം മാതൃ സ്കൂളിലേക്ക് തന്നെ നിലനിർത്തി   ഉത്തരവാക്കേണ്ടതാണ്. അപ്പോൾ പ്രധാനപ്പെട്ട ഒരു കാര്യം അനുപാതം കുറച്ച് ഡിവിഷനുകളോ തസ്തികകളോ അധികമായി അനുവദിക്കുന്നില്ല . ഇതിനായി   തസ്തിക നിർണയം  പുനക്രമീകരിക്കുന്ന സ്കൂളുകളിലെ  തസ്തിക നിർണയം സമന്വയയിൽ പുന ക്രമീകരിക്കുന്നതിന് അതാത് AEO/DEO ലോഗിനിൽ Reset Staff fixation എന്ന ഭാഗത്ത് റിവിഷൻ  റീസെറ്റ് എന്ന ഓപ്ഷൻ ഉണ്ട് 

 സ്റ്റാഫ് ഫിക്സേഷന്‍ ഫയല്‍ റീ സെറ്റ് എന്ന ഓപ്ഷന്‍ എടുക്കുക.ഏത് സ്കൂളാണ് വേണ്ടത് എന്ന് സെലക്റ്റ് ചെയ്യുക.

 റിവിഷന്‍ റീസെറ്റ് എന്ന ഓപ്ഷന്‍ എടുക്കുക
 അവിടെ കാണുന്ന നോട്ടില്‍ പുതിയ ഉത്തരവ് നമ്പര്‍ നല്‍കിയാല്‍ മതി.
ഇങ്ങനെ റീസെറ്റ് ചെയ്താല്‍ ആയത് സെക്ഷനിലേക്ക് വരും.

  ഇതുവരെ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും അവിടെ നിൽക്കുകയും ആദ്യം കൊടുത്ത ഉത്തരവിന്റെ  അനുബന്ധത്തിൽ ഈ പുതിയ ഉത്തരവനുസരിച്ച്  ഡിവിഷനുകളും പോസ്റ്റുകളും ലഭ്യമാണെന്ന് കാര്യം മാത്രം കാണിച്ച് അധ്യാപകനെ തിരിച്ച് സ്കൂളിൽ തന്നെ നിലനിർത്താൻ കഴിയും എന്നുള്ള കാര്യം മാത്രം കാണിച്ച പുതിയ ഉത്തരവ് പുതിയ തീയതിയിൽ ചെയ്യാവുന്നതാണ്.



 ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം  മുൻപ് ഉണ്ടാക്കിയ ഉത്തരവ് ഫയലിന്റെ  അറ്റാച്ച് മെൻറ് ൽ സേവ് ചെയ്യുകയും  തുടർന്ന് പുതിയ നോട്ട് എഴുതി പുതിയ സർക്കാർ ഉത്തരവ് പ്രകാരം തസ്തിക മാനുവലായി ലഭ്യമാണോ എന്ന് പരിശോധിച്ച് നോക്കി വേണം ചെയ്യാൻ . പുതിയ ഉത്തരവ് അനുസരിച്ചുള്ള മാറ്റങ്ങൾ ലഭ്യമാണോ എന്ന് മാനുവലായി പരിശോധിച്ചു നോക്കി മാനുവലായി ലഭ്യമാകും എങ്കിൽ മാത്രം തസ്തിക നിർണയം  പുന ക്രമീകരിക്കാവുന്നതാണ് എന്നെഴുതി  അനുബന്ധം 2 ഈ പുതിയ ഉത്തരവ് പ്രകാരം   ഏതെല്ലാം അധ്യാപകരെ നിലനിർത്തുന്നു എന്ന കാര്യം മാത്രം കാണിച്ച പുതിയ ഉത്തരവ് നൽകേണ്ടതാണ്. 

 അനുബന്ധം രണ്ടിൽ മാത്രം ഏതെങ്കിലും തരത്തിലുള്ള കുറിപ്പുകൾ ചേർക്കാൻ വിട്ടു പോയിട്ടുള്ള ഓഫീസുകൾക്കും ഈ പ്രൊവിഷൻ ഉപയോഗിക്കാവുന്നതാണ് . എല്ലാതരം റിസെറ്റുകളും 30 /7 /2019 5 മണിക്ക് നിർത്തലാക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.