23/7/19 ന് ഇറങ്ങിയിട്ടുള്ള ഉത്തരവ് പ്രകാരം (95/19 ) തസ്തിക നിർണയ 
ഉത്തരവിൽ മാറ്റം വരുത്തുക എന്നതാണ്. ഈ വർഷത്തെ  ഒരു പ്രത്യേകത   
മുൻവർഷങ്ങളിൽ ചെയ്തത് പോലെയല്ല ഈ വർഷം ചെയ്യുന്നത്. സംരക്ഷണ ആനുകൂല്യം 
ഉള്ള  ജീവനക്കാരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തിയാണ് മാതൃ സ്കൂളിൽ അനുപാതം 
കുറച്ച് സംരക്ഷിക്കുന്നത്. 
ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം  മുൻപ് ഉണ്ടാക്കിയ 
ഉത്തരവ് ഫയലിന്റെ  അറ്റാച്ച് മെൻറ് ൽ സേവ് ചെയ്യുകയും  തുടർന്ന് പുതിയ 
നോട്ട് എഴുതി പുതിയ സർക്കാർ ഉത്തരവ് പ്രകാരം തസ്തിക മാനുവലായി ലഭ്യമാണോ 
എന്ന് പരിശോധിച്ച് നോക്കി വേണം ചെയ്യാൻ . 
ഇതിനായി  അധികം വരുന്ന സംരക്ഷിത അധ്യാപകരുടെ 
വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകി കഴിഞ്ഞതാണ് .അപ്പോൾ അനുപാതം 
കുറച്ച് മാതൃ സ്കൂളിലേക്ക് തന്നെ മാറ്റേണ്ട അധ്യാപകരുടെയും ജീവനക്കാരുടെയും
 വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർ മാരെ അറിയേണ്ടതും വിദ്യാഭ്യാസ ഉപഡയറക്ടർ 
മാർ ഇവരെ ബാങ്കിൽ തന്നെ ഉൾപ്പെടുത്തി മാതൃ സ്കൂളിലേക്ക് തസ്തിക 
ലഭ്യമാണെന്ന  വിദ്യാഭ്യാസ ഓഫീസർമാർ അറിയിച്ച പ്രകാരം മാതൃ സ്കൂളിലേക്ക് 
തന്നെ നിലനിർത്തി   ഉത്തരവാക്കേണ്ടതാണ്. അപ്പോൾ പ്രധാനപ്പെട്ട ഒരു കാര്യം 
അനുപാതം കുറച്ച് ഡിവിഷനുകളോ തസ്തികകളോ അധികമായി അനുവദിക്കുന്നില്ല . 
ഇതിനായി   തസ്തിക നിർണയം  പുനക്രമീകരിക്കുന്ന സ്കൂളുകളിലെ  തസ്തിക 
നിർണയം സമന്വയയിൽ പുന ക്രമീകരിക്കുന്നതിന് അതാത് AEO/DEO ലോഗിനിൽ Reset 
Staff fixation എന്ന ഭാഗത്ത് റിവിഷൻ  റീസെറ്റ് എന്ന ഓപ്ഷൻ ഉണ്ട് 
 സ്റ്റാഫ് ഫിക്സേഷന്‍ ഫയല്‍ റീ സെറ്റ് എന്ന ഓപ്ഷന്‍ എടുക്കുക.ഏത് സ്കൂളാണ് വേണ്ടത് എന്ന് സെലക്റ്റ് ചെയ്യുക.
 റിവിഷന്‍ റീസെറ്റ് എന്ന ഓപ്ഷന്‍ എടുക്കുക
 അവിടെ കാണുന്ന നോട്ടില്‍ പുതിയ ഉത്തരവ് നമ്പര്‍ നല്‍കിയാല്‍ മതി.
ഇങ്ങനെ റീസെറ്റ് ചെയ്താല്‍ ആയത് സെക്ഷനിലേക്ക് വരും.
  ഇതുവരെ ചെയ്തിട്ടുള്ള എല്ലാ 
കാര്യങ്ങളും അവിടെ നിൽക്കുകയും ആദ്യം കൊടുത്ത ഉത്തരവിന്റെ  അനുബന്ധത്തിൽ ഈ 
പുതിയ ഉത്തരവനുസരിച്ച്  ഡിവിഷനുകളും പോസ്റ്റുകളും ലഭ്യമാണെന്ന് കാര്യം 
മാത്രം കാണിച്ച് അധ്യാപകനെ തിരിച്ച് സ്കൂളിൽ തന്നെ നിലനിർത്താൻ കഴിയും 
എന്നുള്ള കാര്യം മാത്രം കാണിച്ച പുതിയ ഉത്തരവ് പുതിയ തീയതിയിൽ 
ചെയ്യാവുന്നതാണ്.
 ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം  മുൻപ് ഉണ്ടാക്കിയ 
ഉത്തരവ് ഫയലിന്റെ  അറ്റാച്ച് മെൻറ് ൽ സേവ് ചെയ്യുകയും  തുടർന്ന് പുതിയ 
നോട്ട് എഴുതി പുതിയ സർക്കാർ ഉത്തരവ് പ്രകാരം തസ്തിക മാനുവലായി ലഭ്യമാണോ 
എന്ന് പരിശോധിച്ച് നോക്കി വേണം ചെയ്യാൻ . പുതിയ ഉത്തരവ് അനുസരിച്ചുള്ള 
മാറ്റങ്ങൾ ലഭ്യമാണോ എന്ന് മാനുവലായി പരിശോധിച്ചു നോക്കി മാനുവലായി 
ലഭ്യമാകും എങ്കിൽ മാത്രം തസ്തിക നിർണയം  പുന ക്രമീകരിക്കാവുന്നതാണ് 
എന്നെഴുതി  അനുബന്ധം 2 ഈ പുതിയ ഉത്തരവ് പ്രകാരം   ഏതെല്ലാം അധ്യാപകരെ 
നിലനിർത്തുന്നു എന്ന കാര്യം മാത്രം കാണിച്ച പുതിയ ഉത്തരവ് നൽകേണ്ടതാണ്. 
 അനുബന്ധം രണ്ടിൽ മാത്രം ഏതെങ്കിലും തരത്തിലുള്ള കുറിപ്പുകൾ ചേർക്കാൻ വിട്ടു
 പോയിട്ടുള്ള ഓഫീസുകൾക്കും ഈ പ്രൊവിഷൻ ഉപയോഗിക്കാവുന്നതാണ് . എല്ലാതരം 
റിസെറ്റുകളും 30 /7 /2019 5 മണിക്ക് നിർത്തലാക്കും എന്ന കാര്യം പ്രത്യേകം 
ശ്രദ്ധിക്കുക.





No comments:
Post a Comment