Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Monday, July 29, 2019

സമന്വയയില്‍ അദ്ധ്യാപക ബാങ്ക് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വിധം

സമന്വയയിലൂടെ അദ്ധ്യാപക ബാങ്ക് പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ചെയ്യാമെന്ന് നോക്കാം.
ഈ വര്‍ഷത്തെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ആദ്യം ഒന്ന് വായിക്കണം .
GO 95/2019
DPI CIRCULAR
ഇപ്പോള്‍ ​എല്ലാ എ.ഇ.ഒ മാരും ഡി.ഇ.ഒ.മാരും ബാങ്കിലുള്‍പ്പെടുത്തേണ്ട അദ്ധ്യാപകരുടെ ലിസ്റ്റ് ഡി.ഡി.ഇക്ക് നല്‍കുകയും അതില്‍ നിന്നും ഡിപ്ലോയ്മെന്റ് നടത്തുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ പ്രകിയ സമന്വയയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.അതിനായി എ.ഇ.ഒ.മാരും ഡി.ഇ.ഒമാരും അവരവരുടെ ഓഫീസിനു കീഴിലെ  എക്സസ് ലിസ്റ്റ് കണ്‍ഫേം ചെയ്ത് ഡി.ഡി.ഇ ക്ക് വെരിഫൈ ചെയ്ത് അയക്കേണ്ടതുണ്ട്.ഇതിനായി മാനുവലായി തസ്തിക നിര്‍ണ്ണയം നടത്തിയത് മുഴുവനായി സമന്വയയിലൂടെ ചെയ്യുന് നതിനായി കാത്തിരിക്കേണ്ടതില്ല.ആരെ വേണമെങ്കിലും ആഡ് ചെയ്യാവുന്നതാണ്.
ഇതിനായി ആദ്യം എ.ഇ.ഒ അഥവാ ഡി.ഇ.ഒ.യുടെ ലോഗിനില്‍ കയറണം.
ഇവിടെ അദ്ധ്യാപക ബാങ്ക് എന്ന ഓപ്ഷന്‍ കാണാം.
ഇതില്‍ ക്ലിക്ക് ചെയ്യുക
ക്രിയേറ്റ് ലിസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ലിസ്റ്റ് ടൈപ്പ് ടു ബി ഡിപ്ലോയ്ഡ് എന്ന് സെലക്റ്റ് ചെയ്യുക(ഡിഫാള്‍ട്ട് അതാണ്)
അവിടെ ലിസ്റ്റ് പേര് നല്‍കണം..ലിസ്റ്റ് 1 എന്ന് ആദ്യ ലിസ്റ്റിന് കൊടുക്കാം.
തുടര്‍ന്ന് ക്രിയേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ഒരു ലിസ്റ്റ് വരും.To be deployed, Already deployed,All List,Add staff
എന്നീ ഓപ്ഷനുകള്‍ കാണാം.ടു ബി ഡിപ്ലോയ്ഡ് എന്നതില്‍ ഈ വര്‍ഷം ആദ്യമായി ബാങ്കില്‍ വരുന്നവര്‍,തുടര്‍ന്ന് നിലവില്‍ ബാങ്കിലുള്ളവര്‍,എല്ലാം(രണ്ടും കൂടി),പുതിയ സ്റ്റാഫിനെ ചേര്‍ക്കല്‍ ( മാനുവലായി ചെയ്ത സ്റ്റാഫ് ഫിക്സേഷനിലുള്ളവര്‍,വിട്ടുപോയവര്‍ എന്നിവരെ ആഡ് ചെയ്യാന്‍) എന്നീ ഓപ്ഷനുകള്‍ കാണാം.
ഇതില്‍ ആരെയെങ്കിലും ഒഴിവാക്കാനുണ്ടെങ്കില്‍ പേരിനു നേരെയുള്ള ഡിലീറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒഴിവാക്കുക.
തുടര്‍ന്ന് ആള്‍ ലിസ്റ്റ് എടുത്ത്ചെക്ക് ചെയ്തു നോക്കി റിമാര്‍ക്ക്സ് ചെര്‍ത്ത് ആരെങ്കിലും വിട്ടുപോയത് ചേര്‍ക്കുക.


ആഡ് ലിസ്റ്റ് എടുക്കുക

ചേര്‍ക്കേണ്ട ആളുടെ പെന്‍ നമ്പര്‍ എന്റര്‍ ചെയ്ത് ആ ആളെ ചേര്‍ക്കുക.
ഇത്രയും കഴിഞ്ഞ് ലിസ്റ്റ് വെരിഫൈ ചെയ്യുക.(കണ്‍ഫെം).

കണ്‍ഫേം ചെയ്യുമ്പോള്‍ ഉറപ്പ് വരുത്തേണ്ടതാണ്.

ഇതോടു കൂടി എ.ഇ.ഒ അഥവാ ഡി.ഇ.ഒയിലെ ജോലി കഴിഞ്ഞു.
ലിസ്റ്റ് നല്‍കി കഴിഞ്ഞാല്‍ 
കണ്‍ഫേം ചെയ്ത ലിസ്റ്റ് നല്‍കാം.
എന്നാല്‍ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്ത( കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ അദ്ധ്യാപകനുണ്ടെങ്കില്‍) ആ ലിസ്റ്റ് വീണ്ടും ആഡ് ചെയ്ത് ഡി.ഡി.ഇ.ക്ക് അയക്കാം.
ഇനി ഡി.ഡി.ഇ.യില്‍ ചെയ്യേണ്ടത്.
ഡി.ഡി.ഇയുടെ ലോഗിനില്‍ അദ്ധ്യാപക ബാങ്കില്‍ ക്ലിക്ക് ചെയ്യുക
വിവിധ എ.ഇ.ഒ ,ഡി.ഇ.ഒയില്‍ നിന്നും വന്ന ലിസ്റ്റുകള്‍ കാണാം.
ഇനി ഇവയെ ഒന്നാക്കണം.ഇതിനായി Merged List View എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ എ.ഇ.ഒ.,ഡി.ഇ.ഒ.യില്‍ നിന്നും വെരിഫൈ ചെയ്യാതെ ലിസ്റ്റ് അയച്ചാല്‍ ഡി.ഡി.ഇ.യില്‍ നിന്നും റീസെറ്റ് ചെയ്താല്‍ ആ ലിസ്റ്റ് തിരികെ ഡി.ഇ.ഒ,എ.ഇ.ഒയിലേക്ക് പോകും.അവിടെനിന്നും ലിസ്റ്റ് എഡിറ്റ് ചെയ്ത് വീണ്ടും ഡി.ഡി.ക്ക് അയക്കാം.
ഇനി ഈ ലിസ്റ്റില്‍ Deployed in last year പച്ച ക്കളറിലും  Excess in current year മഞ്ഞക്കളറിലും കാണിക്കും
ഇവരെ ഡിപ്ലോയ് ചെയ്യുന്നതിനായി പേരിനു നേരെയുള്ള ഡിപ്ലോയ്മെന്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം.

 ഓരോ തസ്തികയിലുമുള്ളവരെ സോര്‍ട്ട് ചെയ്തെടുക്കാന്‍ കഴിയും.അവര്‍ക്ക് ഒരു സീനിയോറിട്ടി നല്‍കണം.പുതിയ ലിസ്റ്റ് വരുമ്പോള്‍ ഈ സീനിയോറിറ്റി എഡിറ്റ് ചെയ്യാന്‍ കഴിയും.ഡിപ്ലോയ്മെന്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ 
 അവരെ ഡിപ്ലോയ് ചെയ്യാനുള്ള വിന്‍ഡോ വരും.
ഇവിടെ ഡിപ്ലോയ്മെന്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം.
 ഏത് ഒഴിവിലേക്കാണ് ഡിപ്ലോയ് ചെയ്യുന്നതെന്ന് കാണിക്കണം.

 റിമാര്‍ക്സ് എഴുതി ഡിപ്ലോയ്മെന്റ് ഡേറ്റ് കൂടി നല്‍കി സേവ് ചെയ്യണം.
 ഓരോ ലിസ്റ്റിനും ആവശ്യമുള്ള സ്റ്റാഫിനെ മാത്രം check box ൽ tick ചെയ്യുക. തുടർന്ന് Preview ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം വരുന്ന Publish എന്ന ബട്ടൺ ക്ലിക്ക് ചെയ്‌താൽ ലിസ്റ്റ് ആകും .
 ഇങ്ങനെ ക്രിയേറ്റ് ലിസ്റ്റ് നല്‍കിയാല്‍ ഒരു ലിസ്റ്റ് പബ്ലിഷ് ആകും. ഈ ലിസ്റ്റ് ഒരു ഉത്തരവോടു കൂടി പബ്ലിഷ് ചെയ്യേണ്ടതാണ്.ഇതില്‍ ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടവരുടെ ലിസ്റ്റ് ഡി.ജി.ഇക്ക് ലഭിക്കും.ഇനി ജില്ലയില്‍ പുനര്‍വിന്യസിക്കപ്പെട്ട അദ്ധ്യാപകനെ പിന്നീട് ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടതായി വന്നാല്‍ ആ അദ്ധ്യാപകനെ Cancel Deployment ചെയ്ത് ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
 

No comments:

Post a Comment