Sunday, July 7, 2019

Enable Malayalam In Computer

നമ്മുടെ ഓഫീസുകളിലൊക്കെ ഇന്ന് കമ്പ്യൂട്ടര്‍ ആയിക്കഴിഞ്ഞു.ഇ ഓഫീസും സമന്വയയും വന്നു കഴിഞ്ഞു.ഇതിലെല്ലാം മലയാളത്തില്‍ വേണം എഴുതാന്‍ .എങ്ങിനെയാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെന്ന് പലരും പേടിക്കുന്നു.
മലയാളം ഉപയോഗിക്കുന്നതിന് ഒരു പാട് വഴികളുണ്ട്.ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് എന്ന് ഗൂഗുളില്‍ സെര്‍ച്ച് ചെയ്തെടുത്ത് മലയാളം ടൈപ്പ് ചെയ്യാനാകും.എന്നാല്‍ ഇവിടെ കോപ്പി,പേസ്റ്റ് വേണ്ടിവരും.ഇതെങ്ങനെ മറികടക്കാം  എന്ന് നോക്കാം.
ആദ്യം സിസ്റ്റത്തില്‍ വേണ്ടത് ഗൂഗിള്‍ ക്രോം അപ്ഡേറ്റഡ് വേര്‍ഷനാണ്.
ഇനി വേണ്ടത് ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സ് സിസ്റ്റത്തില്‍ ചേര്‍ക്കുക എന്നതാണ്.
അതിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക
ഇനി മുകളിലെ ആദ്യ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതില്‍ Chrome എന്ന ലിങ്കില്‍ (നീലനിറത്തില്‍ കാണുന്ന മൂന്നാമത്തെ ടാബ്)ക്ലിക്ക് ചെയ്യുക
വലതുഭാഗത്ത് കാണുന്ന ഡൗണ്‍ലോഡ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ആഡ് ടു ക്രോം എന്നതില്‍ ക്ലിക്ക് ചെയ്യുക
ക്രോമില്‍ ഈ ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ആയാല്‍ മുകളില്‍ ചെറിയ ഒരു ബട്ടണ്‍ വന്നിട്ടുണ്ടാകും
ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഏത് ഭാഷയിലെ ഇന്‍പുട്ട് ആണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് എന്ന് ചോദിക്കും
ഇങ്ങനെ സെലക്റ്റ് ചെയ്ത് ആരോയില്‍ ക്ലിക്ക് ചെയ്യുക.ഇനി അടുത്ത ഒരു വിന്‍ഡോയില്‍ സമന്വയ എടുക്കുന്നു.
നോട്ട് എടുക്കുന്ന സമയത്ത് മുകളിലെ ബട്ടണില്‍ ക്ലിക്ക് ചെയ്ത് മലയാളം എന്നത് സെലക്റ്റ് ചെയ്യുക.ഇനി മംഗ്ലീഷ് അടിച്ചാല്‍ മലയാളം വരും.
ഇത് സമന്വയയില്‍ മാത്രമല്ല,എവിടേയും ഉപയോഗിക്കാം.വിന്‍ഡോസിലും ഉബുണ്ടുവിലും പ്രവര്‍ത്തിക്കും

No comments:

Post a Comment