Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Monday, March 20, 2023

Rice Transfer in MDM Software

 ഒരു സ്കൂളിലെ അരി പ്രത്യേക സാഹചര്യത്തിൽ മറ്റൊരു സ്കൂളിലേക്ക്  ട്രാൻസ്ഫർ ചെയ്യുന്നത് എം.ഡി.എം. സോഫ്റ്റ് വെയറിൽ എങ്ങനെ എന്ന് നോക്കാം

ഈ കാര്യത്തിൽ അരി നൽകുന്ന സ്കൂളിൽ മാത്രമേ രേഖപ്പെടുത്തൽ ഉള്ളൂ

ഈ സ്കൂൾ ലോഗിൻ ചെയ്യുക http://www.mdms.kerala.gov.in/

Rice Details... എന്ന മെനുവിലെ Rice Transfer  എടുക്കുക


 Transfer Date : നൽകുന്ന തീയ്യതി

Transfer To :School എന്നത് സെലക്റ്റ് ചെയ്യുക

School Name :സെലക്റ്റ് ചെയ്യുക

Rice Quantity :എത്ര അരിയാണോ നൽകുന്നത് അത് രേഖപ്പെടുത്തുക

അന്ന് കെ2 പ്രകാരമുള്ള അരി അവിടെ വലതുഭാഗത്ത് കാണാം.

Transferൽ ക്ലിക്ക് ചെയ്യുക

2 സ്കൂളിലേയും കെ2 വിൽ ഈ വിവരം കാണാം

  

Add Special rice in MDM Software

 സ്കൂളുകൾക്ക് അനുവദിക്കുന്ന സ്പെഷൽ അരി ലഭിച്ചാലുടനെ അത് എം.ഡി.എം.സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യണം. വിതരണവും.എന്നാൽ അധികാരികൾക്ക് കൃത്യമായ കണക്ക് ലഭിക്കുന്നതാണ്.

ആദ്യം സ്റ്റോക്ക് എൻട്രി എങ്ങനെ ചെയ്യാമെന്ന് നോക്കാം

1.ലോഗിൻ ചെയ്യുക http://www.mdms.kerala.gov.in/

2.Rice Details... എന്ന മെനുവിലെ Stock Entry എടുക്കുക

3.ഇപ്പോൾ വലതുഭാഗത്ത് അരി കിട്ടിയ വിവരങ്ങൾ ചേർക്കണം




For the Mon & Yearഎന്നിടത്ത് 08 2023 എന്ന് ഡിഫാർട്ട് ആയി ഉണ്ടാകും. ഈ മാസം അരി കിട്ടുന്നവർ ഇവിടെ മാറ്റം വരുത്തേണ്ടതില്ല

Invoice No മാവേലി ബില്ലിന്റെ നമ്പർ നൽകുക

Invoice Date ബിൽ തീയ്യതി

Received Date കിട്ടിയ തീയ്യതി

From Where മാവേലി സ്റ്റോർ

Item എന്നിടത്ത് Special Rice എന്നത് സെലക്റ്റ് ചെയ്യുക

Quantity  കിട്ടിയ അരിയുടെ അളവ്

ഇത്രയും ചേർത്ത് Add ക്ലിക്ക് ചെയ്യുക

ഇനി വിതരണം ചെയ്യുന്നത് ചേർക്കണം.ഇതും ദിവസവും ചേർക്കാം

Special Rice Distribution എന്ന മെനു എടുക്കുക

ഓട്ടോമാറ്റിക്ക് ആയി ഇന്നത്തെ തീയ്യതി വന്നിട്ടുണ്ടാകും.ഓരോ ക്ലാസിലേയും എത്ര കുട്ടികൾക്ക് വിതരണം നടത്തി എന്ന് രേഖപ്പെടുത്തുക


Friday, March 17, 2023

കാലിച്ചാക്ക് വില(Gunny Bag Sale) MDM-ഇ-ടി.ആർ.5 രശീതി എങ്ങിനെ നൽകാം

ഇവിടെ 1.https://etr5.treasury.kerala.gov.in/ എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക.ഇത് സംബന്ധിച്ച വിശദമായ ട്യൂട്ടോറിയൽ ഇവിടെ ലഭ്യമാണ്

2.TR5 Demand എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക


 

3.Payee Name-എന്നിടത്ത് സ്കൂളിന്റെ വിവരം(ഉദ-HM, .....................)

എന്നും Mobile Number എച്ച്.എം ന്റെ മൊബൈൽ നമ്പറും നൽകണം.

Head 0202-01-102-92-Other Receipts

Amount എന്നിടത്ത്  കാലിച്ചാക്കിന്റെ വില മാത്രമേ ചേർക്കാവൂ

താഴെയുള്ള Add TSB Receipts Details ഇത് ആദ്യം ഓണാക്കണം  . ടി.എസ്.ബി.എക്കൗണ്ട് നമ്പർ സെലക്റ്റ് ചെയ്യുക


 


ഇവിടെ ജി.എസ്.ടി.ആണ് രേഖപ്പെടുത്തേണ്ടത്.


 

തുടർന്ന് സബ്മിറ്റ് ചെയ്യുക

അപ്പോൾ വരുന്ന കൺഫർമേഷൻ ക്ലിക്ക് ചെയ്യുക


 അപ്പോൾ സേവ്ഡ് Successfully എന്ന് വരുന്നതാണ്



ഇപ്പോൾ ഗെറ്റ് റെസീപ്റ്റ് എന്നിടത്ത് ക്ലിക്ക് ചെയ്താൽ റെസീറ്റ് വരുന്നതാണ്


അത് എച്ച്.എ. ന് നൽകാം

എച്ച്.എം ന് എസ്.എം.എസ്. വന്നിട്ടുണ്ടാകും


 

ഇവിടെ ക്ലിക്ക് ചെയ്ത് GRN നമ്പറും തീയ്യതിയും നൽകിയാൽ ഈ രശീതി കാണാവുന്നതാണ്


Wednesday, March 8, 2023

How to create a Manual Appeal (Appointment)

 സമന്വയ വഴി പരിഗണിച്ച നിയമനഫയലിൽ സമന്വയ വഴി അല്ലാതെ ഒരു അപ്പീൽ ഡി.ഇ.ഒ/ഡി.ഡി.ഇ ഓഫീസിൽ ലഭിച്ചാൽ ചെയ്യേണ്ടത് എപ്രകാരമാണെന്ന് നോക്കാം

സമന്വയ വഴി പരിഗണിച്ച നിയമനത്തിന്റെ മാത്രമേ സമന്വയ വഴി അപ്പീലും പരിഗണിക്കേണ്ടതുള്ളൂ

1.ഡി.ഇ.ഒ/ഡി.ഡി.ഇ ഓഫീസുകളിലെ ആരുടെ ലോഗിനിലും അപ്പീൽ തപാൽ ക്രിയേറ്റ് ചെയ്യാം

ഇതിനായി മാന്വലായി ലഭിച്ച അപ്പീൽ സ്കാൻ ചെയ്ത് വെക്കുക

അപ്പീൽ തപാൽ എന്ന മെനു ക്ലിക്ക് ചെയ്യുക


 ഇനി വരുന്ന വിൻഡോയിൽ ഉപജില്ല, സ്കൂൾ, നിയമനാർത്ഥിയുടെ ഫയൽ എന്നിവ കൃത്യമായി സെലക്റ്റ് ചെയ്യുക


 അപ്പോൾ താഴെ വരുന്ന വിവരങ്ങൾ പൂരിപ്പിക്കുക

തുടർന്ന് താഴെ അപ്പീൽ സ്കാൻ ചെയ്തത് അപ് ലോഡ് ചെയ്യുക

തുടർന്ന് അപ്പീൽ സബ്മിറ്റ് ചെയ്യുക
 

ഇപ്പോൾ പി.എ/ഡി.ഇ.ഒ/എ.എ/ഡി.ഡി.ഇ ലോഗിനിൽ പുതിയ ഒരു അപ്പീൽ വന്നതായി കാണാം.ഈ അപ്പീൽ സാധാരണ പോലെ സെക്ഷനിലേക്ക് ഫോർവേഡ് ചെയ്യുക

തുടർന്നുള്ള രീതികൾക്ക് മാറ്റമില്ല

Thursday, March 2, 2023

How to change name of Management in Samanwaya

 സമന്വയയിൽ ഇൻഡിവിഡ്വൽ മാനേജർമാർ മാറുമ്പോൾ മാനേജറുടെ വിലാസവും മറ്റും മാറ്റുന്നത് എങ്ങനെ എന്ന് നോക്കാം.

ഒന്നിലധികം സ്കൂളുകളുള്ള മാനേജ്മെന്റുകൾ മാനേജറുടെ ആസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലും ഒരു സ്കൂൾ മാത്രമുള്ളവ അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലുമാണ് മാപ്പ് ചെയ്യപ്പെട്ടിരിക്കുന്നത്.

എ.ഇ.ഒ/ഡി.ഇ.ഒ ലോഗിനിൽ ഇടത് ഭാഗത്ത് Administration-Management എന്ന മെനു എടുക്കുക

ഇതിൽ ക്ലിക്ക് ചെയ്താൽ 


ആ ഓഫീസിൽ മാപ്പ് ചെയ്യപ്പെട്ട മാനേജർമാരെ കാണാം

നേരെയുള്ള എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക



വിവരങ്ങൾ നൽകി അപ്ഡേറ്റ് ചെയ്യുക