സ്കൂളുകൾക്ക് അനുവദിക്കുന്ന സ്പെഷൽ അരി ലഭിച്ചാലുടനെ അത് എം.ഡി.എം.സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യണം. വിതരണവും.എന്നാൽ അധികാരികൾക്ക് കൃത്യമായ കണക്ക് ലഭിക്കുന്നതാണ്.
ആദ്യം സ്റ്റോക്ക് എൻട്രി എങ്ങനെ ചെയ്യാമെന്ന് നോക്കാം
1.ലോഗിൻ ചെയ്യുക http://www.mdms.kerala.gov.in/
2.Rice Details... എന്ന മെനുവിലെ Stock Entry എടുക്കുക
3.ഇപ്പോൾ വലതുഭാഗത്ത് അരി കിട്ടിയ വിവരങ്ങൾ ചേർക്കണം
For the Mon & Yearഎന്നിടത്ത് 08 2023 എന്ന് ഡിഫാർട്ട് ആയി ഉണ്ടാകും. ഈ മാസം അരി കിട്ടുന്നവർ ഇവിടെ മാറ്റം വരുത്തേണ്ടതില്ല
Invoice No മാവേലി ബില്ലിന്റെ നമ്പർ നൽകുക
Invoice Date ബിൽ തീയ്യതി
Received Date കിട്ടിയ തീയ്യതി
From Where മാവേലി സ്റ്റോർ
Item എന്നിടത്ത് Special Rice എന്നത് സെലക്റ്റ് ചെയ്യുക
Quantity കിട്ടിയ അരിയുടെ അളവ്
ഇത്രയും ചേർത്ത് Add ക്ലിക്ക് ചെയ്യുക
ഇനി വിതരണം ചെയ്യുന്നത് ചേർക്കണം.ഇതും ദിവസവും ചേർക്കാം
Special Rice Distribution എന്ന മെനു എടുക്കുക
ഓട്ടോമാറ്റിക്ക് ആയി ഇന്നത്തെ തീയ്യതി വന്നിട്ടുണ്ടാകും.ഓരോ ക്ലാസിലേയും എത്ര കുട്ടികൾക്ക് വിതരണം നടത്തി എന്ന് രേഖപ്പെടുത്തുക
No comments:
Post a Comment