സമന്വയ വഴി പരിഗണിച്ച നിയമനഫയലിൽ സമന്വയ വഴി അല്ലാതെ ഒരു അപ്പീൽ ഡി.ഇ.ഒ/ഡി.ഡി.ഇ ഓഫീസിൽ ലഭിച്ചാൽ ചെയ്യേണ്ടത് എപ്രകാരമാണെന്ന് നോക്കാം
സമന്വയ വഴി പരിഗണിച്ച നിയമനത്തിന്റെ മാത്രമേ സമന്വയ വഴി അപ്പീലും പരിഗണിക്കേണ്ടതുള്ളൂ
1.ഡി.ഇ.ഒ/ഡി.ഡി.ഇ ഓഫീസുകളിലെ ആരുടെ ലോഗിനിലും അപ്പീൽ തപാൽ ക്രിയേറ്റ് ചെയ്യാം
ഇതിനായി മാന്വലായി ലഭിച്ച അപ്പീൽ സ്കാൻ ചെയ്ത് വെക്കുക
അപ്പീൽ തപാൽ എന്ന മെനു ക്ലിക്ക് ചെയ്യുക
ഇനി വരുന്ന വിൻഡോയിൽ ഉപജില്ല, സ്കൂൾ, നിയമനാർത്ഥിയുടെ ഫയൽ എന്നിവ കൃത്യമായി സെലക്റ്റ് ചെയ്യുക
അപ്പോൾ താഴെ വരുന്ന വിവരങ്ങൾ പൂരിപ്പിക്കുക
തുടർന്ന് താഴെ അപ്പീൽ സ്കാൻ ചെയ്തത് അപ് ലോഡ് ചെയ്യുക
തുടർന്ന് അപ്പീൽ സബ്മിറ്റ് ചെയ്യുക
ഇപ്പോൾ പി.എ/ഡി.ഇ.ഒ/എ.എ/ഡി.ഡി.ഇ ലോഗിനിൽ പുതിയ ഒരു അപ്പീൽ വന്നതായി കാണാം.ഈ അപ്പീൽ സാധാരണ പോലെ സെക്ഷനിലേക്ക് ഫോർവേഡ് ചെയ്യുക
തുടർന്നുള്ള രീതികൾക്ക് മാറ്റമില്ല
No comments:
Post a Comment