നാം ചിലപ്പോള്‍ ഓഫീസിലില്ലാത്തപ്പോഴോ, ലീവിലോ, അല്ലെങ്കില്‍ ഓഫീസിലുള്ലപ്പോള്‍ത്തന്നെയോ പെട്ടന്നാണ് ഒരു വിവരം ആവശ്യപ്പെട്ട് മുകളില്‍ നിന്ന് വിളി വരിക.
ഉദാഹരണമായി അവധിയിലുള്ള ദിവസം ഒരു ആവശ്യം വരികയാണ്. ഓരോ സ്കൂളിലും എത്ര സ്റ്റാഫുണ്ട് എന്ന്. ഉടനെ മറുപടി നല്‍കണം.അതും എക്സലില്‍.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കുക.
തൊട്ടുമുമ്പത്തെ പോസ്റ്റിലെ ഗൂഗിള്‍ ഡ്രൈവ് എല്ലാവരും ഒന്ന് നോക്കണേ.അതേ സംവിധാനമാണ് ഇവിടെയും ഉപയോഗിക്കുന്നത്.
ആദ്യമായി മൊബൈലില്‍ പ്ലേ സ്റ്റോറില്‍ പോയി ഫോം ആപ്പ് എന്ന് സെര്‍ച്ച് ചെയ്യുക
ഏറ്റവും മുകളിലെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഓപന്‍ ചെയ്യുക.മെയില്‍ ആക്സസ് എല്ലാ പെര്‍മിഷനുകളും നല്‍കുക.
ഇതില്‍ 2 തരം ഫോം കൈകാര്യം ചെയ്യാന്‍ കഴിയും .മുകളിലെ ഗൂഗിള്‍ ഫോം എടുക്കുക.
ഏറ്റവും താഴെയുള്ള + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
ഏറ്റവും താഴെയുള്ള ക്രിയേറ്റ് ബ്ലാങ്ക് ഫോം എന്നത് ക്ലിക്ക് ചെയ്യുക.
മുകളില്‍ ആദ്യം ഫോമിന്റെ പേര് നല്‍കുക.അടുത്തതായി എന്താണ് ഫോമില്‍ രേഖപ്പെടുത്തേണ്ടത് എന്ന് ചെറിയ ഒരു കുറിപ്പ് നല്‍കുക.
ഇനി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ഫീല്‍ഡുകള്‍ സെറ്റ് ചെയ്യണം.അതിനായി + ചിഹ്നം അമര്‍ത്തുക.





