Showing posts with label TR5. Show all posts
Showing posts with label TR5. Show all posts

Thursday, April 6, 2023

How to Set E Treasury user in Office

 ഓഫീസുകളിൽ ഇ-ടി.ആർ5 മാത്രമേ 2022-23 വർഷം മുതൽ ഉപയോഗിക്കാൻ കഴിയൂ. ഇത് ഉപയോഗിക്കുന്നതിന് ജീവനക്കാരന്/ജീവനക്കാരിക്ക് ഇ-ട്രഷറി സൈറ്റിൽ ഓതന്റിക്കേഷൻ നൽകേണ്ടതുണ്ട്.ഇത് എങ്ങിനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം ഓഫീസ് (DDO Admin) തലത്തിൽ ബിംസിൽ ലോഗിൻ ചെയ്യുക

ഹോം പേജിൽ  e-Treasury Office Updation എന്ന ലിങ്ക് കാണാം

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യൂ എന്നതിൽ ക്ലിക്ക് ചെയ്യുക


ഇതിൽ ഓഫീസിനുനേരെ ആക്ഷനിൽ ക്ലിക്ക് ചെയ്ത് താഴെ സേവ് ക്ലിക്ക് ചെയ്യുക




ഇവിടെ കാണുന്നതാണ് ഓഫീസ് കോഡ് അഥവാ ഇ-ട്രഷറിയിലെ ലോഗിൻ ഐ.ഡി

Yes Proceed നൽകുക.അപ്പോൾ മുമ്പ് മൊബൈൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിലേക്ക് OTP വരും.അല്ലെങ്കിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിനുള്ള വിൻഡോ വരുന്നതാണ്.മൊബൈൽ നമ്പർ നൽകി OTP നൽകി രജിസ്റ്റർ ചെയ്താൽ പാസ് വേഡ് ലഭിക്കും.

തുടർന്ന് ഇ-ട്രഷറി സൈറ്റ് എടുക്കുക

ഇവിടെ ആ ഓഫീസിലെ ഏത് ജീവനക്കാരന്റെയും പെൻ നമ്പർ നൽകി ആഡ് ചെയ്യാം


 ഇങ്ങനെ ആഡ് ചെയ്യുമ്പോൾ ആ ജീവനക്കാരന് പാസ് വേഡ് ലഭിക്കും.

പിന്നീട് ജീവനക്കാരൻ ലോഗിൻ ചെയ്യേണ്ടത് 

https://etr5.treasury.kerala.gov.in/ എന്ന സൈറ്റിലാണ്.


Friday, March 17, 2023

കാലിച്ചാക്ക് വില(Gunny Bag Sale) MDM-ഇ-ടി.ആർ.5 രശീതി എങ്ങിനെ നൽകാം

ഇവിടെ 1.https://etr5.treasury.kerala.gov.in/ എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക.ഇത് സംബന്ധിച്ച വിശദമായ ട്യൂട്ടോറിയൽ ഇവിടെ ലഭ്യമാണ്

2.TR5 Demand എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക


 

3.Payee Name-എന്നിടത്ത് സ്കൂളിന്റെ വിവരം(ഉദ-HM, .....................)

എന്നും Mobile Number എച്ച്.എം ന്റെ മൊബൈൽ നമ്പറും നൽകണം.

Head 0202-01-102-92-Other Receipts

Amount എന്നിടത്ത്  കാലിച്ചാക്കിന്റെ വില മാത്രമേ ചേർക്കാവൂ

താഴെയുള്ള Add TSB Receipts Details ഇത് ആദ്യം ഓണാക്കണം  . ടി.എസ്.ബി.എക്കൗണ്ട് നമ്പർ സെലക്റ്റ് ചെയ്യുക


 


ഇവിടെ ജി.എസ്.ടി.ആണ് രേഖപ്പെടുത്തേണ്ടത്.


 

തുടർന്ന് സബ്മിറ്റ് ചെയ്യുക

അപ്പോൾ വരുന്ന കൺഫർമേഷൻ ക്ലിക്ക് ചെയ്യുക


 അപ്പോൾ സേവ്ഡ് Successfully എന്ന് വരുന്നതാണ്



ഇപ്പോൾ ഗെറ്റ് റെസീപ്റ്റ് എന്നിടത്ത് ക്ലിക്ക് ചെയ്താൽ റെസീറ്റ് വരുന്നതാണ്


അത് എച്ച്.എ. ന് നൽകാം

എച്ച്.എം ന് എസ്.എം.എസ്. വന്നിട്ടുണ്ടാകും


 

ഇവിടെ ക്ലിക്ക് ചെയ്ത് GRN നമ്പറും തീയ്യതിയും നൽകിയാൽ ഈ രശീതി കാണാവുന്നതാണ്