സമന്വയയിൽ മാനേജർമാർ നിയമന പ്രൊപ്പോസൽ അയക്കുമ്പോൾ തെറ്റായി വന്നതോ, സോഫ്റ്റ് വെയർ ഇഷ്യൂ മൂലമോ വളരെ അധികം നിയമനങ്ങൾ RPWD Appointment ആയി മാറിയിട്ടുണ്ട്.
ഇത് അതാത് ഓഫീസിൽ ഓഫീസറുടെ (എ.ഇ.ഒ,ഡി.ഇ.ഒ) ലോഗിനിൽ തന്നെ ഇപ്പോൾ റീസെറ്റ് ചെയ്യാവുന്നതാണ്.
ഇതിനായി ആദ്യം ഫയൽ നമ്പർ നോട്ട് ചെയ്തുവെക്കുക.
ഓഫീസറുടെ ഹോം പേജിൽ File Search എന്ന ലിങ്ക് എടുക്കുക
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫയൽ നമ്പർ അതുപോലെ ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്യുക.
തുടർന്ന് Submit ക്ലിക്ക് ചെയ്യുക. അപ്പോൾ താഴെ ഫയൽ വിവരങ്ങൾ ലഭ്യമാണ്.
ഏറ്റവും വലതുഭാഗത്തുള്ള Action ക്ലിക്ക് ചെയ്യുക
|
Appointment Category Change സെലക്റ്റ് ചെയ്ത് Category Normal Appointment സെലക്റ്റ് ചെയ്ത് ( Not more than 250 letters ) ബോക്സിൽ
Category Change എന്ന് നൽകി അപ്ഡേറ്റ് ചെയ്യുക. തിരിച്ച് യഥാർത്ഥത്തിൽ RPWD Appointment ആയത് നോർമലായി വന്നത് ഇങ്ങനെ നൽകിയിട്ട് കാര്യമില്ല. അതിന് മറ്റൊരു അപ്ഡേഷൻ വേണ്ടിവരും. |





No comments:
Post a Comment