Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.
Showing posts with label transfer. Show all posts
Showing posts with label transfer. Show all posts

Monday, July 6, 2026

Offline Transfer Promotion Management System-Prevent Duplications

ഉദ്യോഗസ്ഥരെയോ അദ്ധ്യാപകരെയോ ട്രാൻസ്‌ഫർ /പ്രൊമോഷൻ നൽകുമ്പോൾ ഡ്യൂപ്ലിക്കേഷൻ വരാതിരിക്കുന്നതിനായി ഉണ്ടാക്കിയ ഒരു വിൻഡോസ് അപ്ലിക്കേഷൻ ആണ് ഇത്.ഇത് എങ്ങനെ പ്രവർത്തിപ്പിക്കുന്നുവെന്ന് താഴെ കൊടുത്തിരിക്കുന്നു.
ആദ്യം ഈ ലിങ്കിൽ നിന്നും പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക.
ഈ ലിങ്കിൽ തന്നിട്ടുള്ള  zip ഫയൽ ഡൌൺലോഡ് ചെയ്ത് അതിനുള്ളിലെ രണ്ട് Excel ഫയലുകൾ സേവ് ചെയ്യുക 
അതിൽ  Officer.xlsx ഇൽ ആദ്യത്തെ കോളത്തിൽ ക്രമനമ്പറും രണ്ടാമത്തെ കോളത്തിൽ ഉദ്യോഗസ്ഥന്റെ പേരും ,Vacancy.xlsx ൽ ആദ്യത്തെ കോളത്തിൽ ക്രമനമ്പറും രണ്ടാമത്തെ കോളത്തിൽ ഒഴിവുകളും സേവ് ചെയ്യുക . ( ഹെഡിങ്ങുകൾ മാറ്റരുത്).  തുടർന്ന് നേരത്തെ ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാം ഓപ്പൺ ചെയ്ത് മുകളിൽകാണുന്ന ഫയൽ സെക്ഷനിൽ നിന്ന് Import Data സെലക്ട് ചെയ്യുക




ശേഷം നേരത്തെ ഫിൽ ചെയ്ത Officer.xlsxഉം Vacancy.xlsx ഉം import ചെയ്യുക.


ചെയ്തതിനു ശേഷം Refresh ചെയ്യുക.
തുടർന്ന് Officers table നിന്നും Vacancy table നിന്നും ഓരോന്ന് സെലക്ട് ചെയ്ത Assign Officer ക്ലിക്ക് ചെയ്യുക


ചെയ്താൽ Assignment completed successfullyഎന്ന് കാണിക്കുന്നു തുടർന്ന് data എക്സൽ ഫയൽ ആയും pdf ആയും സേവ് ചെയ്യാവുന്നതാണ്. 
കൂടാതെ ഒരു ഡാറ്റ മാത്രമായി ഡിലീറ്റ് Delete Selected Officer/Vacancy ഉപയോഗിക്കാവുന്നതാണ് ഡാറ്റ മുഴുവനായി ഇല്ലാതാക്കാൻ Reset Everything ഉപയോഗിക്കാം.   



Monday, March 20, 2023

Rice Transfer in MDM Software

 ഒരു സ്കൂളിലെ അരി പ്രത്യേക സാഹചര്യത്തിൽ മറ്റൊരു സ്കൂളിലേക്ക്  ട്രാൻസ്ഫർ ചെയ്യുന്നത് എം.ഡി.എം. സോഫ്റ്റ് വെയറിൽ എങ്ങനെ എന്ന് നോക്കാം

ഈ കാര്യത്തിൽ അരി നൽകുന്ന സ്കൂളിൽ മാത്രമേ രേഖപ്പെടുത്തൽ ഉള്ളൂ

ഈ സ്കൂൾ ലോഗിൻ ചെയ്യുക http://www.mdms.kerala.gov.in/

Rice Details... എന്ന മെനുവിലെ Rice Transfer  എടുക്കുക


 Transfer Date : നൽകുന്ന തീയ്യതി

Transfer To :School എന്നത് സെലക്റ്റ് ചെയ്യുക

School Name :സെലക്റ്റ് ചെയ്യുക

Rice Quantity :എത്ര അരിയാണോ നൽകുന്നത് അത് രേഖപ്പെടുത്തുക

അന്ന് കെ2 പ്രകാരമുള്ള അരി അവിടെ വലതുഭാഗത്ത് കാണാം.

Transferൽ ക്ലിക്ക് ചെയ്യുക

2 സ്കൂളിലേയും കെ2 വിൽ ഈ വിവരം കാണാം

  

Tuesday, October 27, 2020

സ്പാര്‍ക്കില്‍ സ്ഥലംമാറ്റം അപേക്ഷ ഓഫീസില്‍ നിന്നും ഡി.ഡി.ഒ. പ്രൊസസ് ചെയ്യുന്ന വിധം

ഓണ്‍ലൈനിലൂടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്പാര്‍ക്കില്‍  സമര്‍പ്പിച്ച ശേഷം ആയതിന്റെ പ്രിന്റ് ഔട്ട് ഡി.ഡി.ഒ.ക്ക് സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് ഡി.ഡി.ഒ. സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

1.സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യുക


സര്‍വ്വീസ് മാറ്റേഴ്സ് എന്ന മെനുവില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ പ്രൊസസിങ്ങ് മെനു എടുക്കുക


 തുടര്‍ന്ന് ഏതൊക്കെ ഡെസിഗ്നേഷനിലുള്ളവരാണോ അപേക്ഷിച്ചിരിക്കുന്നത്,അത് ഒന്നൊന്നായി സെലക്റ്റ് ചെയ്യണം. ആ ഡെസിഗ്നേഷനിലുള്ളവരുടെ പേര് കാണാം. 


തുടര്‍ന്ന് അപേക്ഷ ക്ലിക്ക് ചെയ്യുക


അതിലുള്ള ചോദ്യങ്ങള്‍ ഫില്‍ ചെയ്യണം.

അപേക്ഷ ഹാര്‍ഡ് കോപ്പി ലഭിച്ചോ, ഹോം സ്റ്റേഷന്‍ ഏതാണ്, റെക്കമെന്റ് ചെയ്യുുന്നുണ്ടോ എന്നിവ ചേര്‍ത്ത് ജില്ലാ ഓഫീസിലേക്ക് അയക്കുക

Wednesday, July 3, 2019

Samanwaya-Staff list-Latest Updation

സമന്വയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രശ്നം സമന്വയ ഉപയോഗിക്കാത്ത സ്കൂളുകളില്‍ നിന്നും സമന്വയ ഉപയോഗിക്കുന്ന സ്കൂളുകളിലേക്ക് സ്ഥലം മാറ്റം കിട്ടിയ അദ്ധ്യാപകരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാത്ത കാര്യമാണ്. ഇതിന് പരിഹാരമായിട്ടുണ്ട്.സ്റ്റാഫ് ലിസ്റ്റില്‍ പുതിയ ഒരു ഓപ്ഷന്‍ വന്നിട്ടുണ്ട്.
മുകളിലെ ടാബില്‍ Add Sampoorna Staff Using PEN എന്നതാണ് ഓപ്ഷന്‍.ഇതില്‍ ക്ലിക്ക് ചെയ്യുക

അപ്പേള്‍ പെന്‍ നമ്പര്‍ എന്റര്‍ ചെയ്യാനുള്ള ബോക്സ് വരും.
അവിടെ സ്കൂളിലേക്ക് വരേണ്ട സ്റ്റാഫിന്റെ പെന്‍ നമ്പര്‍ അടിക്കുക.സെര്‍ച്ച് ചെയ്യുക.ആഡ് ചെയ്യുക.എഡിറ്റ് ചെയ്ത് ലിസ്റ്റ് കണ്‍ഫേം ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക