Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Saturday, September 28, 2019

Samanwaya Review- New Updations 28/09/2019

Samanwaya Review- New Updations 28/09/2019

No Remarks with a Direction Note

      1.Review- ചെയ്യുമ്പോള്‍ വളരെ ചെറിയ ഒരു ക്ലറിക്കള്‍ മിസ്റ്റേക്ക് കണ്ടെത്തിയാല്‍ അത് താഴെയുള്ള ഓഫീസിനെ അറിയിച്ച് ഒരു നോട്ട് മാത്രം കൊടുത്ത് ഫയല്‍ ക്ലോസ് ചെയ്യാം. വളരെ നിസ്സാരമായ ക്ലറിക്കല്‍ മിസ്റ്റേക്ക് നോട്ട് ചെയ്ത് ,തടസ്സവാദം ആവശ്യമില്ല, എന്നാല്‍ ഈ തെറ്റ് ചൂണ്ടിക്കാണിക്കുകയും വേണം എന്ന കേസില്‍ മാത്രമാണ് ഈ പുതിയ ഓപ്ഷന്‍ ഉപയോഗിക്കാന്‍ കഴിയുക.(ഫലത്തില്‍ No Remarks എന്ന അതേ ഫലമാണ് വരിക)  ഒരു നിര്‍ദ്ദേശക്കുറിപ്പ് വരും എന്ന് മാത്രം.

    2.Reopen ചെയ്ത S. F ഫയലിൽ Division/post മാറ്റങ്ങൾ enter ചെയ്യുന്നിടത്തു തന്നെ Accommodation തിരുത്തലുകളും ചെയ്യാം.ഈ സൗകര്യം പിന്നീട് Modifications എന്ന ടൈലിൽ ലഭ്യമാക്കും.
      3. ഏതൊക്കെ ഫയലുകൾ Review ചെയ്തു എന്ന വിവരം AEO/DEO യ്ക്ക് ലഭ്യമാണ്.Reviewed എന്ന ടാബിൽ ഇത് കാണാം.ഇവിടെ തന്നെ Direction Notes ഉം ലഭ്യമാണ്. Objection Drop ചെയ്ത Directions ,Orange icon ഉം No Remarks ഉള്ള Directions പച്ച icon ലും കാണാം

Wednesday, September 25, 2019

Parking and Un parking of a file in Samanwaya

സമന്വയയില്‍ ഫയല്‍ പാര്‍ക്ക് ചെയ്യുന്നത് എന്തിന് എങ്ങനെ എന്ന് നോക്കാം.‌

                  ഒരു സ്കൂളിലെ ഒരു യു.പി.എസ്.ടി.യെ എച്ച്.എസ്.ടി.ആക്കി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.​അന്ന് തന്നെ ആ ഒഴിവിലേക്ക് ഒരു പുതിയ യു.പി.എസ്.ടി.യെ നിയമിച്ചു എന്ന് കരുതുക. ഇതില്‍ ആദ്യ സ്ഥാനക്കയറ്റം പരിഗണിച്ച് മാത്രമേ പുതിയ നിയമനം പരിഗണിക്കാന്‍ കഴിയൂ. അതിനാല്‍ രണ്ടാമത്തെ ഫയല്‍ നമ്മള്‍ ചെയ്തിരുന്നത് ലൈ ഓവര്‍ ആയരുന്നു.ഇതിനു സമന്വയയില്‍ പറയുന്ന പേരാണ് പാര്‍ക്കിങ്ങ്.(Parking)
പാര്‍ക്ക് ചെയ്യുന്നതിന് ഓഫീസര്‍ക്കാണ് കഴിയുക.കാരണം ഇത് ഒരു File Action ആണ്. അപ്പോള്‍ ഇതിനായി നോട്ടെഴുതി ഫോര്‍വേഡ് ചെയ്ത് ഫയല്‍ ഫ്ലോ പ്രകാരം ഫയല്‍ ഓഫീസര്‍ക്ക് എത്തണം.ഓഫീസര്‍ ഫയല്‍ വ്യൂ ചെയ്ത് Action എടുക്കണം.
ഇങ്ങിനെ Action എടുക്കുമ്പോള്‍ അതില്‍ Park എന്ന് കാണാം.
Go കൊടുത്ത് tick box  ടിക്ക് ചെയ്ത് സേവ് ചെയ്യണം.‌
ഇപ്പോള്‍ ഈ ഫയലിന്റെ Status  പാര്‍ക്ക്ഡ് എന്നായി.
മാത്രമല്ല, ഫയല്‍ സെക്ഷനിലേക്ക് എത്തുകയും ചെയ്യും.‌
സെക്ഷന്റെ ലോഗിനില്‍ ഈ ഫയല്‍ പാര്‍ക്ക്ഡ് എന്ന ഭാഗത്ത് കാണാം.‌ഇത് ഓഫീസറുടെയും ഡാഷ് ബോര്‍ഡില്‍ കാണിക്കും.
ഇനി ഇതിനു തൊട്ടു താഴെയായി Inbox, Outbox എന്നതിനടുത്ത് Parkedഎന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.(എപ്പോഴാണോ Unpark ചെയ്യേണ്ടത്, അപ്പോള്‍,)‌
ഏറ്റവും അറ്റത്തുള്ള വ്യൂ ക്ലിക്ക് ചെയ്യുക.
ഫയല്‍ കാണാം.
ഏറ്റവും താഴെ Unpark ഉണ്ട്.‌
സെക്ഷനുള്ള ഏക Action ആണ് അത്.Unpark ചെയ്യുക.

ഫയല്‍ Open ആയി.



Friday, September 20, 2019

സമന്വയ-തസ്തിക നിര്‍ണ്ണയ ഫയലുകളുടെ 100% ,10% പരിശോധന(റിവ്യൂ)

സമന്വയയിലൂടെ ഈ വര്‍ഷം തസ്തിക നിര്‍ണ്ണയ ഫയലുകളുടെ 100% ,10% പരിശോധന(Review) പരിശോധന നടക്കുകയാണല്ലോ. ഇത് എങ്ങിനെ ചെയ്യാം എന്ന് നോക്കാം. ഇതിലെ ആദ്യ ചില ഭാഗങ്ങള്‍ കഴിഞ്ഞാല്‍ എല്ലാം തസ്തിക നിര്‍ണ്ണയ ഫയലുകളുടെ അപ്പീല്‍ ചെയ്യുന്ന അതേ പോലെയാണ്.ആദ്യം നാം മനസ്സിലാക്കേണ്ട കാര്യം ഇത് സമയബന്ധിതമായി ചെയ്യേണ്ട ഒരു കാര്യമാണ്. കേരള വിദ്യാഭ്യാസ നിയമം അദ്ധ്യായം 23 ചട്ടം 12 സിയാണ് ബാധകം.
ചട്ടം ഇങ്ങനെ ആണ്.
12C. Scrutiny of staff fixation by higher officers:- (1) The District Educational Officer shall scrutinise all orders passed by the Assistant Educational Officer in regard to fixation of staff strength in Primary Schools and may revise such of the orders as are found necessary. Such revision orders shall be passed before the end of August every year and forward copy of such orders to the [Deputy Director (Education)] and the Manager/ Headmaster. (2) The [Deputy Director (Education)] shall scrutinise all orders passed by the District Educational Officer in regard to the fixation of staff strength in High and Training Schools and may revise such of the orders as are found necessary. Such revision orders shall be passed before the end of August every year and forward copy of such orders to the Director and the Manager/Headmaster. The [Deputy Director (Education)] shall also verify the correctness of the fixation orders of the Assistant Educational Officer and the revision orders of the District Educational Officer relating to at least 10 percent of the Primary Schools within his jurisdiction before the end of September every year and may revise such of the orders as are found necessary. Copies of such orders passed shall be forwarded to the Director/ Manager/ Headmaster. (3) Any order by the District Educational Officer or the [Deputy Director (Education)] as the case may be, revising the fixation orders shall not be passed unless an opportunity is given to the person who is affected thereby. Such orders shall take effect from the date of these orders.
ഇതിലെ സമയപരിധി സംബന്ധിച്ച് മാറ്റം ഈ വര്‍ഷം സര്‍ക്കാര്‍ ഉത്തരവ് വരും.  ഡയറക്ടറുടെ സര്‍ക്കുലര്‍ കൂടി നന്നായി വായിക്കുക.
നമുക്ക് ആദ്യം ഡി.ഡി.ഇ ഓഫീസിന്റെ കാര്യങ്ങള്‍ പരിശോധിക്കാം. ഡി.ഡി.ഇ ക്ക് ഡി.ഇ.ഒ. കളിലെ ഫയലുകളുടെ 100% പരിശോധനയും   എ.ഇ.ഒ കളിലെ ഫയലുകളുടെ 10% പരിശോധനയുമുണ്ട്.
ഡി.ഡി.ഇ. യുടെ ലോഗിനില്‍ Review എന്ന ഒരു ഐക്കണ്‍ കാണാം.(ടൈല്‍). ഇതില്‍ ക്ലിക്ക് ചെയ്യുക. 


ആ ഓഫീസിലെ പരിശോധനയുടെ ഒരു ഗ്രാഫിക്കല്‍ വ്യൂ ഇവിടെ കാണാം.
ഇതില്‍ 2 ഭാഗമുണ്ട്. ആദ്യ ഭാഗം 10% പരിശോധന, രണ്ടാം ഭാഗം 100% പരിശോധന.
ഇനി ഇതില്‍ രണ്ട് ഭാഗത്തും വലതുഭാഗത്തുള്ള സെലക്റ്റ് ക്ലിക്ക് ചെയ്ത് ഓഫീസ് സെലക്റ്റ് ചെയ്താല്‍ ആ ഓഫീസിന്റെ പരിശോധന എത്രത്തോളം ആയി എന്നത് കാണാം.
ഇവിടെ ഒരു പ്രധാനപ്പെട്ട കാര്യം 100% പരിശോധന കഴിഞ്ഞ് മാത്രമേ 10 % പരിശോധന നടത്തേണ്ടതുള്ളു. ആ സമയത്തേക്ക് ഡി.ഇ.ഒ.മാര്‍ എ.ഇ.ഒ കളിലെ 100 % പരിശോധന നടത്തിയിരിക്കും. അത് കഴിഞ്ഞേ ഡി.ഡി.ഇക്ക് 10 % പരിശോധിക്കാന്‍ കഴിയൂ.
ഇനി നമുക്ക് Graphical Representation എന്താണെന്ന് കൂടുതലറിയാം.
ഒരു എ.ഇ.ഓ യിലെ 10 % പരിശോധനയുടെതാണ് ഇത് .
ആകെ പരിശോധിച്ചത്             -              3
 No Remarks                    -             ഇല്ല (0)
Objection Dropped              -               2
Objection Pending           -                0
Objection Retained          -               0
(ഇക്കാര്യങ്ങളിലേക്ക് വിശദമായി വരാം)

 67 % കംപ്ലീഷന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് 3 ഫയലില്‍ 2 എണ്ണം ഓബ്ജക്ഷന്‍ തീര്‍പ്പാക്കി എന്ന് മാത്രമാണ്.
വിശദമായ സ്റ്റാറ്റിറ്റിക്സ് താഴത്ത് കാണിക്കും.
തൊട്ടുതാഴെയുള്ള മെനു ബാറില്‍ ഏറ്റവും അറ്റത്ത് Statistics എന്ന മെനു ക്ലിക്ക് ചെയ്താല്‍ ആകെ 92 ഫയലുണ്ടെന്നും അതില്‍ 3 എണ്ണമാണ് പരിശോധിച്ചത് എന്നും 3 % മേ ആയുള്ളൂ എന്നും കാണാം.
ഇനി നമുക്ക് കോമണായി ഉപയോഗിക്കുന്ന ഫയല്‍ രീതിയിലേക്ക് പോകാം.
ഒരു ഉദാഹരണം നോക്കുക.
ഡി.ഡി.ഇ. ഡി.ഇ.ഒ.യിലെ 100 % പരിശോധന നടത്തുന്നു.
ഒരു ഫയലെടുത്തു .
അതില്‍ തടസ്സവാദമില്ല എങ്കില്‍ No Remarks
അടുത്ത ഫയല്‍ എടുത്തു
അതില്‍ ഒരു തടസ്സവാദമുണ്ട്.-അതിന്റെ സ്റ്റാറ്റസ് Objection Pending
ഉടനെ ഡി.ഇ.ഒയില്‍ തടസ്സവാദം എത്തുന്നു. 
ഡി.ഇ.ഒ .മറുപടി നല്‍കുന്നു.
മറുപടി തൃപ്തികരം. സ്റ്റാറ്റസ് Objection Dropped
ഇനി അങ്ങനെയാവണെന്നില്ല, മറുപടി തൃപ്തികരമല്ല, തസ്തിക കുറക്കണം.
-സ്റ്റാറ്റസ് Objection Retained
ഡി.ഡി.ഇ .ആവശ്യമെങ്കില്‍ ഹിയറിങ്ങ് നടത്തുന്നു. ഉത്തരവ് പുറപ്പെടുവിക്കുന്നു. അല്ലെങ്കില്‍ തസ്തിക നിര്‍ണ്ണയം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടുന്നു. രണ്ടായാലും Objection Retained ആയാല്‍ ഡി.ഇ.ഒയിലെ ഫയല്‍ ഓപന്‍ ആകും. അവിടെ ഒരു ഉത്തരവിറക്കണം.ആ ഉത്തരവ് ഡി.ഡി.ഇക്ക് ലഭിക്കും. അവസാനം Objection Dropped.
ഇനി നമുക്ക് ചെയ്തു നോക്കാം.
100% പരിശോധന എങ്ങിനെ ആണ് എന്ന് നോക്കാം.ഇതേ രീതിയിലാണ് ഡി.ഇ.ഒ.യില്‍ നിന്ന് എ.ഇ.ഒയിലെ 100% പരിശോധനയും നടക്കുക. 10 % രീതി വത്യാസമില്ല.File Flow എല്ലാം ഒന്ന് തന്നെ.
 
 ആദ്യം ഡി.ഇ.ഒ.സെലക്റ്റ് ചെയ്യണം.
താഴെയുള്ള മെനുവിലെRepositoryഎന്ന മെനു എടുക്കുക. ഈ മെനുവിലാണ് ആ ഓഫീസിലെ എല്ലാ ഫയലുകളുമുണ്ടാകുക.
 


 വീണ്ടും ഓഫീസ് സെലക്റ്റ് ചെയ്താല്‍ എല്ലാ ഫയലുകളും കാണിക്കും. അതില്‍ ഓരോ ഫയലും നേരത്തെ തീരുമാനിച്ച പ്രകാരം സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യുക എന്നത് മാത്രമാണ് ആദ്യ ജോലി. ഇത് ഡി.ഡി.ഇ., എ.എ., സൂപ്രണ്ട് എന്നിവര്‍ക്കും ഡി.ഇ.ഒയിലെ ഡി.ഇ.ഒ, പി.എ എന്നിവര്‍ക്കും കഴിയും.

ഫോര്‍വേഡ് ചെയ്തു കഴിഞ്ഞാല്‍ ഫോര്‍വേഡഡ് എന്ന് കാണിക്കും.

ഇനി നമുക്ക് സെക്ഷനിലേക്ക് പോകാം.
സെക്ഷനില്‍ റിവ്യൂ എന്ന ടൈലിലും താഴെ റീസെന്റ് ഫയലിലും ഫയലുകള്‍ കാണിക്കും.
10% (SF Review AEO), 100 % (SF Review (DEO) എന്നുതന്നെ രണ്ടായി കാണിക്കും
ഇന്‍ബോക്സില്‍ ഫയലുകള്‍ വന്നതായി കാണാം. മുകളിലുള്ള ആരോകള്‍ ഉപയോഗിച്ച് വിന്‍ഡോ സൈസ് ശരിയാക്കാം.
അപ്പീലിനു കണ്ട അതേപോലെ ഫയല്‍ വ്യൂ ചെയ്യുക.
എല്ലാ കാര്യങ്ങളും പരിശോധിക്കുക. തലേ വര്‍ഷത്തെ ഉത്തരവ് അറ്റാച്ച്മെന്റിലുണ്ടാകും.
നോട്ട് എന്ന ഭാഗമാണ് എടുക്കേണ്ടത്. ഇവിടെ ഈ ഫയലിനെ പറ്റിയുള്ള റിമാര്‍ക്ക്സ് രേഖപ്പെടുത്തുക.
ഇപ്പോള്‍ തടസ്സവാദങ്ങളില്ല എന്ന് കരുതുക.ഇക്കാര്യം നോട്ടെഴുതി സേവ് ചെയ്ത് സൂപ്രണ്ട്, എ.എ വഴി ഡി.ഡി.ഇ.യിലെത്തണം.ഓരോരുത്തര്‍ക്കും നോട്ട് എഴുതാം.
ഫോര്‍വേഡ് ചെയ്യുക
ഫോര്‍വേഡ് ചെയ്ത ഫയല്‍ എടുക്കേണ്ട ആള്‍ എടുക്കുന്ന വരെ പുള്‍ബാക്ക് (Pull Back)ചെയ്യാം.
ഔട്ട് ബോക്സിലാണ് കാണുക. ഹെല്‍പ് ഫയലില്‍ നേരിട്ട് ഡി.ഡി.ഇക്ക് ഫോര്‍വേഡ് ചെയ്യുന്നു. ഓഫീസില്‍ ചെയ്യരുത്.
ഡി.ഡി.ഇയുടെ ലോഗിന്‍ നോക്കാം.
റിവ്യൂ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഇന്‍ബോക്സില്‍ നോക്കുക.
സെക്ഷനില്‍ നിന്നും വന്ന ഫയല്‍ കാണാം. അത് വ്യൂ ചെയ്യുക.
നോട്ട് നോക്കുക. ഈ നോട്ടില്‍ തൃപ്തിയുണ്ടെങ്കില്‍ ഫയലിന്റെ ഇടത് ഭാഗത്ത് ഏറ്റവും താഴെയായി Action എന്ന ബട്ടണ്‍ കാണാം.


 ഇതില്‍ ക്ലിക്ക് ചെയ്യുക.
നേരത്തെ പറഞ്ഞ എല്ലാ Action കാണാം. നമുക്ക് ആദ്യം No Remarks നോക്കാം.

ഇവിടെ സെലക്റ്റ് ചെയ്യുന്ന ആക്ഷനനുസരിച്ച് പിന്നീട് വരുന്ന കണ്‍ഫര്‍മേഷന്‍  കളര്‍ മാറിവരും. വളരെ ശ്രദ്ധിക്കുക. നോ റിമാര്‍ക്സ് സെലക്റ്റ് ചെയ്ത് പിന്നീട് Objection എഴുതാന്‍ കഴിയില്ല.
സേവ് ചെയ്യുക.
ഇപ്പോള്‍ ഫയലിന്റെ സ്റ്റാറ്റസ് നോ റിമാര്‍ക്സ് ആയി. ഇത് ഡി.ഡി.ഇയിലും ഡി.ഇ.ഓയിലും കാണാന്‍ കഴിയും.

ഈ ഫയലിലെ നടപടികള്‍ കഴിഞ്ഞു.
ഇനി Objection എങ്ങിനെ രേഖപ്പെടുത്താം എന്ന് നോക്കാം.
സെക്ഷന്‍ ക്ലാര്‍ക്ക് അടുത്ത ഒരു ഫയല്‍ നോക്കുന്നു.  ഉന്നയിക്കുന്നു. Objection നോട്ടിലാണ് രേഖപ്പെടുത്തേണ്ടത്. ഈ രേഖപ്പെടുത്തലുകളെല്ലാം മുകളിലുള്ള ഓഫീസര്‍മാര്‍ക്കും ഡയറക്ടേറ്റിലും സര്‍ക്കാരിലും ലഭ്യമാണ്.
ഓബ്ജക്ഷന്‍ എഴുതി നേരത്തെ കാണിച്ച പോലെ File flow പ്രകാരം ഡി.ഡി.ഇയിലെത്തുന്നു.
ഡി.ഡി.ഇ നോട്ട് നോക്കി Action തിരഞ്ഞെടുക്കുന്നു.
ഇവിടെ Objection Pending എന്ന ആക്ഷന്‍ ആണ് സെലക്ട് ചെയ്യേണ്ടത്.
കളര്‍ മാറിയത് ശ്രദ്ധിക്കുക. സേവ് ചെയ്യുക.ഫയല്‍ സെക്ഷനിലേക്ക് (ഡി.ഡി.ഇയിലെ ) എത്തും.
സെക്ഷന്‍ തുറക്കുമ്പോള്‍ ഹോം പേജില്‍ ഈ ഫയലിന്റെ സ്റ്റാറ്റസ്  Objection Pending  എന്നായിട്ടുണ്ടാകും. 
സെക്ഷന്‍ ഫയല്‍ View ചെയ്യണം.
ഇപ്പോള്‍ സെക്ഷനില്‍ ഫയല്‍ തുറക്കുമ്പോള്‍ Objection Remarks എന്ന ഒരു ടൈല്‍ കൂടി കാണാന്‍ കഴിയും.

ഈ ഐക്കണ്‍ ക്ലിക്ക് ചെയ്ത് Objection രേഖപ്പെടുത്തണം.
Add Remarks എന്ന ബട്ടണ്‍ കാണാം. ഇവിടെയാണ് ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തല്‍ വരുത്തേണ്ടത്. എന്തെങ്കിലും രേഖകള്‍ അയക്കാനുണ്ടെങ്കില്‍ (ഡി.ഇ.ഒ.ക്ക്) അത് അറ്റാച്ച് ചെയ്യാവുന്നതാണ്.
എഴുതിയ Remarks ഫയല്‍ ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്പ് വരെ Update ചെയ്യാന്‍ കഴിയും.
സെക്ഷന്‍ നോട്ട് എഴുതി സൂപ്രണ്ടിന് ഫോര്‍വേഡ് ചെയ്യണം. സൂപ്രണ്ടിന് Objection Update ചെയ്യാന്‍ കഴിയും. ഇവിടെ  Objection Pending എന്ന് ഡി.ഡി.ഇ. Action എടുക്കുന്നതോടെ ഡി.ഡി.ഇ.യുടെ നോട്ട് വന്നിട്ടുണ്ടാകും.അതിനു താഴെയായി മറ്റ് നോട്ടുകള്‍ കാണാം.
ഫോര്‍വേഡ് ചെയ്യുക.
സൂപ്രണ്ട് Objection Update ചെയ്യുന്നു (ആവശ്യമെങ്കില്‍).

എ.എക്കും ഇതുപോലെ Objection Update ചെയ്യാം. ചെയ്ത് നോട്ടെഴുതി ഡി.ഡി.ഇക്ക് ഫോര്‍വേഡ് ചെയ്യുക.
ഡി.ഡി.ഇ ഈ തടസ്സവാദം അംഗീകരിച്ചാല്‍ മാത്രമേ തടസ്സവാദം ഡി.ഇ.ഒ.യിലെത്തൂ.
ഇവിടെ ഡി.ഡി.ഇ.ക്ക് ഓബ്ജക്ഷന്‍ അപ്ഡേറ്റ് ചെയ്യാം. ഓരോരുത്തരും അപ്ഡേഷന്‍ വരുത്തിയതെന്താണ് എന്ന് പരിശോധിക്കാം. Remarks History എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഹിസ്റ്ററി നോക്കാം.



ഓരോരുത്തരും വരുത്തിയ മാറ്റങ്ങള്‍ ലഭ്യമാണ്.
ഇനി ഡി.ഡി.ഇ Objection Approve ചെയ്യുന്നു.
Objection Approve ചെയ്യുന്നതോടെ തല്‍ക്കാലം ഡി.ഡി.ഇയിലെ ആ ഫയലിലെ പണി കഴിഞ്ഞു. ഇപ്പോള്‍ ഫയല്‍ ഡി.ഇ.ഒ.യിലെത്തി.
ഇനി കുറച്ച് നേരം ഡി.ഇ.ഒ.യില്‍.ഇതേ രീതിയിലാണ് എ.ഇ.ഒ.യിലേയും ജോലികള്‍.
--------------------------------------------------------------------------------------------------------------------------
ഡി.ഇ.ഒ.യിലെ ഡാഷ് ബോര്‍ഡ് ഒന്ന് നോക്കാം. ഇവിടെ റിവ്യൂ എന്ന ടൈല്‍ ഉണ്ട്. ആയത് ക്ലിക്ക് ചെയ്താല്‍ ഡി.ഡി.ഇയിലെ അതേപോലെയുള്ള ഒരു ഹോം പേജിലെത്തും.ഇവിടെയും 2 ഭാഗമുണ്ട്. എന്നാല്‍ ഒരു വത്യാസമുണ്ട്.

ഇവിടെ ഇടത് ഭാഗത്ത് ഡി.ഡി.ഇ നടത്തുന്ന 100% പരിശോധനയും വലതുഭാഗതത് ആ ഓഫീസില്‍ നിന്നും എ.ഇ.ഒ.യില്‍ നടത്തുന്ന 100 % പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ലഭിക്കുക.
ഇടത് ഭാഗത്ത് ഒരു ഫയല്‍ (ഡി.ഡി.ഇ Objection Pending വന്നതായി കാണാം.
അത് സെക്ഷനിലേക്ക് അയക്കണം.
ഫയല്‍ വ്യൂ ചെയ്യുക.തടസ്സവാദം അവിടെ Objection Remarks എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണാം. സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യുക.
സെക്ഷന്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഫയല്‍ കാണാം.
ആ ഫയല്‍ വ്യൂ ചെയ്യണം. വ്യൂ ചെയ്താല്‍ Objection Remarks കാണാം. അതിനു തൊട്ടടുത്ത് തന്നെ അതിനുള്ള മറുപടി നല്‍കാനുള്ള Reply എന്ന ഓപ്ഷനും കാണാം.
ഫയല്‍ പരിശോധിച്ച് Reply തയ്യാറാക്കുക.
Add Remarks എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.. മറുപടി ചേര്‍ക്കുക. അറ്റാച്ച്മെന്റ് ഉണ്ടെങ്കില്‍ അതും ചേര്‍ക്കാം.
ഇവിടെയും റിമാര്‍ക്സ് ഫയല്‍ ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്പായി അപ്ഡേറ്റ് ചെയ്യാം.

ഫയല്‍ സൂപ്രണ്ടിലേക്കും സൂപ്രണ്ട് പി.എക്കും പി.എ, ഡിഇ.ഓക്കും ഫോര്‍വേഡ് ചെയ്യുക.അവരവരുടെ റിമാര്‍ക്സ് അപ്ഡേറ്റ് ചെയ്യണം.
സൂപ്രണ്ടും റിമാര്‍ക്ക്സ് അപ്ഡേറ്റ് ചെയ്യണം. ഇവിടെയും Remarks History കാണാം.
ഇനി ഫയല്‍ പി.എ.വഴി  ഡി.ഇ.ഒ.ക്ക് ഫോര്‍വേഡ് ചെയ്യുക.
ഡി.ഇ.ഒ, എ.ഇ.ഒ തലങ്ങളില്‍ പ്രത്യേക നോട്ട് വേണ്ടതില്ല.
ഡിഇ.ഓക്ക് റിമാര്‍ക്സ് എഡിറ്റ് ചെയ്യാനും അതിനു ശേഷം അംഗീകരികാകനും കഴിയും. Reply ഡി.ഇ.ഒ.അംഗീകരിക്കണം.
മറുപടി അംഗീകരിക്കുന്നതോടെ ഫയല്‍ വീണ്ടും ഡി.ഡി.ഇ.യിലെത്തുന്നു. ഇതേ രീതിയില്‍ തന്നെ എ.ഇ.ഒ. കളിലെ 100 % പരിശോധന  നടത്തുമ്പോള്‍ മറുപടി എ.ഇ.ഒ. അംഗീകരിക്കുകയും ഫയല്‍ ഡി.ഇ.ഓ.യിലെത്തുകയും ചെയ്യും.
ഇങ്ങനെ മറുപടി അംഗീകരിച്ചാല്‍ സ്റ്റാറ്റസ് Approved എന്നാവും.മറുപടി നല്‍കിയതിനാല്‍ ഇടത്തേ അറ്റത്ത് മഞ്ഞ കളറിലുള്ള ഒരു വരയും വരും.
തല്‍ക്കാലം ഡി.ഇ.ഒ.യിലെ / എ.ഇ.ഒ.യിലെ ജോലി കഴിഞ്ഞു.
-------------------------------------------------------------------------------------------------------------------------------
ഇനി ഡി.ഡി.ഇ.യിലേക്ക് പോകാം.
ഡി.ഡി.ഇ.യില്‍ Objection രേഖപ്പെടുത്തിയതിനാല്‍ താല്‍ക്കാലികമായി ഫയല്‍ ജോലി അവസാനിച്ചതായിരുന്നു. ആയത് വീണ്ടും അവിടെ Open ആയിരിക്കും. ഡി.ഡി.ഇ.യിലെ സെക്ഷന്‍ ക്ലാര്‍ക്ക് ലോഗിന്‍ ചെയ്താല്‍ ഫയല്‍ കാണാം.


 ഫയല്‍ വ്യൂ ചെയ്യുക.
 Objection Remarks എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ആയതില്‍ Objection  അതിനുള്ള Reply എന്നിവ കാണാന്‍ കഴിയും.
ഈ മറുപടി നോക്കി അഭിപ്രായം നോട്ടെടുത്ത് രേഖപ്പെടുത്തി ഫയല്‍ സൂപ്രണ്ട് വഴി എ.എ. വഴി ഡി.ഡി.ഇ.ക്ക് ഫോര്‍വേഡ് ചെയ്യണം.
ഡി.ഡി.ഇ.ലോഗിന്‍ ചെയ്ത് ഫയല്‍ പരിശോധിച്ച് നോട്ട് , മറുപടി എല്ലാം പരിശോധിച്ചതിനുശേഷം ഫയലിന്റെ ഇടത് ഭാഗത്ത് ഏറ്റവും താഴെയായി Action സെലക്ട് ചെയ്യണം.
ഇവിടെ Action എടുക്കുമ്പോള്‍ 3 Action ലഭ്യമാകൂ.
1.Objection Pending
2.Objection Retained
3.Objection Dropped
മറുപടി തൃപ്തികരമാണെങ്കില്‍ ഇവിടെ വെച്ച് തന്നെ തടസ്സവാദം നീക്കി ഫയല്‍  അവസാനിപ്പിക്കാവുന്നതാണ്.
ഇതിനായി ആക്ഷന്‍ എടുത്ത്  Objection Dropped എന്ന് സെലക്ട് ചെയ്താല്‍ മതിയാകും.
ഇതോടുകൂടി ഈ ഫയലിലെ ജോലി അവസാനിച്ചു. തടസ്സവാദം നീക്കിയതായി ഡി.ഇ.ഓക്ക് കാണാന്‍ കഴിയും.തടസ്സവാദം നീക്കിയത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാനും കഴിയും.
ഇത് എങ്ങിനെയെന്ന് നോക്കാം.Objection Dropped ആക്കുമ്പോള്‍
 ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശം നല്‍കാനുള്ള വിന്‍ഡോ ആണ് കാണുന്നത്. ഇവിടെ നിര്‍ദ്ദേശം നല്‍കി ഫയല്‍ അവസാനിപ്പിച്ചാല്‍ ഡി.ഇ.ഒക്ക് ആ നിര്‍ദ്ദേശം കാണാന്‍ കഴിയും.
അത് ഡി.ഇ.ഒ.യില്‍ ഇങ്ങനെ കാണാം.


ഇനി അതല്ല, തടസ്സവാദം ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ 2 തരത്തില്‍ ആക്ഷന്‍ എടുക്കാം.
1.സ്വമേധയാ
2.ഹിയറിങ്ങ് നടത്തി.
ഉത്തരവ് പരിഷ്കരിക്കണം, പക്ഷേ തസ്തിക ഒന്നും നഷ്ടപ്പെടുന്നില്ലെങ്കില്‍ Objection Retained എന്നത് സെലക്ട് ചെയ്താല്‍ മതിയാകും.ഇങ്ങനെ ചെയ്താല്‍ റിവ്യൂ ഫയലില്‍ ഒരു ഡ്രാഫ്റ്റ് ഓട്ടോമാറ്റിക്ക് ആയി ജനറേറ്റ് ചെയ്യപ്പെടും.ഈ ഡ്രാഫ്റ്റ് എടുത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്ത് ഉത്തരവാക്കി അംഗീകാരത്തിനായി അയക്കണം.ഈ ഉത്തരവ് ഓഫീസര്‍ ഫെയര്‍ ആക്കി പ്രൊസീഡിങ്ങ്സാക്കണം. ഇത്തരത്തില്‍ ഉത്തരവാക്കിയാലേ താഴെ ഓഫീസിലെ ,ഇവിടെ ഡി.ഇ.ഒ.യിലെ ഫയല്‍ Open ആകും. ഇനി ഹിയറിങ്ങാണ് തീരുമാനിക്കുന്നത് എങ്കില്‍ അപ്പീല്‍ ഫയലില്‍ ചെയ്ത അതേപോലെ ഹിയറിങ്ങ് നോട്ടീസ് തയ്യാറാക്കി അയച്ച് ഹിയറിങ്ങ് നടത്തി തീരുമാനമെടുത്ത് ഉത്തരവ് (ഡ്രാഫ്റ്റ്, ഫെയര്‍) ആക്കി മാറ്റണം.Objection Retained ആയാല്‍ ഉത്തരവ് പുതുക്കേണ്ടതാണെന്ന് ഡി.ഇ.ഓക്ക് നിര്‍ദ്ദേശം ഉത്തരവായി നല്‍കുക. നേരത്തെ  അപ്പീല്‍ അനുവദിച്ചതിനു ശേഷം ഡി.ഇ.ഒ.യില്‍ ചെയ്ത അതേ രീതിയില്‍ പുതിയ ഒരു പ്രൊസീഡിങ്സ് നല്‍കുക. പ്രൊസീഡിങ്സ് ഉത്തരവായാല്‍ ആ വിവരം ഡി.ഡി.ഇ.യില്‍ ലഭിക്കും. ഡി.ഡി.ഇ.യില്‍ മുകളില്‍ കാണിച്ച അതേ രീതിയില്‍ സെക്ഷന്‍ നോട്ടെഴുതി സൂപ്രണ്ട്, എ.എ. വഴി ഡി.ഡി.ഇ.യിലെത്തി ഡി.ഡി.ഇ ആക്ഷന്‍ എടുത്ത് ഓബ്ജക്ഷന്‍ ഡ്രോപ്പ് ചെയ്യുക.ഹിയറിങ്ങ് / ഓബ്ജക്ഷന്‍ റീട്ടെയിന്‍ഡ് എന്നീ രണ്ട് ആക്ഷന്‍ കൊടുത്താലും പിന്നീട് ഓബ്ജക്ഷന്‍ ഡ്രോപ്ഡ് എന്ന ആക്ഷന്‍ മാത്രമേ പിന്നീട് ഉപയോഗിക്കാന്‍ കഴിയൂ. അപ്പീലില്‍ ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്തത് എന്ന സംശയമുള്ളവര്‍ ഈ പോസ്റ്റ് നോക്കുക.
മറ്റൊരു പ്രധാന കാര്യം Objection Retained ആയാല്‍ ഡി.ഇ.ഒ/ഡി.ഡി.ഇ ഒരു Proceedings നല്‍കണം.അതായത് objection retained  ആയാല്‍ സെക്ഷന്‍ ക്ലാര്‍ക്ക് ഒരു Proceedings(New Draft) എടുത്ത് തയ്യാറാക്കി ഫയല്‍ ഫ്ലോ പ്രകാരം ഡി.ഡി.ഇ/ഡി.ഇ.ഒ.യിലെത്തുമ്പോള്‍ അവിടെ ആദ്യം Draft എടുത്ത് Fair ആക്കി  Fair  എടുത്ത് Save as Proceedings ആക്കണം.ഫയല്‍ തിരിച്ച് സെക്ഷനിലേക്ക് വരും. അതോടൊപ്പം തസ്തിക നിര്‍ണയ ഫയല്‍ (താഴെ ഓഫീസിലെ) Re- opened ആകും.

ഈ ഫയല്‍ കാണുന്നത് Staff fixation Dash Board ലാണ്. ഈ ഫയല്‍ സെക്ഷനിലേക്ക് നോട്ടെഴുതി ഫോര്‍വേഡ് ചെയ്യണം. സെക്ഷന്‍ തസ്തിക നിര്‍ണ്ണയം പുനഃക്രമീകരിക്കുന്ന ഉത്തരവ് Draft ല്‍ തയ്യാറാക്കണം.
എ.ഇ.ഒ.കളില്‍
എ.ഇ.ഒ.കളിലെ നടപടിക്രമങ്ങള്‍ക്ക് വത്യാസമില്ല.
എ.ഇ.ഓ / എ.ഇ.ഒ.യിലെ ജീവനക്കാര്‍ ലോഗിന്‍ ചെയ്ത് റിവ്യൂ എടുത്താല്‍ താഴെ കാണുന്നതുപോലെ 
 
 ഒരേ ഒരു വത്യാസമേയുള്ളൂ. ഇടത് ഭാഗത്ത് ഡി.ഇ.ഒ.യുടെ 100% പരിശോധനയും വലത് ഭാഗത്ത് ഡി.ഡി.ഇ.യുടെ 10% പരിശോധനയുമാണ് കാണുക. മറ്റ് ഒരു വത്യാസവുമില്ല.