സമന്വയയില്‍ ഫയല്‍ പാര്‍ക്ക് ചെയ്യുന്നത് എന്തിന് എങ്ങനെ എന്ന് നോക്കാം.
ഒരു സ്കൂളിലെ ഒരു യു.പി.എസ്.ടി.യെ എച്ച്.എസ്.ടി.ആക്കി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.അന്ന് തന്നെ ആ ഒഴിവിലേക്ക് ഒരു പുതിയ യു.പി.എസ്.ടി.യെ നിയമിച്ചു എന്ന് കരുതുക. ഇതില്‍ ആദ്യ സ്ഥാനക്കയറ്റം പരിഗണിച്ച് മാത്രമേ പുതിയ നിയമനം പരിഗണിക്കാന്‍ കഴിയൂ. അതിനാല്‍ രണ്ടാമത്തെ ഫയല്‍ നമ്മള്‍ ചെയ്തിരുന്നത് ലൈ ഓവര്‍ ആയരുന്നു.ഇതിനു സമന്വയയില്‍ പറയുന്ന പേരാണ് പാര്‍ക്കിങ്ങ്.(Parking)
പാര്‍ക്ക് ചെയ്യുന്നതിന് ഓഫീസര്‍ക്കാണ് കഴിയുക.കാരണം ഇത് ഒരു File Action ആണ്. അപ്പോള്‍ ഇതിനായി നോട്ടെഴുതി ഫോര്‍വേഡ് ചെയ്ത് ഫയല്‍ ഫ്ലോ പ്രകാരം ഫയല്‍ ഓഫീസര്‍ക്ക് എത്തണം.ഓഫീസര്‍ ഫയല്‍ വ്യൂ ചെയ്ത് Action എടുക്കണം.
ഇങ്ങിനെ Action എടുക്കുമ്പോള്‍ അതില്‍ Park എന്ന് കാണാം.
Go കൊടുത്ത് tick box ടിക്ക് ചെയ്ത് സേവ് ചെയ്യണം.
ഇപ്പോള്‍ ഈ ഫയലിന്റെ Status പാര്‍ക്ക്ഡ് എന്നായി.
മാത്രമല്ല, ഫയല്‍ സെക്ഷനിലേക്ക് എത്തുകയും ചെയ്യും.
സെക്ഷന്റെ ലോഗിനില്‍ ഈ ഫയല്‍ പാര്‍ക്ക്ഡ് എന്ന ഭാഗത്ത് കാണാം.ഇത് ഓഫീസറുടെയും ഡാഷ് ബോര്‍ഡില്‍ കാണിക്കും.
ഇനി ഇതിനു തൊട്ടു താഴെയായി Inbox, Outbox എന്നതിനടുത്ത് Parkedഎന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.(എപ്പോഴാണോ Unpark ചെയ്യേണ്ടത്, അപ്പോള്‍,)
ഏറ്റവും അറ്റത്തുള്ള വ്യൂ ക്ലിക്ക് ചെയ്യുക.
ഫയല്‍ കാണാം.
ഏറ്റവും താഴെ Unpark ഉണ്ട്.
സെക്ഷനുള്ള ഏക Action ആണ് അത്.Unpark ചെയ്യുക.
ഫയല്‍ Open ആയി.
No comments:
Post a Comment