Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Wednesday, January 28, 2026

Samanwaya-RPWD Appointment-New Update



നിലവിൽ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ ഉദ്യോഗാ‍ത്ഥികൾക്ക് അഡ്വൈസ് (നിയമന ശിപാ‍ര്‍ശ ) നൽകിയിട്ടുണ്ട്. ആയത് ലഭിച്ച് ഉദ്യോഗാര്‍ത്ഥി ഹാജരാകുന്ന പക്ഷം മാനേജ‍ര്‍ നിയമനം നടത്തി സമന്വയ മുഖേന നിയമന പ്രൊപ്പോസൽ അയക്കേണ്ടതുണ്ട്. ആയത് എപ്രകാരം ചെയ്യുമെന്ന് നോക്കാം.

മാനേജരുടെ ലോഗിനിൽ നിലവിലുള്ള അപ്പോയ്ന്റ്മെന്റ് ഭാഗത്ത് പുതുതായി RPWD Appointment എന്ന ലിങ്ക് വന്നിട്ടുണ്ട്.


ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

മാനേജ‍ര്‍ക്ക്  അഡ്വൈസ് കാണാവുന്നതാണ്. അതിനടുത്തായി ഒരു ആക്ഷൻ ബട്ടൻ കാണാം.





ഇത് ക്ലിക്ക് ചെയ്താൽ മറ്റേതൊരു നിയമന ഫയലും പോലെ വരുന്നതും ഉദ്യോഗാര്‍ത്ഥിക്ക് നൽകിയ അഡ്വൈസ് കാണാനും തുടര്‍ന്ന് ആക്ഷൻ ബട്ടൺ ക്ലിക്ക് ചെയ്താൽ മറ്റേതൊരു നിയമന ഫയലും പോലെ നിയമന പ്രൊപ്പോസലും കാണാവുന്നതാണ്.


ഉദ്യോഗാ‍ര്‍ത്ഥിയുടെ ലഭ്യമായ വിവരങ്ങൾ പൂരിപ്പിക്കപ്പെട്ടിരിക്കും. മറ്റ് വിവരങ്ങൾ മാത്രം ചേര്‍ത്താൽ മതിയാകും.






ഇവിടെ നിയമനഫയലിന്റെ ആദ്യ ഭാഗത്ത് Appointment Category എന്ന ഭാഗത്ത് RPWD Appointment എന്നത് സെലക്റ്റ് ചെയ്യേണ്ടതാണ്.

യോഗ്യത സ‍ര്‍ട്ടിഫിക്കറ്റുകൾ പ്രത്യേകമായി അപ് ലോഡ് ചെയ്യേണ്ടതില്ല. അതുപോലെ തന്നെ മെഡിക്കൽ സ‍ര്‍ട്ടിഫിക്കറ്റ്, ജോബ് ഓറിയന്റഡ് ഫിസിക്കൽ ആൻഡ് ഫങ്ഷണാലിറ്റി സ‍ര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യേണ്ടതില്ല. മറ്റ് ആവശ്യമായ ഡിക്ലറേഷനുകൾ അറ്റാച്ച് ചെയ്ത് ഫയൽ സബ്മിറ്റ് ചെയ്യേണ്ടതാണ്.
അധികമായി സ്വഭാവ സർട്ടിഫിക്കറ്റും പി.എസ്.സി വിലക്കിയിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഉദ്യോഗാ‍ര്‍ത്ഥി ഹാജരാക്കണം.
ഈ ഫോമുകൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

(നിലവിൽ ഫോം 27 ലെ നിയമന ഉത്തരവും ജോയിനിങ്ങ് റിപ്പോര്‍ട്ടും ഓട്ടോമാറ്റിക്ക് ആയി പ്രിന്റ് വരുന്നതല്ല. ഉടനെ അപ്ഡേഷൻ നടക്കുന്നതാണ്. അതിന് കാക്കേണ്ടതില്ല. ഇപ്പോൾ മറ്റ് നിയമനം പോലെ ഫോം മാന്വലായി ഒപ്പിട്ട് അപ് ലോഡ് ചെയ്യേണ്ടതാണ്.)



ഓഫീസുകളിൽ ഇത്തരം ഫയൽ പ്രത്യേകമായി കാണാൻ കഴിയുന്നതാണ്
മറ്റ് നടപടികളെല്ലാം മറ്റ് നിയമന ഫയൽ പോലെത്തന്നെയാണ്


ഓഫീസിൽ നിയമന ഫയൽ നോക്കുമ്പോൾ


ഇത്തരം ഫയൽ പ്രത്യേകം കാണിക്കും

No comments:

Post a Comment