1. അഡ്വൈസ് ലഭിച്ചു. ഇനി എന്താണ് ചെയ്യേണ്ടത്?
കെ.ഇ.ആർ പ്രകാരം അദ്ധ്യാപകനെ / അദ്ധ്യാപികയെ നിയമിക്കേണ്ടത് മാനേജരാണ്. ലഭിച്ച അഡ്വൈസുമായി മാനേജരെ സമീപിച്ചാൽ നിയമന ഉത്തരവ് (ഫോം 27) ഒപ്പിട്ട് നൽകും. ആയതിൽ ഉദ്യോഗാർത്ഥിയും ഒപ്പിടേണ്ടതുണ്ട്.2. ഒന്നിലധികം അഡ്വൈസ് ലഭിച്ചു. എന്ത് ചെയ്യണം?
ഒന്നിൽ കൂടുതൽ Advice ലഭിച്ച Candidate തൽക്കാലം ഏത് Advice സ്വീകരിക്കണമെന്നത് തീരുമാനിച്ച് ആ മാനേജരെ ബന്ധപ്പെട്ട് Appointment Order കൈപ്പറ്റി സ്കൂളിൽ ജോയിൻ ചെയ്താൽ മതി. തുടർന്ന് മാനേജർ സമന്വയ മുഖേന Proposal അയക്കണം. ഒരു Proposal അയച്ചാൽ മറ്റ് Adviceകൾ Cancel ആകും.3. നിയമന പ്രൊപ്പോസൽ എപ്പോൾ സമർപ്പിക്കണം?
പ്രൊപ്പോസൽ സമർപ്പിക്കുന്നത് മാനേജരാണ്. സമന്വയ പോർട്ടൽ മുഖേന നിയമിച്ച് കഴിഞ്ഞ് 15 ദിവസത്തിനകം മാനേജർ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്.4. ഉദ്യോഗാർത്ഥി അധിക രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ?
ഉദ്യോഗാർത്ഥിയുടെ സർട്ടിഫിക്കറ്റുകളെല്ലാം അഡ്വൈസിനൊപ്പം മാനേജരുടെ സമന്വയ പോർട്ടലിൽ ലഭ്യമാകുന്നതാണ്. അധികമായി സ്വഭാവ സർട്ടിഫിക്കറ്റും പി.എസ്.സി വിലക്കിയിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.👉 ഫോമുകൾ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം
5. അലോട്ട്മെന്റ് നടത്തുന്നത് എങ്ങനെയാണ്?
ഇവിടെ അലോട്ട്മെന്റ് 8 പോയിന്റ് റൊട്ടേഷൻ അനുസരിച്ചാണ് നടത്തുന്നത്. ഓരോ തസ്തികയും മുൻകൂട്ടി നിശ്ചയിച്ച ക്രമത്തിൽ വിവിധ വിഭാഗങ്ങൾക്ക് നൽകപ്പെടുന്നു.6. എൽ.പി.എസ്.ടി. ആകെ 10 തസ്തികകൾ ഉണ്ടെങ്കിൽ അലോട്ട്മെന്റ് എങ്ങനെയാകും?
1 → VI2 → HI
3 → LD
4 → MI
5 → VI
6 → HI
7 → LD
8 → MD
9 → VI
10 → HI
7.മുകളിലെ ഉദാഹരണത്തിൽ ഓരോ വിഭാഗത്തിനും ലഭിക്കുന്ന തസ്തികകൾ എത്ര?
VI – 3HI – 3
LD – 2
MI – 1
MD – 1
No comments:
Post a Comment