സമന്വയയില്‍ നിയമനാംഗീകാരം തെറ്റ് തിരുത്തുന്നതിനും പുതിയ രേഖകള്‍ സമര്‍പ്പിക്കുന്നതിനും
1.നിയമനാംഗീകാര അപേക്ഷ മാനേജര്‍ സമര്‍പ്പിച്ചതില്‍ അപാകത അല്ലെങ്കില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ആ ഭാഗം തിരുത്തുന്നതിന് മാനേജര്‍ക്ക് അവസരം നല്‍കാന്‍ ഓഫീസര്‍ക്ക് പുതിയ ഓപ്ഷന്‍ വന്നിട്ടുണ്ട്.ഇതിനായി ഓഫീസറുടെ(AEO/DEO)ലോഗിനില്‍ ഡാഷ് ബോര്‍ഡില്‍ നിയമനാര്‍ത്ഥിയുടെ വിവരത്തിനു നേരെ ഒരു സെറ്റിങ്സ് ബട്ടണ്‍ വരും.സെറ്റിങ്സ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നാല് ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് ഓഫ് ഓണ്‍ ഓപ്ഷന്‍ ഉണ്ട്.ഏത് ഭാഗമാണ് എഡിറ്റ് ചെയ്യേണ്ടത് എങ്കില്‍ ആ ഭാഗം ഓണ്‍ ആക്കിനല്‍കണം.ഓഫ് ,ഓണ്‍ ചെയ്തത് ആര്,എപ്പോള്‍ എന്നത് കാണിക്കും
ഇവിടെ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
1.തെറ്റായി / അപാകതയുള്ള രേഖ ഡിലീറ്റ് ചെയ്ത് പുതിയത് അപ്ഡേറ്റ് ചെയ്യാന്‍ കഴിയില്ല
2.തെറ്റായി ആദ്യം അപ്‌ലോഡ് ചെയത രേഖ അവിടെ ഉണ്ടാകും. അതേ രേഖയുടെ പുതിയ കോപ്പി പിന്നീട് അപ്‌ലോഡ് ചെയ്യുമ്പോള്‍ Others ലൂടെ മാത്രമേ Upload ചെയ്യാനാകൂ.
3.ഇങ്ങനെ രേഖകള്‍ മാറ്റി വാങ്ങണോ എന്നത് ഓഫീസറുടെ തീരുമാനമാണ്. സമന്വയയില്‍ ഇതിനുള്ള സൗകര്യം ഉണ്ട് എന്ന് മാത്രം.
ഇങ്ങനെ എഡിറ്റ് ചെയ്തതിനുശേഷം ആ ഭാഗം ഓഫ് ചെയ്യാന്‍ മറക്കരുത്
No comments:
Post a Comment