Thursday, June 27, 2019

സമന്വയ തസ്തിക നിർണയം

സമന്വയ തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ സ്റ്റാഫ് ലിസ്റ്റുമായി ബന്ധപ്പെട്ടാണ് .

1. എല്ലാ ജീവനക്കാരുടെയും SB ലഭ്യമല്ല.
2. സീനിയോറിട്ടിയിൽ 999 എന്നാണ്.
3. മറ്റൊന്ന് ഇപ്പോൾ സെലക്ഷൻ ഗ്രേഡ് എച്ച്.എസ്.എ യുടെ പ്രീവിയസ് സർവ്വീസ് എന്നിടത്ത് ആദ്യം ഹയർഗ്രേഡ്, സീനിയർ ഗ്രേഡ് ഇങ്ങനെ വേണോ?
4. അവധി ഒഴിവിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ വേണോ
5. സ്ഥിരം ഒഴിവിൽ ജോലി ചെയ്യുന്ന അംഗീകാരമില്ലാത്തവർ വേണോ
ഇങ്ങനെ പലതരം സംശയങ്ങൾ ഉണ്ട്.
ഉത്തരം.
എന്താണ് സ്റ്റാഫ് ലിസ്റ്റ്. എന്തിനാണ് സ്റ്റാഫ് ലിസ്റ്റ്
തസ്തിക നിർണയം നടത്തി തസ്തികകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ ആരെയൊക്കെ ബാധിക്കും എന്ന് പരിശോധിക്കുന്നതിനാണ് സ്റ്റാഫ് ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. അഥവാ തസ്തിക നഷ്ടപ്പെട്ടാൽ ഇപ്പോൾ എൻറർ ചെയ്ത വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ മാറ്റം (deployment, retrenchment, pooling etc) ചെയ്യില്ല. അതിന് മറ്റ് രേഖകൾ പരിശോധിക്കപ്പെടും.
തസ്തിക നിർണയ പ്രൊപോസൽ മുമ്പ് മാന്വൽ ആയി നല്‍കുമ്പോള്‍ നൽകിയ അതേ സ്റ്റാഫ് ലിസ്റ്റിന്റെ പ്രാധാന്യമേ ഇവിടെയും ഉള്ളൂ.
നേരത്തെ പറഞ്ഞ പോലെ തസ്തിക നിർണയത്തിൽ എന്തെങ്കിലും വത്യാസം വന്നാൽ ആരെയൊക്കെ ബാധിക്കും എന്നത് പെട്ടെന്ന് നോക്കാനാണ് വിവരങ്ങൾ ഉപയോഗിക്കുക. സീനിയോറിട്ടി നമ്പർ നൽകണം എന്ന് ഉദ്ദേശിച്ചത് ഓരോ അദ്ധ്യാപകനും അതാത് തസ്തികയിലെ സ്റ്റാഫ് ലിസ്റ്റ് ക്രമം അതേ ക്രമത്തിൽ ഇവിടെയും ലഭിക്കാനാണ്.അതായത് സിസ്റ്റം ഉപയോഗിച്ച് എൻറർ ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ സീനിയോറിട്ടി കണക്കാക്കുന്നില്ല.
എയ്ഡഡ് സ്കൂളാണെങ്കിൽ ആ സ്കൂളിൽ ഇപ്പോഴത്തെ തസ്തികയിൽ ആദ്യം ജോലിയിൽ കയറിയ തീയ്യതിയാണ് സീനിയോരിട്ടിക്ക് കണക്കാക്കുന്നത്. ഇപ്പോൾ റെഗുലർ ആയിരിക്കാം. അന്ന് ഒരു ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരിക്കാം. അതിനാൽ ഇപ്പോൾ ജോലിയിൽ (റഗുലർ ആയുള്ളള ) പ്രവേശിച്ച തീയ്യതി Present service details ൽ നൽകിയാൽ മുൻ ലീവ് വേക്കൻസി സർവീസ് വിവരങ്ങൾ Previous service ൽ നൽകണം. സർക്കാർ സ്കൂളിലാണെങ്കിൽ ഈ ജില്ലയിൽ ഇപ്പോഴത്തെ പോസ്റ്റിൽ വന്ന തീയ്യതി മതി. ഇവിടെ ഒരു അദ്ധ്യാപകൻ പണ്ട് മറ്റൊരു ഡിപാർട്ട്മെൻ്റിൽ ക്ലർക്ക് ആയി ജോലി ചെയ്തിട്ടുണ്ട് എങ്കിൽ ആ വിവരം നമുക്കാവശ്യമില്ല. നമുക്ക് ഇത് തസ്തിക നിർണയത്തിന് വേണ്ടി മാത്രമാണ്. ഇവിടെ സീനിയോറിട്ടിയെ ബാധിക്കാത്ത അധിക വിവരങ്ങൾ ആവശ്യമില്ല. അതു കൊണ്ടു  Daily wages service ഉം Service ന് ഇടക്കെടുത്ത ലീവും ഒന്നും ചേർക്കേണ്ടതില്ല.
മറ്റൊരു പ്രധാന കാര്യം SPARK ൽ യു.പി.എസ്.എ എന്ന് പറഞ്ഞാൽ തന്നെ ഒരു അമ്പത് എണ്ണമുണ്ട്(Higher grade, Senior Grade,Sel.Grade,Pre revised,Old scale തുടങ്ങി.) എന്നാൽ തസ്തിക നിർണയത്തിന് UPSA എല്ലാം ഒന്നാണ്. അതിനാലാണ് Spark/Sampoorna Designation ഇവിടെ എടുക്കാത്തത്.
ഇനി മറ്റ് ചോദ്യങ്ങൾ
എന്താണ് 999
സീനിയോറിട്ടി അസൈൻ ചെയ്യുക. ആദ്യ ആൾക്ക് 1 എന്ന് കൊടുത്തു സേവ് ചെയ്യുക.
അടുത്ത ആൾക്ക് 2 കൊടുക്കുക. ഇപ്പോൾ ആർക്കും സീനിയോറിട്ടി നൽകാത്തതിനാൽ NA/NIL ന് പകരം 999 ഉപയോഗിച്ചു എന്നേ ഉള്ളൂ. ക്രമപ്രകാരം നമ്പർ കൊടുത്ത് സേവ് ചെയ്യാം.
കാറ്റഗറി വൈസ് സീനിയോറിറ്റി എന്നതി കൊണ്ടാണ് എന്താണ് ഉദ്ദേശിക്കുന്നത്
 നാം എങ്ങനെയാണോ സ്റ്റാഫ് ലിസ്റ്റ് തയ്യാറാക്കുന്നത്, അതേ ക്രമത്തിലാണ് ഇവിടെയും വേണ്ടത്.ഉദാഹരണത്തിന് എച്ച്.എം ന് 1 എന്ന് കൊടുക്കുക
അടുത്തത് എച്ച്.എസ്.എ(ഫിസിക്കല്‍ സയന്‍സ് )ആണ്.ഇതില്‍ സീനിയോറിട്ടി പ്രകാരം ആദ്യം വരുന്ന ആള്‍ക്ക് 1 എന്നും അടുത്ത ആള്‍ക്ക് 2 എന്നും തുടര്‍ന്നും ഇതേ ക്രമത്തില്‍ കൊടുക്കുക.
അടുത്ത തസ്തിക എച്ച്.എസ്.എ(കണക്ക്) വീണ്ടും ഇതിലെ ആദ്യ അദ്ധ്യാപകന് 1 എന്നും അടുത്ത ആള്‍ക്ക് 2 എന്നും എന്നിങ്ങനെ നല്‍കണം.
1. എല്ലാ ജീവനക്കാരുടെയും SB ലഭ്യമല്ല.
SB ഇല്ലാത്തവരുടെ Spark ൽ നൽകിയതോ മുൻ Staff list ൽ നൽകിയതോ ആയ വിവരങ്ങൾ നൽകുക. അതേ ആവശ്യമുള്ളൂ.
2. സീനിയോറിട്ടിയിൽ 999 എന്നാണ്.
നേരത്തെ പറഞ്ഞു.
3. മറ്റൊന്ന് ഇപ്പോൾ സെലക്ഷൻ ഗ്രേഡ് എച്ച്.എസ്.എ യുടെ പ്രീവിയസ് സർവ്വീസ് എന്നിടത്ത് ആദ്യം ഹയർഗ്രേഡ്, സീനിയർ ഗ്രേഡ് ഇങ്ങനെ വേണോ?
വേണ്ട. ഇവിടെ ഗ്രേഡിനൊന്നും പ്രസക്തിയില്ല. സർക്കാർ സ്കൂൾ അദ്ധ്യാപകൻ്റെ എയ്ഡഡ് സർവ്വീസും വേണ്ട.
4. അവധി ഒഴിവിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ വേണോ
വേണ്ട. മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ മാത്രം മതി.
5. സ്ഥിരം ഒഴിവിൽ ജോലി ചെയ്യുന്ന അംഗീകാരമില്ലാത്തവർ വേണോ
ഇങ്ങനെ പലതരം സംശയങ്ങൾ ഉണ്ട്.
ആവാം Unapproved എന്ന വിഭാഗമുണ്ട്.ഇത് സെലക്റ്റ് ചെയ്താൽ PEN ചോദിക്കില്ല.

1 comment: