Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Friday, October 4, 2024

Samanwaya -Password Setting

സമന്വയയിൽ പലപ്പോഴും മാനേജര്‍മാരുടെ പാസ് വേഡ് ലോക്കായി എന്നറിയിച്ച് നോഡൽ ഓഫീസര്‍മാരെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ നോഡൽ ഓഫീസര്‍മാര്‍ക്ക് മാനേജര്‍മാരെ നേരിട്ട് പരിചയമില്ല.മാത്രമല്ല, ഇത് അതാത് ഓഫീസിൽ നിന്നു തന്നെയാണ് റീ സെറ്റ് ചെയ്യേണ്ടത്.ഇതിലേക്കായി ആദ്യം നിര്‍ദ്ദേശിക്കേണ്ടത്. റീസെറ്റ് പാസ് വേഡ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് താഴെ പറയുന്നതുപോലെ ചെയ്യാനാണ്.

ഇപ്പോൾ വരുന്ന വിൻഡോയിൽ  യൂസര്‍ ഐ.ഡിയും മൊബൈൽ നമ്പറും നൽകുക.(ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത് രണ്ടും എച്ച്.എം ന്റെതല്ല.സമന്വയയിൽ എച്ച്.എം ലോഗിൻ എന്നത് പാസ് വേഡ് റീസെറ്റ് ചെയ്യാൻ കഴിയില്ല. എച്ച്.എം മാര്‍ക്ക് സമ്പൂര്‍ണ്ണ ലോഗിൻ വഴിയാണ് സമന്വയയിലേക്ക് ലോഗിൻ അനുവദിച്ചിട്ടുള്ളത്.)

നെക്സ്റ്റ് ക്ലിക്ക് ചെയ്യുക
ഇപ്പോൾ വരുന്നിടത്ത് 

ഒ.ടി.പി സെന്റ് വയ  ഇ മെയിൽ എന്ന ഓപ്ഷൻ എടുക്കുക
നെക്സ്റ്റ് നൽകുക.അവിടെ ഇമെയിൽ മാസ്ക് ചെയ്ത് വന്നതു കാണാം.

ഇവിടെ മാസ്ക് ചെയ്ത ഇ മെയിൽ ശരിയായി നൽകുക

ഗെറ്റ് കോഡ് ക്ലിക്ക് ചെയ്യുക
അപ്പോൾ സമന്വയ ലോഗൗട്ട് ആയി ആദ്യ പേജിലേക്ക് പോകുന്നതാണ്.മെയിൽ നോക്കുക

മെയിലിൽ ഒരു നാലക്ക കോഡ് വന്നതായി കാണാം
ലോഗിൻ പേജിൽ യൂസര്‍ ഐ.ഡി.യും ഈ കോഡും നൽകുക

പുതിയ പാസ് വേഡ് നൽകാൻ വിൻഡോ വരുന്നതാണ്.
ഇവിടെ 8 കാരക്റ്റര്‍ ഉള്ള ക്യാപ്പിറ്റൽ.സ്മാൾ ലെറ്റര്‍, സിംബൽ, നമ്പര്‍ എന്നീ കോംപിനേഷനിൽ പാസ് വേഡ് നൽകുക.ഉദാSama@2024Aups@2024
രണ്ടു ബോക്സിലും ഒരേ പാസ്‌വേഡ് നൽകി ചേഞ്ച് പാസ് വേഡ് ക്ലിക്ക് ചെയ്യുക
പുതിയ പാസ് വേഡ് വെച്ച് ഓപൻ ചെയ്യുക------------------------------------------------------------------------------ഇനി പലപ്പോഴും മാനേജര്‍ ഇത്തരത്തിൽ ചെയ്യുമ്പോൾ മൊബൈൽ നമ്പര്‍, ഇ-മെയിലിലേക്ക് പാസ് വേഡ് വരുന്നില്ല, അല്ലെങ്കിൽ മാച്ച് ചെയ്യുന്നില്ല എന്ന് മെസേജ് വന്നാൽ അതാത് എ.ഇ.ഒ/ഡി.ഇ.ഒ.യുടെ ലോഗിനിൽUserlist ൽSchool Management എടുക്കുക

വലത്തേ അറ്റത്ത് കാണുന്ന ടെന്യൂര്‍ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഇവിടെ ആക്റ്റീവ് തന്നെയാണോ എന്ന് നോക്കുകമുകളിൽ വലതു ഭാഗത്ത് കാണുന്ന എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുകഇ-മെയിൽ , ഫോൺ നമ്പര്‍ തെറ്റാണെങ്കിൽ ശരിയാക്കി സേവ് ചെയ്യുക.

അവരുടെ പുതിയ മെയിലിലേക്ക് പാസ്‌വേഡ് വരും.അവര്‍ തന്നെ റീസെറ്റ് ചെയ്യട്ടെ.വീഡിയോടെന്യൂര്‍ 



No comments:

Post a Comment