2023-24 ലെ അധിക തസ്തികകൾ അനുവദിച്ചു വന്നിട്ടുണ്ട്.ആയതിനനുസരിച്ച് 2023-24 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഫയലുകൾ റിവൈസ് ചെയ്തുവരുന്നു.24-25 ഉം റിവൈസ് ചെയ്യേണ്ടതുണ്ട്.എന്നാൽ 23-24 വര്‍ഷം ശിപാര്‍ശ ചെയ്ത അധിക തസ്തികകൾ 24-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ സമയത്ത് അനുവദിച്ച് കിട്ടാത്തതിനാൽ 23-24 ൽ ശിപാര്‍ശ ചെയ്ത അതേ തസ്തിക തന്നെ 24-25 വര്‍ഷവും ശിപാര്‍ശ ചെയ്തവയുണ്ട്.ഇപ്പോൾ 24-25 വര്‍ഷത്തെ അധിക തസ്തിക ശിപാര്‍ശകളിൻമേൽ ഡി.ജി.ഇ വിസിറ്റ് എന്ന ടാബിൽ എ.ഇ.ഒ.മാരുടേത് ഡി.ഇ.ഒ.യിലും ഡി.ഇ.ഒ.മാരുടെത് ഡി.ഡി.ഇ.യിലും വന്നിട്ടുണ്ടാവും.
എ.ഇ.ഒ./ഡി.ഇ.ഒ.തലത്തിൽ 23-24 വര്‍ഷം അനുവദിച്ച അധിക തസ്തികകൾ ഡി.ഡി.ഇ.ഓഫീസിൽ എങ്ങനെ കാണാം എന്ന് നോക്കാം
ഡി.ഡി.ഇ.ഓഫീസുകളിലെ ലോഗിനുകളിൽ Staff Fixations എന്ന ഭാഗത്തുള്ള Additional Posts Proposal Summary എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിടെ വര്‍ഷം തെരഞ്ഞെടുത്തതിന് ശേഷം എ.ഇ.ഒ/ഡി.ഇ.ഒ വൈസും ആൾ എ.ഇ.ഒ/ആൾ ഡി.ഇ.ഒ എന്ന തരത്തിലും തസ്തിക പ്രകാരവും സര്‍ക്കാര്‍ അനുവദിച്ചതും ഡി.ജി.ഇ.തലത്തിൽ ഡിസ്പോസ് ചെയ്തതുമായ വിവരങ്ങൾ കാണാം.
തസ്തിക തിരിച്ചും കണക്ക് ലഭ്യമാണ്.ഇവിടെ സര്‍ക്കാര്‍ എയ്ഡഡ് എന്നിവ വെവ്വേറെ എടുക്കാം.എണ്ണത്തിൽ ക്ലിക്ക് ചെയ്താൽ സ്കൂളും വരുന്നതാണ്
ഇങ്ങനെ വരുന്നത് Additional Post Proposed Summary ആണ്
ReplyDeleteDEO/AEO ശുപാർശ ചെയ്ത അധിക തസ്തികയുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിൽ അത് കുറവ് ചെയ്ത എണ്ണമല്ല ഇവിടെ കാണിക്കുന്നത്.