2023-24 ലെ അധിക തസ്തികകൾ അനുവദിച്ചു വന്നിട്ടുണ്ട്.ആയതിനനുസരിച്ച് 2023-24 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഫയലുകൾ റിവൈസ് ചെയ്തുവരുന്നു.24-25 ഉം റിവൈസ് ചെയ്യേണ്ടതുണ്ട്.എന്നാൽ 23-24 വര്‍ഷം ശിപാര്‍ശ ചെയ്ത അധിക തസ്തികകൾ 24-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ സമയത്ത് അനുവദിച്ച് കിട്ടാത്തതിനാൽ 23-24 ൽ ശിപാര്‍ശ ചെയ്ത അതേ തസ്തിക തന്നെ 24-25 വര്‍ഷവും ശിപാര്‍ശ ചെയ്തവയുണ്ട്.ഇപ്പോൾ 24-25 വര്‍ഷത്തെ അധിക തസ്തിക ശിപാര്‍ശകളിൻമേൽ ഡി.ജി.ഇ വിസിറ്റ് എന്ന ടാബിൽ എ.ഇ.ഒ.മാരുടേത് ഡി.ഇ.ഒ.യിലും ഡി.ഇ.ഒ.മാരുടെത് ഡി.ഡി.ഇ.യിലും വന്നിട്ടുണ്ടാവും.
എ.ഇ.ഒ.തലത്തിൽ 23-24 വര്‍ഷം അനുവദിച്ച അധിക തസ്തികകൾ ഡി.ഇ.ഒ.ഓഫീസിൽ എങ്ങനെ കാണാം എന്ന് നോക്കാം
STAFF FIXATION DASH BOARD ലെ Staff Fixation Monitor എന്ന ലിങ്ക് എടുക്കുക
ഇവിടെ കാണുന്ന Go To SF File Status ക്ലിക്ക് ചെയ്യുക
വലതു ഭാഗത്ത് കാണുന്ന Additional Post Consoldation ക്ലിക്ക് ചെയ്യുക
ഇവിടെ അതാത് ഓഫീസിലെ അധിക തസ്തിക കൺസോളിഡേഷനും (ഓരോ വര്‍ഷത്തെയും) എ.ഇ.ഒ.തലത്തിലുള്ള കൺസോളിഡേഷനും ലഭ്യമാണ്.
ഇതിനായി വലതുഭാഗത്ത് കാണുന്ന AEO wise - Additional Post Details View ക്ലിക്ക് ചെയ്യുക
No comments:
Post a Comment