Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Thursday, December 10, 2020

Samanwaya-Tenure Updation (Manager)

 

സമന്വയയില്‍ നിലവില്‍ ഉള്ള മാനേജര്‍മാരുടെ കാലാവധി(Tenure) ചേര്‍ക്കുന്നതിനും പുതിയ മാനേജരുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുമുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. അതാത് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ലോഗിനില്‍ യൂസര്‍ ലിസ്റ്റില്‍ ലഭ്യമായ കോര്‍പ്പറേറ്റ് മാനേജര്‍മാരുടെ കാലാവധി സമന്വയയില്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. വ്യക്തിഗത മാനേജര്‍മാരുടേയും വ്യക്തികള്‍ മാറുമ്പോള്‍ പുതിയ മാനേജരറുടെ വിവരങ്ങള്‍ സമന്വയയില്‍ ചേര്‍ക്കേണ്ടതാണ്. മാനേജ്മെന്റ് കൈമാറ്റം, മാനേജരുടെ നിയമനം എന്നിവ അംഗീകരിക്കുമ്പോള്‍ ആ ഉത്തരവ് കൂടി അപ്‍ലോഡ് ചെയ്യേണ്ടതാണ്.ഇതിനായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ലോഗിനില്‍ മാനേജ്മെന്റ് വിവരങ്ങള്‍ എടുത്ത്  


 

Manage Tenure എന്നത് സെലക്റ്റ് ചെയ്യേണ്ടതാണ്. ഇവിടെ പുതിയ മാനേജരെ ചേര്‍ക്കുന്നതിന് +New എന്ന ഓപ്ഷന്‍ ലഭ്യമാണ്. മാനേജരുടെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാനേജരുടെ കാലാവധിയും മറ്റ് വിവരങ്ങളും കാണാവുന്നതാണ്.

മാനേജരുടെ പേരിനു നേരെ  Manage Tenure ല്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.

നിലിവില്‍ ആക്റ്റീവ് ടെന്യൂര്‍ ഉള്ള മാനേജരാണെങ്കില്‍ പച്ച ലേബലില്‍ ഇടതാ ഭാഗത്ത് കാണാവുന്നതാണ്.


മാനേജരുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും ആക്റ്റിവേറ്റ് ആക്കുന്നതിനും പാസ്‍വേഡ് റീസെറ്റ് ചെയ്യുന്നതിനും ഇവിടെ ഓപ്ഷന്‍ കാണാവുന്നതാണ്.


 

പുതിയ മാനേജരെ ചേര്‍ക്കുന്നതിനായി Available Managers ല്‍ +New ക്ലിക്ക് ചെയ്യേണ്ടതാണ്.മാനേജരുടെ വിവരങ്ങള്‍ ചേര്‍ക്കാവുന്നതും മാനേജരുടെ മാറ്റം സംബന്ധിച്ച ഉത്തരവ് അപ്‍ലോഡ് ചെയ്യാവുന്നതുമാണ്.



 മാനേജരുടെ കാലാവധി ചേര്‍ക്കുന്നതിന് Tenure list എന്ന ഭാഗത്ത് +New എന്ന ഓപ്ഷനും ലഭ്യമാണ്


 

 മാനജരെ ഡി- ആക്റ്റിവേറ്റ് ചെയ്യുന്നതിനും പാസ് വേഡ് മാറ്റുന്നതിനും ഉള്ള ഓപ്ഷനുകളും ഈ ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട് എന്ന് അറിയിക്കുന്നു

പുതിയ മാനേജരെ ചേര്‍ക്കുമ്പോള്‍ ഓട്ടോമാറ്റിക്ക് ആയി മാനേജരുടെ ലോഗിന്‍ ഐ.ഡി. മാറുന്നതാണ്. ഇത് പുതിയ മാനേജര്‍ക്ക് നല്‍കേണ്ടതാണ്. അതുപോലെത്തന്നെ പാസ്‍വേഡായി പുതിയ മാനേജരുടെ മൊബൈല്‍ നമ്പര്‍ ആയിരിക്കും ഡിഫാല്‍ട്ടായി സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകുക. ഇത് മാറ്റാവുന്നതാണ്.പുതിയ ഒരു ടെന്യൂര്‍ ചേര്‍ക്കുമ്പോള്‍ ആക്റ്റീവ് ആയ ടെന്യൂര്‍ പച്ച നിറത്തില്‍ കാണാവുന്നതാണ്

പുതിയ മാനേജരെ ചേര്‍ക്കുമ്പോള്‍തന്നെ പുതിയ ഐ.ഡി. വന്നിട്ടുണ്ടാകും.മാനേജര്‍ കോഡ് + അണ്ടര്‍സ്കോര്‍ 2 എന്ന തരത്തിലാകും രണ്ടാമത്തെ മാനേജരുടെ ഐ.ഡി.പുതിയ മാനേജരുടെ കാലാവധി ആകുന്നതുവരെ ആ മാനേജരുടെ ടെന്യൂര്‍ ചുവപ്പ് കളറില്‍ കാണുന്നതാണ്. പിന്നീട് ഇത് ആക്റ്റിവേറ്റ് ചെയ്യേണ്ടതായുണ്ട്.


 

പുതിയ മാനേജരുടെ ഐ.ഡി ശ്രദ്ധിക്കേണ്ടതാണ്



No comments:

Post a Comment