സമന്വയ-ട്രബിള്‍
ഷൂട്ടിങ്ങ്
സമന്വയ
സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍
 നേരിടുന്ന  പ്രശ്നങ്ങള്‍
എങ്ങനെ സ്വയം പരിഹരിക്കാം
എന്ന് പരിശേധിക്കുകയാണിവിടെ
- 
സമന്വയ സൈറ്റ് ലഭിക്കുന്നില്ല.ഗൂഗിളില്‍ തിരയുമ്പോള്‍ പഞ്ചായത്ത് വകുപ്പിന്റെ സൈറ്റിലേക്കാണ് എത്തുന്നത്*സമന്വയയുടെ സൈറ്റ് വിലാസം https://samanwaya.kite.kerala.gov.in/ എന്നതാണ്.വെബ് വിലാസം ബ്രൗസറിന്റെ അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തിയാല്‍ സമന്വയ സൈറ്റ് ലഭിക്കും.ഈ സൈറ്റിലേക്ക് പ്രവേശിക്കുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ http://education.kerala.gov.in/ ഉടനെ ലിങ്ക് വരുന്നതാണ്.
 - 
സമന്വയ സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള യൂസര്‍ ഐ.ഡി,പാസ്‌വേഡ് എന്നിവ ലഭിച്ചിട്ടില്ല.*വിവിധ തലത്തിലുള്ള ജീവനക്കാര്‍ക്ക് അതാത് ഓഫീസ് ഹെഡ് ഈ വിവരങ്ങള്‍ നല്‍കുന്നതാണ്.ലഭിച്ച വിവരങ്ങള്‍ നഷ്ടപ്പെടുകയോ മറന്നുപോകുകയോ ചെയ്താലും ഹെഡ് ഓഫ് ഓഫീസിനെയാണ് സമീപിക്കേണ്ടത്. മാനേജര്‍മാരെ ഈ സിസ്റ്റത്തിലേക്ക് യൂസര്‍മാരാക്കേണ്ടത് അതാത് ഓഫീസര്‍മാരാണ്.ഒന്നിലധികം വിദ്യാഭ്യാസ ജില്ലകളില്‍ സ്കൂളുകളുള്ള മാനേജര്‍മാരെ അവരുടെ ആസ്ഥാന(മേല്‍വിലാസത്തിലെ സ്ഥലം ഉള്‍പ്പെടുന്ന ജില്ല) ഓഫീസര്‍ ആണ് യൂസര്‍ ആക്കേണ്ടത്.ഒരു സ്കൂള്‍ മാത്രമുള്ള മാനേജര്‍ക്ക് അതാത് എ.ഇ.ഒ അഥവാ ഡി.ഇ.ഒ. വിവരങ്ങള്‍ നല്‍കും.
 - 
പാസ്‌വേഡ് മറന്നുപോയി.*പാസ്‌വേഡ് ലഭിച്ച ഓഫീസിനെയാണ് സമീപിക്കേണ്ടത്. അല്ലെങ്കില്‍ ലോഗിന്‍ സ്കീനിലെ റീസെറ്റ് പാസ്‌വേഡ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇ-മെയിലിലേക്ക് പാസ്‌വേഡ് ലഭിക്കും.അത് വെച്ച് ലോഗിന്‍ ചെയ്ത് പാസ്‌വേഡ് മാറ്റുക.
 - 
ഇ-മെയിലിലേക്ക് പാസ്‌വേഡ് വരുന്നില്ല.*ഓഫീസില്‍ നിന്നും സെറ്റ് ചെയ്ത ഇ-മെയില്‍ ഐ.ഡി.തെറ്റായിരിക്കാം.പാസ്‌വേഡ് ലഭിച്ച ഓഫീസിനെ ബന്ധപ്പെടുക.അവിടെനിന്നും പാസ്‌വേഡ് റീസെറ്റ് ചെയ്തുതരും.ഇ-മെയില്‍ ഐ.ഡി.യും തിരുത്തിത്തരും.മാത്രമല്ല, റീസെറ്റ് പാസ്‌വേഡ് എന്ന ലിങ്ക് സിസ്റ്റം ജനറേറ്റഡ് ആയതിനാല്‍ ഇന്‍ബോക്സില്‍ കാണാനിടയില്ല.ഇങ്ങനെയെങ്കില്‍ ഇന്‍ബോക്സിനടിയിലുള്ള സ്പാം ഫോള്‍ഡറില്‍ നോക്കണം.
 - 
ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ വിന്‍ഡോയില്‍ മുഴുവന്‍ ഓപ്ഷനുകളും കാണുന്നില്ല.*വിന്‍ഡോസ്,ഉബുണ്ടു(ലിനക്സ്),മാക് കമ്പ്യൂട്ടറുകളില്‍ സമന്വയ പ്രവര്‍ത്തിക്കും.ഇത് ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറാണ്. എന്നാല്‍ ഗൂഗിള്‍ ക്രോം,മോസില്ല ഫയര്‍ ഫോക്സ് എന്നീ ബ്രൗസറുകളുടെ അപ്ഡേറ്റഡ് വേര്‍ഷനുകളില്‍ മാത്രമേ ശരിയായി പ്രവര്‍ത്തിക്കു.ക്രോം,ഫയര്‍ഫോക്സ് എന്നിവയുടെ 60. യോ അതിനു മുകളിലോ ഉള്ളതും മാക് സിസ്റ്റത്തില്‍ സഫാരിയുടെ 4.നുമുകളിലുള്ള വേര്‍ഷനിലോ ആണ് ഇത് ശരിയായി പ്രവര്‍ത്തിക്കുക.വെബ് സൈറ്റ് നിര്‍മിച്ചിരിക്കുന്നത് എച്ച്.ടി.എം.എല്‍ 5,സി.എസ്.എസ്.3 ,ജാവസ്ക്രിപ്റ്റ് തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചായതിനാല്‍ ആണ് ബ്രൗസര്‍ വേര്‍ഷന്‍ അപ്ഡേറ്റഡ് ആയിരിക്കണം എന്ന് പറയുന്നത്.വിന്‍ഡോസില്‍ ഡിഫാള്‍ട്ടായിട്ടുള്ള ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍,എഡ്ജ്,ഏറ്റവും പുതിയ ക്രോമിയം ,പഴയ ക്രോമിയം,യു.സി,എന്നിവ ഉപയോഗിക്കാതിരിക്കുക.
 - 
ബ്രൗസര്‍ വേര്‍ഷന്‍ എങ്ങനെ അറിയാം*ഗൂഗിള്‍ ക്രോമില്‍ വലതുഭാഗത്ത് കാണുന്ന മൂന്ന് കുത്ത് ക്ലിക്ക് ചെയ്യുക.
അവിടെ ഹെല്‍പ്പ് എന്ന മെനുവില്‍ എബൗട്ട് ഗൂഗിള്‍ ക്രോം എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്താല്‍ വേര്‍ഷന്‍ കാണാം.ഉബുണ്ടുവിലെ ക്രോം പഴയ വേര്‍ഷന്‍ ആണ്.ക്രോമിന്റെ പുതിയ പതിപ്പുകള്‍ 64ബിറ്റ് മാത്രമേ ഇറങ്ങുന്നുള്ളൂ എന്നതിനാല്‍ വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകളും ഉബൂണ്ടു ഉപയോഗിക്കുന്നവരും ഫയര്‍ ഫോക്സ് ഉപയോഗിക്കുന്നതാണ് നല്ലത്. പുതിയ ക്രോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് സിസ്റ്റം 64ബിറ്റ് ആയിരിക്കണം.
മോസില്ല ഫയര്‍ ഫോക്സ് ആണെങ്കില്‍ അപ്ഡേഷന്‍ വളരെ എളുപ്പമാണ്.വിന്‍ഡോസില്‍ ഫയര്‍ ഫോക്സ് എടുത്ത് ഹെല്‍പ് മെനു എടുത്ത് (ഫയര്‍ ഫോക്സില്‍ മെനുബാര്‍ ഡിഫാള്‍ട്ട് ആയി ഹൈഡ് ആണ്. മെനുബാര്‍ കാണുന്നതിന് പ്ലസ് ചിഹ്നത്തിന് വലതുഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക.അപ്പോള്‍ മെനുബാര്‍ എന്ന ഓപ്ഷന്‍ വരികയും അത് സെലക്റ്റ് ചെയ്യുക.) 
 എബൗട്ട്
ഫയര്‍ ഫോക്സ് എടുത്താല്‍
ഫയര്‍ ഫോക്സ് അപ്ഡേറ്റ് ആകുും.
ഉബുണ്ടുവില്‍
 നേരത്തെ കാണിച്ചപോലെ നോക്കി
 അപ്‌ഡേറ്റ് അകുന്നില്ലെങ്കില്‍
ഐ.ടി.@സ്കൂൾ
 ഉബുണ്ടുവിന്റെ 14.04 പതിപ്പ്,
 അതിനു മുമ്പുള്ള
 പതിപ്പുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക്
 മോസില്ല ഫയർ ഫോക്സ് വെബ്
 ബ്രൗസറിന്റെ ഏറ്റവും പുതിയ
 പതിപ്പായിരിക്കില്ല സെറ്റ്
 ചെയ്തിട്ടുണ്ടാക്കുക.
 ഇത് മാറ്റുന്നതിന്
 ടെർമിനലിൽ കോഡ് എഴുതി അപ്ഡേറ്റ്
 ചെയ്യുകയാണ് യഥാർത്ഥ വഴി.
 എന്നാൽ വളരെ
 എളുപ്പത്തിൽ വേർഷൻ അപ്ഡേറ്റ്
 ചെയ്യാനൊരു മാർഗമുണ്ട്.
1. നേരെ ഗൂഗിളിൽ പോയി Mozilla Firefox എന്ന് തിരയുക
2. ഫയർ ഫോക്സ് ഔദ്യോഗിക സൈറ്റിലെത്തുക
3. ഡൗൺലോഡ് ചെയ്യുക.
4.ഹോമിൽ ഡൗൺലോഡ്സ് ഫോൾഡറിൽ firefox കംപ്രസ്ഡ് ഫോൾഡർ കാണാം.
5. ആ ഫോൾഡറിൽ right click ചെയ്ത് extract here സെലക്റ്റ് ചെയ്യുക
6.firefox എന്ന ഒരു ഫോൾഡർ വന്നിട്ടുണ്ടാകും
7. ഡെസ്ക്ടോപ്പിലെ Firefox ഐക്കണിൽ right click ചെയ്യുക
8. അവിടെ location എന്നിടത്ത് ഡൗൺലോഡ് സ് / ഫയർ ഫോക്സ് / ഫയർ ഫോക്സ് ആക്കുക
9. ഇനി Firefox ബട്ടൺ ക്ലിക്ക് ചെയ്യുക. പുതിയ വേർഷൻ ആയി
10. ഇനി ഇടക്ക് Firefox മെനുവിൽ about Firefox ക്ലിക്ക് ചെയ്താൽ സ്വയം update ആകും
1. നേരെ ഗൂഗിളിൽ പോയി Mozilla Firefox എന്ന് തിരയുക
2. ഫയർ ഫോക്സ് ഔദ്യോഗിക സൈറ്റിലെത്തുക
3. ഡൗൺലോഡ് ചെയ്യുക.
4.ഹോമിൽ ഡൗൺലോഡ്സ് ഫോൾഡറിൽ firefox കംപ്രസ്ഡ് ഫോൾഡർ കാണാം.
5. ആ ഫോൾഡറിൽ right click ചെയ്ത് extract here സെലക്റ്റ് ചെയ്യുക
6.firefox എന്ന ഒരു ഫോൾഡർ വന്നിട്ടുണ്ടാകും
7. ഡെസ്ക്ടോപ്പിലെ Firefox ഐക്കണിൽ right click ചെയ്യുക
8. അവിടെ location എന്നിടത്ത് ഡൗൺലോഡ് സ് / ഫയർ ഫോക്സ് / ഫയർ ഫോക്സ് ആക്കുക
9. ഇനി Firefox ബട്ടൺ ക്ലിക്ക് ചെയ്യുക. പുതിയ വേർഷൻ ആയി
10. ഇനി ഇടക്ക് Firefox മെനുവിൽ about Firefox ക്ലിക്ക് ചെയ്താൽ സ്വയം update ആകും
- 
മാനേജര്‍ ലോഗിന്‍ ചെയ്താല്‍ മേനേജറുടെ സ്കൂളുകളോ പുതിയ പ്രൊപ്പോസല്‍ നല്‍കുന്നതിനുള്ള ക്രിയേറ്റ് ബട്ടണോ കാണുന്നില്ല.*ഉടനെ അതാത് എ.ഇ.ഒ അഥവാ ഡി.ഇ.ഒയുമായി ബന്ധപ്പെടുക.അവിടെ ചെയ്യേണ്ടത്.മാനേജര്‍ യൂസറെ ക്രിയേറ്റ് ചെയ്തതില്‍ വന്ന അപാകതയാണ് ഇതിനുകാരണം.മാനേജര്‍ യൂസര്‍ ക്രിയേഷനില്‍ മൂന്ന് സ്റ്റെപ്പ് ആണ് ഉള്ളത്.ഇത് ക്രമപ്രകാരം ചെയ്യണം.ഇതില്‍ ക്രമം തെറ്റിയാല്‍ ഈ അപാകത വരും.മൂന്ന് സ്റ്റെപ്പുകള്ക്രിയേറ്റ് മാനേജ്മെന്റ്മാപ്പ് സ്കൂള്ക്രിയേറ്റ് യൂസര്‍-ഇവിടെ യൂസര്‍ ക്രിയേഷനില്‍ അവസാന ഭാഗത്ത് നേരത്തെ ക്രിയേറ്റ് ചെയ്ത മാനേജ്മെന്റ് സെലക്റ്റ് ചെയ്യണം.ഈ പ്രശ്നം പരിഹരിക്കാന്‍ ആദ്യം മാനേജറുടെ യൂസര്‍ ഐ.ഡി.സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് നല്‍കണം.ഇത് കൈറ്റ് മുഖേന (ഓഫീസില്‍ നിന്നും കൈറ്റിലേക്ക് ബന്ധപ്പെടേണ്ടതില്ല)ഡിലീറ്റ് ചെയ്തു തരും.തുടര്‍ന്ന് എ.ഇ.ഒ അഥവാ ഡി.ഇ.ഒ.ലോഗിനില്‍ പോയി മാനേജ്മെന്റിനെ ഡിലീറ്റ് ചെയ്യുക.അപ്പോള്‍ മാപ്പിങ്ങും റിമൂവ് ആകും.തുടര്‍ന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിപ്പ് തന്നാല്‍ ആദ്യം കാണിച്ച അതേ രീതിയില്‍ മാനേജര്‍ യൂസറെ ക്രിയേറ്റ് ചെയ്യുക.മൂന്ന് സ്റ്റെപ്പുകള്ക്രിയേറ്റ് മാനേജ്മെന്റ്മാപ്പ് സ്കൂള്ക്രിയേറ്റ് യൂസര്‍-ഇവിടെ യൂസര്‍ ക്രിയേഷനില്‍ അവസാന ഭാഗത്ത് നേരത്തെ ക്രിയേറ്റ് ചെയ്ത മാനേജ്മെന്റ് സെലക്റ്റ് ചെയ്യണം.തുടര്‍ന്ന് ലോഗ് ഔട്ട് ചെയ്ത് മാനേജറുടെ യൂസര്‍ ഐ.ഡി വെച്ച് ലോഗിന്‍ ചെയ്ത് നോക്കി പ്രശ്നങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തി മാനേജറെ വിവരം അറിയിക്കുക.
 - 
മാനേജര്‍ സമര്‍പ്പിച്ച അപേക്ഷ സബ്മിറ്റഡ് ആയി കാണുന്നില്ല.*അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഏതെങ്കിലും നിര്‍ബന്ധവിവരങ്ങള്‍ ചേര്‍ക്കാതിരിക്കയോ, നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍ അപ്‌ലോഡ് ചെയ്യാതിരിക്കുകയോ ചെയ്താല്‍ ഇങ്ങനെ വരും.മാനേജരോട് ഡാഷ് ബോര്‍ഡില്‍ ഇന്‍കംപ്ലീറ്റ് സബ്മിഷനില്‍ എണ്ണം കാണിക്കുന്നുണ്ടോ എന്ന് ചോദിക്കുക.അവിടെ ഉണ്ടെങ്കില്‍ ആ എണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ അപൂര്‍ണ്ണമായ അപേക്ഷ കാണാന്‍ കഴിയും .അത് അവിടെ എഡിറ്റ് ചെയ്ത് പൂര്‍ണ്ണമാക്കാന്‍ കഴിയും.ഈ വിവരം മാനേജറെ അറിയിക്കുക.
 - 
ഓഫീസില്‍ ലഭിച്ച അപേക്ഷ ഒരു സീറ്റില്‍ നിന്നും മറ്റൊരു സീറ്റിലേക്ക് അയച്ചു.എന്നാല്‍ ലഭിക്കേണ്ട ആള്‍ക്ക് ലഭിച്ചില്ല.*അയച്ച ഓഫീസറുടെ ലോഗിനില്‍ മുകളില്‍ മൂവ്മെന്റ് എന്ന ഓപ്ഷനുണ്ട്.അവിടെ നോക്കിയാല്‍ ഇപ്പോള്‍ ഫയല്‍ ആരുടെ കൈവശമാണെന്ന് അറിയാം.
 - 
01/06/2019,06/06/2019 തുടങ്ങിയ തീയ്യതികളില്‍ നടത്തിയ നിയമനങ്ങള്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി പ്രശ്നമാകില്ലേ*01/06/2019 മുതല്‍ നടത്തിയ നിയമനങ്ങള്‍ 29/06/2019 വരെ കണ്‍ഡോനേഷനില്ലാതെ സമര്‍പ്പിക്കുന്നതിന് ഉത്തരവായിട്ടുണ്ട്.
 - 
സബ്മിറ്റ് ബട്ടണ്‍ കാണുന്നില്ല.*നേരത്തെ പറഞ്ഞ ഇന്‍കംപ്ലീറ്റ് സബ്മിഷന്‍ ആണ് പ്രശ്നം.അത് മുകളില്‍ നല്‍കിയ അതേ പോലെ പരിഹരിക്കുക.
 - 
ഇപ്പറഞ്ഞതല്ലാതെ ഏതെങ്കിലും പ്രശ്നം ഉണ്ടായാല്‍ എന്തു ചെയ്യണം.*എല്ലാ എ.ഇ.ഒ,ഡി.ഇ.ഒ ഓഫീസുകളിലും സമന്വയയുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുണ്ട്. എ.ഇ.ഒ തലതത്തില്‍ ശരിയായില്ലെങ്കില്‍ ഡി.ഇ.ഒ ഓഫീസുമായി ബന്ധപ്പെടുക.അവിടെ സമന്വയ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥനുണ്ട്.അവര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാരെയും തുടര്‍ന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍മാരെയും അറിയിച്ച് പരിഹരിക്കും
 - 
നിയമനാംഗീകാര അപേക്ഷ നൽകുമ്പോൾ ഒരു പ്രത്യേക തസ്തിക കാണുന്നില്ല
 
- 
ദിനവേതനാടിസ്ഥാനത്തിലുള്ള നിയമനം സമന്വയയിലുടെയാണോ*ആണ്.
 - 
ഏത് തീയ്യതി മുതലുള്ള നിയമനങ്ങളാണ് സമന്വയയിലൂടെ സമര്‍പ്പിക്കേണ്ടത്
 
*ഉടനെ
 AEO/DEO ഓഫീസിൽ
 അറിയിക്കുക.അവര്‍
 ഉടനെ സ്റ്റേറ്റ്
നോഡല്‍
 ഓഫീസറെ അറിയിക്കണം.(Designation,Type(LP/UP/HS/TTI),Scale
 ofPay) email to
 unni9111@gmail.com,pradeepkumarvm@gmail.com,varmaksatheesh@gmail.com
- 
സമന്വയ ഡാഷ് ബോര്‍ഡില്‍ പാസ്‌വേഡ് റീസെറ്റ് ചെയ്യുന്നതിനും മറ്റും പേജിന്റെ വലത് അറ്റത്തേക്ക് പോകാന്‍ പറ്റുന്നില്ല.
ഡാഷ് ബോര്‍ഡില്‍ മൂന്ന് വരകളില്‍ ക്ലിക്ക് ചെയ്താല്‍ ഇടത് ഭാഗം ചെറുതായി വലത്തേ അറ്റം കാണാം.
 - 
മാനേജര്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നോ യൂസര്‍ ഫൗണ്ട് എന്നു വരുന്നു.മാത്രമല്ല,ബ്ലാങ്ക് പേജാണ് തുറന്ന് വരുന്നത്*മാനേജര്‍ ലോഗിന്‍ വിത്ത് സമ്പൂര്‍ണ്ണ എന്നത് ചെക്ക് ചെയ്തിട്ടുണ്ടാകും.ഇത് ചെക്ക് ചെയ്യാതെ ലോഗിന്‍ ചെയ്യണം.
 - 
കോര്‍പ്പറേറ്റ് മാനേജര്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സ്കൂള്‍ മാറി അപേക്ഷ സമര്‍പ്പിച്ചു.*ഉടനെ ഏത് ഓഫീസിലേക്കാണ് അപേക്ഷ തെറ്റായി പോയത് എങ്കില്‍ ആ ഓഫീസിലേക്ക് രേഖാമൂലം വിവരം നല്‍കണം.ശരിയായ അപേക്ഷ വീണ്ടും സമര്‍പ്പിക്കുന്നതിന് തടസ്സമില്ല.
 - 
സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ 1 എം.ബി.യില്‍ കൂടുതലുള്ളത് പറ്റുന്നില്ല.*സ്കാനറില്‍ റെസലൂഷന്‍ കൂട്ടിവെച്ചിട്ടാണ് ഫയല്‍ സൈസ് കൂടുന്നത്.ഇങ്ങനെ കൂടിയാല്‍ ഓണ്‍ലൈനായി ഫയല്‍ സൈസ് കുറക്കാം .Free PDF Compressor പോലുള്ളവ ഉപയോഗിക്കാം
 - 
ഒന്നിലധികം പേജുകള്‍ ഒറ്റഫയലായി പി.ഡി.എഫ് ആയി അപ്‌ലോഡ് ചെയ്യുന്നത് എങ്ങിനെ*ഉബുണ്ടു ആണ് ഉപയോഗിക്കുന്നതെങ്കില്‍ പി.ഡി.എഫ്.ഷഫ്ളര്‍ എന്ന ടൂള്‍ ഉപയോഗിക്കാം.വിന്‍ഡോസില്‍ https://www.pdfmerge.com/ തുടങ്ങിയ ഫ്രീ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുക.
 
*01/06/2019
 മുതലുള്ളത്
 മാത്രം.അതിനുമുമ്പുള്ളത്
 (നിലവില്‍
 പെന്‍ഡിങ്ങ് ഉള്ളതോ 01/06/2019ന്
 മുമ്പേ ഉള്ളത്)വേണ്ട.1-6-19
 നു മുമ്പുള്ള
 നിയമനമാണെങ്കിലും അത് ഇനി
 മാന്വലായി Submit ചെയ്യാൻ
 അനുവദിക്കേണ്ടതില്ല.
 1/5 മുതലുള്ള
 ഒരു HM / Clerk നിയമനത്തിന്
 മാനേജർ 15/6 വരെ
 proposal സമർപ്പിച്ചിട്ടില്ലെങ്കിൽ
 അത് ഇനി സമന്വയ വഴി മാത്രം.
സമന്വയ എയിഡഡ് സ്കൂളുകൾക്ക് മാത്രം ഉള്ളതാണോ?
ReplyDeleteസമന്വയ പാസ്സ്‌വേർഡ്
ReplyDeleteഒരുപാടുതവണ തെറ്റായി അടിച്ചതിനാൽ
Too many wrong attempt
എന്നു കാണിക്കുന്നു
ഇതു ശരിയാക്കാൻ എന്തു ചെയ്യണം