ഇത്തരത്തിൽ ഡിജിറ്റൽ സിഗ്നേച്ചർ ഏർപ്പെടുത്തുമ്പോൾ ഡിജിറ്റലീ സൈൻഡ് ആയി ലഭിക്കുന്ന ഉത്തരവുകൾ മാനേജർമാർക്ക് തപാലിലൂടെ അയക്കേണ്ടതില്ല. മാനേജർമാരുടെ ലോഗിനിൽ ഉത്തരവ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.ഇത്തരത്തിൽ ഡൗൺലോഡ് ചെയ്തെടുക്കുമ്പോൾ ആ ഉത്തരവ് കാണുന്ന തീയ്യതി സോഫ്റ്റ് വെയറിൽ സ്വയം രേഖപ്പെടുത്തുന്നതാണ്. എന്നാൽ മാനേജർമാർക്ക് തപാലിലൂടെ ലഭിക്കുന്ന ഉത്തരവ് കൈപ്പറ്റുന്ന തീയ്യതി അപ്പീൽ നൽകുമ്പോൾ ഒരു തവണ മാത്രം ചേർക്കുന്നതിന് സൗകര്യമുണ്ട്.
ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചല്ലാതെ നിലവിൽ ആക്ഷൻ എടുത്ത ഫയലുകളിൽ ഉത്തരവ് അംഗീകരിക്കുന്നതിനായി ഡിജിറ്റൽ സിഗ്നേച്ചർ ആവശ്യമാണ്. മൊഡ്യൂൾ അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് തയ്യാറാക്കിയ പ്രൊസീഡിങ്സുകൾ മൊഡ്യൂൾ അപ്ഡേറ്റ് ചെയ്തതിനു ശേഷം അംഗീകരിക്കുന്ന സാഹചര്യത്തിൽ പുതിയ ഡ്രാഫ്റ്റ് തയ്യാറാക്കി അംഗീകരിക്കേണ്ടതുണ്ട്. ഉത്തരവുകൾ അംഗീകരിക്കുന്നതോടെ ഫയൽ ക്ലോസ് ആകുന്നതാണ്.
എങ്ങനെയാണ് സമന്വയയിൽ ഡിജിറ്റൽ സിഗ്നേച്ചർ പ്രവർത്തനക്ഷമമാക്കുന്നത് എന്ന് നോക്കാം.
സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ പ്രവർത്തിക്കുന്ന അതേ രീതിയിലാണ് സമന്വയയിലും പ്രവർത്തിക്കുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് നാം ഉപയോഗിക്കുന്ന സിസ്റ്റത്തിൽ ഡിജിറ്റൽ സിഗ്നേച്ചർ പ്രവർത്തിക്കുന്നതിന് ആവശ്യമായ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയാണ് വേണ്ടത്. സ്പാർക്ക് ഉപയോഗിക്കുന്നവർക്ക് ഇത് അറിയാവുന്നതാണ്. സ്പാർക്ക് സൈറ്റിൽ വിൻഡോസ്/ലിനക്സ് ഡ്രൈവറുകളും യൂസർമാനുവലും ലഭ്യമാണ്. ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.ഐ.ടി @ സ്കൂൾ ലിനക്സിൽ (14,18 വേർഷനുകളിൽ) ഒറ്റ ക്ലിക്കിൽ ഇതിനാവശ്യമായ എല്ലാ ഫയലുകളും ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
തുടർന്ന് ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് സോഫ്റ്റ് വെയർ കൂടി (ഡിവൈസിനൊപ്പം ലഭിക്കും) ഇൻസ്റ്റാൾ ചെയ്യണം.
ഇനി സമന്വയ തുറക്കാം
സിസ്റ്റത്തിൽ ഡിജിറ്റൽ സിഗ്നേച്ചർ റെഡി ആണെങ്കിൽ ഇങ്ങനെ കാണിക്കും
ഇനി സമന്വയയിൽ ലോഗിൻ ചെയ്യുക(ഓഫീസർ).
അപ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ രജിസ്റ്റർ ചെയ്യുന്നതിനായി മെസേജ് കാണിക്കും.ഈ സമയം ടോക്കൺ കണക്റ്റ് ചെയ്ത് ടോക്കൺ പാസ് വേഡ് നൽകിയാൽ സമന്വയ ഡിജിറ്റൽ സിഗ്നേച്ചർ റീഡ് ചെയ്യുകയും സിഗ്നേച്ചർ (സർട്ടിഫിക്കറ്റ്) വിവരങ്ങൾ കാണിക്കുകയും ചെയ്യും.
ഇതല്ലാതെ പ്രൊഫൈലിലൂടെയും രജിസ്റ്റർ ചെയ്യാം.പ്രൊഫൈൽ എടുക്കുമ്പോൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് കാണിക്കും.
അവസാനം കാണുന്ന ഡിജിറ്റൽ സിഗ്നേച്ചർ എന്ന ടാബ് ഉപയോഗിക്കാം.
ഡിവൈസ് കണക്റ്റ് ചെയ്തിരിക്കണം.രജിസ്റ്റർ സർട്ടിഫക്കറ്റ് എന്ന് ക്ലിക്ക് ചെയ്ത് ടോക്കൺ പാസ് വേഡ് നൽകുക
സമന്വയയിൽ ഇപ്പോൾ രജിസ്റ്ററായി കഴിഞ്ഞു.
ഇപ്പോൾ പ്രൊഫൈലിൽ മാറ്റം വന്നതായി കാണാം.
മാത്രമല്ല, മുകളിൽ ഒരു ടിക് മാർക്ക് കൂടി വന്നിട്ടുണ്ടാകും.
ഇനി നമുക്ക് ഫയൽ ആക്ഷൻ എടുക്കാം.
ആക്ഷൻ എടുക്കുന്നതെല്ലാം പഴയതുപോലെയാണ്. എന്നാൽ എടുത്ത ആക്ഷൻ സേവ് ചെയ്യുമ്പോൾ ടോക്കൺ പാസ് വേഡ് ചോദിക്കുന്നതാണ്.
ഈ സമയത്ത് ടോക്കൺ കണക്റ്റഡ് അല്ലെങ്കിൽ താഴെ കാണിക്കുന്നതാണ്.ഇപ്പോൾ ആക്ഷൻ ഡിജിറ്റലി വെരിഫൈഡ് ആയി.
ഇനി ഉത്തരവ് സേവ് ആസ് പ്രൊസീഡിങ്സ് ആക്കുമ്പോളും ഇതേ പോലെ ടോക്കൺ പാസ് വേഡ് നൽകേണ്ടതാണ്.
ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് എടുത്ത ആക്ഷനെ തുടർന്നുള്ള ഉത്തരവിൽ ഇപ്രകാരം ഈ ഡ്രാഫ്റ്റ് ഡിജിറ്റൽ സിഗ്നേച്ചറിന് അനുകൂലമാണെന്ന് കാണിക്കും. സമന്വയയിൽ ഡിജിറ്റൽ സിഗ്നേച്ചറിന് മുമ്പ് തയ്യാറാക്കിയ ഉത്തരവുകളുടെ ഡ്രാഫ്റ്റ് വീണ്ടും തയ്യാറാക്കേണ്ടി വരും.
അപ്രൂവ് ഡ്രാഫ്റ്റ് നൽകുമ്പോഴാണ് ടോക്കൻ പാസ് വേഡ് ചോദിക്കുക.
എൻ.എസ്.ഡി സൈനറിൽ യെസ് നൽകുക.
ഇത്തരത്തിൽ ഉത്തരവ് അംഗീകരിക്കുന്നതോടെ ഫയൽ ക്ലോസ് ആകുന്നു. ഫയൽ ഇപ്പോൾ ആർക്കൈവ്സി. കാണാം.മാനേജർ ഉത്തരവ് ഡൗൺലോഡ് ചെയ്ത തീയ്യതിയും അവിടെ അപ്ഡേറ്റ് ആകുന്നതാണ്.
ഇനി മാനേജറുടെ ലോഗിൻ കൂടി നോക്കാം.
മാനേജറുടെ ലോഗിനിൽ മെനുകൾ വെർട്ടിക്കൽ ആക്കിയിട്ടുണ്ട്. ഇതിൽ നിയമനാംഗീകാരത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ
ഉത്തരവ് ഡൗൺലോഡ് ചെയ്ത തീയ്യതിയും കൂടെ അപ്ഡേറ്റ് ആകുന്നതാണ്.
No comments:
Post a Comment