സർക്കാർ ഉത്തരവ് 4/2021 , അതിന്റെ ക്ലാരിഫിക്കേഷൻ, ഡി.ജി.ഇ ഉത്തരവ് പ്രകാരം നിയമന ഫയലുകൾ (സമന്വയയിൽ തീർപ്പാക്കിയത്-ഇപ്പോൾ അപ്പീലിൽ കിടക്കുന്നതുമുണ്ടാകാം-എന്നാൽ അപ്പലേറ്റ് ഉത്തരവിന് കാക്കേണ്ടതില്ല) അതാത് ഓഫീസിൽ നിന്നുതന്നെയാണ് റീ -ഓപൻ ചെയ്യേണ്ടത്. ഇപ്രകാരം റീ- സബ്മിറ്റ് ചെയ്യുമ്പോൾ റീ-ഓപൻ ആകുകയല്ല ചെയ്യുന്നത്.മുൻ നിയമന ഫയലിന്റെ ഒരു പകർപ്പ് പുതിയ ഒരു ഫയലായി ജനറേറ്റ് ചെയ്യപ്പെടുന്നു. പുതിയ ഒരു ഫയലായാണ് ഇത് വരുന്നത്. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
എ.ഇ.ഒ/ഡി.ഇ.ഒയുടെ ലോഗിനിൽ പ്രവേശിക്കുക
ഇതിൽ അപ്പോയിന്റ്മെന്റ് അപ്രൂവൽ ഡാഷ് ബോർഡിലാണ് ചെയ്യേണ്ടത്. ഇതിൽ ആർക്കൈവ്സ് എടുക്കണം. ആ ഓഫീസിൽ നിന്നും തീർപ്പാക്കിയ എല്ലാ ഫയലുകളും കാണാം.
ഈ പേജിന്റെ വലതുഭാഗത്തായി resubmit എന്ന് കാണാം.
ഇതിൽ ക്ലിക്ക് ചെയ്യുക.
ഇതിൽ തീർപ്പാക്കിയ എല്ലാ നിയമനഫയലുകളും കാണാം.
ഏത് ഫയലാണ് റീ സബ്മിറ്റ് ചെയ്യേണ്ടത് എങ്കിൽ അത് സെലക്റ്റ് ചെയ്ത് ഗോ ക്ലിക്ക് ചെയ്യുക.
അവിടെ നിയമന അപേക്ഷ വന്നതായി കാണാം. ഈ അപേക്ഷയുടെ അവസാനത്തെ ടിക് മാർക്ക് ചെയ്ത് സബ്മിറ്റ് നൽകുക.
ഇപ്പോൾ ഈ അപേക്ഷ പുതിയ ഫയലായി ഓഫീസറുടെ ലോഗിനിൽ വന്നിട്ടുണ്ടാകും.
അത് റീ സബ്മിറ്റഡാണ് എന്ന് കാണിക്കുന്നതാണ്. ഇനി സെക്ഷനിലേക്ക് അയക്കുക(ഫോർവേഡ് കാണാം)
ഇനി ഇത് കൈകാര്യം ചെയ്യുമ്പോൾ നമുക്ക് മുൻ ഫയൽ ഈ ഫയലിനോട് ടാഗ് ചെയ്യാവുന്നതാണ്. ഇതിനായി ഫയലിൽ അറ്റാച്ച്മെന്റ് എടുക്കുക
അവിടെ റെഫറൻസ് ഫയൽ എന്നത് കാണാം. ടാഗ് ഫയൽ എന്നതിൽ ക്ലിക്ക് ചെയ്യുക.
മുൻ ഫയൽ അവിടെ കാണാം.
ആ ഫയലിന്റെ നേരെ ടാഗ് ഫയലിൽ ക്ലിക്ക് ചെയ്യുക.
ഒ.കെ. കൊടുക്കുക
ഇപ്പോൾ ഈ ഫയൽ ടാഗ് ചെയ്തതായി കാണാം
Good Attempt. Go ahead.
ReplyDelete🙏
ReplyDeleteVery useful..... thanks
ReplyDelete