Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Wednesday, March 17, 2021

Digital Signature in Samanwaya-Trouble Shooter

 1.സമന്വയയിൽ ഡിജിറ്റൽ സിഗ്നേച്ചർ ഏർപ്പെടുത്തിയ ഡി.ജി.ഇ സർക്കുലർ ആദ്യം വായിക്കുക

2.സമന്വയയിൽ ആക്ഷൻ എടുക്കുന്നതിനും ഉത്തരവ്/നടപടിക്രമം /ഡ്രാഫ്റ്റ് അംഗീകരിക്കുന്നതിനുമാണ് ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്നത്.

3.സമന്വയ ഡിജിറ്റൽ സിഗ്നേച്ചർ യൂസർ ഗൈഡ് വായിക്കുക

4.ഹെൽപ് വീഡിയോ കാണുക

5.എല്ലാ ഓഫീസിലും സ്പാർക്ക്, ബിംസ് എന്നിവ ഉപയോഗിക്കുന്നതിന് ഡിജിറ്റൽ സിഗ്നേച്ചർ എനാബിൾഡ് ആയ സിസ്റ്റത്തിൽ ആദ്യം ഓഫീസർ ലോഗിൻ ചെയ്ത് ഉപയോഗിച്ച് നോക്കുക. ഈ സിസ്റ്റത്തിൽ ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കും എന്നതിനാൽ സമന്വയയിൽ രജിസ്റ്റർ ചെയ്യുക മാത്രമേ വേണ്ടൂ.

6.ഇതല്ലാതെയുള്ള സിസ്റ്റങ്ങളിൽ ആദ്യം ഡിജിറ്റൽ സിഗ്നേച്ചർ ക്ലയൻറ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യണം. ഇത് എങ്ങിനെയാണ് എന്ന് ഇവിടെ കാണാം.

7.ഉബുണ്ടു സിസ്റ്റത്തിൽ ഇൻസ്റ്റലേഷനുള്ള സിംഗിൾ പാക്കേജ്   ഡൗൺലോഡ് ചെയ്ത് റൺ ചെയ്തും ഉപയോഗിക്കാം.

8.തുടർന്ന് സമന്വയയിൽ രജിസ്റ്റർ ചെയ്യണം. ഇത് ഹെൽപ് ഫയലിൽ ഉണ്ട്.

10.സമന്വയ ഡിജിറ്റൽ സിഗ്നേച്ചർ വരുന്നതിന് മുമ്പ് തയ്യാറാക്കിയ draft സിഗ്നേച്ചർ വന്നതിനുശേഷം അപ്രൂവ് ചെയ്യുമ്പോൾ ആദ്യ draft copy ചെയ്ത് new draft എടുത്ത് അംഗീകരിക്കണം. ഈ കാര്യത്തിൽ ഉണ്ടായിരുന്ന bug ശരിയാക്കിയിട്ടുണ്ട്. ഇപ്പോൾ പുതിയ draft ലേക്ക് copy ചെയ്ത് അംഗീകരിക്കാൻ കഴിയും

11.Rail net കണക്ഷനുള്ള ഓഫീസുകളിൽ സമന്വയ ഡിജിറ്റൽ സിഗ്നേച്ചർ ബ്ലോക്ക് ചെയ്യുന്നുണ്ട്. ആ നെറ്റ് അഡ്മിനെ വിളിച്ച്
http://api.kite.kerala.gov.in:8080/dscapi ഇത് unblock ചെയ്യാൻ പറയണം

12.സംശയങ്ങൾ കൈറ്റിലേക്ക് വിളിക്കേണ്ടതില്ല. 9846703509 നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. എല്ലാവരുടെയും സംശയങ്ങൾ ക്രമത്തിൽ തീർത്തുതരുന്നതിന് ശ്രമിക്കും. കാത്തിരിക്കുക

13.സൈൻ ചെയ്യാൻ പറ്റാത്ത കേസുകളിൽ രണ്ട് കാര്യങ്ങൾ പരീക്ഷിക്കുക.

1.നെറ്റ് കണക്ഷൻ മാറ്റി മൊബൈൽ നെറ്റോ മറ്റോ പരീക്ഷിക്കുക.

2.മറ്റൊരു സിസ്റ്റത്തിൽ പരീക്ഷിക്കുക.

 

No comments:

Post a Comment