K-TET യോഗ്യത സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് 2026 സെപ്റ്റംബർ 14-ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തീകരണം നൽകി. Letter No DGE/13618/2025-H2-Part(1)
13-01-2026-ലെ G.O.(Ms) No.5/2026/GEDN-ലെയും 28-02-2026-ലെ G.O.(Ms) No.38/2026/GEDN-ലെയും വ്യവസ്ഥകൾ സംബന്ധിച്ചാണ് clarification.
13-01-2026-ലെ സർക്കാർ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെയാണ്:
LP/UP അധ്യാപക നിയമനം
K-TET Category I അല്ലെങ്കിൽ Category II വിജയിച്ചവരെ LP/UP അധ്യാപക നിയമനത്തിന് പരിഗണിക്കാം.
ഹൈസ്കൂൾ അധ്യാപക നിയമനം
K-TET Category III യോഗ്യത നേടിയവരെ ഹൈസ്കൂൾ അധ്യാപക നിയമനത്തിന് പരിഗണിക്കാം.
പ്രൈമറി ഭാഷാ അധ്യാപകരും Specialist അധ്യാപകരും
പ്രൈമറി വിഭാഗത്തിലെ ഭാഷാ അധ്യാപക നിയമനത്തിനും Specialist അധ്യാപക നിയമനത്തിനും K-TET Category IV യോഗ്യത നേടിയവരെ പരിഗണിക്കാമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
ഹൈസ്കൂൾ ഭാഷാ അധ്യാപകർ
ഹൈസ്കൂൾ തലത്തിലുള്ള ഭാഷാ അധ്യാപകർ K-TET Category III നേടിയിട്ടുണ്ടെങ്കിൽ Category IV വീണ്ടും നേടേണ്ടതില്ല എന്ന നിലവിലുള്ള വ്യവസ്ഥ തുടരാമെന്നും ഉത്തരവിൽ പറയുന്നു.
CTET യോഗ്യത
CTET Primary Stage യോഗ്യത നേടിയവരെ K-TET Category I-ൽ നിന്നും, CTET Elementary Stage യോഗ്യത നേടിയവരെ K-TET Category II-ൽ നിന്നും ഒഴിവാക്കാമെന്ന നിലവിലെ നിർദ്ദേശവും തുടരുന്നു.
28-02-2026-ലെ G.O.(Ms) No.38/2026/GEDN വഴി ചില പ്രത്യേക സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത നൽകി.
നിലവിൽ
38/2026 ലെ 'b' മാത്രം ആണ് ഇന്ന് വീണ്ടും പറഞ്ഞത്.. 'a' യുടെ കാര്യം പറഞ്ഞിട്ടില്ല.
അതോടൊപ്പം, K-TET Category III വിജയിച്ചവർക്ക് Category II നേടുന്നതിൽ നിന്ന് ഒഴിവ് നൽകുന്ന 09-03-2018-ലെ സർക്കുലറിലെ വ്യവസ്ഥ തുടരാമെന്നും G.O. വ്യക്തമാക്കുന്നു.
ഓരോ തസ്തികയ്ക്കും ബാധകമായ K-TET Category
• LP/UP അധ്യാപകർ – K-TET Category I അല്ലെങ്കിൽ Category II
• ഹൈസ്കൂൾ അധ്യാപകർ – K-TET Category III
• പ്രൈമറി വിഭാഗത്തിലെ ഭാഷാ അധ്യാപകർ – K-TET Category IV
• Specialist അധ്യാപകർ – K-TET Category IV
• ഹൈസ്കൂൾ തലത്തിലെ ഭാഷാ അധ്യാപകർ – K-TET Category III നേടിയിട്ടുണ്ടെങ്കിൽ Category IV വീണ്ടും നേടേണ്ടതില്ല.
• CTET Primary Stage യോഗ്യതയുള്ളവർക്ക് K-TET Category I-ൽ നിന്ന് ഒഴിവ്.
• CTET Elementary Stage യോഗ്യതയുള്ളവർക്ക് K-TET Category II-ൽ നിന്ന് ഒഴിവ്.
ഇന്നത്തെ clarification-ലെ പ്രധാന കാര്യം
14-09-2026-ലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിൽ, G.O.(Ms) No.5/2026/GEDN, G.O.(Ms) No.38/2026/GEDN എന്നിവയിലെ ബന്ധപ്പെട്ട വ്യവസ്ഥകൾ സർക്കാരിൽ നിന്ന് വ്യത്യസ്തമായ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരുന്നതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് G.O.(Ms) No.38/2026-ലെ (b) ഖണ്ഡികയാണ്. അതനുസരിച്ച് K-TET Category III വിജയിച്ചവരെ Category II നേടുന്നതിൽ നിന്ന് ഒഴിവാക്കുന്ന 09-03-2018-ലെ വ്യവസ്ഥ തുടരുന്നതാണ്.
അതായത്, Category III നേടിയ അധ്യാപകർക്ക് Category II വീണ്ടും നേടേണ്ടതില്ല എന്ന നിലവിലുള്ള വ്യവസ്ഥയ്ക്ക് ഇന്നത്തെ clarification വ്യക്തത നൽകുകയാണ്.
കൂടാതെ, ഈ വ്യവസ്ഥകൾ ബാധകമായിട്ടും K-TET കാരണത്താൽ മുമ്പ് നിയമന അംഗീകാര അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ, അപ്പീൽ ഉത്തരവില്ലാതെ തന്നെ വിദ്യാഭ്യാസ ഓഫീസർമാർക്ക് പുനഃപരിശോധിക്കാവുന്നതാണ് എന്നും DGE വ്യക്തമാക്കിയിട്ടുണ്ട്.
K TET PREVIOUS ORDERS FOR REFERENCE
1. Judgement TET Judgement of Hon'ble Supreme Court
2.സ.ഉ.(കൈ) നം.1/2026/GEDN തീയതി 01-01-2026
3.G.O(MS) 5/2026/GEDN Dt.13/01/2026
-----------------------------------------------------------------------------------------
ആദ്യ ഉത്തരവിൽ പരാമശിക്കുന്ന ഉത്തരവുകൾ
1.25.7.2012-െല സ.ഉ(പി)നം.244/2012 /പൊവിവ
2.30.08.2016-െല സ.ഉ(പി)നം.145/2016/പൊവിവ
3.08.12.2016-െല സ.ഉ(പി)നം.206/2016/പൊവിവ
4.31.10.2017-െല സ.ഉ(ൈക)നം.134/2017/പൊവിവ
5.09.03.2018-െല 1866829/J3/2017/പൊ.വിവ നം സര്‍ക്കുലര്‍
6.10.05.2018-െല സ.ഉ(സാധാ)നം.1750/2018/പൊ.വിവ
7.15.11.2019-െല സ.ഉ(കൈ)നം.194/2019/പൊവിവ
8.09.10.2020-െല സ.ഉ(പി)നം.15/2020/പൊവിവ.
9.12.02.2021-െല സ.ഉ(കൈ)നം.58/2021/പൊവിവ.
10.19.02.2021-െല സ.ഉ(കൈ)നം.104/2021/പൊവിവ.
11.24.06.2022-െല സ.ഉ(കൈ)നം.109/2022/പൊവിവ.
12.24.06.2022-െല സ.ഉ(കൈ)നം.110/2022/പൊവിവ.
13.17.02.2023-െല സ.ഉ(കൈ)നം.15/2023/പൊവിവ.
14.24.08.2024-െല സ.ഉ(കൈ)നം.107/2024/പൊവിവ.
15.05.11.2024-െല സ.ഉ(കൈ)നം.133/2024/പൊവിവ.
16.01.01.2025-െല സ.ഉ(കൈ)നം.1/2025/പൊവിവ.
17.01.09.2025 തീയതിയിലെ വിധിന്യായം
18.സർക്കാരിന്റെ 16.12.2025 ലെ ജെ ആർ1/262/2024/പൊ.വി.വ. നമ്പര്‍ കത്ത്