നാം ചിലപ്പോള്‍ ഓഫീസിലില്ലാത്തപ്പോഴോ, ലീവിലോ, അല്ലെങ്കില്‍ ഓഫീസിലുള്ലപ്പോള്‍ത്തന്നെയോ പെട്ടന്നാണ് ഒരു വിവരം ആവശ്യപ്പെട്ട് മുകളില്‍ നിന്ന് വിളി വരിക.
ഉദാഹരണമായി അവധിയിലുള്ള ദിവസം ഒരു ആവശ്യം വരികയാണ്. ഓരോ സ്കൂളിലും എത്ര സ്റ്റാഫുണ്ട് എന്ന്. ഉടനെ മറുപടി നല്‍കണം.അതും എക്സലില്‍.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കുക.
തൊട്ടുമുമ്പത്തെ പോസ്റ്റിലെ ഗൂഗിള്‍ ഡ്രൈവ് എല്ലാവരും ഒന്ന് നോക്കണേ.അതേ സംവിധാനമാണ് ഇവിടെയും ഉപയോഗിക്കുന്നത്.
ആദ്യമായി മൊബൈലില്‍ പ്ലേ സ്റ്റോറില്‍ പോയി ഫോം ആപ്പ് എന്ന് സെര്‍ച്ച് ചെയ്യുക
ഏറ്റവും മുകളിലെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഓപന്‍ ചെയ്യുക.മെയില്‍ ആക്സസ് എല്ലാ പെര്‍മിഷനുകളും നല്‍കുക.
ഇതില്‍ 2 തരം ഫോം കൈകാര്യം ചെയ്യാന്‍ കഴിയും .മുകളിലെ ഗൂഗിള്‍ ഫോം എടുക്കുക.
ഏറ്റവും താഴെയുള്ള + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.
ഏറ്റവും താഴെയുള്ള ക്രിയേറ്റ് ബ്ലാങ്ക് ഫോം എന്നത് ക്ലിക്ക് ചെയ്യുക.
മുകളില്‍ ആദ്യം ഫോമിന്റെ പേര് നല്‍കുക.അടുത്തതായി എന്താണ് ഫോമില്‍ രേഖപ്പെടുത്തേണ്ടത് എന്ന് ചെറിയ ഒരു കുറിപ്പ് നല്‍കുക.
ഫീല്‍ഡുകള്‍ പലതരത്തില്‍ (ശേഖരിക്കുന്ന വിവരത്തിനനുസരിച്ച്) സെറ്റ് ചെയ്യാം.
തല്‍ക്കാലം ഷോര്‍ട്ട് ആന്‍സ്വര്‍ എന്നത് സെലക്റ്റ് ചെയ്യുക.
അവിടെ ആദ്യ ചോദ്യം സ്കൂളിന്റെ പേര് എന്ന് രേഖപ്പെടുത്തുക.ഉത്തരം നിര്‍ബന്ധമായതിനാല്‍ റീക്വയേര്‍ഡ് എന്നത് ഓണാക്കുക.
അടുത്ത ചേദ്യം രേഖപ്പെടുത്തുക.ഇതിനായി വീണ്ടു + അമര്‍ത്തുക.
നേരത്തെ ചെയ്തതുപോലെ സ്റ്റാഫിന്റെ എണ്ണം എന്ന് അടിക്കുക.
തല്‍ക്കാലം ഇതു മതി.മറ്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് നോക്കുക.
ഇനി സബ്മിറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.മുകളില്‍ വലത്തേ അറ്റത്ത്.
തുടര്‍ന്ന് വരുന്ന ബോക്സില്‍ തല്‍ക്കാലം സബ്മിറ്റ് മാത്രം ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഒരു ഫോമായി.ഇത് നമുക്ക് വാട്സാപ്പിലും ഇ-മെയിലിലും, എസ്സ്.എം.എസിലും എല്ലാം ഷെയര്‍ ചെയ്യാം.അതിനായി അവിടെ ഒരു ഷെയര്‍ ബട്ടണ്‍ കാണാം.ഇവിടെ വാട്സാപ്പിലാണ് ഷെയര്‍ ചെയ്യുന്നത്.ഷെയര്‍ ചെയ്യുക.
മെസ്സേജ് കിട്ടുന്ന ആള്‍ തുറന്ന് നോക്കുമ്പോള്‍ ഇങ്ങനെ കാണാം.
വിവരങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യും.
സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഇങ്ങനെ കാണിക്കും.
ഇനി മൊബൈലിലെ ഗൂഗിള്‍ ഡ്രൈവ് എടുക്കുക.
അതില്‍ റീസെന്റ് എന്നത് ക്ലിക്ക് ചെയ്താല്‍ ഇപ്പോള്‍ ഉണ്ടാക്കിയ ഫോം കാണാം.
അതില്‍ ക്ലിക്ക് ചെയ്യുക.
ഇതില്‍ മുകള്‍ ഭാഗത്തുള്ള റെസ്പോണ്‍സസ് എന്നത് ക്ലിക്ക് ചെയ്യുക.
ക്രിയേറ്റ് എ ന്യൂ സ്പ്രെഡ് ഷീറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഗൂഗിള്‍ ഷീറ്റ്സ് എന്ന ആപ് മൊബൈലില്‍ ഉണ്ടെങ്കില്‍ തുറന്ന വരും.ഇല്ലെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി കമ്പ്യൂട്ടറില്‍ ജി മെയില്‍ തുറന്ന് ഡ്രൈവ് എടുത്ത് റീസെന്റ് എന്നത് ക്ലിക്ക് ചെയ്യുക.
ഇവിടെ ആദ്യം കാണുന്ന ഷീറ്റ് ഓപന്‍ ചെയ്യുക.ഓരോരുത്തരും വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ താനെ അപ്ഡേറ്റ് ആയിക്കോളും.
ഇത് എഡിറ്റ് ചെയ്യുകയോ, ഏത് ഫോര്‍മാറ്റിലേക്കും സേവ് ചെയ്യുകയോ മറ്റുള്ളവര്‍ക്ക് ലൈവായി ഷെയര്‍ ചെയ്യുകയോ ഒക്കെ ചെയ്യാം.
ഫയല്‍ മെനുവിലെ ഷയറിലോ,ഡൗണ്‍ലോഡിലോ പോയാല്‍ മതി.
No comments:
Post a Comment