Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Sunday, August 25, 2019

സമന്വയയില്‍ തസ്തിക നിര്‍ണ്ണയത്തിന്‍മേല്‍ അപ്പീല്‍ പരിഗണിക്കുന്ന വിധം

ഈ വര്‍ഷം മുതല്‍ തസ്തിക നിര്‍ണ്ണയം സമന്വയയിലൂടെ ആണല്ലോ പൂര്‍ത്തീകരിച്ചത്.തസ്തിക നിര്‍ണ്ണയത്തിന്‍മേലുള്ള അപ്പീലുകളും സമന്വയയിലൂടെത്തന്നെയാണ് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ സമന്വയയിലൂടെ ആല്ലാതെ മാനുവല്‍ ആയി ഡി.ഡി.ഇ ഓഫീസുകളില്‍ ഇതുവരെ ലഭിച്ച അപ്പീലുകളും സമന്വയയിലേക്ക് മാറ്റേണ്ടതുണ്ട്.ഡി.ഡി.ഇ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ സമന്വയ വഴി എങ്ങനെയാണ് തസ്തിക നിര്‍ണ്ണയം നടത്തിയിട്ടുള്ളത് എന്ന് ഹെല്‍പ് ഫയല്‍ നോക്കി മനസ്സിലാക്കുന്നത് നന്നായിരിക്കും.മാത്രമല്ല,ക്ലോസ് ചെയ്ത തസ്തിക നിര്‍ണ്ണയ ഫയലിലേ അപ്പീല്‍ സമര്‍പ്പിക്കാന്‍ കഴിയൂ എന്നതിനാല്‍ എല്ലാ തസ്തിക നിര്‍ണ്ണയ ഫയലും ക്ലോസ് ചെയ്യാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വേണം.
അപ്പീല്‍ സംബന്ധിച്ച ഈ മൊഡ്യൂള്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കയാണ്. ചില മെനുകളും ഓപ്ഷനുകളും മാറിയേക്കാം
ആര്‍ക്കൊക്കെ തസ്തിക നിര്‍ണ്ണയ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാം

  • മാനേജര്‍ക്ക്
  • സര്‍ക്കാര്‍ സ്കൂള്‍ പ്രധാനാദ്ധ്യാപകന്
ആദ്യം മാനേജര്‍ എങ്ങനെയാണ് അപ്പീല്‍ ഫയല്‍ ചെയ്യുന്നതെന്ന് നോക്കാം

മാനേജര്‍ ലോഗിന്‍ ചെയ്യുക
ഇതില്‍ ഏത് സ്കൂളിന്റെ തസ്തികനിര്‍ണ്ണയത്തിനെതിരെയാണോ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ആ സ്കൂളിന്റെ  നേരെ ഏറ്റവും അറ്റത്തായി കാണുന്ന അലോട്ട്മെന്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക.തസ്തിക നിര്‍ണ്ണയത്തിലെ സ്റ്റാഫ് അലോട്ട്മെന്റ് എന്നതാണ് ഈ ബട്ടണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ സ്കൂളിന്റെ തസ്തിക നിര്‍ണ്ണയ ഉത്തരവ് കാണാം. അതുപോലെത്തന്നെ അലോട്ട് മെന്റ് സമ്മറിയും കാണാം.
ഇങ്ങനെ ഉത്തരവോ അലോട്ട്മെന്റോ കണ്ടാല്‍ താഴെയുള്ള അപ്ലൈ ഫോര്‍ അപ്പീല്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുുക.
ഇവിടെ മാനേജരുടെ വിവരങ്ങള്‍ എല്ലാം സ്വയം വന്നിട്ടുുണ്ടാകും. തസ്തിക നിര്‍ണ്ണയ ഉത്തരവ്  ലഭിച്ച തീയ്യതി രേഖപ്പെടുത്തണം. അപ്പീലിന് ആധാരമായ ചട്ടമോ ഉത്തരവോ കാണിക്കുകയും ചെയ്യാം. അപ്പീല്‍ കാറ്റഗറി സെലക്റ്റ് ചെയ്ത് നല്‍കണം. 
തുടര്‍ന്ന് അപ്പീല്‍ ആവശ്യം വിശദമായി രേഖപ്പെടുത്തുക.
തുടര്‍ന്ന് ആവശ്യം നിരാകരിച്ചതിന്റെ കാരണം, റിമാര്‍ക്സ് എന്ന എന്നിവ രേഖപ്പെടുത്തുക. ഏതെങ്കിലും ഫയല്‍ അറ്റാച്ച് ചെയ്യാനുണ്ടെങ്കില്‍ അതും അറ്റാച്ച് ചെയ്യാം. ഒന്നിലധികം ഫയലുകള്‍ അറ്റാച്ച് ചെയ്യാം.പി.ഡി.എഫ് മാത്രം.(ഒരോ ഫയലും 5 എം.ബി. സൈസ്) .ഇത്രയും ചെയ്തു കഴിഞ്ഞാല്‍ അപ്പീല്‍ സമര്‍പ്പിക്കാം. സബ്മിറ്റ് അപ്പീല്‍ എന്നതില്‍ ക്ലിക്ക് ചെയ്യണം.

ഈ വർഷത്തെ തസ്തിക നിർണയ ഉത്തരവ് അറ്റാച്ച് / അപ്‌ലോഡ് ചെയ്യേണ്ടതില്ല .
സര്‍ക്കാര്‍ സ്കൂളിന്റെ അപ്പീലാണ് എങ്കില്‍ സമ്പൂര്‍ണ്ണയിലുള്ള അതേ പാസ്‌വേഡ് ഉപയോഗിച്ച് സമന്വയയില്‍ ലോഗിന്‍ ചെയ്താല്‍ 
ഫയല്‍ അപ്പീല്‍ എന്നതിലാണ് ക്ലിക്ക് ചെയ്യേണ്ടത്. മറ്റെല്ലാം മുകളിലെ അതേ വഴി തന്നെ.

മാനുവലായി അപ്പീല്‍ ഫയല്‍ ഉണ്ടാക്കേണ്ട വിധം.

ഇപ്പോള്‍ ഡി.ഡി.ഇ ഓഫീസില്‍ സമന്വയ വഴി അല്ലാതെ വന്ന അപ്പീലുകള്‍ സമന്വയയില്‍ ചേര്‍ക്കേണ്ട വിധം.
ഡി.ഡി.ഇ.യില്‍ ഡി.ഡി.ഇ.യോ, എ.എയോ, ക്ലര്‍ക്കോ ലോഗിന്‍ ചെയ്യുമ്പോള്‍ ഹോം പേജില്‍ വലത് ഭാഗത്ത് റിപ്പോര്‍ട്സ് എന്ന ഭാഗത്ത് ഏറ്റവും അവസാനമായി അപ്പീല്‍ തപാല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപ്പീല്‍ ക്രിയേറ്റ് ചെയ്യാനുള്ള വിന്‍ഡോ വരുന്നു.
ഇവിടെ സ്കൂള്‍ സെലക്റ്റ്  ചെയ്യണം.
സ്കൂള്‍ ക്ലിക്ക് ചെയ്താല്‍ സ്കൂളിലെ അപ്പീല്‍ വിവരങ്ങള്‍ ചേര്‍ക്കുക.
നേരത്തെ കാണിച്ചതുപോലെ അപ്പീല്‍ ക്രിയേറ്റ് ചെയ്യുക.ഓഫീസില്‍ ഹാര്‍ഡ് കോപ്പി ആയി ലഭിച്ച അപ്പീല്‍ അറ്റാച്ച് ചെയ്യുകയും വേണം.
അപ്പീല്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ സ്വമേധയാ ആ ഫയല്‍ ഡി.ഡി.ഇ അഥവാ എ.എക്ക് പോകും.തുടര്‍ന്ന് മുമ്പ് ചെയ്ത പോലെ സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യുമ്പോള്‍ നമ്പര്‍ വരും.തുടര്‍ന്ന് മറ്റ് അപ്പീല്‍ കൈകാര്യം ചെയ്തപോലെ ത്തന്നെയാണ്.
അപ്പീല്‍ സബ്മിഷന്‍ കഴിഞ്ഞു.

ഇനി അപ്പീല്‍ ഫയല്‍ ഓഫീസില്‍ കൈകാര്യം ചെയ്യുന്നതെങ്ങിനെ എന്ന് നോക്കാം.


ഡി.ഡി.ഇ.ഓഫീസില്‍ അപ്പീല്‍ പ്രൊസസിങ്ങ് ആദ്യം നോക്കാം.
ഡി.ഡി.ഇ ഓഫീസില്‍ ഡി.ഡി.ഇ അഥവാ എ.എ.(സൂപ്രണ്ടിനു കൂടി ഈ അധികാരം ലഭിക്കും) ലോഗിന്‍ ചെയ്യുമ്പോള്‍ അപ്പീല്‍ എന്ന ഒരു ടാബ് കാണാം.
അപ്പീല്‍ എന്ന ടാബ് ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ വന്ന അപ്പീലുകള്‍ കാണാം.ഇതില്‍ വന്ന പുതിയ അപ്പീലുകള്‍ സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യണം.
അങ്ങനെ ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഒരു നമ്പര്‍ വരും.
ഓരോ ഫയലിന്റെ നേരെയും കാണുന്ന വ്യൂ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ ഫയല്‍ അധികമായി ഒന്നും നോക്കാനില്ല. നേരെ സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യുുക..
ഇപ്പോള്‍ ഫയല്‍ സെക്ഷനിലേക്കെത്തി.

ക്ലാര്‍ക്കിന്റെ ലോഗിനില്‍ ഫയല്‍ വന്നിട്ടുണ്ടാകും.
അപ്പീല്‍ എന്ന ടാബോ മൈ ഇന്‍ബോക്സ്  ഫയല്‍സ് എന്ന ഭാഗത്തോ ക്ലിക്ക് ചെയ്താല്‍ വന്ന അപ്പീല്‍ കാണാം.
അപ്പീല്‍ ഫയലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആദ്യം സ്കൂളിന്റെ വിവരങ്ങളും അതിനു താഴെ അപ്പീലിന്റെ വിശദാംശങ്ങളും കാണാം.അതിനും താഴെ നിലവില്‍ വിദ്യാഭ്യാസ ഓഫീസില്‍ ക്ലോസ് ചെയ്ത തസ്തിക നിര്‍ണ്ണയ ഫയല്‍ എല്ലാ ഭാഗങ്ങളും കാണാം.ഇവിടെ ആദ്യ ഭാഗത്ത് ചില കാര്യങ്ങള്‍ രേഖപ്പെടുത്താനുണ്ട്.
അപ്പീല്‍ നിശ്ചിത സമയപരിധിക്കകമാണോ ലഭിച്ചത് എന്നഭാഗം രേഖപ്പെടുത്തണം.തുടര്‍ന്ന് ഇത് സംബന്ധിച്ച് എന്തെങ്കിലും അധിക വിവരങ്ങള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ അതും രേഖപ്പെടുത്താം.
ഇവിടെ ഓള്‍ഡര്‍ നോട്സ് എന്ന് കാണുന്നത് വിദ്യാഭ്യാസ ഓഫീസിലെ ഫയലില്‍ ആ ഓഫീസുകളില്‍ നിന്ന് ഈ ഫയലില്‍ എഴുതിയ നോട്സ് ആണ്. ഇനി പുതിയ നോട്സ് എഴുതണം.‌നോട്ട് എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് നോട്ട് എഴുതി ഫോര്‍വേഡ് ചെയ്യാം.

എ.ഇ.ഒ./ഡി.ഇ.ഓ ഓഫീസുകളില്‍ ചെയ്യേണ്ട കാര്യങ്ങള്‍

മാനേജറോ പ്രധാനാദ്ധ്യാപകനോ ഡി.ഡി.ഇയില്‍  അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട എ.ഇ.ഒ,ഡി.ഇ.ഒ യില്‍ ഒരു ഫയല്‍ ജനറേറ്റ് ചെയ്യപ്പെടും.

എ.ഇ.ഒ ,ഡി.ഇ.ഒ ലോഗിൻ ചെയ്യുമ്പോൾ അപ്പീൽ എന്ന ടാബ് കാണാം.ഈ ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ 
വന്നിട്ടുള്ള അപ്പീലിന്റെ വിവരങ്ങൾ കാണാം.ഇത് ഏത് സെക്ഷനിലേക്ക് ആണോ അയക്കേണ്ടത് ആ സെക്ഷനിലേക്ക് അയക്കുക.ഇതിനായി ഫയലിന്റെ നേരേ കാണുന്ന ആക്ഷന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
ബന്ധപ്പെട്ട സ്കൂളിന്റെ തസ്തിക നിര്‍ണ്ണയ ഫയലിലേക്ക് തന്നെ ആണ് എത്തുക.ആ ഫയലില്‍ അപ്പീല്‍ റിമാര്‍ക്സ് എന്ന ഒരു പുതിയ ടാബ് കാണാം.

ഇങ്ങനെ ഫോര്‍വേഡ് ചെയ്താല്‍ സെക്ഷന്റെ ലോഗിനില്‍ അപ്പീല്‍ ലഭ്യമാകും.ക്ലര്‍ക്കിന്റെ ലോഗിനില്‍ ഹോം പേജില്‍ അപ്പീലിനു നേരെ വ്യൂ അപ്പീല്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് അപ്പീല്‍ എന്താണെന്ന് കാണുക.ഡി.ഡി.ഇയില്‍ അപ്പീല്‍ എടുത്ത് സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്താലേ എ.ഇ.ഒ.അഥവാ ഡി.ഇ.ഓക്ക് ആ ഓഫീസില്‍ സെക്ഷനിലേക്ക് അയക്കാന്‍ കഴിയൂ.അതുവരെയും അപ്പീല്‍ കാണാന്‍ മാത്രമേ കഴിയൂ.

രണ്ടു ഫയലിലേയും വത്യാസം നോക്കൂക. ഒന്ന് അയച്ചതാണ് .മറ്റേത് പുതിയതും.

അപ്പീല്‍ കണ്ടു കഴിഞ്ഞാല്‍ ആക്ഷന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.തസ്തിക നിര്‍ണ്ണയ ഫയലിലേക്കെത്തും.അവിടെ അപ്പീല്‍ റിമാര്‍ക്സ് എന്ന ഒരു പുതിയ ടാബ് കാണാം.ഇവിടെ ആഡ് റിമാര്‍ക്സ്  എന്ന ഭാഗം കാണാം.

ഇവിടെ റിമാര്‍ക്സ് ആഡ് ചെയ്ത് താഴെ സേവ് ചെയ്ത് ഫയല്‍ സൂപ്രണ്ടിന്‍റെ ലോഗിനിലേക്ക് ഫോര്‍വേഡ് ചെയ്യുക.ഫയല്‍ നോട്ട് ഇപ്പോല്‍ ഡി-ആക്റ്റിവേറ്റഡ് ആണ്. എന്നാല്‍ ഒറിജിനല്‍ സൈറ്റിലുണ്ടാകും.സൂപ്രണ്ട് റിമാര്‍ക്സില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഓഫീസര്‍ക്ക് അയക്കുക.ഡി.ഇ.ഒയില്‍ പി.എ. വഴി .ഓഫീസര്‍ റിമാര്‍ക്സ് അപ്പ്രൂവ് ചെയ്യുന്നതോടെ

റിമാര്‍ക്ക്സ് അംഗീകരിക്കപ്പെടുകയും ആയത് ഡി.ഡി.ഇ.യിലേക്ക് എത്തുകയും ചെയ്യും.മുകളില്‍ കാണുന്നത് ഡി.ഇ.ഒയുടെ അപ്പീല്‍ റിമാര്‍ക്സ് അപ്രൂവ് ചെയ്യുന്ന ഭാഗമാണ്.
ഇനി എ.ഇ.ഒ,ഡി.ഇ.ഒ.ഓഫീസുകളില്‍ ഇത് സംബന്ധിച്ച് ജോലികളില്ല.
ഡി.ഡി.ഇ. അപ്പീലില്‍ ഹിയറിങ്ങ് നടത്തുന്നുണ്ടെങ്കില്‍ ഹിയറിങ്ങ് നോട്ടീസ് ലഭിക്കും.(സമന്വയയിലൂടെത്തന്നെ).തീരുമാനമായാല്‍ അപ്പീലിനു നേരെയുള്ള പ്രൊസീഡിങ്സ് എന്ന ബട്ടണില്‍ പ്രൊസീഡിങ്സും ലഭിക്കും.അപ്പീല്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ തസ്തിക നിര്‍ണ്ണയം പുനഃക്രമീകരിക്കേണ്ടതുണ്ട്.ഇതിനും സമന്വയയിലൂടെ ചെയ്യണം.ഇക്കാര്യങ്ങള്‍ അവസാനഭാഗത്ത് പരിചയപ്പെടാം.
‌തിരിച്ച് ഡി.ഡി.ഇയിലെ സെക്ഷനിലേക്കെത്താം.
അവിടെ അപ്പീല്‍ ഫയല്‍ വന്നു.

ഇവിടെ വന്ന ഫയലുകളെല്ലാം കാണാം. തീര്‍പ്പായതും. പുതുതും എല്ലാം. സ്റ്റാറ്റസ് നോക്കിയാല്‍ മതി.

പുതുതായി വന്ന ഫയലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുകളില്‍ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വന്ന റിമാര്‍ക്സ് അവിടെ കാണാം.

ഈ റിമാര്‍ക്സ് പോര എന്നുണ്ടെങ്കില്‍ ഓപെന്‍ ഫോര്‍ എഡിറ്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ എ.ഇ.ഓ അഥവാ ഡി.ഇ.ഒക്ക് വീണ്ടും റിമാര്‍ക്സ് എഡിറ്റ് ചെയ്യാന്‍ കഴിയും. ഇടതുഭാഗത്തുള്ള മെസേജസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഇക്കാര്യം എ.ഇ.ഓ അഥവാ ഡി.ഇ.ഒ യെ അറിയിക്കാവുന്നതാണ്.

ഇതില്‍ കംപോസ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സമന്വയ ഉപയോഗിക്കുന്ന ആര്‍ക്കും സന്ദേശമയക്കാം.
റിമാര്‍ക്സ് വീണ്ടും ഓപന്‍ ചെയ്യുന്ന വിധം
ഇത്രയും കാര്യങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ അപ്പിലിന്റെ ആദ്യ ഭാഗം ഫില്‍ ചെയ്യുക.തുടര്‍ന്ന് നോട്ടെഴുതി സൂപ്രണ്ട്, സൂപ്രണ്ട് നോട്ടെഴുതി എ.എക്ക് എ.എ നോട്ടെഴുതി ഡി.ഡി.ക്ക് എന്ന രീതിയില്‍ ഫോര്‍വേഡ് ചെയ്യുക.
ആദ്യ ഭാഗം മുകളില്‍ കാണുന്ന രീതിയില്‍ ഫില്‍ ചെയ്താല്‍ സേവ് ബട്ടണ്‍ കാണും.അത് സേവ് ചെയ്യണം.തുടര്‍ന്ന നോട്ട് എഴുതുക.
ഇതിനായി ന്യൂ നോട്ട് എന്നതാണ് എടുക്കേണ്ടത്.
2 തരത്തില്‍ ഫയലില്‍ തീരുമാനമെടുക്കാം .1.ഹിയറിങ്ങ് നടത്തിയും2.അല്ലാതെയും. ഹിയറിങ്ങ് നടത്തുന്ന രീതി ആദ്യം നോക്കാം.
ക്ലര്‍ക്ക് ഹിയറിങ്ങ് നടത്താം എന്നെഴുതി സൂപ്രണ്ട് ,എ.എ വഴി ഡി.ഡി.യിലേക്കെത്തുന്നു.
ഫയല്‍ ഡി.ഡി.ഇ.യുടെ അടുത്തെത്തുമ്പോള്‍ ഡി.ഡി.ഇ ആണ് ഹിയറിങ്ങ് വേണോ എന്ന് തീരുമാനിക്കുന്നത്.
ഇതിനായി എല്ലാം പരിശോധിച്ച് ഫയലിന്റെ ഇടതുഭാഗത്ത് ഏറ്റവും താഴെയായി ആക്ഷന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം.
ആക്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹിയറിങ്ങിന് പോസ്റ്റുചെയ്യണമോ, അനുവദിക്കണമോ, നിരസിക്കണമോ,ലൈ ഓവര്‍(പാര്‍ക്ക് ) ചെയ്യണമോ അതോ ഇന്‍വാലിഡേറ്റ്(അതായത് ആ ഓഫീസിലേക്ക് അല്ലാത്ത അപ്പീല്‍ അവിടെ വന്നാല്‍ ചെയ്യേണ്ടത്) എന്ന് തീരുമാനിക്കാം.ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.
തുടര്‍ന്ന് നേരെയുള്ള ഗോ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം.
ഹിയറിങ്ങ് സ്ഥലം,തീയ്യതി,സമയം എന്നിവ തീരുമാനിക്കണം.അത് ഫില്‍ ചെയ്ത് താഴെക്കാണുന്ന ടിക് ബോക്സ് ടിക്ക് ചെയ്ത് സേവ് ചെയ്യണം.
അപ്പോള്‍ തന്നെ മാനേജര്‍ക്കും,പ്രധാനാദ്ധ്യാപകനും,സെക്ഷനും എസ്.എം.എസ്.വരും.
ഫയല്‍ സെക്ഷനിലേക്ക് തന്നെ എത്തും.
ഹിയറിങ്ങ് തീരുമാനിച്ച വിവരം ഡി.ഇ.ഓയുടെ ഹോമിലും കാണാം.

സെക്ഷന്‍ ലോഗിന്‍ ചെയ്യണം.
ഫയലിന്റെ സ്റ്റാറ്റസ് ഹിയറിങ്ങ് എന്നായിട്ടുണ്ടാകും.

ക്ലര്‍ക്കിന്റെ ലോഗിനില്‍ ഫയലിലേക്കെത്തുമ്പോള്‍ ഹിയറിങ്ങ് എന്നൊരു ടാബും കൂടി വന്നതായി കാണാം.
ഇനി നമുക്ക് ഹിയറിങ്ങ് ലെറ്റര്‍ തയ്യാറാക്കണം.
അതിനായി ഡ്രാഫ്റ്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
മുകളില്‍ രണ്ടു ടാബും കാണാം.
ഡ്രാഫ്റ്റ് എന്ന ടാബ് എടുക്കുമ്പോഴേ അവിടെ ഒരു കത്ത് വന്നിട്ടുണ്ടാകും.
ഇതില്‍ (കത്തിന്റെ നമ്പര്‍ കാണിച്ച നീല ലിങ്ക്)ക്ലിക്ക് ചെയ്യുമ്പോള്‍  കത്ത് കാണാം. താഴെ ഉള്ള എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ എഡിറ്റിങ്ങ് വരുത്താവുന്നതാണ്. ഇനി അഥവാ ഈ ലെറ്റര്‍ വന്നില്ലെങ്കില്‍ മുകളിലുള്ള ടെപ്ലേറ്റ്സില്‍ നിന്നും ഹിയറിങ്ങ് ലെറ്റര്‍ സെലക്റ്റ് ചെയ്താല്‍ വരും.
ആവശ്യമായ തിരുത്തലുകള്‍ വരുത്തി നോട്ടെഴുതി (ഹിയറിങ്ങ് ലെറ്റര്‍ അംഗീകരിച്ചാലും) സൂപ്രണ്ട് വഴി എ.എക്ക് ഫോര്‍വേ‍ഡ് ചെയ്യുക.എ.എക്കും ഡി.ഡിഇക്കും ഹിയറിങ്ങ് ലെറ്റര്‍ അംഗീകരിക്കാം.
എ.എയോ, ഡി.ഡി.ഇ.യോ ഫയല്‍ നോക്കുമ്പോള്‍ വീണ്ടും ഡ്രാഫ്റ്റ് എടുക്കുക.
നേരത്തെ തയ്യാറാക്കിയ കത്ത് കാണാം. ഇനി അതിനെ അപ്രൂവ് ചെയ്യണം.ഇതിനായി അപ്രൂവ് ഡ്രാഫ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഇത് ഒരു ഫെയര്‍ ആയി. ഡ്രാഫ്റ്റ് എന്ന ടാബില്‍ ഫെയര്‍ എന്ന് ക്ലിക്ക് ചെയ്താല്‍ കത്ത് കാണാം.

ഈ കത്ത് അംഗീകരിക്കുന്നതോടെ അത് മാനേജറുടെയും, സര്‍ക്കാര്‍ സ്കൂള്‍ ആണെങ്കില്‍ പ്രധാനാദ്ധ്യാപികയുടെയും, ഡി.ഇ.ഒ.വിന്റെയും പേജിലെത്തും. നോട്ടിഫിക്കേഷന്‍ നോക്കിയാല്‍ കാണാം. മെസേജസ് എന്ന ഭാഗത്ത് കത്ത് വന്നതായി കാണാം.
 ഇനി ഈ കത്ത് അദ്ധ്യാപകര്‍ക്ക് അയക്കാനുണ്ടെങ്കില്‍ പി.ഡി.എഫ് ആയി സേവ് ചെയ്ത് ഒപ്പിട്ട് അയക്കാം.
ഇനി ഈ ഫയല്‍ നോട്ടെഴുതി ക്ലര്‍ക്കിനു അയക്കാം. അതല്ലെങ്കില്‍ ഹിയറിങ്ങ് നടത്തി അയച്ചാലും മതി. ഇനി ക്ലര്‍ക്കിനയച്ചാല്‍ ഹിയറിങ്ങിനു മുമ്പായി ഫയല്‍ വീണ്ടും ഓഫീസര്‍ക്ക് തന്നെ അയക്കേണ്ടതുണ്ട്.

ഹിയറിങ്ങ്

ഇനി ഹിയറിങ്ങാണ്.ഫയല്‍ ഡി.ഡി.ഇ.യുടെ കയ്യിലാണ്.അവിടെ ഹിയറിങ്ങ് എന്ന ഒരു ടാബുണ്ട്.
ഇതില്‍ ക്ലിക്ക് ചെയ്യുക.
ഇവിടെ ഹിയറിങ്ങ് നോട്ട് എഴുതേണ്ടതുണ്ട്.അറ്റാച്ച്മെന്റ് എന്ന് ഉദ്ദേശിക്കുന്നത് ഹിയറിങ്ങ് സമയത്ത് ഹാജരാക്കുന്ന രേഖകള്‍ സ്കാന്‍ ചെയ്തു കയറ്റുന്നതിനും അറ്റന്‍ഡന്‍സ് ഷീറ്റ് സ്കാന്‍ ചെയ്തു കയറ്റുന്നതിനും വേണ്ടി ആണ്.
റിമാര്‍ക്ക്സ് ചേര്‍ത്ത് സേവ് ചെയ്യുക.തുടര്‍ന്ന് ഫയല്‍ തീരുമാനമാകും. ഇതിനായി വീണ്ടും ഫയലിന്റെ ഏറ്റവും അവസാന ഭാഗത്ത് ആക്ഷന്‍ ക്ലിക്ക് ചെയ്ത് അപ്പീല്‍ തീരുമാനം സെലക്റ്റ് ചെയ്യുക.
ഫയല്‍ സെക്ഷനിലേക്ക് എത്തും.
സെക്ഷന്‍ ലോഗിന്‍ ചെയ്താല്‍ ഫയല്‍ കാണാം.
സ്റ്റാറ്റസ് അപ്രൂവ്ഡ് എന്നായിട്ടുണ്ടാകും.
ഇനി ഉത്തരവ് തയ്യാറാക്കണം.
വീണ്ടും ഡ്രാഫ്റ്റ് എന്ന ടാബ് എടുക്കണം. അവിടെ ഉത്തരവ് വന്നിട്ടുണ്ടാകും.
ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ ചേര്‍ത്ത് സൂപ്രണ്ട് വഴി എ.എ, ഡി.ഡി.ഇ. നോട്ടെഴുതി ഫോര്‍വേഡ് ചെയ്യുക.
ഡി.ഡി.ഇ നേരത്തെ ഹിയറിങ്ങ് ലെറ്റര്‍ അംഗീകരിച്ച അതേ പോലെ ഉത്തരവും അംഗീകരിക്കണം. നിരസിച്ചാലും ഇതു തന്നെയാണ് രീതി.
 ഇങ്ങനെ ഫെയര്‍ ആക്കിക്കഴിഞ്ഞാല്‍ ഈ കത്ത് ഡ്രാഫ്റ്റ് എന്ന ടാബില്‍ ഫെയര്‍ എന്ന ഭാഗത്ത് കാണാം.
ആ ഫെയര്‍ ക്ലിക്ക് ചെയ്ത് സേവ് ആസ് പ്രൊസീഡിങ്സ് എന്ന് സേവ് ചെയ്യണം.
ഫയല്‍ സെക്ഷനിലേക്ക് പോകും.
ഉത്തരവ് റെഡി ടു ഡെസ്പാച്ച് എന്ന് കാണിക്കും.
സെക്ഷനില്‍ നിന്നും ഫയല്‍ ക്ലോസ് ചെയ്യാവുന്നതാണെന്ന് നോട്ടെഴുതി ഡി.ഡി.ഇ അഥവാ എ.എക്ക് ഫോര്‍വേഡ് ചെയ്യണം.
ഡി.ഡി.ഇ ലോഗിന്‍ ചെയ്ത് ഫയല്‍ നോക്കുമ്പോള്‍
ഇടത് ഭാഗത്ത് ഏറ്റവും താഴെയായി ക്ലോസ് ഫയല്‍ എന്ന് കാണാം. ഈ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഫയല്‍ ക്ലോസ് ചെയ്യുക.
ഡി.ഡി.ഇ.ഓഫീസിലെ ഈ അപ്പീല്‍ സംബന്ധിച്ച ജോലി കഴിഞ്ഞു.
ഇനി തിരിച്ച് ഡി.ഇ.ഓയിലേക്കാണ്. അപ്പീല്‍ അനുവദിച്ചിരിക്കുന്നു.തസ്തിക നിര്‍ണ്ണയം പുന ക്രമീകരിക്കണം.
നിരസിച്ചാല്‍ ഇതിന് സംവിധാനമില്ല.
ഡി.ഇ.ഒ.ലോഗിന്‍ ചെയ്താല്‍ അപ്പീല്‍ ഉത്തരവ് കാണാം.

അപ്പീല്‍ ഉത്തരവ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഡി.ഡി.യുടെ ഉത്തരവ് കാണാം.

ഇനി ഡി.ഇ.ഓ. അപ്പീല്‍ ഫയലിനു നേരെയുള്ള ആക്ഷനില്‍ ക്ലിക്ക് ചെയ്യുക.(ഇവിടെ സെക്ഷനിലേക്ക് അയക്കുന്നത് സംബന്ധിച്ച ഒരു ഫയല്‍ ഫ്ലോ അപ്ഡേറ്റ് ചെയ്യാനുണ്ട്.)
ഡ്രാഫ്റ്റില്‍ ക്ലിക്ക് ചെയ്യുക.
 
പുതിയ ഒരു പ്രൊസീഡിങ്സ് വന്നതായി കാണാം.
ഇത് റിവിഷന്‍ ഉത്തരവാണ്.
ഇത് നേരത്തെ പറഞ്ഞപോലെ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി അപ്രൂവ് ചെയ്യുക(ഓഫീസര്‍) .അപ്പോള്‍ ഡ്രാഫ്റ്റ് ഫെയര്‍ ആകും.
ഈ ഡ്രാഫ്റ്റ് സേവ് ആസ് പ്രൊസീഡിങ്സ് ആക്കുന്നതോടെ ഉത്തരവായി.ഇതിനു തൊട്ടുമുമ്പായി സമന്വയയില്‍ തസ്തികനിര്‍ണ്ണയത്തില്‍ വന്ന മാറ്റം അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒരു ഫോം കാണാം.

ഈ ഫോമില്‍ വിവരങ്ങള്‍ (ഡിവിഷനുകളും തസ്തികകളും കൂടുന്നതും കുറയുന്നതും)ചേര്‍ത്ത് സേവ് ചെയ്തതിനുശേഷം ഡ്രാഫ്റ്റ് അപ്രൂവ് ചെയ്യേണ്ടതാണ്.



വലതു ഭാഗത്ത് ആണ് സേവ് ആസ് പ്രൊസീഡിങ്സ്.
ഫയല്‍ സെക്ഷനിലേക്ക് തന്നെ പോകും.
സമന്വയയില്‍ ആദ്യം ചെയ്ത ഒരു കാര്യങ്ങളും മാറ്റാന്‍ കഴിയില്ല.
ഇനി ഡി.ഇ.ഒ.നേരത്തെ ഫയല്‍ ക്ലോസ് ചെയ്ത പോലെ ഈ ഫയലും ക്ലോസ് ചെയ്യണം.

4 comments: